Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം രണ്ടാം ഞായര്‍
Readings: Numbers 10:29-36; Isaiah 45:11-17; Hebrews 3:1-6; John 1:15-18
Sermon 2010
ക്രിസ്‌തു ശിഷ്യന്റെ ദൗത്യം (യോഹ 1:35-42)


ദൗഹാക്കാലത്തിലെ മൂന്നാമത്തെ ആഴ്‌ചയിലേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്ന ഈ ആഴ്‌ചയില്‍ രണ്‌ട്‌ കാര്യങ്ങളാണ്‌ പ്രധാനമായും വിചിന്തനത്തിനായി സഭ നല്‍കിയിരിക്കുന്നത്‌. (1) ശിഷ്യന്‍മാരുടെ പ്രത്യേകത; (2) ഐക്യത്തോടെ പ്രവ്രത്തിക്കേണ്‌ടതിനേക്കുറിച്ച്‌.

1. ആദ്യശിഷ്യന്‍മാര്‍: യഥാര്‍ത്ഥ രക്ഷകനെ ചൂണ്‌ടി കാണിക്കുന്ന സ്‌നാപക യോഹന്നാനെ അവതരിപ്പിച്ചുകൊണ്‌ടാണ്‌ സുവിശേഷം ആരംഭിച്ചത്‌. മറ്റ്‌ സുവിശേഷങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടെ യോഹന്നാന്റെ ശിഷ്യന്‍മാരാണ്‌ ആദ്യത്തെ ക്രിസ്‌തുശിഷ്യര്‍. തന്റെ ശിഷ്യഗണം നഷ്ടപ്പെടുന്നതില്‍ യാതൊരു സങ്കോചവും യോഹന്നാനില്ല. പിന്നെയോ യഥാര്‍ത്ഥ ദൈവത്തെ കാണിച്ച്‌കൊണ്‌ട്‌ ശിഷ്യരെ ശരിയായ വെളിച്ചത്തിലേയ്‌ക്ക്‌ നയിച്ച ചാരിതാര്‍ത്ഥര്‍ത്ഥ്യമാണ്‌ സ്‌നാപക യോഹന്നാനുള്ളത്‌. തന്റെ അജഗണങ്ങളെ ഒരുമിച്ച്‌ നിര്‍ത്താനായി പെടാപാടുപെടുന്ന ആധുനിക ലോകത്തിലെ നേതാക്കന്‍മാര്‍ക്ക്‌ ഉത്തമ ഉദാഹരമണമായി എടുക്കാവുന്ന ശിഷ്യത്വമാണ്‌ സ്‌നാപക യോഹന്നാന്റേത്‌. അതായത്‌ നിത്യസത്യമായ ക്രിസ്‌തുവിലേയ്‌ക്ക്‌ എത്തിക്കുന്ന നേതൃത്വം.

ക്രിസ്‌തു ശിഷ്യരാകാന്‍ വിളിക്കപ്പെട്ടവര്‍ മൂന്ന്‌ കാര്യങ്ങളില്‍ ബോധ്യമുള്ളവരായിരിക്കണം. അതാണ്‌ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുക.

(1) ക്രിസ്‌തുവിന്റെ ചോദ്യം, നിങ്ങള്‍ എന്ത്‌ അന്വേഷിക്കുന്നു.
(2) ശ്‌ഷ്യരുടെ മറുചോദ്യം, നീ എവിടെയാണ്‌ വസിക്കുന്നത്‌.
(3) പ്രഘോഷണ ദൗത്യം.

ഈ മൂന്ന്‌ കാര്യങ്ങളിലും ഓരോ ക്രിസ്‌താനിയും മറുപടി പറയാന്‍ കടപ്പെട്ടവരാണ്‌. ക്രിസ്‌തുനില്‍ ഞാനെന്താണ്‌ അന്വേഷിക്കുന്നത?്‌ സമ്പത്തോ, ലോകസുഖങ്ങളോ, സുരക്ഷയോ, അപകടങ്ങളില്‍ നിന്നും, രോഗത്തില്‍ നിന്നുമുള്ള സംരക്ഷണമോ ആണോ ഞാന്‍ തേടുന്നത്‌? ഇവയാണെങ്കില്‍ നിനക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. പിന്നെയോ ആത്മാവിന്റെ രക്ഷയ്‌ക്കും, സ്വര്‍ഗരാജ്യത്തിലുള്ള ജീവിതവും, നിത്യസമാധാനവുമാണ്‌ നാം ക്രിസ്‌തുവില്‍ നിന്ന്‌ നേടിയെടുക്കേണ്‌ടത്‌.

നീ എവിടെയാണ്‌ വസിക്കുന്നത്‌ എന്ന ശിഷ്യന്‍മാരുടെ ചോദ്യത്തില്‍ അവരുടെ വിശ്വാസത്തിന്റെ വളര്‍ച്ചയെ കാണാം. റബി - ഗുരു എന്നാണ്‌ ഇവിടെ വിളിക്കുന്നതെങ്കില്‍ ഈ വചനഭാഗത്തിന്റെ അവസാനത്തില്‍ മിശിഹാ - ക്രിസ്‌തു - രക്ഷകനാണെന്ന്‌ അവര്‍ തിരിച്ചറിയുന്നുണ്‌ട്‌്‌.

നീ എവിടെ വസിക്കുന്നു എന്ന ചോദ്യത്തില്‍ നീ ആരാണ്‌ എന്ന ആശങ്കയാണുള്ളത്‌. നീ ആരാണ്‌ എന്നറിയാന്‍ നിന്റെ വീട്‌ കണ്‌ടാല്‍ മതി. ഭവനത്തില്‍ ഒരു ദിവസം താമസിക്കുക കൂടി ചെയ്‌താല്‍ ഭവനത്തിലുള്ളവര്‍ തമ്മിലുള്ള സ്‌നേഹബന്ധം അവരുടെ പെരുമാറ്റം എല്ലാം വെളിവാകും. ഇവിടെ ശിഷ്യന്‍മാര്‍ യേശുവിനോടൊത്ത്‌ പോയി അവന്‍ വസിക്കുന്നിടം കാണുകയും അവനോടൊത്ത്‌ വസിക്കുകയും ചെയ്‌തു. അപ്പോള്‍ അവര്‍ യേശു 'ഗുരുവും രക്ഷകനുമാണെന്ന്‌' തിരിച്ചറിഞ്ഞു. ഓര്‍ക്കുക വീട്‌ ഓരോരുത്തരെയും തിരിച്ചറിയാനുള്ള സ്ഥലമാണ്‌, മൂല്യങ്ങളോ, വിശ്വാസരാഹിത്യമോ, ആഡംബരമോ, അലസതയോ, നമ്മെ പിടികൂടിയിട്ടുണ്‌ടോ എന്നു നാം മനസ്സിലാക്കിയിരിക്കണം.

ഈശോയുടെ വീട്‌ അന്വേഷിച്ച ശിഷ്യന്‍മാരോട്‌ യേശു പറഞ്ഞ മറുപടി ഇപ്രകാരമാണ്‌ 'വന്നു കാണുക'. ഇന്ന സ്ഥലത്താണ്‌ എന്നു പറഞ്ഞ്‌ അവരുമായുള്ള സഹവാസം ഒഴിവാക്കാമായിരുന്നിട്ടും യേശു ഓരോരുത്തരെയും വന്ന്‌ അനുഭവിച്ച്‌‌ ജീവിക്കാനായി ക്ഷണിക്കുകയാണിവിടെ? ദൈവത്തെ കാണാന്‍ ദൈവഭവനത്തില്‍ എത്തണം. ഞായറാഴ്‌ച പള്ളിയില്‍ പോകാന്‍ പറയുന്ന ഭാര്യയോട്‌ ഇവിടെ ഇരുന്ന്‌ പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കും എന്നു പറയുന്ന ഭര്‍ത്താക്കന്‍മാരുണ്‌ട്‌. പള്ളിയില്‍ പോകുന്ന നേരത്ത്‌ രണ്‌ട്‌ വാഴ വെയ്‌ക്കു എന്നാണവര്‍ പറയുന്ന ന്യായം, എന്നാല്‍ അവരുടെ വീട്ടില്‍ ഒരു വാഴയും കാണുകയില്ല. ഒരു അദ്ധ്വാനവും ഉണ്‌ടാകാറില്ല. ഇത്‌ വിശ്വാസമില്ലാത്തതിന്റെയോ, വിശ്വാസ ജീവിതത്തില്‍ വളരാത്തതിന്റെയോ സൂചനയാണ്‌. ഭക്ഷണം കഴിക്കുന്നത്‌ ടിവിയിലൂടെ കണ്‌ട്‌ വിശപ്പടക്കാനാവില്ല, എന്നത്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. ദൈവത്തെ അനുഭവിക്കാന്‍ ദൈവസന്നിധിയുമായി നാം നിരന്തരം ബന്ധത്തിലായിരിക്കണം.

ക്രിസ്‌തുവിനെ അനുഭവിച്ചവര്‍ക്കും ക്രിസ്‌താനികളായിത്തീര്‍ന്നവര്‍ക്കുമുള്ള ഉത്തരവാദിത്വമാണ്‌ വചനത്തിന്റെ അവസാനഭാഗം വ്യക്തമാക്കുന്നത്‌. ക്രിസ്‌തു മിശിഹായാണെന്ന്‌ തിരച്ചറിഞ്ഞ അന്ത്രയോസ്‌ സഹോദരനായ പത്രോസിനെ ക്രിസ്‌തുവിലേക്കെത്തിക്കുന്നു. വചന പ്രഘോഷണം നടത്തുന്നു. ശിമയോന്റെ പേര്‌ മാറ്റി കേപ്പാ - പാറ എന്നര്‍ത്ഥമുള്ള പത്രോസായി ശിമയോനെ മാറ്റുന്നു. മാറ്റമില്ലാത്തതും, ഉറപ്പുള്ളതുമായ വിശ്വാസമാണ്‌ ക്രിസ്‌തുവില്‍ ഉണ്‌ടായിരിക്കുക. അതിനാല്‍ ഓരോ പാറക്കഷണങ്ങള്‍ ആയി ഓരോ ക്രിസ്‌തു വിശ്വാസിയും മാറേണ്‌ടിയിരിക്കുന്നു.

അവസാനമായി ഐക്യത്തെക്കുറിച്ചുള്ള ചിന്തയാണ്‌ സഭ മുന്നോട്ട്‌ വയ്‌ക്കുക. ജനുവരി 18 മുതല്‍ 25-ാം തീയതി വരെ സഭ ഐക്യവാരാചരണം എല്ലാ വര്‍ഷവും നടത്തുന്നു. സഭകള്‍ തമ്മില്‍ ഒരുമയോടെ പ്രവര്‍ത്തിക്കാനും സഹകരണത്തോടെ ക്രിസ്‌തുവിനെ പ്രഘോഷിക്കാനുമുള്ള ദൗത്യത്തെ ഏറ്റുപറഞ്ഞ്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ഈ ആചരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുക.

അതിനാല്‍ ഓരോ ക്രിസ്‌തു ശിഷ്യനും എന്ത്‌ അന്വേഷിക്കുന്നു എന്നും, ക്രിസ്‌തു വസിക്കുന്നതെവിടെയാണെന്നും, പ്രഘോഷണ ദൗത്യം ഓരോരുത്തര്‍ക്കും ഏല്‌പിക്കപ്പെട്ടതാണെന്നും മനസ്സിലാക്കിയിരിക്കാന്‍ ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ബ്ര. ജോസഫ്‌ കളമ്പുകാട്ട്‌
Sermon 2009
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിതന്നത്‌. മനുഷ്യന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവം സ്വയം വെളിപ്പെടുത്തിയതിനെ ധ്യാനിക്കുന്ന കാലമാണ്‌ ദനഹാ. പിതാവിനെ വെളിപ്പെടുത്തുവാനായി വന്ന പുത്രനെ (ഈശോയെ) സ്വീകരിക്കാനായി യോഹന്നാന്‍ ജനങ്ങളെ ഒരുക്കി അനുതാപത്തിലേക്ക്‌ നയിക്കുന്ന മാമോദിസാ സ്വീകരിച്ചുകൊണ്ടാണ്‌ ജനങ്ങള്‍ ഒരുങ്ങിയത്‌. ജനങ്ങളുടെ ചോദ്യത്തിനു യോഹന്നാന്‍ ഉത്തരം പറഞ്ഞു. ഞാന്‍ ക്രിസ്‌തുവല്ല, ഏലിയാ അല്ല, പ്രവാചകനുമല്ല. പിന്നെയോ മരുഭൂമിയില്‍ വിളിച്ചു പറയുന്ന ദൈവത്തിന്റെ സ്വരമാണ്‌. പാപികളോടുകൂടെ മാമോദിസാ സ്വീകരിക്കാന്‍ ഈശോ ജോര്‍ദ്ദാനില്‍ ഇറങ്ങിനിന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ യോഹന്നാന്‍ ഈശോയെ തിരിച്ചറിഞ്ഞു. ഈശോ പാപമില്ലാത്തവനും പാപം മോചിക്കാന്‍ അധികാരമുളളവനുമാണ്‌. അതുകൊണ്ട്‌ യോഹന്നാന്‍ ഈശോയോടു പറഞ്ഞു ഈ മാമോദിസാ നിനക്ക്‌ ആവശ്യമില്ല. യഥാര്‍ത്ഥമായ മാമോദിസാ - ജലത്താലും അരൂപിയാലുമുളള മാമോദിസാ നിന്നില്‍ നിന്നാണ്‌ വരേണ്ടത്‌ എന്നു പറഞ്ഞ്‌ യോഹന്നാന്‍ ഈശോയെ വിലക്കി. അപ്പോള്‍ ഈശോ പറഞ്ഞു എല്ലാ നീതിയും (ദൈവത്തിന്റെ ഹിതം) പൂര്‍ത്തയാകാന്‍ ഈ മാമോദീസാ ആവശ്യമാണ്‌. ഈശോ യോഹന്നാനില്‍ നിന്ന്‌ ജോര്‍ദ്ദാനില്‍ വെച്ച്‌ പാപികളോടുകൂടി മാമോിസാ മുങ്ങുക ദൈവത്തിന്റെ ഹിതമാണെന്നാണ്‌ ഈശോപറഞ്ഞതിന്റെ അര്‍ത്ഥം. ജനനംമുതല്‍ കുരിശുമരണം വരെ പിതാവിന്റെ ഹിതം നിറവേറ്റുകയായിരുന്നല്ലോ ഈശോയുടെ ജീവിത ലക്ഷ്യം.
മാമോദിസാ സ്വീകരിച്ചു കരക്കുകയറിയപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പിതാവ്‌ സംസാരിക്കുകയും പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍ വന്ന്‌ ആവസിക്കുന്നതും യോഹന്നാന്‍ കണ്ടു. അങ്ങനെ ത്രിത്വത്തിലെ മൂന്നാളുകളെയും വെളിപ്പെടുത്തിയതു ഈശോയുടെ മാമോദിസായിലാണ്‌. പൗരസ്യ സഭകളേ സംബന്ധിച്ച്‌ ഈ വെളിപ്പെടുത്തലാണ്‌ ദനഹാ.
ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രവഞ്ചവും തമ്മിലുമുളള ബന്ധം തകര്‍ന്നുപോയി. ഈ ബന്ധം വിണ്ടെടുക്കുന്നതിനുവേണ്ടിയുളള മനുഷ്യന്റെ പരിശ്രമഫലമാണ്‌ പ്രചിന മതങ്ങള്‍ മഴുവനും. ഇവയെല്ലാം മനുഷ്യ നിര്‍മ്മിതമാണ്‌. ഭയത്തില്‍ നിന്നാണ്‌ എല്ലാ മതങ്ങളും ഉണ്ടായിട്ടുളളത്‌. അയതുകൊണ്ട്‌ സങ്കല്‌പ ദൈവങ്ങളെ പ്രിതിപ്പെടുത്താനായി മതങ്ങളും ബലികളും മനുഷ്യന്‌ ആവശ്യമായി തിര്‍ന്നു.
ശരിരമുളള മനുഷ്യന്‌ ദൈവത്തെ കണ്ടെത്തുക സാധ്യമല്ല. കാരണം ദൈവം അരൂപിയാണ്‌, (ആത്മാവാണ്‌) ആത്മാവിന്‌ രണ്ട്‌ കഴിവുകളുണ്ട്‌. ഈ കഴിവുകളിലുടെയാണ്‌ ആത്മാവിനെ മനസ്സിലാക്കുക. അരിസ്റ്റോട്ടില്‍ പറയുന്നു ചിന്തിക്കുക, സ്‌നേഹിക്കുക ഇവയാണ്‌ ആത്മാവിന്റെ കഴിവവുകള്‍ ഈ രണ്ട്‌ കഴിവുകളോടുകുടിയ ഒരു സമ്മിശ്രമാണ്‌ ആത്മാവ്‌ എന്നാണ്‌. മനുഷ്യന്‌ മാത്രമേ ഈ കഴിവുകളുള്ളു. അതുകൊണ്ട്‌ മനുഷ്യനുമാത്രമേ ആത്മാവുളളു എന്നാണ്‌. മറ്റ്‌ സൃഷടവസ്‌തുക്കള്‍ക്ക്‌ ആത്മാവില്ല.
മനുഷ്യന്‌ ആത്മാവുണ്ട്‌ ദൈവം ആത്മാവാണ്‌ എങ്കില്‍ മനുഷ്യാത്മാവും ദൈവവും തമ്മില്‍ എന്താണ്‌ വ്യത്യാസം? മനുഷ്യന്റെ ആത്മാവിന്റെ കഴിവായ ചിന്തയും ദൈവത്തിന്റെ ചിന്തയും തമ്മില്‍ വ്യത്യാസമുണ്ട്‌. മനുഷ്യന്റെ ചിന്ത പരിമിതമാണ്‌. ദൈവത്തിന്റെ ചിന്ത അപരിമേയവുമാണ്‌. കാരണം ദൈവം അനാതിയാണ്‌. മനുഷ്യാത്മാവിന്‌ ആരംഭമുണ്ട്‌ കാരണം ദൈം സൃഷ്ടിച്ചതാണ്‌. എന്നാല്‍ മനുഷ്യാത്മാവിന്‌ അന്ത്യമില്ല. ദൈവത്തിന്‌ ആരംഭവും അന്ത്യവുമില്ല. മനുഷ്യന്‍ ചിന്തിക്കുന്നതു മറ്റുളളവര്‍ അറിയുന്നത്‌ ആ ചിന്ത വാക്കുകളായി (വചനം) പുസ്‌തകത്തിലുടെ അവതരിക്കുമ്പോഴാണ്‌. മനുഷ്യന്റെ വാക്കും ചിന്തയും ഒന്നാണ്‌. അതുകൊണ്ട്‌ ഒരു ഗ്രന്ഥകാരന്‌ തന്റെ ഗ്രന്ഥത്തെകുറിച്ച്‌ പറയാന്‍ കഴിയും ഈ പുസ്‌തകം എന്റെ പ്രിയപ്പെട്ട പുത്രനാണ്‌ എന്ന്‌. ദൈവത്തിന്റെ അനാതിയിലെയുളള ചിന്ത- മനുഷ്യരക്ഷയെകുറിച്ചുളള ചിന്ത വചനമായി. വചനം വഴി എല്ലാം സൃഷ്ടിക്കപ്പെട്ടു. ഒന്നും അവനെ കുടാതെ സൃഷ്ടിക്കപ്പെട്ടില്ല യോഹനാനന്‍ (1.3). ദൈവത്തിന്റെ ചിന്ത വചനമായത്‌ സൃഷ്ടികര്‍മ്മം നടത്താനാണ്‌. ഈ വചനം കാലത്തിന്റെ തികവില്‍ കന്യകാമറിയത്തില്‍ നിന്ന്‌ മനുഷ്യനായി പിറന്നു. ഈ ലോകത്തിലേക്ക്‌ വന്നു. ഇതാണ്‌ മനുഷ്യാവതാരം . വചനംമാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. ദൈവം നമ്മോടുകുടെ എന്നര്‍ത്ഥമുളള എമ്മാനുവേല്‍ എന്ന നാമം അവന്‍ സ്വീകരച്ചു, അവിടുന്നു മനുഷ്യനായി അവതരിച്ചത്‌ നമുക്കു ജീവനുണ്ടാകുവാനും അത്‌ നിത്യമായി ഉണ്ടാകുവാനും വേണ്ടിയാണ്‌ (യോഹന്നാന്‍ 10.10).
ലോകാവസാനം വരെ മനുഷ്യനോടുകുടി വസിക്കുവാന്‍ അവിടുന്ന്‌ വീണ്ടും അപ്പമായി അവതരിച്ചു. അതാണ്‌ വി. കുര്‍ബാന. ഈ അപ്പം ഭക്ഷിക്കുന്നവന്‍ നിത്യം ജീവിക്കും (യോഹന്നാന്‍ 6.6). നാം എന്നും അവനോടുകുടി അയിരിക്കുകയും ചെയ്യും (തെസ 4.17-18).
ആത്മാവിന്റെ രണ്ടമത്തെ കഴിവാണ്‌ സ്‌നേഹിക്കുക. മനുഷ്യന്‍ സ്‌നേഹിക്കുന്നു ദൈവവും സ്‌നേഹിക്കുന്നു. ദൈവത്തിന്റെ സ്‌നേഹം അനന്തമാണ്‌. അതിരുകളില്ലാത്ത സ്‌നേഹമാണ്‌. എന്നാല്‍ മനുഷ്യന്റെ ആത്മാവ്‌ സൃഷ്ടിക്കപ്പെട്ടതായതിനാല്‍ - പരിമിതമായതിനാല്‍ മനുഷ്യന്റെ സ്‌നേഹവും പരിമിതമാണ്‌. പിതാവായ ദൈവം പുത്രനെ എന്നേക്കും സ്‌നേഹിക്കുന്നു. പുത്രന്‍ പിതാവിനെയും സ്‌നേഹിക്കുന്നു. ഈ സ്‌നേഹം വ്യക്തിത്വം സ്വീകരിച്ചതാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ സ്‌നേഹത്തിന്റെ ആത്മാവാണ്‌. അപ്പോല്‍ യോഹന്നാന്‍ ഒന്നാം അദ്ധ്യായം നമുക്ക്‌ ഇങ്ങനെ വായിക്കാന്‍ കഴിയും ആദിയില്‍ ചിന്ത ഉണ്ടായിരുന്നു. ഈ ചിന്ത ദൈവത്തോടുകുടിയായിരുന്നു. ദൈവമായിരുന്നു ഈ ചിന്ത ഈ ചിന്ത വചനമായി സ്‌ത്രീയില്‍ നിന്നും ജനിച്ചു മനുഷ്യനായി. ഈ ചിന്ത മാംസമായി പിന്നിട്‌ അപ്പമായി.
ഇന്ന്‌ ദൈവത്തെ നാം അറിയുന്നത്‌ അല്ലെങ്കില്‍ കാണുന്നതു മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലുടെയാണ്‌. പിലിപ്പോസ്‌ കര്‍ത്താവിനോട്‌ പറഞ്ഞു കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്ക്‌ കാണിച്ച്‌ തരണമേ ഞങ്ങള്‍ക്കതുമതി (യോഹന്നാന്‍ 14.8-10). ഈശോ പറഞ്ഞു ഇത്രയും നാള്‍ ഞാന്‍ നിങ്ങളോടുകുടി ഉണ്ടായിരുന്നിട്ടും ഇനിയും പിതാവിനെ കാണിച്ചുതരിക എന്നണോ നീ പറയുക?എന്നേകാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു. ഞാനും പിതാവും ഒന്നാണ്‌. എന്നെ കാണുന്നവന്‍ എന്നെ അയ്‌ച്ചവനെ കാണുന്നു (യോഹന്നാന്‍ 12.45).
അങ്ങനെ ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ അവിടുത്തെ മടിയിലിരിക്കുന്ന ദൈവം തന്നെ ആയ വചനമായ യേശു ക്രിസ്‌തുവഴി നാം ദൈവത്തെ അറിയുന്നു. ഞാനാണ്‌ വഴിയും സത്യവും ജീവനും എന്നിലുെടയല്ലാതെ ആരും പിതാവിന്റെ അടുത്ത്‌ വരുന്നില്ല. ഈശോയിലുടെ കൃപയ്‌ക്കുമേല്‍ കൃപ നമുക്ക്‌ വെളിപ്പെടുത്തി തന്നു.



തയാറാക്കിയത്‌
ഫാ.സെബാസ്റ്റ്യന്‍ പുളിക്കല്‍
IV Year Formation House
,
Kunnoth

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home