Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം ആറാം ഞായര്‍
Readings: Deuteromy 24:9-22; Isaiah 63:7-16; Hebrews 8:1-6: John 3:22-36
John’s Witness
A provincial prosecuting lawyer calls his first witness to the stand in a trial---a grandmotherly, elderly woman with white hair. He approaches her and asks, "Mrs. Jones, do you know me?" "Why, yes” she responds, “I do know you Mr. Williams. I’ve known you since you were a young boy. And frankly, you’ve been a big disappointment to me. You lie; you cheat on your wife. You manipulate people and talk about them behind their backs. You think you’re a rising big shot when you haven’t the brains to realize you never will amount to anything more than a two-bit paper pusher. Yes, I know you." The lawyer is stunned. Not knowing what else to do, he points across the room and asks, "Mrs. Williams, do you know the defence lawyer?" "Why, yes I do too,” she replies, “I’ve known Mr. Bradley since he was a youngster, like you.  I used to baby sit him for his parents. And he, too, has been a real disappointment to me. He’s lazy, bigoted, and he has a drinking problem. The man can’t build a normal relationship with anyone and his law firm is one of the most dubious in the entire county. Yes, I know him." At this point, the judge raps his gavel and calls the courtroom to order. Asking both lawyers to approach the bench he whispers with menace, "If either of you asks her if she knows me, you’ll be jailed for contempt!"
 
Life is built on the credibility of testimony. In law hearsay is inadmissible. What matters is eye-witness testimony. It is worth hearing testimony, even if it is hard to hear!
We each speak to many people every day about many issues. But what is the common denominator? What do we like to speak about? What do we say about other people? Would we say it if they were present? Imagine what it might be like if someone was giving testimony about you? What might they say? I imagine you hear some strange things about me… But remember, people who gossip to you are just as likely to gossip about you. We each have a testimony. Is our testimony true? Are we willing to hear the truth? Can we take it?
Coming to the text, John the Baptist was baptizing in one place and Jesus was baptizing in another. John’s disciples noticed that people had started going over to be baptized by Jesus. Numbers had started to decline and they became a bit nervous and told John about it. Maybe they thought they were doing something wrong. It seems that as the conversation between the disciples deepens, it deteriorates into a comparison between the baptisms of John and Jesus.
The dispute probably arose because people had begun to take sides. Someone had started counting numbers and noticed that Jesus was gaining popularity. More people were coming to Him. Less people were now coming to John.
To feel jealous of the other is common in us. Someone once said, "Envy is the art of counting someone else’s blessings instead of your own!"  Jealousy is dangerous because it is so destructive. This is where we must discipline ourselves.
For John the Baptist, the success of Jesus is the culmination of his ministry. John was what we would today describe as the “best man” at the wedding, not the bridegroom. In the 1st Century the role of the “best man” was a little more involved. He was known as the “shoshben.” The shoshben had a prominent place in a Jewish wedding. He was the liaison between the bride and the bridegroom. He was instrumental in the arranging of the wedding and the inviting people to the wedding. He brought the bride and the bridegroom together and guarded the bridal chamber making sure no others came in. Once his jobs were done, he willingly and graciously faded from the picture. He had a prominent place, but he was not centre of the stage. John the Baptist sees himself as in this role.
So the news his disciples brought to him was not bad news. It was good news! Jesus was succeeding! Great! He is the Bridegroom, He is the Messiah. As a result… Jesus must be pre-eminent. John must fade. It is never the part of the servant to displace the Master.
At the end of the day we are all servants of Jesus. We must never get in his way. From John we hear no tinge of jealousy, no hint of insecurity, no suggestion of bitterness.
"The one who comes from above is above all” (John 3:30). “He who comes from above” is not from earth. He is heavenly and by His own nature above all. Above all kings, above all the majesty and beauty of the earth, above John the Baptist, above all creation, both physical and spiritual. Yet, being above all by His very nature, He came down from above” ...who, although He existed in the form of God, did not regard equality with God a thing to be grasped, but emptied Himself, taking the form of a bond-servant. And being made in the likeness of men, and being found in appearance as a man, He humbled himself by becoming obedient to the point of death, even death on a cross” (Phil 2)
  “He testifies to what he has seen and heard” (John 3:32). What has He seen and heard? Well, having come down from above, it should be obvious that He has seen and heard that which is above. The world speculates...badly...about the universe around them. It was once believed that the earth was egg-shaped. Pictures from space since about 1969 have shown otherwise. Only five hundred years before that, “educated men” insisted the earth was flat. I remember watching a documentary on TV, largely comprised of highly paid and intelligent scientists, sitting around speculating about the nature of the universe and whether intelligent life exists elsewhere. We can entertain ourselves for hours, speculating about that of which we are obviously ignorant. How many movies have been made by avowed unbelievers, about the end times...the anti-Christ...demon possession, etc.? But John bore testimony to the One who speaks with authority about these spiritual and heavenly things; First, because He made them, and second, because He was there and has come down.
Let us be true witnesses of Christ.
 
Some other Points
  1. Those in the past faithfully bore witness of the Light...
     a. The forerunners (the prophets and John the Baptist)
     b. The followers (the apostles and early disciples)
  2. What about us today...?
     a. Do we bear witness of the Light by our unity with one another? (Jn 13:)
     b. Do we bear witness of the Light through transformed lives?
     c. Do we bear witness of the Light through proclaiming the Word?
  3. The purpose of bearing witness of the Light is that others can believe (Jn
  1:7). Do we help or hinder those around us to believe in Jesus?
  4. Don't quench the Father's efforts, who would have each of us bear
  witness of the Light!
     "For it is the God who commanded light to shine out of darkness,
     who has shone in our hearts to [give] the light of the knowledge
     of the glory of God in the face of Jesus Christ." (2Cor 4:6)
 
     "For you were once darkness, but now [you are] light in the Lord.
     Walk as children of light" (Ep 5:8)
. Tharekadavil
 
പ്രിയകൂട്ടുകാരേ,

ഒരു വീട്ടില്‍ അമ്മയും മകനും തനിച്ചാണ്‌. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്ത്വം മുഴുവന്‍ അമ്മയ്‌ക്കായിരുന്നു. മകന്‍ പഠനത്തില്‍ മിടുക്കനാണ്‌ അമ്മ കഷ്ടപ്പെട്ട്‌ മകനെ പഠിപ്പിയ്‌ക്കുവാനുള്ള പണം കണ്‌ടെത്തി. മകന്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു കമ്പനിയില്‍ ജോലിയ്‌ക്കു ശ്രമിച്ചു. ഉദ്‌ദ്യോഗാര്‍ത്ഥികള്‍ക്കുവേണ്‌ടിയുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്‌. അനേകം യുവാക്കള്‍ അവിടെയുണ്‌ട്‌. അവസാനം ഈ യുവാവിന്റെ സമയം ആയി. അവന്‍ ഇന്റര്‍വ്യൂ ബോര്‍ഡിനുമുന്നില്‍ ഇരുന്നു. അവന്റെ പരീക്ഷയുടെ റിസല്‍ട്ടുകള്‍ മുഴുവന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്‌ടായിരുന്നവര്‍ അഭിനന്ദിച്ചു. അവസാനം വീട്ടിലെ അവസ്ഥയെപ്പറ്റയും ആരൊക്കെയുണ്‌ട്‌ എന്നതിനെപ്പറ്റിയും അവര്‍ അന്വേഷിച്ചു. തനിയ്‌ക്കൊരു അമ്മമാത്രമേയുള്ളുവെന്നും മറ്റും ആ യുവാവ്‌ അവര്‍ക്കു മറുപടികൊടുത്തു. തനിയ്‌ക്കു ലഭിക്കാനിരിക്കുന്ന ജോലിയെക്കുറിച്ച്‌ സന്തോഷത്തോടെയിരിയ്‌ക്കുന്ന യുവാവിനോട്‌ അമ്മയെ ഒരിക്കലെങ്കിലും സഹായിച്ചിട്ടുണ്‌ടോ എന്ന ഇന്റര്‍വ്യൂബോര്‍ഡിന്റെ ചോയര്‍മാന്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഇന്നു മടങ്ങി വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കൈത്തലം ഒന്നുനോക്കണമെന്ന്‌ ആ മകനെ അദ്ദേഹം ഉപദേശിച്ചു. വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ്‌ അമ്മയുടെ കൈ കൈകളിലെടുത്ത്‌ ആ ഉള്ളം കൈയ്യിലേയ്‌ക്കു നോക്കി. പരുപരുത്ത കൈനിറയെ തഴമ്പായിരുന്നു. അതിന്റെ കാരണമന്വോഷിച്ചയുവാവിനോട്‌ ആ അമ്മ മറിപടിപറഞ്ഞത്‌ നീ വലുതായിത്തിരുന്നതിനും ഉന്നതമായ ജോലി സമ്പാദിയ്‌ക്കുന്നതിനും വേണ്‌ടിയാണ്‌ താനദ്ധ്വാനിച്ചത്‌ എന്നായിരുന്നു. പിന്നീട്‌ ആ അമ്മ മകന്റെ തണലില്‍ക്കഴിഞ്ഞു.

സനാപകയോഹന്നാന്‍ ഈശോയ്‌ക്കു മുന്നോടിയായിക്കടന്നു വന്ന്‌ ഈശോയ്‌ക്ക്‌്‌ വഴിയൊരുക്കുന്നു. എന്നാല്‍ ഈശോ തന്റെ ദൗത്യം ആരംഭിച്ചു എന്നു കണ്‌ടപ്പോള്‍ ഈശോയുടെ മുന്‍പില്‍ താനാരുമല്ല എന്ന്‌ യോഹന്നാന്‍ ഏറ്റുപറയുന്നു. മറ്റുള്ളവര്‍ക്കുവേണ്‌ടി സ്വയം ചെറുതാകാനും, തന്നെക്കാള്‍ വലിയവരെ ബഹുമാനിക്കാനും ആദരിക്കാനും ഇത്‌ നമ്മെ പഠിപ്പിയ്‌ക്കുന്നു. മറ്റുള്ളവര്‍ നമ്മളെക്കാള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ അവരെ അഭിനന്ദിക്കാനും അതില്‍ സന്തോഷിയ്‌ക്കാനും കഴിവുള്ള മക്കളായി നമുക്കു വളരാം. അതിനുള്ള കൃപയ്‌ക്കായി നമുക്ക്‌ പ്രാര്‍ത്ഥിക്കാം
Bro.ജെയ്‌സണ്‍ കള്ളിയാട്ട്‌
 
Sermon 2010
ഈശോയ്‌ക്ക്‌ വഴിയൊരുക്കുവാന്‍ വന്ന സ്‌നാപകയോഹന്നാനെയാണ്‌ ഇന്നത്തെ സുവിശേഷഭാഗത്ത്‌ നാം കാണുന്നത്‌. ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭകാലത്ത്‌ യോഹന്നാന്‌ ധാരാളം അനുയായികളുണ്ടായിരുന്നു. തന്റെ കൂടെയുണ്ടായിരുന്ന അനുയായികളെകൊണ്‌ട്‌ സ്വന്തമായി സാമ്രാജ്യം വെട്ടിപ്പിടിക്കാതെ യഥാര്‍ത്ഥ രാജാവിന്റെ പക്കലേക്ക്‌ സ്വന്തം അനുയായികളെകൂടി പറഞ്ഞയക്കുന്ന വിനീതനായ സ്‌നാപകനെയാണ്‌ നാം ഇവിടെ കാണുക. അവന്റെ മനസ്സിലുളളത്‌ അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം എന്നതായിരുന്നു. അവന്‌ വഴിയൊരുക്കുക എന്നതായിരുന്നു അവന്റെ ദൗത്യം. അതിനുവേണ്‌ടി തന്റെ ജീവിതം തന്നെ മാറ്റിവച്ചു. കര്‍ത്താവിനെ കാണിച്ച്‌ കൊടുക്കുന്നതിനോടൊപ്പം തന്നെ, ജനങ്ങള്‍ക്ക്‌ കര്‍ത്താവിനെ കാണിച്ച്‌കൊടുക്കുന്നതിന്റെ ഭാഗമായാണ്‌ സ്‌നാനം നല്‍കിയിരുന്നത്‌. കര്‍ത്താവിനെ തങ്ങളുടെ ജീവിതത്തിലേക്ക്‌ സ്വ്‌ീകരിക്കുവാന്‍ ആണ്‌ ജനങ്ങളെ ആഹ്വാനം ചെയ്‌തത്‌. അതായത്‌ അഹങ്കാരത്തിന്റെ കുന്നും മലയും വെട്ടിനികത്തി അവനെ സ്വീകരിക്കുവാന്‍ തക്കതായ ഹൃദയത്തെഒരുക്കുവാനാണ്‌. ഇങ്ങനെ കര്‍ത്താവിനെ സ്വീകരിക്കുവാനായി ജനങ്ങളെ ഒരുക്കികൊണ്‌ടിരിക്കുമ്പോഴാണ്‌ യോഹന്നാന്റെ ശിഷ്യന്‍മാര്‍ അറിയുന്നത്‌ ജോര്‍ദ്ദാന്റെ അക്കരെ ഈശോയും ശിഷ്യന്‍മാരും സ്‌നാനം നല്‍കുന്നു എന്ന വാര്‍ത്ത. ഇത്‌ അവന്റെ ശിഷ്യമാര്‍ക്ക്‌ സഹിക്കാനാവുന്നില്ല. തങ്ങളുടെ ഗുരുവിനെക്കാള്‍ വലിയവനായി ഒരുവന്‍ വന്നിരിക്കുന്നുതും ജനങ്ങളെല്ലാം അവന്റെ അടുക്കലേക്ക്‌ പോകുന്നതും തങ്ങളുടെ ആള്‍ബലം കുറയുന്നതുമെല്ലാം അവര്‍ക്ക്‌ ഇഷ്ടപ്പെടാന്‍ തരമില്ലല്ലോ? ഇതിനു മറുപടിയായി യോഹന്നാന്‍ പറയുന്നു (3.27) സ്വര്‍ഗ്ഗത്തില്‍നിന്ന്‌ നല്‍കപ്പെടാതെ ആര്‍ക്കും ഒന്നും സ്വീകരിക്കുക സാധ്യമല്ല. ഞാന്‍ മിശിഹാ അല്ലെന്നും അവനുമുമ്പേ അയയ്‌ക്കപ്പെട്ടവനാണെന്നും നേരത്തെ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടുളളതാണല്ലോ`. എന്നിട്ട്‌ ശിഷ്യന്‍മാര്‍ക്ക്‌ ഒരു മാതൃകയും നല്‍കുകയാണ്‌. `അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം` എന്ന്‌.
സ്‌നാപകന്റെ ഈ മനോഭാവമാണ്‌ നമുക്കും ഉണ്‌ടാകേണ്‌ടത്‌. അതായത്‌ ക്രിസ്‌തുവിനെ മറ്റുളളവര്‍ക്ക്‌ കാണിച്ച്‌കൊടുക്കുന്ന മനോഭാവം. എന്റെ ജീവിതം, പ്രവര്‍ത്തനം, സംസ്‌കാരം, കുടുംബം, ഇടവക, സമൂഹം ഇവയൊക്ക വഴിയായി നാം ഈശോയെ മറ്റുളളവര്‍ക്ക്‌ കാണിച്ച്‌ കൊടുക്കുന്നവരാകണം. ഈശോ ഇന്നും നമ്മുടെയിടയില്‍ വസിക്കുന്നു എന്ന്‌ എന്റെ ജീവിതം വഴി മറ്റുളളവര്‍ക്ക്‌ അനുഭവപ്പെടണം. അവന്‌ വഴിയൊരുക്കുമ്പോള്‍, സ്‌നാപകന്‌ തന്റെ ശിഷ്യമാരുടെ ഭാഗത്തുനിന്ന്‌ ഉണ്‌ടായ ചില സംശയങ്ങള്‍പോലെ വിഷമതകള്‍ ഒരുപക്ഷെ നമുക്കും അനുഭവപ്പെടാം. അതിനെ എല്ലാം മാറ്റിനിര്‍ത്തിയിട്ട്‌, അതിലൊന്നും മനസ്സ്‌ കുടുങ്ങാതെ അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം എന്ന്‌ എനിക്കും പറയാന്‍ സാധിക്കണം എങ്കില്‍ മാത്രമേ എന്റെ ജീവിതം സ്‌നാപകനെപ്പോലെ ധന്യമാവുകയുളളു. അരൂപിയുളളവര്‍ക്കുമാത്രമേ, കൃപയുളളവര്‍ക്കുമാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കു.
സ്‌നാപകന്‍ വചനഭാഗത്ത്‌ തന്നെത്തന്നെ ഉപമിച്ചിരിക്കുന്നത്‌ മണവാളന്റെ തോഴനായിട്ടാണ്‌. ഈ ഉപമയിലെ മണവാളന്‍ ക്രിസ്‌തുവാണ്‌. മണവാട്ടി ഇസ്രായേല്‍ ജനവും. പാലസ്‌തീനിയന്‍ പശ്ചാത്തലത്തില്‍ വേണം ഇതുമനസ്സിലാക്കുവാന്‍. യഹൂദന്‍മാരുടെ വിവാഹ ആഘോഷങ്ങളില്‍ മണവാളന്റെ തോഴന്‌ പ്രത്യേകം ഉത്തരവാദിത്വങ്ങള്‍ ഉണ്‌ട്‌. വിവാഹത്തിനുവേണ്‌ട ക്രമീകരണങ്ങള്‍ നടത്തുന്നത്‌ മണവാളന്റെ തോഴനാണ്‌. വിവാഹം നടക്കുന്നതുവരെയും മണവാളന്റെ തോഴന്‌ വളരെ ജാഗ്രതയും ശ്രദ്ധയും ഉണ്‌ടാകേണ്‌ടതുണ്‌ട്‌. വിവാഹം നടക്കുന്ന അവസരത്തില്‍ ഏറ്റവും സന്തോഷിക്കുന്നതും മണവാളന്റെ തോഴനാണ്‌. സ്‌നാപകന്‍ മണവാളന്റെ തോഴനായി സ്വയം ചിത്രകരിക്കുമ്പോള്‍ തന്റെ ദൗത്യത്തെകുറിച്ച്‌ പൂര്‍ണ്ണബോധ്യം ഉണ്‌ടായിരുന്നുവെന്നതാണ്‌ നാം മനസ്സിലാക്കുക.
പഴയ നിയമത്തില്‍ ഇസ്രയേലിനെ ദൈവത്തിന്റെ മണവാട്ടിയായി ചിത്രീകരിക്കുന്നുണ്‌ട്‌. പുതിയ നിയമത്തില്‍ ക്രിസ്‌തുവിന്റെ സഭ. സഭയും ക്രിസ്‌തുവും തമ്മിലുളള വിവാഹത്തിനുവേണ്‌ടി സജ്ജമാക്കിയ ഉത്തമ തോഴനായിരുന്ന സ്‌നാപകന്‍. വരന്‍ ആഗതനായപ്പോള്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ പിന്മമാറുന്ന സ്‌നാപകന്‍ നമ്മോട്‌ പറയുന്നത്‌ ' അവന്‍ വളരണം ഞാന്‍ കുറയണം എന്നതാണ്‌. ക്രിസ്‌തുശിഷ്യന്‌ ആവശ്യം ഉണ്‌ടായിരിക്കേണ്‌ട മനോഭാവത്തലേക്കാണ്‌ സ്‌നാപകന്റെ ഈ വചനം വിരല്‍ ചൂണ്‌ടുന്നത്‌. മൂന്നുവിധത്തില്‍ ഒരുവന്‌ വളരുവാനും മറ്റൊരാളെ വളര്‍ത്തുവാനും കഴിയും.

1). മറ്റുളളവരെ തളര്‍ത്തി ഞാന്‍ വളരുന്നു. -ഇത്‌ മാനുഷികതയില്‍ താണ മനോഭാവമാണ്‌. ഇത്‌ മൃഗീയമാണ്‌. മൃഗങ്ങളാണ്‌ സാധാരണ അക്രമ സ്വഭാവത്തിലൂടെ വളരുന്നത്‌. കൈയൂക്കുളളവന്‍ കാര്യക്കാരന്‍ എന്നത്‌ കാട്ടിലെ നീതിയാണ്‌. കാട്ടിലെ നീതി മാനുഷിക നീതിയാകുവാന്‍ ശ്രമിക്കുമ്പോള്‍ ആണ്‌ സമൂഹത്തില്‍ അക്രമങ്ങള്‍ ഉണ്‌ടാകുന്നത്‌. എന്റെ വളര്‍ച്ച മറ്റുളളവരെ ചൂഷണം ചെയ്‌തുകൊണ്‌ട്‌ ആകരുത്‌.
2). ഞാന്‍ വളരുന്നു മറ്റുളളവരെ വളര്‍ത്തുകയും ചെയ്യുന്നു. - ഇത്‌ മാനുഷികമാണ്‌. മനുഷ്യന്‍ പരസ്‌പര സഹകരണത്തിലൂടെ വളരുകയും വളര്‍ത്തുകയും ചെയ്യുന്നു.
3). മറ്റുളളവര്‍ വളരാന്‍വേണ്‌ടി ഞാന്‍ തളരുന്നു. -ഇത്‌ മാനുഷികതയില്‍നിന്നും ഉയര്‍ന്ന മനോഭാവമാണ്‌. ഇത്‌ ദൈവീകമാണ്‌. മാനുഷിക മനോഭാവത്തില്‍ സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ ഈ ദൈവീകതയിലേക്ക്‌ വളരേണ്‌ടിയിരിക്കുന്നു.

സ്‌നാപകനിലൂടെ ഈശോ നല്‍കുന്ന സന്ദേശവും നാം മാനുഷികതയില്‍ നിന്ന്‌ ഉയര്‍ന്ന്‌ ദൈവീകതയിലേക്ക്‌ വളരണം എന്നതാണ്‌. അതുപോലെതന്നെ ഇന്നത്തെ വചനഭാഗത്ത്‌ സ്‌നാപകന്‍ തന്റെ ദൗത്യം പൂര്‍ണ്ണതയില്‍ നിറവേറ്റുന്നത്‌ നാം കാണുന്നുണ്‌ട്‌. ആത്മാവില്‍ നിറഞ്ഞവര്‍ക്ക്‌ മാത്രമേ ദൗത്യം പൂര്‍ണ്ണതയില്‍ ചെയ്യാന്‍ സാധിക്കു. നമ്മെ സംബന്ധിച്ച്‌ നമുക്കോരോരുത്തര്‍ക്കും ഓരോ ദൗത്യമുണ്‌ട്‌. ഭര്‍ത്താവിന്‌ ഭാര്യയോട്‌, ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോട്‌, മാതാപിതാക്കള്‍ക്ക്‌ മക്കളോട്‌, മക്കള്‍ക്ക്‌ മാതാപിതാക്കളോട്‌, കുടുംബത്തിന്‌ സമൂഹത്തോട്‌... ഇവിടെയല്ലാം നാം നമ്മുടെ ദൗത്യം നിറവേറ്റിമ്പോള്‍ സ്‌നാപകന്റെ ദൗത്യത്തില്‍ പങ്കുചേരുകയാണ്‌.
തന്റെ ദൗത്യം പൂര്‍ണ്ണതയില്‍ ചെയ്യുവാന്‍ സാധിച്ചത്‌ എങ്ങനെയെന്ന്‌ സ്‌നാപകന്‍ 27-ാം വാക്യത്തില്‍ പറയുന്നു. 'സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ നല്‍കപ്പെടാതെ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധ്യമല്ല. അതായത്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ അനുഗ്രഹം, അവിടത്തെ ആത്മാവിനെ ലഭിക്കാത്തവര്‍ക്ക്‌ ദൗത്യം പൂര്‍ണ്ണതയില്‍ നിറവേറ്റുവാന്‍ സാധിക്കില്ല. നമ്മുടെ ദൗത്യം പലപ്പോഴും പരാജയപ്പെടാനുളള കാരണം ദൈവം കൂടെയില്ലാതെ പോകുന്നതുകൊണ്‌ടാണ്‌. കര്‍ത്താവ്‌ കൂടെയുണെ്‌ടങ്കില്‍ പച്ചയായ പുല്‍ത്തകിടിയിലൂടെ എന്നെ മേയിക്കും. വചനം പറയുന്നു, കര്‍ത്താവ്‌ നഗരം കാക്കുന്നില്ലെങ്കില്‍ പണിക്കാരുടെ ഉറക്കൊഴിവ്‌ നിഷ്‌ഫലമാണ്‌ എന്ന്‌. ചിന്തിക്കുക കര്‍ത്താവിന്‌ എന്റെ ജീവിതത്തില്‍ എന്തു സ്ഥാനനമാണ്‌ ഞാന്‍ കൊടുത്തിരിക്കുന്നത്‌.
ചന്ദ്രനില്‍ 72 മണിക്കുര്‍ ചിലവിട്ട ചാള്‍സ്‌ ഡ്യൂക്ക്‌ മടങ്ങി ഭൂമിയില്‍ വന്നപ്പോള്‍ പറഞ്ഞു, ഇനി ജീവിതത്തില്‍ ഒന്നും നേടുവാനില്ല. എന്റെ ദൗത്യമെല്ലാം പൂര്‍ണ്ണമായിക്കഴിച്ചു എന്ന്‌. പീന്നീട്‌ എട്ട്‌ മാസം കഴിഞ്ഞപ്പോള്‍ ഡ്യൂക്കിന്റെ ജീവിതം തകര്‍ന്നു. ഭാര്യ ആത്മഹത്യയുടെ വക്കോളമെത്തി. അപ്പോഴാണ്‌ തന്റെ സ്വന്തം പരിധിയും പരിമിതിയും തിരിച്ചറിഞ്ഞ ഡ്യൂക്ക്‌ ദൈവത്തിങ്കലേക്ക്‌ തിരിഞ്ഞത്‌. ദൈവം കൂടെയുളളപ്പോള്‍, ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചപ്പോള്‍, കൃപലഭിച്ചപ്പോള്‍ ഡ്യൂക്ക്‌ പറയുകയാണ്‌ ഏറ്റവും ദുര്‍ഘടമായ യാത്ര ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്കുളളതല്ല. മറിച്ച്‌ എന്റെ ശിരസ്സില്‍ നിന്നും ഹൃദയത്തിലേക്കുളള, വിശ്വാസത്തിലേക്കുളള യാത്രയാണ്‌. ദൈവത്തെ കെണ്‌ടത്തുന്നതില്‍ ശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ പരാജയപ്പെട്ടു. ഒടുവില്‍ എന്റെ ഹൃദയംകൊണ്‌ട്‌ ദൈവത്തെ കണെ്‌ടത്തുന്നതില്‍ ഞാന്‍ വിജയിച്ചു).
കര്‍ത്താവില്‍ നിന്ന്‌ അനുഗ്രഹം ലഭിച്ചവന്‍, ആത്മാവിനെ ലഭിച്ചവന്‍ എപ്രകാരം ആണ്‌ എന്ന്‌ 31-ാം തിരുവചനം പറയുന്നു. അവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. അവന്‍ സ്വര്‍ഗ്ഗീയനാണ്‌. ഭൂമിയില്‍ നിന്ന്‌ വന്നവന്‍ ഭൗമികനാണ്‌. അവന്‍ ഭൗമിക കാര്യങ്ങള്‍ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. നമ്മുടെ പ്രവര്‍ത്തികൊണ്‌ട്‌ തന്നെ തിരിച്ചറിയാം നാം ഭൗമികനാണോ സ്വര്‍ഗ്ഗീയനാണോ എന്ന്‌. ഇവിടെ സ്‌നാപകന്‍ സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ ആണ്‌ ചിന്തിക്കുന്നത്‌, പ്രവര്‍ത്തിക്കുന്നത്‌. അവന്‍ സ്വര്‍ഗ്ഗീയനാണ്‌. ചിന്തിക്കുക, എന്റെ പ്രവര്‍ത്തി ഇതില്‍ ഏതാണ്‌.
ആകയാല്‍ ഇന്നത്തെ വചനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ദൗത്യത്തെകുറിച്ച്‌ കൂടുതല്‍ ബോധ്യമളളവരാകാം, കര്‍ത്താവിന്റെ ആത്മാവിനാല്‍ നിറഞ്ഞ്‌ ദൗത്യം നിറവേറ്റാനും, അവന്‍ വളരാന്‍വേണ്‌ടി ഞാന്‍ ഇല്ലാതാകാനും സ്‌നാപകന്റെ മനോഭാവം ജീവിതത്തില്‍ വളര്‍ത്താനും ഈ ബലിയിലൂടെ പ്രാര്‍ത്ഥിക്കാം.

തയാറാക്കിയത്‌
റവ. ഫിലിപ്പ്‌ ഇരിപ്പക്കാട്ട്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

 Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home