Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം മൂന്നാം ഞായര്‍
Readings: Numbers 11:11-20; Isaiah 45:18-25; Hebrew 3:14-19; John 1:29-34

ദനഹാ മൂന്നാം ഞായര്‍ (യോഹന്നാന്‍ 1.29-34).

ആരാധനാ വത്സരത്തിലെ ദനഹാക്കാലത്തിലൂടെയാണ്‌ സഭ ഇപ്പോള്‍ കടന്നുപോകുന്നത്‌. സ്‌നാപകയോഹന്നാനില്‍ നിന്നു സ്വീകരിച്ച മാമോദിസായിലൂടെ സ്വപുത്രനെ പിതാവായ ദൈവം പരിശുദ്ധാത്മാവിന്റെ ആവാസത്തിലൂടെ ലോകത്തിനു വെളിപ്പെടുത്തി കൊടുത്തതും തുടര്‍ന്നുളള ദൈവപുത്രന്റെ പരസ്യജീവിതവും ആണ്‌ ഈ കാലഘട്ടത്തില്‍ നാം ധ്യാനവിഷയമാക്കുന്നത്‌.
ഇന്നത്തെ സുവിശേഷത്തില്‍ കര്‍ത്താവിന്‌ വഴിയൊരുക്കുവാന്‍ വന്ന സ്‌നാപകന്‍ രക്ഷകനെ ലോകത്തിനു മുമ്പില്‍ ചുണ്‌ടികാണിക്കുകയാണ്‌. തന്റെ അടുത്തേക്ക്‌ വരുന്ന ഈശോയെ നോക്കി യോഹന്നാന്‍ പറഞ്ഞു ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌.
ഇസ്രായേല്‍ ജനത്തിന്‌ കുഞ്ഞാട്‌ പാപമിമോചനത്തിന്റെ, രക്ഷയുടെ അടയാളമാണ്‌. പഴയനിയമ ഗ്രന്ഥങ്ങളിലുടനീളം നമുക്ക്‌ ഇത്‌ ദര്‍ശിക്കാനാവും. അടിമത്തത്തിന്റെ നാട്ടില്‍ ഇസ്രായേല്യരുടെ ആദ്യജാതരുടെ രക്ഷയ്‌ക്കായി കട്ടിളകാലുകളില്‍ തളിച്ചത്‌ കുഞ്ഞായിന്റെ രക്തമായിരുന്നു. അര്‍ദ്ധരാത്രിയില്‍ കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്‌റ്റിലുടെ കടന്നുപോകവേ സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍ വരെ എല്ലാവരുടെയും ആദ്യ ജാതര്‍ മരണം പുല്‌കിയപ്പോള്‍, പെസഹാകുഞ്ഞാടിന്റെ രക്തം ഇസ്രയേല്‍ ജനത്തിന്റെ ആദ്യജാതരുടെ ജീവനു കാവലായ്‌തിര്‍ന്നു.
പിന്നീട്‌ ഇസ്രായേല്‍ ജനത്തിന്റെ ദൈവാരാധനയുടെ ഭാഗമായിതിര്‍ന്ന അനുദിന ബലിയര്‍പ്പണത്തിനായി ദിനം തോറും രാവിലേയും വൈകുന്നേരവും രണ്‌ട്‌ ആട്ടിന്‍ കഞ്ഞുങ്ങളെ വീതം ബലിയര്‍പ്പിച്ചിരുന്നു. ഈ ആട്ടിന്‍ കുഞ്ഞുങ്ങള്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്നതാകട്ടെ ജനത്തിന്റെ മുഴുവന്‍ പാപപരിഹാരത്തിനവേണ്‌ടിയും ആയിരുന്നു.
ഇങ്ങനെ കുഞ്ഞാടിന്റെ ബലിയര്‍പ്പണവും അതുവഴിയുളള പാപമോചനവും ഒക്കെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു ജനത്തിന്റെ മുന്‍പില്‍ വച്ചാണ്‌ സ്‌നാപകന്‍ ഈശോയെ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞായായി പ്രഖ്യാപിക്കുന്നത്‌. യോഹന്നാന്റെ ഈ പ്രഖ്യാപനത്തിന്‌ പ്രവചനങ്ങളുടെ പിന്‍ബലവും ഉണ്‌ടായിരുന്നു.
ജറമിയാ പ്രവാചകന്‍ വിവരിക്കുന്ന കൊലയ്‌ക്ക്‌ കൊണ്‌ടുപോകുന്ന ശാന്തനായകുഞ്ഞാടും ഏശയ്യാ തന്റെ പ്രവചനത്തില്‍ വിവരിക്കുന്ന രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നിശബദ്‌നായി നില്‍ക്കുന്ന കുഞ്ഞാടും ഒക്കെ ക്രിസ്‌തുവില്‍ പൂര്‍ത്തികരിക്കപ്പെടേണ്‌ട പ്രവചനങ്ങള്‍ ആണ്‌ എന്ന്‌ സ്‌നാപകന്‍ വെളിപ്പെടുത്തുകയായിരുന്നു.
ദൈവപുത്രന്റെ മാമോദിസാവേളയില്‍ ആത്മാവ്‌ അവന്റെമേല്‍ ഇറങ്ങി ആവസിക്കുന്നതു കണ്‌ട സ്‌നാപകന്‍ ദൈവം തന്നോട്‌ കല്‌പിച്ചതുപോലെ അവനെ ലോകത്തിനുമുമ്പില്‍ സാക്ഷ്യപ്പെടുത്തി. മാംസം ധരിച്ചവചനത്തെ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായി പ്രഖ്യാപിക്കുകവഴി യഹൂദജനം കാത്തിരുന്ന, ജനത്തിന്റെ രക്ഷയക്കായി ദൈവം വാഗ്‌ദാനം ചെയ്‌ത രക്ഷകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നവനാണ്‌ എന്നു പ്രഘോഷിക്കുകയായിരുന്ന സ്‌നാപകന്‍.
തുടര്‍ന്ന്‌ ഈശോയുടെ ജീവിതത്തിലുടനീളം യോഹന്നാന്റെ വാക്കുകള്‍ നിറവേറുന്നത്‌ നമുക്കു കാണാനാവും കാല്‍വരിയാകട്ടെ സ്‌നാപകയോഹന്നാന്റെ പ്രവചനത്തിന്റെ പൂര്‍ത്തികരണവും ആയിരുന്നു. ലോകത്തിന്റെ പാപമോചനത്തിനായി ദൈവത്തിന്റെ കുഞ്ഞാട്‌ അവിടെയാണ്‌ ബലിയര്‍പ്പിക്കപ്പെട്ടത്‌. ഈ കുഞ്ഞാടിന്റെ രക്തമാണ്‌ ലോകത്തെ മരണത്തില്‍ നിന്നും രക്ഷിച്ചത്‌.
എന്നാല്‍ വെളിപ്പെടുത്തപ്പെട്ട ദൈവപുത്രനില്‍ രക്ഷകനെ കാണാന്‍ കഴിയാതെപോയി എന്നതാണ്‌ യഹൂദജനത്തിന്‌ വന്ന പരാജയം. പിതാക്കാന്‍മാര്‍ക്ക്‌ ദൈവം വാഗദാനം ചെയ്‌ത രക്ഷകന്‍, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും കാണാന്‍ അഗ്രഹിച്ചിരുന്ന രക്ഷകന്‍ ഈശോ അണ്‌. എന്നു വിശ്വസിക്കാന്‍ അവര്‍ക്കായില്ല.
ആര്‍ത്തിയുടേയും ആഡംബരത്തിന്റെയും ഒക്കെ ഗ്രാഫുകള്‍ കുത്തനെ ഉയരുകയും ദൈവവിശ്വാസത്തിന്റെയും ദൈവാശ്രയത്വത്തിന്റെയും ഗ്രാഫുകള്‍ കുത്തനെ താഴുകയും ചെയ്യുന്ന വര്‍ത്തമാനലോകത്തില്‍ യഥാര്‍ത്ഥ രക്ഷകനെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതുകൊണ്‌ടു തന്നെ സ്‌നാപകന്റെ സാക്ഷ്യപ്പെടുത്തലുകള്‍ക്ക്‌ മൂല്യം ഏറുകയാണ്‌. വിശ്വാസവും ആത്മീയതയും ഒക്കെ പുറംമോടി മാത്രമാവുകയും പണവും പ്രത്യയശാസ്‌ത്രങ്ങളുമൊക്കെ ഹൃദയങ്ങളില്‍ വിഗ്രഹമാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ ഈ കുഞ്ഞാടില്‍ അടിയുറച്ച്‌ വിശ്വസിക്കുവാനും ആവോളം സാക്ഷ്യം നല്‍കാനുമാണ്‌ ക്രിസ്‌ത്യാനി എന്ന നിലയില്‍ ഞാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്‌.
ഹെബ്രായര്‍ക്കുളള ലേഖനത്തില്‍ ഇപ്രകാരം പറയുന്നു "നമ്മുടെ ആദ്യവിശ്വാസത്തെ അവസാനം വരെ മുറുകെപിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുളളു". എന്റെ ദാരിദ്രത്തിന്റെയും ദുഃഖങ്ങളുടേയും വേളകളില്‍ ഞാന്‍ എന്റെ നെച്ചോടുചേര്‍ത്തുപിടിച്ച ദൈവത്തെ എന്റെ സന്തോഷങ്ങളുടേയും സമ്പന്നതകളുടേയും നാളുകളില്‍ ഞാന്‍ വിസ്‌മരിച്ചുകളഞ്ഞു എങ്കില്‍ എന്റെ വിശ്വാസത്തിന്റെയും ആത്മിയതയുടേയും ആഴം തുലോം തുച്ഛമാണെന്ന തിരിച്ചറിവാണ്‌ എനിക്കുണ്‌ടാകേണ്‌ടത്‌. ക്രിസ്‌തുവില്‍ എന്റെ ജീവിതത്തിന്റെ രക്ഷകനെ കാണാന്‍ എനിക്കായിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കേണ്‌ടത്‌ അതുകൊണ്‌ട്‌ ജീവിതത്തിന്റെ വഴിത്താരകളില്‍ എവിടെയോ ഞാന്‍ കൈവിട്ടുപോയ ദൈവത്തെ ദൈവവിശ്വാസത്തെ ജീവിതത്തിലേയ്‌ക്ക്‌ കുട്ടികൊണ്‌ടുവരാന്‍ ഇന്നുമുതല്‍ നമുക്കാവണം.
അനീതിക്കും അസത്യങ്ങള്‍ക്കുമൊക്കെ സാക്ഷ്യം നല്‍കാന്‍ ആയിരങ്ങള്‍ മുന്നിട്ടിറങ്ങുന്ന ഈ കാലത്തില്‍, നിത്യസത്യത്തിന്‌, ലോകരക്ഷകന്‌ സാക്ഷ്യം നല്‌കുവാന്‍, ലോകത്തിനുമുമ്പില്‍ സ്‌നാപകയോഹന്നാനെപോലെ മിശിഹായ്‌ക്ക്‌ സാക്ഷിയാവന്‍ നമുക്കാവണം. സഹനങ്ങളെ ഭയപ്പെടാതെ ഹേറോദേസിന്റെ മുമ്പില്‍പോലും സത്യം വിളിച്ചു പറഞ്ഞ സ്‌നാപകന്റെ ധീരത നമുക്ക്‌ മാതൃകയാകണം. വിശ്വാസത്തിനു വേണ്‌ടി സഹനങ്ങള്‍ എല്‍ക്കേണ്‌ടിവരുമ്പോള്‍ പൗലോസ്‌ ശ്ലീഹായെപ്പോലെ, ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനുവേണ്‌ടി സഹിക്കാന്‍ കുടിയുളള അനുഗ്രഹം അവനെപ്രതിലഭിച്ചിരിക്കുന്നു എന്നു വിളിച്ചു പറയാന്‍ നമുക്കാവണം. പൂര്‍വ്വ പിതാക്കന്‍മാര്‍ അഭംഗുരം കാത്തുസൂക്ഷിച്ച്‌ നമ്മെ ഏല്‌പ്പിച്ച വിശ്വാസ ദീപം അണയാതെ വരും തലമുറക്ക്‌ കൈമാറേണ്‌ട പവിത്രനിയോഗം പേറുന്നവരാണ്‌ നമ്മള്‍. അതിനാല്‍ ഈശോ രക്ഷകനാണ്‌ എന്ന സത്യത്തെ, അടിയുറച്ച ദൈവവിശ്വാസത്തെ പാകി വളര്‍ത്തുന്ന വയലുകളാകണം നമ്മുടെ കുടുംബങ്ങള്‍. ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും മാത്സര്യത്തിന്റേയും ലോകത്തിലേയ്‌ക്ക്‌ നമ്മുടെ കുഞ്ഞുങ്ങളെ തളളിവിടാതെ ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാചൈതന്യത്തിലും വിനയത്തിലും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാന്‍ നമുക്കാവണം. പൗലോസ്‌ ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ "എല്ലാ വിശുദ്ധരോടുമൊപ്പം മിശിഹായുടെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍" നമ്മുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം അങ്ങനെ അന്ധകാരമായികൊണ്‌ടിരിക്കുന്ന ലോകത്ത്‌ പ്രകാശത്തിന്റെ പ്രഭചൊരിയാന്‍ അവര്‍ക്കാകട്ടെ.
തന്റെ അടുക്കലേക്ക്‌ വന്ന ക്രിസ്‌തുവിനെ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി സ്‌നാപകന്‍ തിരിച്ചറിഞ്ഞതുപോലെ ഇന്നു വി. കുര്‍ബാന മദ്ധ്യേ ദൈവപുത്രന്‍ അപ്പമായി നമ്മുടെ മുമ്പിലെത്തുമ്പോള്‍ രക്ഷകനായി, ജീവിതത്തിന്റെ നാഥനായി നമുക്കവനെ സ്വീകരിക്കാം. അങ്ങനെ ആഴമായ വിശ്വാസത്തിലും അടിയുറച്ച ദൈവാശ്രയത്വത്തിലും വളര്‍ന്ന്‌ ലോകത്തില്‍ ദൈവത്തിന്‌ സാക്ഷികളാകാം. 


                                                                                             തയാറാക്കിയത്‌
                                                                               റവ. പോള്‍ പീടിയേക്കല്‍ 
                                                     ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home