Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം അഞ്ചാം ഞായര്‍
Readings: Deuteronomy 18:9-13; Isaiah 48:12-20; Hebrew 6:13-20; John 3: 1-15
യോഹന്നാന്‍ 3: 1-5
ജീവിതഗന്ധിയായ ഒരു വചനഭാഗമാണ്‌ നാമിന്ന്‌ വായിച്ചുകേട്ടത്‌. വചനം നമ്മെ പഠിപ്പിക്കുന്നു, വിശുദ്ധീകരിക്കുന്നു, നയിക്കുന്നു. ഈശോയും നിക്കൊദേമോസും തമ്മിലുളള സംഭാഷണമാണ്‌ വിചിന്തനം ചെയ്യുന്നത്‌. ഈ സംവാദം രാത്രിയുടെ യാമങ്ങളിലാണ്‌ നടക്കുന്നത്‌. ഈ നിശാസംവാദത്തിന്‌ മൂന്ന്‌ അര്‍ത്ഥതലങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കുന്നുണ്‌ട്‌.

ഒന്നാമത്തെതലം പ്രായോഗിക തലമാണ്‌ - ഇവിടെ പകലിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ ശാന്തവും ദീര്‍ഘവുമായ സംഭാഷണം നടത്താന്‍ ഉചിതമായ സമയം രാത്രിയാണെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

2. സാമൂഹികതലം - യാഥാസ്ഥിതിക ഫരിസേയ സമൂഹത്തിലെ പ്രധാനിയാണ്‌ നിക്കോദേമൂസ്‌, പാപികളുടെയും ചുങ്കക്കാരുടെയും സ്‌നേഹതനായ ഈശോയോട്‌ ഒരു സൗഹൃദസംഭാഷണം നടത്തിയാല്‍ തന്റെ സമൂദായത്തിനുണ്‌ടാകാന്‍ പോകുന്ന കോലാഹങ്ങളെക്കുറിച്ച്‌ അറിയാവുന്നതുകൊണ്‌ടാകാം അദ്ദേഹം രാത്രിയില്‍ ഈശോയെ സമീപിക്കാന്‍ തീരുമാനിച്ചത്‌.

3. പ്രതീകാത്മകതലം - യോഹന്നാന്റെ സുവിശേഷത്തിലെ ശക്തമായ രണ്‌ട്‌ പ്രതീകങ്ങളാണ്‌ പ്രകാശവും ഇരുട്ടും. ഈശോയില്‍ വിശ്വസിക്കാത്തവന്‍ ഇരുട്ടിലാണ്‌.‌ നിക്കോദേമൂസിന്റ അവസ്ഥയും ഇതിനു സമാനമായിരുന്നു. ഇരുട്ടിലായിരുന്ന നിക്കോദേമോസ്‌ പ്രകാശമാകുന്ന ഈശോയിലേക്ക്‌ കടന്നു ചെല്ലുന്നതിന്റെ സൂചനയാകാം രാത്രിയലുള്ള നിക്കോദേമോസിന്റെ യാത്ര.

ഈശോയും നിക്കോദേമോസും തമ്മുലുള്ള സംഭാഷത്തിലെ കേന്ദ്രവചനം വീണ്‌ടും ജനനവും ദൈവരാജ്യപ്രവേശനവുമാണ്‌. 3:3-ല്‍ വീണ്‌ടും ജനിക്കേണ്‌ടതിന്റെ ആവശ്യകതയാണ്‌ ഈശോ ഊന്നിപ്പറയുന്നു. ഉത്തര അറമായ ഭാഷയില്‍ ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത്‌ ചിന്തകളിലും ശീലങ്ങളിലും മാറ്റം വരുത്തുക എന്നതാണ്‌. എന്നാല്‍ ദക്ഷിണ അറമായ ഭാഷ വശമായിരുന്ന നിക്കോദേമൂസിന്‌ ഇതിന്റെ അര്‍ത്ഥം ഗ്രഹിക്കാനായില്ല.

ഇതുവരെയുളള നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളൊക്കെയും പിന്നിലാക്കി, പുതുതായി ജീവിക്കാനുളള അഭിഷേകം സ്വീകരിക്കുകയാണ്‌ വീണ്‌ടും ജനിക്കുകയെന്നിതിനര്‍ത്ഥം. ദൈവത്തിന്റെ ചിന്തകള്‍ക്കും പ്രചോദനങ്ങള്‍ക്കും കാതോര്‍ക്കണം. നേടിയെടുത്തതൊക്കെയും ഉച്ഛിഷ്ടം പോലെ കരുതിയ വി.പൗലോസിനെപോലെ സര്‍വ്വവ്യപാശങ്ങളും യേശുവിനു കീഴ്‌പ്പെടുത്തി ജീവിക്കുവാന്‍ തയ്യാറാവുകയാണ്‌ വീണ്‌ടും ജനനത്തിലൂടെ നാം ഏറ്റെടുക്കുന്ന വെല്ലുവിളി.

3:3 - ദൈവരാജ്യ പ്രവേശനം - ദൈവരാജ്യ പ്രവേശനത്തിന്റെ വ്യവസ്ഥയെക്കുറിച്ചാണ്‌ ഈശോ സംസാരിക്കുന്നത്‌. തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെ ഒരംഗമായതുകൊണ്‌ട്‌മാത്രം ആരും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല. അതിനാല്‍ നമുക്ക്‌ ലഭിക്കുന്ന വിളിക്കനുസരിച്ച്‌ ജീവതത്തെ നവീകരിക്കണം. ദൈവരാജ്യ പ്രവേശനത്തിന്‌ ഉന്നതത്തില്‍ നിന്നുള്ള പുനര്‍ജന്മം നാം സ്വീകരിക്കണം. അതായത്‌ നാം ഒരു പുതിയ ജീവിതശൈലി സ്വന്തമാക്കണമെന്ന്‌ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുനര്‍ജനനമെന്ന ആത്മാവിലാരംഭിക്കുന്ന പുതിയ ജീവിതമാണ്‌. ആത്മാവില്‍ ജനിക്കുകയെന്നാല്‍ ശരീരത്തെ നിഹനിച്ച്‌ ആത്മീയമായി ജീവിക്കുകയെന്നല്ല അര്‍ത്ഥം. മറിച്ച്‌ ചിന്തയിലും പെരുമാറ്റത്തിലും 'താഴെ നിന്നുള്ള'വരെപോലെ വെറും 'മാനുഷികമായി' പ്രവര്‍ത്തിക്കാതെ ദൈവീകതയില്‍ ദൈവത്തില്‍നിന്നും ജന്മം കൊണ്‌ടവനെപ്പോലെ - വിശ്വാസിയെപ്പോലെ ജീവിക്കുക എന്നാണ്‌.

നിക്കോദേമോസ്‌ ഇരുളിന്റെ മറപിടിച്ചാണ്‌ ആഗതനാകുന്നത്‌. ആദ്ധ്യാത്മിക അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന പ്രീശരുടെ പ്രതീകമായിട്ടാണ്‌ ഇവിടെ നിക്കോദേമോസിനെ അവതരിപ്പിക്കുന്നത്‌്‌. ആധുനിക വിശ്വാസികളുടെ പ്രതീകം കൂടിയാണദ്ദേഹം. നാലാള്‍ ക്‌ണ്‍കെ നമ്മുടെ വിശ്വാസം ഏറ്റുപറയാന്‍ മടിക്കുന്ന ഒരു തലമുറയോടൊപ്പമാണ്‌ നാമിന്നു ജീവിക്കുന്നത്‌. ഈശോ ചെയ്‌ത അത്ഭുതങ്ങളില്‍ ആകൃഷ്‌ടനായാണ്‌ നിക്കോദേമോസ്‌ ഈശോയെ സമീപിക്കുന്നത്‌ (3:2). എന്നാല്‍ ഈശോ പറയുന്നു അടയാളങ്ങള്‍ അവിശ്വാസികള്‍ക്കുള്ളതാണ്‌. ദൈവരാജ്യം വിശ്വാസിക്കും. അതുകൊണ്‌ടാണ്‌ മൂന്നാം വാക്യത്തില്‍ വീണ്‌ടും ജനിക്കണമെന്ന്‌ പറയുന്നത്‌.

ദൈവനാമത്തില്‍ വ്യാപരിക്കുന്നവര്‍ക്കും, ദൈവത്തിനുവേണ്‌ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇന്നും അക്രമവും അനീതിയും സഹിക്കേണ്‌ടിവരുന്നുണ്‌ട്‌. സഭയ്‌ക്കും വിശ്വാസികള്‍ക്കും ഇവിടെ വേണ്‌ടവിധം ശബ്ദമുയര്‍ത്താന്‍ കഴിയുന്നുണ്‌ടോ? ഇതിലൂടെ നാമും ഒരു പരിധിവരെ ക്രൂരതകള്‍ക്ക്‌ കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്‌? വിശ്വാസികളെന്നു പറയുമ്പോഴും സാക്ഷ്യത്തിന്റെ വില നല്‍കാന്‍ തയ്യാറല്ലാത്ത നാം ചോരചിന്തിയും ജീവന്‍ നല്‍കിയും സാക്ഷ്യം നല്‍കി കടന്നുപോയ രക്തസാക്ഷികളെയും വിശുദ്ധരെയും അനുസ്‌മരിച്ച്‌ തിരുനാളുകള്‍ ആഘോഷിക്കുന്ന സമയമാണിത്‌. ഇവിടെ ഈ ആഘോഷങ്ങളുടെയും അനുസ്‌മരണങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കുന്നുണ്‌ടോയെന്ന്‌ സ്വയം വിലയിരുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

ആധുനിക രക്തസാക്ഷികളില്‍ ഏറെ തിളക്കമാര്‍ന്നു നില്‌ക്കുന്ന വ്യക്ത്വമാണ്‌ 1980 മാര്‍ച്ച്‌ 24ന്‌ ലാറ്റിനമേരിക്കയിലെ എല്‍സാല്‍വദോറില്‍ വെടിയേറ്റു മരിച്ച ആര്‍ച്ച്‌ ബിഷപ്പ്‌ ഓസ്‌ക്കാര്‍ റൊമാരോ. വി. കുര്‍ബാനയര്‍പ്പിച്ചുകൊണ്‌ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌. അമേരിക്കയുടെ പ്രത്യക്ഷമായ പിന്തുണയോടെ രാജ്യം ഭരിച്ചിരുന്ന പട്ടാളഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതാണ്‌ റോമാരോ പിതാവ്‌ ചെയ്‌ത തെറ്റ്‌. വധിക്കപ്പെടുന്നതിന്റെ തലേന്ന്‌ ഞായറാഴ്‌ച കുര്‍ബാന മദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിനിടയില്‍ പട്ടാളക്കാരെ പ്രത്യേകിച്ച്‌ അഭിസംബോധന ചെയ്‌തുകൊണ്‌ട്‌ അദ്ദേഹം പറഞ്ഞു. സഹോദരന്മാരേ, നിങ്ങള്‍ കൊന്നൊടുക്കിക്കൊണ്‌ടിരിക്കുന്നത്‌ നിങ്ങളുടെ സഹോദരന്മാരെത്തന്നെയാണ്‌. അതും വെറും മനുഷ്യന്റെ ്‌കല്‌പന നിറവേറ്റുവാന്‍. നിങ്ങള്‍ അനുസരിക്കേണ്‌ട്‌ത്‌ ദൈവകല്‌പനയാണ്‌. `കൊല്ലരുത്‌` ദൈവത്തിന്റെ കല്‌പനക്ക്‌ എതിരായ യാതൊരു ആജ്ഞയും അനുസരിക്കുവാന്‍ യാതൊരു പട്ടാളക്കാരനും ബാദ്ധ്യസ്ഥനല്ല... അതിനാല്‍ െൈദവനാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അപേക്ഷിക്കുന്നു, അല്ല ആജ്ഞാപിക്കുന്നു. ഈ മര്‍ദ്ദനവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കുക.

താന്‍ കണ്‌ട അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുയര്‍ത്തിയിരുന്നില്ലെങ്കില്‍ ആ പിതാവിന്‌ വെടിയേല്‍ക്കില്ലായിരുന്നു. സത്യത്തിന്റെയും നീതിയുടെയും ശബ്ദം വീണ്‌ടെടുക്കുകയാണ്‌ എന്റെ ജീവിതത്തിന്റെ വീണ്ടും ജനനം. കാരണം ദൈവിക പദ്ധതിയനുസരിച്ച്‌ രണ്ട ്‌ശക്തികള്‍ ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ്‌ നമ്മുടെ വീണ്‌ടെടുപ്പും രക്ഷയും സാധ്യമാകുന്നത്‌. ഇതില്‍ പ്രഥമവും പ്രധാനവുമായത്‌ ദൈവത്തിന്റെ പ്രവര്‍ത്തനമാണ്‌. ദൈവം മനുഷ്യരോടുളള നിസീമമായ സ്‌നേഹത്താല്‍ തന്റെ ഏകജാതനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്‌ട്‌ രക്ഷാകര പദ്ധതി പൂര്‍ത്തിയാക്കി. മനുഷ്യന്റെ പ്രവര്‍ത്തനവും പ്രാധാന്യമര്‍ഹിക്കുന്നു. അതായത്‌ മനുഷ്യന്‍ വിശ്വാസം വഴി ദൈവദാനം സ്വീകരിക്കേണ്‌ടിയിരിക്കുന്നു. വിശ്വാസാനുസൃതമായ ജീവിതം നയിച്ചുകൊണ്‌ടാവണം ഇത്‌ എന്നതാണ്‌ നിക്കൊദെമോസും യേശുവും തമ്മിലുളള സംഭാഷണത്തിലൂടെ ദൈവം നമ്മോടാവശ്യപ്പെടുന്നത്‌. അതിനാല്‍ വിശ്വാസത്തിനനുസൃതമായ ജീവിതം നയിച്ചുകൊണ്‌ട്‌ വെളിച്ചത്തിന്റെ മക്കളായി നമ്മുടെ വിശ്വാസം മറ്റുളളവര്‍ കാണ്‍കെ പ്രഘോഷിക്കാനും അതുവഴി സത്യത്തിനും നീതിക്കും വേണ്‌ടി നിലകൊളളാന്‍ എന്തുവില നല്‌കാനും ഒരു ക്രൈസ്‌തവവിശ്വാസി എന്ന നിലയില്‍ ഞാന്‍ തയ്യാറാണെന്നും നമ്മുക്ക്‌ ഉറക്കെ പ്രഖ്യാപിക്കാം. അതിനുളള ശക്തിയും ധൈര്യവും നല്‌കണമെയെന്ന്‌ ഈ വി. ബലിയില്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
റവ. മുരിങ്ങയില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
Sermon 2009 
അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച്‌ പ്രസിദ്ധനായ ഒരു ഗുരുവിനെ സന്ദര്‍ശിക്കാന്‍ ഒരു രാത്രയുടെ മറവില്‍ യഹൂദ പ്രമാണിയായ നിക്കൊദേമോസ്‌ എത്തുന്നു. ഈശോയെ അന്വേഷിക്കുക എന്നത്‌ ക്രിസ്‌തുശിഷ്യത്വതത്തിന്റെ ആദ്യപടിയാണെങ്കിലും രാത്രിയുടെ പ്രതീകാത്മകത ദൈവസാന്നിദ്ധ്യത്തില്‍ നിന്നുളള അകലത്തെയും സൂചിപ്പിക്കുന്നു. ഈശോയെക്കുറിച്ചുളള നിക്കൊദേമോസിന്റെ അറിവ്‌ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും മാത്രം അടിസ്ഥാനത്തിലുളളതായിരുന്നു. ആ വിശ്വാസം ആഴമില്ലാത്തതാണ്‌, ജീവന്‍ നല്‍കാത്തതാണ്‌. വിശ്വാസത്തിന്റെ തികവില്‍ അത്മാവിലുളള ജനനമാണ്‌ നിത്യജീവന്‍ നല്‍കുന്നത്‌. തിരഞ്ഞടുക്കപ്പെട്ട ജനത്തിലെ അംഗമായതുകൊണ്ട്‌ മാത്രം ദൈവരാജ്യ പ്രവേശനം സാധ്യമല്ല. ജലത്താലും മണ്ണിനാലും ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവരാജ്യത്തിന്റെ സൃഷ്ടിയാകുവാന്‍ ജലത്താലും ആത്മാവിനാലും വീണ്‌ടും ജനിക്കണം. ഈ പുതുജീവനിലും പുതുസൃഷ്ടിയിലുമുളള പങ്കുചേരലാണ്‌ മാമ്മോദീസായിലൂടെ ഓരോ ക്രൈസ്‌തവനും ലഭിക്കുന്നത്‌. റോമാക്കാര്‍ക്കെഴുതിയ ലേഖനം 6.4-ാം വാക്യം സുചിപ്പിക്കുന്നത്‌ ഈ യാഥാര്‍ത്ഥ്യമാണ്‌. `നാമും പുതിയ ജീവിതത്തില്‍ വ്യാപരിക്കേണ്‌ടതിന്‌ മാമ്മോദീസാവഴി നാം അവനോടൊത്ത്‌ മരിച്ച്‌ സംസ്‌കരിക്കപ്പെട്ടിരിക്കുന്നു.
അതിനാല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഒരുവന്‍ വീണ്‌ടും ജനിക്കണം. ഈ ജനനം ജലത്താലും ആത്മാവിനാലുമുളള ജനനമാണ്‌. `ഇത്‌ എങ്ങനെ സാധിക്കും` (4) ഇതെല്ലാം എങ്ങനെ സംഭവിക്കും (9) എന്നീ നിക്കൊദേമോസിന്റെ ചോദ്യങ്ങള്‍ക്കുളള ഉരമാണ്‌ 13 മുതല്‍ 15 വരെയുളള വാക്യങ്ങളില്‍ നാം കാണുന്നത്‌. `സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല ... തന്നില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്‌ടാകേണ്‌ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്‌ ടിയിരിക്കുന്നു.` ഈശോ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്നത്‌ (3.13) തന്നെ അയ്‌ച്ച പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ്‌ (6.39). പിതാവിന്റെ ഇഷ്ടമാകട്ടെ പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‌ നിത്യജീവന്‍ ഉണ്‌ടാകണമെന്നതാണ്‌ (6.40). തന്നില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവനുണ്‌ടാകേണ്‌ടതിന്‌ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്‌ടിയിരിക്കുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്‍ വിണ്ണില്‍ നിന്നിറങ്ങിവന്ന ഈശോ അത്‌ നിറവേറ്റിയത്‌ കുരിശുമരണത്തിലൂടെയാണ്‌. അവന്‍ തലചായ്‌ച്ച്‌ അത്മാവിനെ സമര്‍പ്പിച്ചുകൊണ്‌ട്‌ പറഞ്ഞു എല്ലാം പൂര്‍ത്തിയായിരിക്കുന്നു (19.30). ഉത്ഥാനത്തിനുശേഷം ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്‌തു. മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിയിട്ടില്ല (3.13). ഈശോ സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിയത്‌ പരിശുദ്ധാത്മാവിനെ നല്‍കുവാനാണ്‌. ഈശോ പറഞ്ഞു, ഞാന്‍ പോയാല്‍ സത്യാത്മാവിനെ (16.13) നിങ്ങളുടെ അടുത്തേക്ക്‌ ഞാനയക്കും. ഈ ആത്മാവ്‌ നിത്യജീവന്റെ അത്മാവാണ്‌.
യോഹ 6.63 പറയുന്നു. ആത്മാവാണ്‌ ജീവന്‍ നല്‍കുന്നത്‌. ഈ നിത്യജീവന്റെ ആത്മാവിനെ നമുക്ക്‌ നല്‍കുന്ന കൂദാശയാണ്‌ മാമ്മോദീസ. ഈശോ തന്റെ കുരിശുമരണത്തിലൂടെ നേടിയ രക്ഷയില്‍ നമ്മെ പങ്കുകാരാക്കുന്ന അവിടുത്തെ തിരുവിലാവില്‍ നിന്നൊഴികിയ ജലത്താല്‍ നമ്മെ കഴുകുന്ന പാപമോചനത്തിന്റെയും നിത്യജീവന്റെയും കൂദാശയാണ്‌ മാമ്മോദീസ. മാമ്മോദീസായില്‍ നാം സ്വീകരിച്ച വിശ്വാസം വളര്‍ച്ചക്കാവശ്യമുളള ഒന്നാണ്‌ അത്‌ ക്രിസ്‌തുവിലുളള പുതുജീവിതത്തിന്റെ ആരംഭമാണ്‌.
രാത്രിയുടെ മറവില്‍ ഈശോയെ സന്ദര്‍ശിച്ച നിക്കൊദേമോസ്‌ ശിഷ്വത്വത്തിന്റെ ആഴത്തിലേക്ക്‌ വളരുന്നത്‌ നമുക്ക്‌ കാണുവാന്‍ സാധിക്കും (19.39.42). യഹൂദപുരോഹിതരും പ്രമാണികളും ഈശോയെ മരണത്തിന്‌ ഏല്‍പ്പിച്ചുകൊടുത്തപ്പോള്‍ യഹൂദ പ്രമാണിയായ നിക്കൊദേമോസ്‌ ഈശോയുടെ ശരീരം സംസ്‌ക്കരിക്കുന്നു. അടയാളങ്ങള്‍ കണ്‌ട്‌ ഈശോയില്‍ ആകൃഷ്ടനായവന്‍ വിശ്വാസത്തിന്റെ ആഴത്തില്‍ ലോകത്തിന്റെ ഭോഷത്തമായ ഈശോയുടെ കുരിശുമരണത്തില്‍ അവനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. ഈശോയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌ തനിക്ക്‌ ഭീഷണിയാണെന്ന്‌ ഉറപ്പുളളപ്പോഴും സ്വീകരിച്ച വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും ഈ വിശ്വാസത്തില്‍ ജീവിക്കുവാനും നിക്കൊദേമോസ്‌ സന്നദ്ധതപുലര്‍ത്തി. ഇതുപോലെ സ്വീകരിച്ച പുതുജീവന്റെ ചൈതന്യം ജീവിതത്തിന്റെ ഭാഗമാക്കുവാനും ദാനമായ്‌ സ്വീകരിച്ച വിശ്വാസത്തെ പ്രവര്‍ത്തികളാല്‍ സ്ഥിരികരിക്കുവാനും നമുക്ക്‌ സാധിക്കണം. മാമ്മോദീസാസ്വീകരിച്ച നാമോരുത്തരും ഈശോയ്‌ക്ക്‌ സ്വന്തമായ്‌ നമ്മെ തീര്‍ക്കുന്ന മായ്‌ക്കാനാവാത്ത മുദ്ര സ്വീകരിച്ചവരാണ്‌. വിശ്വാസത്തില്‍ വിശ്വസ്ഥ പുലര്‍ത്തുവാനും വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായ സ്വര്‍ഗ്ഗീയ ജീവിത്തിന്റെ പ്രത്യാശയില്‍ നമ്മുടെ ക്രൈസ്‌തവ ജീവിതം പീഠത്തില്‍ വച്ച ദീപംപോലെ അനേകര്‍ക്ക്‌ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം പകരുന്നതായ്‌ രൂപാന്തരപ്പെടുത്തുവാനുളള കൃപക്കായ്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

റവ. ജോ ജേക്കബ്‌ അത്തിക്കളം
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home