Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മംഗലവാര്‍ത്തക്കാലം രണ്ടാം ഞായര്‍
Numbers 22:30-35; Isaiah 43:14-28; Colossians 4:2-6; Luke 1: 26-38
Sermon 2011 A. V. 26-27 The Calmness Of Mary's Life - When Gabriel appears to Mary, she is probably about 14 or 15 years old. She has probably grown up dreaming the same romantic dreams that girls have dreamed since the dawning of time. Dreams of marriage, home and family. She is even engaged to a man named Joseph and about to be married. According to the text, she has maintained her sexual purity, as well as her spiritual purity. She is living close to the Lord and is living a good life before the Lord. Mary apparently has it all sewed up. A bright future is awaiting her, she has everything for which to live. I really like it when my life goes just as I have planned. There are times when we sail the calm seas of life, but those days often seem fleeting and few when compared to the days when trials stalk us like savage beasts. B. V. 28-37 The Challenge To Mary's Life - When Gabriel makes His announcement to Mary, her life is immediately turned upside down. Mary is called upon to bear shame, reproach and humiliation for the glory of God. Her's is to be the greatest honor ever afforded to woman, but at the same time it carried with it a tremendous social stigma. When our lives do not go as we have planned it is easy to fear that which is unknown. Often, God will allow things to happen in your life and mine that are hard to bear and hard to understand, yet the Lord sends them our way so that we might grow in Him and come to know Him in a better way. When these times arise, it is easy to question the Lord and His judgment. It is always easy to question but it is far nobler to comply with the Lord. You see, one inescapable part of being a Christian is the area of cross bearing, Matt. 16:24. No one said such a life was easy, but the end results are worth the trials of this life! Ill. The secret to surviving the dreadful times is to learn to trust completely in the Lord - Although Nancy earned a meager living by hard work, she was a radiant, triumphant believer. One day a wealthy lady with a very gloomy outlook on life said to her, "You're happy now, but what about later? Or suppose your employer moves and you have no job? Or suppose..." Nancy broke in, "Stop! I never suppose! The Lord is my Shepherd; I shall not want," Then she added, "And it's all those 'supposes' that are making you so miserable. Why don't you give them up and trust the Lord completely?" That just about sums us up as well, doesn't it? C. V. 38 The Consecration Of Mary's Life - Despite the shame that was sure to come her way, despite the humiliation she would bear, Mary was willing to submit her life to the will of the Lord. In doing so, she sets and example of obedience and surrender that every child of God needs to take to heart. Ill. You and I would do well to learn to submit to the will of the Lord in every detail of life. We need never fear the providential hand of God, for He will never do us wrong! Regardless of what may come our way in life, we can rest assured that God is going to use it to get glory to Himself and to help us learn more about Him. Ill. Joseph - He was loved by his father and occupied a special place of privilege in his family. Yet, God allowed Joseph to be sold by his brothers into slavery and to spend the next 13 year in either servitude or prison. However, in the end, God proved that His plan was the right plan and Joseph came out on tope of the heap - Gen. 50:20. Ed. Tharekadavil പ്രിയ കൂട്ടുകാരെ, ഒരിയ്‌ക്കല്‍ ഒരു വിദ്യാസമ്പന്നനായ യുവാവിന്‌ ഉയര്‍ന്ന ശമ്പളം ഉള്ള ഒരു ജോലി ലഭിച്ചു. ജോലിയുടെ ആദ്യദിനങ്ങളില്‍ അദ്‌ദേഹത്തിന്‌ വളരെ സന്തോഷമായിരുന്നു. എന്നാല്‍ രണ്‌ടുവര്‍ഷത്തിനുശേഷം അദ്‌ദേഹത്തിന്റെ അവസ്ഥ മാറി. ഒന്നിലും സന്തോഷം കണ്‌ടത്താന്‍ കഴിയാത്ത അവസ്ഥ. ജീവിതത്തിന്‌ അര്‍ത്ഥമില്ലന്നതോന്നല്‍. അങ്ങനെയിരിക്കെ അദ്‌ദേഹത്തിന്റെ ജന്‌മദിനം ആഗതമായി. ദിനത്തിന്റെ അന്ന്‌ രണ്‌ടു കൈ നിറയെ പൂക്കളുമായി അദ്‌ദേഹം ദേവാലയത്തില്‍ എത്തി. വിശുദ്ധനായ ഒരു സന്ന്യാസി ആയിരുന്നു അവിടുത്തെ പുരോഹിതന്‍ രണ്‌ടു കൈകളിലും പൂക്കളുമായി പടികയറിവരുന്ന ആ യുവാവിനെ അദ്ദേഹം ശ്രദ്ധിച്ചു. തീരെ സന്തോഷമില്ലാത്തതും എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അലട്ടുന്നതുമായ മുഖം. പുരോഹിതന്റെ മുന്നിലെത്തിയപ്പോള്‍ അവനൊന്നു പുഞ്ചിരിച്ചു. പുരോഹിതന്‍ അവനോട്‌ പറഞ്ഞു 'ഉപേക്ഷിക്കുക.' അവന്‌ എന്താണെന്ന്‌ മനസ്സിലായില്ല. പുരോഹിതന്‍ വീണ്‌ടും പറഞ്ഞു 'ഉപേക്ഷിക്കുക' എന്ന്‌. അവന്‍ പുരോഹിതന്റെ മുഖത്തേക്ക്‌ നോക്കി. കൈയിലിരിക്കുന്ന പൂവ്‌ താഴേക്കിട്ടു. വീണ്‌ടും അവന്‍ കേട്ടു 'ഉപേക്ഷിക്കുക' എന്നത്‌. കീശയിലുന്ന പഴ്‌സ്‌ അവന്‍ വലിച്ചെറിഞ്ഞു. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞു. അവന്റെ കൈയില്‍ വലിച്ചെറിയാന്‍ ഒന്നുമില്ലാതായപ്പോള്‍ ആ പുരോഹിതന്‍ അവനേയും കൂട്ടി ദേവാലയത്തിനുള്ളിലേക്ക്‌ പോയി. അവിടുത്തെ സക്രാരി തുറന്ന്‌ ദിവ്യകാരുണ്യം എടുത്ത്‌ കാണിച്ചിട്ട്‌ പറഞ്ഞു. ഇതുപോലെ ചെറുതാകാനും ഇല്ലാതാകാനും മറ്റുള്ളവര്‍ക്ക്‌ വേണ്‌ടി എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ ഒരാള്‍ക്ക്‌ ജീവിതത്തില്‍ പൂര്‍ണ്ണമായ സംതൃപ്‌തി കൈവരിക്കാനാകൂ എന്ന്‌. അന്നുമുതല്‍ ആ യുവാവ്‌ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക്‌ വേണ്‌ടി മാറ്റിവെച്ചു. ഇന്ന്‌ മംഗള വാര്‍ത്ത അറിയിക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ളതും മനുഷ്യരക്ഷയ്‌ക്കുവേണ്‌ടി മാറ്റിവയ്‌ക്കപ്പെടുന്ന രണ്‌ട്‌ ജീവിതങ്ങളാണ്‌ പരിശുദ്ധ മാതാവും മാതാവില്‍ നിന്ന്‌ പിറക്കാനിരിക്കുന്ന ഉണ്ണിയേശുവും. സ്വന്തം ജീവിതം മനുഷ്യരക്ഷയ്‌ക്കുവേണ്‌ടി അവര്‍ ഉപേക്ഷിക്കുകയാണ്‌. അത്‌ രക്ഷ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങള്‍ക്ക്‌ മംഗളവാര്‍ത്തയായി ഈശോയുടെ ജനനത്തിന്‌ ഒരുങ്ങുന്ന നമുക്ക്‌ ഇന്ന്‌ എന്ത്‌ മംഗളവാര്‍ത്തയാണ്‌ നല്‍കാന്‍ കഴിയുക? നാം ജീവിക്കുന്ന സമൂഹത്തിനും ഭവനത്തിനും വിദ്യാലയത്തിനും നാം ഒരു മംഗളവാര്‍ത്തയാണോ? മാതാവിന്റെ ജീവിതത്തില്‍ മംഗള വാര്‍ത്ത കൊണ്‌ടുവന്നത്‌ നിരന്തരമായ ത്യാഗങ്ങളായിരുന്നു. നമ്മുടെ ജീവിതത്തിലും ഉണ്ണിയേശുവെ സ്വീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ത്യാഗങ്ങള്‍ അനുഷ്‌ഠിക്കാനും മറ്റുള്ളവരെ ആവുന്നവിധത്തിലെല്ലാം സഹായിക്കാനും എല്ലാവര്‍ക്കും വേണ്‌ടി പ്രാര്‍ത്ഥിക്കാനും ആത്മാര്‍ത്ഥമായി നമുക്ക്‌ പരിശ്രമിക്കാം. നമ്മുടെ ചെറിയ ചെറിയ നന്മ പ്രവൃത്തികളിലൂടെ മറ്റുള്ളവര്‍ക്ക്‌ ശുഭവാര്‍ത്ത/മംഗളവാര്‍ത്തയാക്കാന്‍ നമുക്ക്‌ പരിശ്രമിക്കാം. ബ്ര. ജെയ്‌സണ്‍ കള്ളിയാട്ട്‌ ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌ Sermon 2010
പ്രഥമ വായനയിലെ സുപ്രധാന ചിന്ത: "പൊയ്‌ക്കൊള്ളുക എന്നാല്‍ ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ" (22/35). ബാലാക്ക്‌ എന്ന ഭരണാധികാരി തന്റെ വിജയത്തിനായി പ്രവാചകനായ ബാലാമിനെ ഉപയോഗിക്കുന്നതിനായി വിളിക്കുമ്പോള്‍ ദൈവത്തിന്റെ ഹിതത്തിന്‌ എതിരായി (22/12) ബാലാം ബാലാക്കിന്റെ സേവകരോടൊപ്പം യാത്രയാകുമ്പോള്‍ അവന്റെ യാത്ര വിവേകശൂന്യമാകയാല്‍ അവനെ തടയാന്‍ ദൂതനെ ദൈവം നിയോഗിച്ചു (22/32). ദൈവഹിതം വ്യക്തമായപ്പോള്‍ ബാലാം മനസ്‌തപിക്കുന്നു. അവനെ അയച്ചുകൊണ്‌ട്‌ ദൈവദൂതന്‍ പറഞ്ഞ വാക്കുകള്‍ നമ്മുടെ ജീവിതയാത്രയില്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന മംഗള വാര്‍ത്തയാണ്‌. നീ പൊയ്‌കൊള്ളുക എന്നാല്‍ ദൈവം പറയുന്നതു മാത്രമേ നീ പറയാവൂ, പ്രവര്‍ത്തിക്കാവൂ.

ഏശ. 43/14-28:

പ്രഥമ വായനയില്‍ ദൈവം സൂചിപ്പിക്കുന്നതുപോലെ അവിടുത്തെ വചനം ശ്രവിച്ചു നടക്കുന്നവന്റെ ജീവിതത്തില്‍ താങ്ങും തണലുമായി കര്‍ത്താവ്‌ ഉണ്‌ടായിരിക്കുമെന്ന മംഗളവാര്‍ത്തയാണ്‌ രണ്‌ടാമത്തെ വായനയില്‍ കാണുക. "നിങ്ങള്‍ക്കു വേണ്‌ടി ഞാന്‍ ബാബിലോണിലേക്ക്‌ ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും" (43/14). തിന്മ ചെയ്യുന്നവരുടെ വിജയാട്ടഹാസം വിലാപമായി മാറുമെന്നും വ്യക്തമാക്കുന്നു. രക്ഷയുടെ വലിയ സദ്‌ വാര്‍ത്ത ബാബിലോണ്‍ അടിമത്തത്തില്‍ ക്ലേശിക്കുന്ന ദൈവജനം ശ്രവിക്കുന്നു. സത്യ ദൈവാരാധനയില്‍ നിന്നും അവര്‍ അവിടെ അകറ്റപ്പെട്ടു ശാരീരിക പീഡകളായി ക്ലേശിരായി. അവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെടുന്നു. "എന്നെ സ്‌്‌തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന്‌ ദാഹജലം നല്‌കാന്‍ മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി" (43/21). എന്നാല്‍ ഇത്ര വലിയ കാരുണ്യം കാട്ടുന്ന ദൈവത്തിനെതിരെ പാപം ചെയ്‌ത ദൈവജനത്തെ നാം കാണുന്നു. അവരോട്‌ അനുതാപത്തിലേക്ക്‌, തന്റെ പക്കലേക്ക്‌‌ തിരികെവരുവാന്‍, രക്ഷകനായ തന്റെ സവിധത്തിലേക്ക്‌ തിരികെ വരുവാനുള്ള ആഹ്വാനമായി കര്‍ത്താവ്‌ അരുളിചെയ്യുന്ന ഹൃദയസ്‌പര്‍ശിയായ വാക്കുകളാണ്‌ 43/24-26. നോംബിന്റെ ചൈതന്യത്തില്‍ പാപത്തിന്റ പരിഹാര ജീവിതത്തിലൂടെ രക്ഷകന്റെ പിറവി തിരുന്നാളില്‍ അവിടുത്തെ സവിധത്തില്‍ ഹൃദയവും മനസ്സും ശരീരവും സമര്‍പ്പിക്കുവാനുള്ള സന്തോഷം പ്രദാനം ചെയ്യുന്ന വാര്‍ത്തയാണ്‌ ഈ വചനഭാഗം നമുക്ക്‌ നല്‌കുക.

കൊളോ 4/2-6

ജീവിതത്തില്‍ മംഗളവാര്‍ത്ത ശ്രവിക്കുവാനും രക്ഷകനെ സ്വീകരിക്കുവാനും ഇടയാകുന്നതിന്‌ എപ്രകാരം ഒരുങ്ങി കാത്തിരിക്കണമെന്ന്‌ ഈ വചനഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. (1) ക്രൈസ്‌തവ വിശ്വാസത്തിലൂടെ, ഈശോയുടെ മനുഷ്യാവതാരത്തിലാരംഭിച്ച രക്ഷാപദ്ധതിയിലൂടെ സംലഭ്യമായ കൃപകളെ ഓര്‍ത്ത്‌ കൃതജഞതാ നിര്‍ഭരിതരായിരിക്കുക. (2) നിരന്തരം പ്രാര്‍ത്ഥിക്കുക. (3) മറ്റുള്ളവരോടു വിവേകത്തോടെ വര്‍ത്തിക്കുക. നമ്മുടെ വിശ്വാസത്തിലൂടെ ലഭിച്ച ധന്യത മറ്റുള്ളവരോട്‌ കാരുണ്യവും സ്‌നേഹവും കാട്ടുവാന്‍ ഇടയാക്കണം. മറിയത്തിനും ഔസേപ്പിനും ഇടം നല്‌കാത്തവരെപ്പോലെയാവരുത്‌. (4) സമയം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക. ഇതാ സ്വീകാര്യമായ സമയം, ഇതാ രക്ഷയുടെ ദിനം.

ലൂക്കാ 1/26-38.

മംഗളവാര്‍ത്ത തിരുനാളാണിന്ന്‌. ഈ കാലത്തിന്റെ ആദ്യ ഞായറാഴ്‌ച രക്ഷകനു വഴിയൊരുക്കാന്‍ വന്ന യോഹന്നാല്‍ മാംദാനയുടെ ജനനത്തെകുറിച്ചുള്ള സദ്‌ വാര്‍ത്ത ശ്രവിച്ചു. ഇന്നു രക്ഷകന്റെ തന്റെ ജനനവാര്‍ത്തയാണ്‌ ധ്യാനവിഷയം. ഇവിടെ മംഗളവാര്‍ത്തയുടെ പല മുഖങ്ങള്‍ കാണാന്‍ കഴിയും. (1). മറിയത്തെകുറിച്ചുള്ള സദ്‌ വാര്‍ത്ത ആദ്യം അവതരിപ്പിക്കുന്നു. ആദിസ്‌ത്രീയുടെ പാപംമൂലം നാഗോന്മുഖമായിത്തീര്‍ന്ന മനുഷ്യവംശത്തിന്റെ മുമ്പില്‍ രക്ഷോന്മുഖമായി ചരിക്കുന്ന ഒരു സ്‌ത്രീയെ അവതരിപ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളേ സ്വസ്‌തി കര്‍ത്താവു നിന്നോടു കൂടെ... നീ ഭയപ്പെടേണ്‌ട, ദൈവസന്നിധിയില്‍ നീ കൃപ കണ്‌ടെത്തിയിരിക്കുന്നു". (2). പരിശൂദ്ധ മറിയത്തിനും ലോകം മുഴുവന്‍ വേണ്‌ടിയുള്ള സന്തോഷ വാര്‍ത്തയാണ്‌ രണ്‌ടാമത്തേത്‌. "നീ ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ഈശോ എന്നു പേരിടണം... അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്‌ടാകുകയില്ല". ദൈവേഷ്ടത്തിന്‌ മറുപടി കൊടുക്കുന്ന മംഗളവാര്‍ത്ത. (3). ദൈവത്തിന്റെ ഹിതത്തിന്‌ വിരുദ്ധമായി ചരിച്ച്‌ ആദിസ്‌ത്രീ പാപം ചെയ്‌തു എങ്കില്‍ ഇവിടെ മറിയം ദൈവഹിതത്തിനു വിധേയത്വം അറിയിച്ച്‌ സദ്‌ വാര്‍ത്ത യാഥാര്‍ത്ഥ്യമാക്കുന്നവളായിത്തീരുന്നു. "ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ ഇഷ്ടം നിറവേറട്ടെ", ദൈവത്തിനെതിരെ നീങ്ങുന്ന ദൈവജനത്തില്‍നിന്നും ദൈവത്തിനു വിധേയത്വം പ്രഖ്യാപിക്കുന്ന മംഗളവാര്‍ത്തയാണ്‌ ഇവിടെ മുഴങ്ങുക.

നമുക്ക്‌ ഏവര്‍ക്കും മറിയത്തെക്കുറിച്ച്‌ പറഞ്ഞ സദ്‌ വാര്‍ത്ത ശ്രവിക്കുവാന്‍ തക്ക വിധം ആദ്യ വായനകള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിക്കാം. അതായത്‌ ദൈവം പറയുന്നത്‌ മാത്രം ജീവിതത്തില്‍ നിയമമായി ഉണ്‌ടായിരിക്കട്ടെ. അതോടൊപ്പം രക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസം മറിയത്തെപ്പോലെ നമുക്ക്‌ പ്രഖ്യാപിക്കാം. രണ്‌ടാമത്തെ വായന വിശ്വാസയോഗ്യനായ ദൈവത്തെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു. അതിനായി പൗലോസ്‌ ശ്ലീഹാ ഉദ്‌ബോധിപ്പിച്ചതുപോലെ കുര്‍ബാന, കൃതജ്ഞതാ പ്രകാശനം, സമയത്തെ പ്രയോജനപ്പെടുത്തിക്കൊണ്‌ട ‌ കാരുണ്യപൂര്‍വ്വകമായ ജീവിത ശൈലി ഇവ രൂപപ്പെടുത്താം.

രക്ഷകനെകുറിച്ചുള്ള സദ്‌ വാര്‍ത്തയും രക്ഷയുടെ സദ്‌ വാര്‍ത്തയും ശ്രവിക്കുവാനും അനുഭവിക്കുവാനും അത്‌ ഇന്ന്‌ നിരന്തരം പ്രഘോഷിക്കുകയും അനുഭവവേദ്യമാം വിധം കൂദാശകളിലൂടെ ആഘോഷിക്കുകയും ചെയ്യുന്ന സഭയോട്‌ ചേര്‍ന്ന്‌ ജീവിക്കാന്‍ നമുക്ക്‌ ആവട്ടെ.

മറിയത്തെപ്പോലെ രക്ഷകന്റെയും രക്ഷയുടെയും സദ്‌ വാര്‍ത്ത ലോകത്തില്‍ അന്വര്‍ത്ഥമാക്കുവാന്‍ നമുക്ക്‌ ദൈവഹിതത്തിന്‌ വിധേയമാകാം. ദൈവേഷ്ടത്തിന്‌ ദാസ്യവേല ജീവിതത്തിന്റെ ഏത്‌ തുറയിലായിരുന്നാലും നിര്‍വഹിക്കാം.

സുവിശേഷ ഭാഗത്തെ ചില പ്രത്യേക ചിന്തകള്‍ രക്ഷകനെക്കുറിച്ചുള്ള ചിത്രം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.

ആറാം മാസം: ആറ്‌ എന്നതിന്‌ അപൂര്‍ണ്ണതയുടെ പ്രതീകാത്മകതയുണ്‌ട്‌. ഉദാ: കാനായിലെ ആറു കല്‍ഭരണികള്‍ വീഞ്ഞു തീര്‍ന്നവയാണ്‌. അതിനോട്‌ ഈശോയുടെ സാന്നിധ്യം ഉണ്‌ടായപ്പോള്‍ നിറവായി. ഈശോ യാക്കൂബിന്റെ കിണറ്റില്‍ കരയില്‍ ആറാം മണിക്കൂറിലാണ്‌ എത്തിയത്‌. അപ്പോള്‍ അവിടെ വന്ന സമറിയാക്കാരി ആറാമത്തെ പുരുഷന്റെ കൂടെയാണ്‌. അവളുടെ ദാഹം തീര്‍ന്നില്ല. അവളുടെ ജീവിതം ഈശോയോട്‌ ചേര്‍ന്നപ്പോള്‍ അവള്‍ കുടംപോലും ഉപേക്ഷിച്ചു പോയി. ഈശോ മരിച്ചപ്പോള്‍ ആറാം മണിക്കൂറായിരുന്നു. അപ്പോള്‍ അന്ധകാരം വ്യാപിച്ചു. ഈശോയെ മരണത്തിന്‌ വിധിക്കുന്നതും ആറാം മണിക്കൂറിലാണ്‌ (യോഹ 19/6-14). യോഹന്നാന്‍ മാംദാനയുടെ ജനനത്തിന്റെ മംഗളവാര്‍ത്തയ്‌ക്കുശേഷം ആറാം മാസം മാലാഖ അടുത്ത വാര്‍ത്തയുമായി എത്തുന്നു. അവിടെയാണ്‌ പൂര്‍ണ്ണത.

ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌.

ദാവീദിന്റെ വംശത്തില്‍, ജെസ്സയുടെ കുറ്റിയില്‍ നിന്നും, രക്ഷകന്‍ വരും എന്ന വാഗ്‌ദാനത്തിന്റെ പൂര്‍ത്തീകരണമാണിവിടെ. ഈശോ വാഗ്‌്‌ദാനം ചെയ്യപ്പെട്ട യഥാര്‍ത്ഥ രക്ഷകനാണ്‌. ദാവീദ്‌ രാജാവാണ്‌. ഈശോ ജനിക്കുന്നത്‌ പുല്‍ക്കൂട്ടിലാണെങ്കിലും അവിടുന്ന്‌ രാജവംശകജനാണ്‌ രാജാവാണ്‌. വിജ്ഞാനികള്‍ സ്വര്‍ണ്ണം കാഴ്‌ചവച്ചതുവഴി അവിടുത്തെ രാജത്വത്തെ അംഗീകരിച്ചു.

കന്യക: പ്രകൃത്യായുള്ള ജനനമല്ല, രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്ന്‌ ദൈവാത്മാവിന്റെ ശക്തിയിലാണ്‌ രക്ഷകന്‍ ജനിച്ചത്‌. അത്യുന്നതന്റെ ശക്തിയാല്‍ ജനിച്ചവന്‍ പരിശുദ്ധന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുന്നു.

മംഗളവാര്‍ത്ത: മറിയത്തില്‍ ദൈവത്തിന്റെ കൃപ നിറഞ്ഞ അതാകട്ടെ കര്‍ത്താവ്‌ അവളോടുകൂടെയുണ്‌ട്‌ എന്ന യാഥാര്‍ത്ഥ്യമാണ്‌. അര്‍ത്ഥമറിയാതെ അവള്‍ അസ്വസ്ഥയായി. അവള്‍ അര്‍ത്ഥമറിയാന്‍ ചിന്തിച്ചു. അപ്പോള്‍ ദൈവദൂതന്‍ അതു വെളിപ്പെടുത്തിക്കൊടുത്തു.

ഭയപ്പെടേണ്‌ട! അതിനുകാരണം ദൈവസന്നിധിയാല്‍ അവള്‍ കൃപ കണ്‌ടെത്തി. മറ്റെവിടെയും ജീവിതത്തെ ബലപ്പെടുത്തുന്നത്‌ കണ്‌ടെത്താനാവില്ല.

ജനിക്കാതിരിക്കുന്നവന്റെ മഹത്വം: പേരിന്റെ അര്‍ത്ഥം തന്നെ രക്ഷകന്‍ എന്നാണ്‌. അവന്‍ വലിയവനാണ്‌. അത്യുന്നതന്റെ പുത്രനാണ്‌. ദാവീദിന്റെ സിംഹാസത്തിന്‌ ഉടമ, ഭരണാധികാരി. അവസാനമില്ലാത്ത രാജ്യമാണവന്റെത്‌.

ദൈവത്തിന്‌ അസാധ്യമായതൊന്നുമില്ല. അസാധ്യതകളില്ലാത്ത ദൈവത്തിന്‌ സ്വയം ദാസിയായി സമര്‍പ്പിച്ച മറിയത്തില്‍ ദൈവം മനുഷ്യരൂപം പൂണ്‌ടു. നമുക്കും സ്വയം സമര്‍പ്പിക്കാം. പരിശുദ്ധ കുര്‍ബാനയില്‍ വിശ്വസിക്കുവാന്‍ ഈ വാക്കുകള്‍ ബലമേകുന്നു. അസാധ്യമായി അവിടുത്തേക്ക്‌ ഒന്നുമില്ല, ആകയാല്‍ ഈ ആള്‍ത്തരയിലെ ബലിയാന്‍ അവിടുത്തെ നിത്യ ബലി സന്നിഹിതനാക്കാനും ഭൗതിക വസ്‌തുക്കളായ അപ്പവും വീഞ്ഞും തന്റെ സാന്നിധ്യമാക്കി മാറ്റുവാനും അതിലൂടെ നമ്മില്‍ ഒന്നായി വസിക്കാനും അവിടുത്തേക്കാവും. അമ്മയാല്‍ ഈശോ വസിച്ചതുപോലെ നമ്മിലും പരിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന്‌ വന്ന്‌ വസിക്കുന്നു. അവിടുത്തേക്കുള്ള ദാസ്യവൃത്തിയാകട്ടെ നമ്മുടെ കുര്‍ബാനയ്‌ക്കുശേഷമുള്ള അനുദിന ജീവിതം.

ഫാ. തോമസ്‌‌ പൂവത്താനികുന്നേല്‍.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌

Sermon 2008-9
സഖറിയായ്‌ക്ക്‌ ദര്‍ശനവും ദിവ്യ സന്ദേശവും നല്‌കിയതിന്‌ ആറ്‌ മാസങ്ങള്‍ക്ക്‌ ശേഷം ദൈവം തന്റെ ദൂതനെ ഗലീലിയിലെ ഒരു ചെറുഗ്രാമമായ നസറസ്സില്‍ ജീവിച്ചിരുന്ന, പുണ്യങ്ങളാല്‍ നിറഞ്ഞവളായ മറിയത്തിനടുത്തേക്ക്‌ തന്റെ വചനവുമായി അയച്ചു. ദൂതന്‍ മറിയതത്തിനരുകെയെത്തി ''നന്മനിറഞ്ഞവളേ ''എന്ന്‌ വിളിച്ചുകൊണ്ട്‌ അവളെ അഭിവാദനം ചെയ്‌തു. ദൈവത്തില്‍ നിന്ന്‌ വന്ന ഈ അഭിവാദനത്തിന്റെയും അംഗികാരത്തിന്റെയും വചനംശ്രവിച്ച മറിയം തനിക്ക്‌ ലഭിച്ച ഈ മഹാഭാഗ്യത്തിയും നന്മകളെയുംകുറിച്ച്‌ അഹങ്കരിക്കുകയല്ല മറിച്ച്‌ അസ്വസ്ഥയാവുകയാണ്‌ ചെയ്‌തത്‌ .ദൈവം അരുള്‍ചെയ്യുന്ന വചനത്തിന്‌ മുന്‍പിലും, അവന്‍ നമുക്ക്‌ കനിഞ്ഞുനല്‌കുന്ന ഉയര്‍ച്ചകളിലും -താഴ്‌ചകളിലും ദൈവികമായ അസ്വസ്ഥയ്‌ക്ക്‌ വിധേയനാവുകയാണ്‌ ക്രിസ്‌ത്യാനി ചെയ്യേണ്ടതെന്ന്‌ മറിയം നമ്മെ പഠിപ്പിക്കുന്നു.
   അസ്വസ്ഥയായ മറിയം തനിക്ക്‌ ലഭിക്കുന്ന ഈ വചനത്തിന്റെ അര്‍ത്ഥമെന്തെന്ന്‌ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്‌ അടുത്തതായി ചെയ്യുന്നത്‌. വചനത്തിന്റെ അര്‍ത്ഥം തേടി അസ്വസ്ഥയായ മറിയത്തിന്‌ ദൂതന്‍ അത്‌ വ്യഖ്യാനിച്ച്‌ കൊടുക്കുത്തു. മറിയം ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കാന്‍ പോവുകയാണ്‌. ഇസ്രായേല്‍ നൂറ്റാണ്ടുകളായി പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷകന്റെ അമ്മയായി താന്‍ മറാന്‍ പോവുകയാണെന്ന്‌ അവള്‍ക്ക്‌ മനസ്സിലായി.
   യഹൂദമതത്തിന്റെ ചരിത്രത്തിലെ പ്രതിസന്ധിയുടെ ഘട്ടങ്ങളെയെല്ലാം അതിജീവിക്കുവാനും മതത്തെ നിരന്തരം പുനരുജജ്‌ിവിപ്പിക്കാനും യഹൂദരെ സഹായിച്ചിരുന്നത്‌ അവരുടെ രക്ഷകനെയും അവന്റെ മഹത്തരമായ രാജ്യത്തെയും കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു. ദാവീദിന്റെ കുടുംബത്തില്‍ പിറക്കാനിരിക്കുന്ന ഈ രക്ഷകന്‍ തന്റെ ജനത്തെ എല്ലാവിധ അടിമത്തങ്ങളില്‍ നിന്നും മോചിക്കുകയും ദൈവികമായ ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്യുമെന്നവര്‍ കരുതിയിരുന്നു. ഇസ്രായേലിന്റെ ഈ പ്രതീക്ഷ വിളമ്പരം ചെയ്യുന്ന പല ദൈവവചന ഭാഗങ്ങളുമുണ്ട്‌. ഉല്‍പ 49.10-ല്‍ യാക്കോബ്‌ തന്റെ മക്കളെ അനുഗ്രഹിക്കുന്ന അവസരത്തില്‍ യൂദായെ അനുഗ്രഹിച്ചുകൊണ്ട്‌ പറയുന്നതിങ്ങനെയാണ്‌: (അധികാരത്തിന്റെ) ചെങ്കോല്‍ യൂദയായെ വിട്ടുപോവുകയില്ല. അതിന്റെ അവകാശി വന്നു ചേരുംവരെ അധികാരത്തിന്റെ ദണ്ഡ്‌ അവന്റെ സന്തതികളില്‍നിന്ന്‌ നിങ്ങിപോവുകയില്ല. എന്നു പറഞ്ഞാല്‍ ദാവീദിന്റെ വംശത്തില്‍നിന്ന്‌ രാജ്യത്തിന്റെ നിത്യാവകാശി ഉദയം ചെയ്യുമെന്നര്‍ത്ഥം. സംഖ്യയുടെ പുസ്‌തകത്തില്‍ (24.17-19) യാക്കോബില്‍നിന്ന്‌ ഒരു നക്ഷത്രമുതിക്കുമെന്നും ഇസ്രായേലില്‍ നിന്ന്‌ ഒരു ചെങ്കോല്‍ ഉയരുമെന്നും ബാലാം പ്രവചിച്ചതു കാണാം 89-ാം സങ്കീര്‍ത്തനത്തില്‍ (വാ. 3-4) കര്‍ത്താവ്‌ ദാവീദിന്‌ ഒരു നിത്യ രാജ്യം വാഗ്‌ദാനം ചെയ്‌തതായി നാം വായിക്കുന്നു. ദൈവം ദാവിദിന്റെ രാജ്യം സ്ഥിരമായി സ്ഥാപിക്കുമെന്നും എന്നേയ്‌ക്കും നിലനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ ഭരണകര്‍ത്താവായിരിക്കും അവന്റെ സന്തതിയെന്നും നാഥാന്‍ പ്രവാചകനിലുടെ കര്‍ത്താവ്‌ ദാവീദിനോട്‌ അരുള്‍ചെയ്‌തതായി സാമുവേലിന്റെ പുസ്‌തകം സാക്ഷിക്കുന്നു (2 സാമു 7.12-17).
   ദൈവത്തിന്റെ വാഗ്‌ദാനം നിലനില്‍ക്കുന്നതുകൊണ്ട്‌ ദാവീദിന്റെ സിംഹാസനം നിത്യമാണെന്നു കരുതിയ ചിലര്‍ തിന്മചെയ്യാന്‍ മടികാണിക്കാതിരിക്കുകയും അനീതിയിലേയ്‌ക്കും വിഗ്രഹാരാധനയിലേക്കും തിരിയുകയും ചെയ്‌തു. അങ്ങനെയുളളവരെ രാജഭരണകാലത്തെ പ്രവാചകന്‍മാര്‍ ശാസിക്കുന്നത്‌ കാണാം. അവരുടെ തിന്മയ്‌ക്കുളള ശിക്ഷയായി ദൈവം ഇസ്രായേലിനെ നശിപ്പിക്കുമെന്നും എങ്കിലും തന്റെ വാഗ്‌ദാനത്തെപ്രതി രാജ്യം പുനഃസ്ഥാപിക്കുമെന്നും അവര്‍ പ്രവചിച്ചു (ആമോ 9.11-12). ദൈവം വീണ്ടും സ്ഥാപിക്കുന്ന ഈ രാജ്യത്തിലെ ദാവിദിന്റെ വംശത്തില്‍പ്പിറക്കുന്ന രാജാവ്‌ സമാധാന രാജാവെന്നും ശക്തനായ ദൈവമെന്നും, നിത്യനായ പിതാവെന്നുമൊക്ക വിളിക്കപ്പടുമെന്ന്‌ ഏശയ്യാ പ്രവചിച്ചിരുന്നു (ഏശയ്യാ 9. 9-17). ജെസ്സെയുടെ (ദാവീദിന്റെ പിതാവ്‌) കുടുംബത്തില്‍നിന്ന്‌ ജനിക്കുന്ന ഈ രാജാവിന്റെ ഭരണകാലത്ത്‌ മനുഷ്യന്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനം ഉണ്ടാകുമെന്ന്‌ പ്രവാചകന്‍ പറഞ്ഞിരുന്നു (ഏശ.11.1-9). വരാനിരിക്കുന്ന ഈ രാജാവ്‌ ദാവീദിന്റെ പട്ടണമായ ബേത്‌ലഹെമില്‍ ജനിക്കുമെന്ന്‌ മിക്കായാ അറിയിച്ചു (5.2). വരാനിരിക്കുന്ന രാജാവിന്റെ കാലത്ത്‌ നീതി പുഷ്‌പ്പിക്കുമെന്ന്‌ ജെറമിയായും പ്രവചിച്ചിരുന്നു (23.4-7,33. 14-22). ബൈബിളില്‍ വ്യക്തമായി കാണുന്ന ഈ പാരമ്പര്യങ്ങള്‍ക്ക്‌ പുറമെ മറ്റ്‌ യഹൂദ ഗ്രന്ഥങ്ങളും രക്ഷകന്റെ വരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിശ്വാസിയുടെ ചിത്രം വരയ്‌ക്കുന്നുണ്ട്‌. രാജാക്കന്‍മാരുടെ കാലത്തിനുശേഷം വിപ്രവാസം അനുഭവിക്കുകയും തുടര്‍ന്ന്‌ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും നിരന്തരം വിദേശ ആധിപത്യത്തിന്‍ കീഴില്‍ കഴിയുകയും ചെയ്‌ത യഹൂദ ജനത്തിന്റെ ശുഭപ്രതീക്ഷകളുടെ ശ്രോതസ്സായിരുന്നു വരാനിരിക്കുന്ന രക്ഷകനെകുറിച്ചുളള ഈ കാഴ്‌ചപ്പാട്‌. വിശ്വാസിയെന്ന നിലയില്‍ മറിയവും ആ പ്രതീക്ഷ പങ്കുവെച്ചിരുന്നു.- എന്നും വേണം കരുതാന്‍. ആ മറിയത്തോടാണ്‌ ദൂതന്‍ പറയുന്നത്‌ ഇതാ ജനം മുഴുവനും, നീ തന്നെയും പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷകന്റെ അമ്മയായി നീ മാറാന്‍ പോവുകയാണ്‌ എന്ന്‌ (ലുക്ക1.31-33).
   ഈ സദ്‌വാര്‍ത്ത കേട്ട മറിയത്തിന്‌ വീണ്ടും സംശയമായി. ഒരിക്കലും പുരിഷനെ അറിയാത്ത തന്നിലുടെ ഇതെങ്ങനെയാണ്‌ സംഭവിക്കുക. മാനുഷികമായി പറഞ്ഞാല്‍ പുരുഷനെ അറിയാതെ സ്‌ത്രി ഗര്‍ഭിണിയാകുന്നില്ലല്ലോ. മറിയത്തിന്റെ ദൂതനോടുളള ഈ ചോദ്യത്തില്‍പ്പോലും വെളിവാകുന്നത്‌ മറിയത്തിന്റെ വിശ്വാസം തന്നെയാണ്‌. ദൂതന്‍ അരുള്‍ചെയ്‌ത സദ്‌വാര്‍ത്ത അവള്‍ വിശ്വസിച്ചു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അവള്‍ക്ക്‌ അറിയില്ലന്നുമാത്രം. വിശ്വാസത്തോടെയുളള സത്യാനോഷണത്തിന്‌ ദൈവം ഉത്തരമരുളി. അപ്പോള്‍ മറിയം ശിരസ്‌ നമിച്ച്‌ ദൈവീക പദ്ധതിയ്‌ക്കായി സ്വയം സമര്‍പ്പിച്ചു.
   യഥര്‍ത്ഥ ക്രൈസ്‌തവ ജീവിതത്തിന്റെ മാതൃകയാണ്‌ മംഗലവാര്‍ത്ത ശ്രവിച്ച്‌ അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കുന്ന മറിയത്തിന്റെ ജീവിതം. വചനം ജീവിക്കുക, വചനത്തിനായ്‌ കാതോര്‍ക്കുക .കേള്‍ക്കുന്ന വചനത്തിന്റെ അര്‍ത്ഥമെന്തെന്നന്വേഷിക്കുക, വചനത്തിലുടെ വെളിവാക്കപ്പെടുന്ന ദൈവീക പദ്ധതികള്‍ക്ക്‌ മുന്നില്‍ ജീവിതം മുഴുവന്‍ പൂര്‍ണ്ണ മനഃസ്സോടെ സമര്‍പ്പിക്കുക. ഇതാണ്‌ ക്രിസ്‌തുശിഷ്യന്റെ ദൗത്യം.
   സുറിയാനി സഭാപിതാവായ വി. എഫ്രേം പറയുന്നതനുസരിച്ച്‌ ദൈവവചനം ഒരു കണ്ണാടിയാണ്‌. കണ്ണാടിനോക്കാതെ പുറത്തിറങ്ങുന്ന മനുഷ്യരുണ്ടാവില്ല. ഉണ്ടെങ്കില്‍തന്നെ അവരുടെ മുഖത്തെ വൈകൃതങ്ങളെകുറിച്ച്‌ ബോധ്യമില്ലാത്തവരാണവര്‍. വചനമാകുന്നകണ്ണാടി ക്രസ്‌ത്യാനികള്‍ക്കുവേണ്ടി രണ്ട്‌ ദൗത്യങ്ങളാണ്‌ നിര്‍വ്വഹിക്കുന്നത്‌. 1) നമുക്ക്‌ വചനം നമ്മെതന്നെ കാണിച്ച്‌ തരുന്നു (ഹെബ്രാ 4.12-13, കൊറി 4.5, യാക്കോ 1.22-24). ഓരോ ദിവസവും വചനമാകുന്ന കണ്ണാടിയില്‍ നോക്കി ക്രിസ്‌ത്യാനി മുഖം (തന്റെ രൂപം) മിനുക്കുന്നവനാകണം. കണ്ണാടി നോക്കാത്തവന്റെ വൈകൃതങ്ങളെകുറിച്ച്‌ അവനുതന്നെ നിശ്ചയമില്ല. 2) ഓരോ ദിവസവും വചനം വായിക്കുന്നതിലുടെയും ശ്രവിക്കുന്നതിലുടെയും ദൈവം ആരാണ്‌ എന്ന്‌ ക്രിസ്‌ത്യാനി കുടുതലായി പഠിച്ചുകൊണ്ടിരിക്കും. ദൈവത്തിന്റെ ഛായയെന്താണ്‌ എന്ന്‌ ഈ കണ്ണാടി നമുക്ക്‌ കാണിച്ചുതരും. വാചനത്തെ ഉള്‍ക്കൊളളുന്നതനുസരിച്ച്‌ ദൈവത്തിന്റെ രൂപം നമുക്ക്‌ കുടുതല്‍ വ്യക്തമായികൊണ്ടിരിക്കും എന്ന്‌ സാരം.
   നാം ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്‌. ദൈവം തന്റെ ഇഷ്ടമനുസരിച്ച്‌ നമ്മെ സൃഷ്ടിച്ചുവെങ്കില്‍ സൃഷ്ടിയുടെ തന്നെ തുടര്‍ച്ചയായ ദൈവീക പദ്ധതികള്‍ക്ക്‌ നാം നമ്മെതന്നെ മറിയത്തെപ്പോലെ വിധേയരാക്കുബോഴാണ്‌ ദൈവത്തിന്റെ പ്രവര്‍ത്തി ഫലമണിയുന്നത്‌ എന്ന്‌ പറയാം. താന്‍ കേട്ട വചനത്തിന്റെ അര്‍ത്ഥമന്വോഷിക്കുകയും ദൈവീക പദ്ധതിക്ക്‌ മുന്നില്‍ സ്വയം അര്‍പ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മറിയത്തിന്റെ ആത്മീയതയുടെ അന്തഃസ്സത്ത. മറിയത്തെപ്പോലെ, ഓരോ ദിവസവും നമ്മെ അഭിമുഖികരിക്കുന്ന വചനത്തിനു മുന്നില്‍, അത്‌ നമുക്ക്‌ നമ്മെകുറിച്ചുതന്നെ വെളിപ്പെടുത്തുന്ന നന്മകള്‍ക്കും അതുപോലെ അപൂര്‍ണ്ണതകള്‍ക്കും മുന്നില്‍ ക്രിസ്‌തിയമായ അസ്വസ്ഥതയാല്‍ നിറയേണ്ടവരാണ്‌ നാം.
   ക്രിസ്‌തീയ ജീവിതത്തില്‍ നമുക്ക്‌ വഴികാട്ടികളായ പലരും ഇപ്രകാരം വചനത്തിനുമുന്നില്‍ അസ്വസ്ഥരായവരാണ്‌. പത്രോസിന്റെ ജീവിതത്തിലെ ഒരു പ്രഭാതത്തില്‍ വചനം അവനെ അഭിമുഖീകരിച്ചു. വചനത്തിന്റെ സാമിപ്യത്തിലും വചനത്തിന്റെ ശക്തിയുടെയും മുന്നില്‍ അസ്വസ്ഥനായ്‌തിര്‍ന്ന പത്രോസ്‌ സ്വന്തം ഇല്ലായ്‌മയെയാണ്‌ കണ്ടത്‌. വചനത്തെ സമീപിച്ചാല്‍, വചത്തെനോക്കിയവന്‍ തന്റെ യഥാര്‍ത്ഥ രൂപം കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു കര്‍ത്താവേ ഞാന്‍ പാപിയാണ്‌. എന്നില്‍നിന്ന്‌ അകന്ന്‌ പോകണമേ. അന്ന്‌ ദൈവകൃപയില്‍ പത്രോസ്‌ നടത്തിയ മീന്‍പിടുത്തത്തിന്റെ ഫലം വളരെ വലുതായിരുന്നെങ്കിലും ദൈവീക പദ്ധതിക്ക്‌ സ്വയം അര്‍പ്പിച്ച പത്രോസ്‌ എല്ലാം ഉപേഷിച്ച്‌ ക്രിസ്‌തുവിന്റെ പിന്നാലെ പോയി (ലൂക്ക 5.1-11)
   ലൗകിക സുഖങ്ങളില്‍ മുഴുകി ജീവിച്ച വി. ആഗസ്‌തിനോസിനെ വചനം അഭിമുകരിച്ചത്‌ മരുഭൂമിയിലെ വി. അന്തോനിസിന്റെ ജീവിതചരിത്രത്തിന്റെ രൂപത്തിലും തോട്ടത്തില്‍ വെച്ച്‌കേട്ട ഒരു കുഞ്ഞിന്റെ ഗാനത്തിന്റെ രൂപത്തിലുമാണ്‌. അന്തോനിസിന്റെ ജീവിതചരിത്രംവായിച്ച്‌ തന്റെ കുത്തഴിഞ്ഞ ജീവിതത്തെകുറിച്ച്‌ അസ്വസ്ഥനായ ആഗസ്‌തീനോസ്‌ എടുത്ത്‌ വായിക്കുക എന്ന്‌ പാടിയ കുഞ്ഞിന്റെ ഗാനത്തിനനുസൃതമായി അടുത്തിരുന്ന പുസ്‌തകം (ബൈബിള്‍) വായിക്കുകയും റോമാക്കാര്‍ക്ക്‌ എഴുതിയ ലേഖനം 13.13-14 വായിച്ച്‌ അദ്ദേഹം തന്നെകുറിച്ചുളള ദൈവീക പദ്ധതി തിരിച്ചറിയുകയും തുടര്‍ന്ന്‌ അതിനായി സ്വയം അര്‍പ്പികകയും ചെയ്‌തു.
   കല്‍ക്കട്ടയിലെ തെരുവുകളിലെ പാവപ്പട്ടവന്റെ വേദനയുടെ രൂപത്തിലാണ്‌ വചനം മദര്‍തെരെസയെ സമീപിച്ചത്‌. അസ്വസ്ഥയായ മദര്‍ ആ വചനത്തിനു പിന്നില്‍ തനിക്കായി ദൈവം തയ്യാറാക്കിയ പദ്ധതിയെ തിരിച്ചറിയുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്‌തു.
   നിത്യം ജീവിക്കുന്നവനായ ദൈവത്തിന്റെ വചനം ഇന്നും എന്നും നമ്മെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അത്‌ എഴുതപ്പെട്ട വചനത്തിന്റെ രൂപത്തിലാകാം, സമൂഹത്തില്‍ നമുക്ക്‌ ലഭിക്കുന്ന അംഗീകാരങ്ങളുടെയോ, സമൃദ്ധിയുടെയോ, സാമൂഹ്യമായ ഉന്നതിയുടെയോ രൂപത്തിലാകാം. അത്‌ നമുക്ക്‌ ലഭിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും സഹനങ്ങളുടെയും എളിമപ്പെടുത്തലുകളുടെയും രൂപത്തിലാകാം. വചനംമെന്തായിരുന്നാലും അത്‌ നമ്മില്‍ ദൈവീകമായ ഒരസ്വസ്ഥ ജനിപ്പിച്ചേ മതിയാവൂ. നമുക്ക്‌ രൂപം നല്‌കിയവനായ ദൈവം നല്‌കുന്ന വചനത്തിനു മുന്‍പില്‍ നിസ്സംഗത പാലിക്കുന്നതിനെക്കാള്‍ വലിയ നിസ്സംഗതയില്ല. നമ്മിലുളള നന്മകളെയാണ്‌ ദൈവം നമുക്ക്‌ കാണിച്ചുതരുന്നതെങ്കില്‍ മറിയത്തെപ്പോലെ ഞാനെന്തുചെയ്യണം കര്‍ത്താവേ, എന്ന്‌ ചോദിക്കാന്‍ നമുക്ക്‌ കഴിയണം. മറിച്ച്‌ നമ്മിലെ പോരായ്‌മകളാണ്‌ വചനം നമുക്ക്‌ കാണിച്ച്‌ തരുന്നതെങ്കില്‍ പത്രോസിനെയും ആഗസ്‌തിനോസിനെയുംപോലെ ജീവിതത്തില്‍ തിരുത്തല്‍ വരുത്തികൊണ്ട്‌ ദൈവീക പദ്ധതിക്കായ്‌ സ്വയം സമര്‍പ്പിക്കാന്‍ നമുക്ക്‌ സാധിക്കണം. ദൈവരാജ്യം നമ്മില്‍ വിതയ്‌ക്കുന്ന ദൈവീകമായ അസ്വസ്ഥത ഈ നോമ്പുകാലത്ത്‌ നമ്മെ ഇളക്കിമറിക്കാനും അത്‌ നമുക്കും അന്യര്‍ക്കുമുളള മംഗളവാര്‍ത്തയായ്‌ മാറാനും ഈ മംഗളവാര്‍ത്തക്കാലം നമ്മെ സഹായിക്കട്ടെ.


തയാറാക്കിയത്‌
ഫാ. ആന്റിണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
Please send your comments to: tharekadavil@gmail.com
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home