Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം ഏഴാം ഞായര്‍
Mt 8:5-13
അമേരിക്കയിലെ പ്രശസ്‌തമായ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്ഭവത്തെ കുറിച്ച ഒരു കഥയുണ്‌ട്‌. ഫിലാഡല്‍ഫിയാ നഗരത്തില്‍ താമസിച്ചിരുന്ന ഒരു കുരുന്നു പെണ്‍കുട്ടിക്ക്‌ സഡേസ്‌കൂളില്‍ പഠിക്കണം എന്ന മോഹം. പക്ഷേ ആ പ്രദേശത്തുണ്‌ടായിരുന്ന പള്ളി തീരെ ചെറുതായിരുന്നു. വേദപാഠക്ലാസ്സുകളില്‍ വേണ്‌ടത്ര സ്ഥലം ഇല്ലായിരുന്നു. ഈ കാരണങ്ങളാല്‍ അവള്‍ക്കവിടെ അഡ്‌മിഷന്‍ ലഭിച്ചില്ല.

'പള്ളി ചെറുതായി പോയതുകൊണ്‌ടാണല്ലോ തനിക്ക്‌ വേദപാഠത്തിനുള്ള അവസരം നഷ്ടപ്പെട്ടത്‌'. ദൈവത്തെക്കുറിച്ചറിയണമെന്നും തന്റെ കൂട്ടുകാര്‍ക്കും വേദപാഠം പഠിക്കാന്‍ അവസരം ഉണ്‌ടാകണമെന്നും ആഗ്രഹിച്ച ആ നന്മ നിറഞ്ഞ മനസ്സ്‌ ഒട്ടും തളര്‍ന്നില്ല. വലിയ ഒരു പള്ളിയുടെ നിര്‍മ്മാണം എന്ന സ്വപ്‌നം മനസ്സില്‍ കരുതി, തനിക്കു കിട്ടിയ ഓരോ ചില്ലിക്കാശും അവള്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. പക്ഷേ തന്റെ സ്വപ്‌നങ്ങള്‍ തനിച്ചാക്കി ഒരു പകര്‍ച്ചവ്യാധിയില്‍ ആ ബാലിക മരിച്ചു. അവളുടെ മരണക്കിടക്കയിലെ തലയിണയുടെ അടിയില്‍ നിന്നും പള്ളി പണിയാനുള്ള ഫണ്‌ട്‌ എന്ന കുറിപ്പോടെ 57 ചെറിയ നാണയ തുട്ടുകള്‍ അടങ്ങിയ കവര്‍ കണ്‌ടെടുത്തു. അവളുടെ ചരമ പ്രസംഗം നടത്തിയ പുരോഹിതന്‍ ഈ ഫണ്‌ടിന്റെ കഥ ജനങ്ങളെ അറിയിച്ചു.
ഈ കഥ പത്രങ്ങളില്‍ വാര്‍ത്തയായി. നന്മ നിറഞ്ഞ ആ പെണ്‍കുട്ടിയുടെ സ്വപ്‌നസാക്ഷാത്‌കാരത്തിനായി അനേകം ആളുകള്‍ സംഭാവനകള്‍ നല്‍കി. പള്ളി പണിക്ക്‌ വേണ്‌ടതിനുമപ്പുറം പണം സ്വരൂപിക്കപ്പെട്ടു. അങ്ങനെ അനേകര്‍ക്ക്‌ വിശ്വാസത്തിന്റെ സാക്ഷ്യം നല്‍കുവാന്‍ പോന്ന വലിയ ഒരു ദൈവാലയം അവിടെ ഉയര്‍ത്തപ്പെട്ടു. ഒപ്പം കൂടുതലുണ്‌ടായിരുന്ന പണംകൊണ്‌ട്‌ രോഗികളുടെ ചികിത്സയ്‌ക്കായി ഒരാശുപത്രിയും സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞ ഒരു കുരുന്നു മനസ്സിന്റെ നന്മയുള്ള ആഗ്രഹം അനേകരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ഒരു ദൈവാലയത്തിന്റെ സാക്ഷാത്‌കാരത്തിലേക്ക്‌ വഴിതെളിച്ചു. പില്‍ക്കാലത്ത്‌ ഈ ദൈവാലയത്തില്‍ നിന്നാണ്‌ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ജന്മമെടുക്കുന്നത്‌.

'വിശ്വാസം', അത്‌ നന്മ നിറഞ്ഞ മനസ്സുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്‌ടി എന്തെങ്കിലും നന്മ ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവര്‍, നന്മയുടെ ഭാവങ്ങളെ പ്രോത്സാഹിപ്‌പിച്ചവര്‍, നന്മ നിറഞ്ഞതിനെ സ്വീകരിച്ചവര്‍.... ഇവര്‍ക്കെല്ലാം പ്രതീക്ഷയായി ഈശോ ലോകത്തില്‍ വന്നു പിറന്നു. അവന്‍ യഹൂദമതത്തിന്റെ കഠിന നിയമവ്യവസ്ഥകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ നിയമം പ്രസംഗിച്ചപ്പോള്‍ നന്മ നിറഞ്ഞ മനസ്സുകള്‍ക്ക്‌ അത്‌ പ്രതീക്ഷയുടെ ഉണര്‍ത്തുപാട്ടായിരുന്നു. സ്വന്തം സമൂദായത്തിലുള്ളവര്‍ തിരസ്‌കരിക്കുന്നു എന്നു കണ്‌ടപ്പോള്‍ അവന്‍ ഇങ്ങനെ അരുള്‍ ചെയ്‌തു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന്‌ അബ്രഹത്തോടും, ഇസഹാക്കിനോടും, യാക്കോബിനോടുമൊപ്പം വിരുന്നിനിരിക്കും (മത്താ 8:11). ഈശോയുടെ തിരുഅള്‍ത്താരയ്‌ക്കുമുമ്പില്‍ ഒരുമിച്ചു കൂടിയിരിക്കുന്ന നമ്മെ സംബന്ധിച്ച്‌ ഈശോയുടെ ഈ പ്രവചനം ഇന്ന്‌ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്‌ടിരിക്കുന്നു. കാരണം, ഈശോയുടെ ഈ പ്രവചനം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയ അവിടുത്തെ പ്രിയ ശിഷ്യന്‍ തോമാശ്ലീഹാ, കേരളത്തിലേയ്‌ക്ക്‌്‌ വിശ്വാസത്തിന്റെ ദൂതുമായി കടന്നുവന്നു. ശ്ലീഹാ കൊണ്‌ടു വന്ന നന്മയുടെയും സ്‌നേഹത്തിന്റെയും ക്രിസ്‌തുസുവിശേഷം, സമൂഹത്തിനുവേണ്‌ടി നന്മ ചെയ്യണമെന്നാഗ്രഹിച്ച, നന്മയുടെ വഴികളെ പ്രോത്സാഹിപ്പിച്ച നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ക്ക്‌ അത്‌ പ്രതീക്ഷയുടെ സുവിശേഷമായി. അങ്ങനെ അവര്‍ നന്മ നിറഞ്ഞതിനെ ഉള്ളുതുറന്ന്‌ സ്വീകരിച്ചു. നന്മ നിറഞ്ഞ പൂര്‍വ്വ മനസ്സുകളിലെ വിശ്വാസത്തിന്റെ തീക്ഷണത ഇന്ന്‌ ഈ പുതുതലമുറവരെ എത്തിനില്‍ക്കുന്നു.

മത്തായിയുടെ സുവിശേഷം 8ാം അദ്ധ്യായം 5-13 വാക്യങ്ങള്‍ ഇന്നത്തെ നമ്മുടെ ധ്യാനചിന്തയ്‌ക്കായസഭാമാതാവ്‌ തരുമ്പോള്‍ അവിടെയും ഒരു നന്മ നിറഞ്ഞ വ്യക്തിത്വത്തെ കണ്‌ടെത്താം. റോമന്‍ സൈന്യവ്യൂഹത്തിലെ ഒരു ശതാധിപനാണ്‌ കഥാപാത്രം. ഇയാള്‍ ഒരു വിജാതിയനാണ്‌. ജന്മം കൊണ്‌ട്‌ വിജാതീയനായിരുന്നെങ്കിലും യഹൂദമതത്തിന്റെ നന്മകളെ അദ്ദേഹം ആരാധിച്ചിരുന്നു. യഹൂദരുടെ സന്മാര്‍ഗിക നിയമങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളില്‍ ആകൃഷ്ടനായ അയാള്‍ യഹൂദര്‍ക്ക്‌ ഒരു സിനഗോഗ്‌ പണിയിച്ചുകൊടുത്തു (ലൂക്ക 7:5). ക്രൂരത മുഖമുദ്രയാക്കിയ റോമന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നിട്ടും മനുഷ്യത്വപൂര്‍ണ്ണമായ ഒരു വ്യക്തിത്വം അദ്ദേഹം പുലര്‍ത്തിയിരുന്നു അതുകൊണ്‌ടല്ലേ വേദനയനുഭവിക്കുന്ന തന്റെ സേവകനുവേണ്‌ടി ഈശോയുടെ അടുക്കല്‍ പോയി സൗഖ്യത്തിനായി അപേക്ഷിക്കുന്നത,്‌ സേവകന്റെ നന്മയ്‌ക്കായി ആഗ്രഹിക്കുന്നത്‌.

നന്മ നിറഞ്ഞ ഹൃദയങ്ങള്‍ നന്മയുടെ പൂര്‍ണ്ണതയിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. അതുകൊണ്‌ടാണ്‌ സേവകന്റെ സൗഖ്യത്തിനായി അയാള്‍ യേശുവിന്റെ പക്കലേയ്‌ക്കെത്തുന്നത്‌. അവന്റെ യാചന കേട്ട യേശു പറഞ്ഞു "ഞാന്‍ വന്ന്‌ അവനെ സുഖപ്പെടുത്താം". തേടിയെത്തുമ്പോള്‍ കൂടെ വരാന്‍ തയ്യാറാകുന്ന ദൈവത്തെ അവന്‍ അവിടെ കണ്‌ടു. അത്‌ അവന്റെയുള്ളിലെ വിശ്വാസത്തെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. ആ വിശ്വാസത്തിന്റെ പ്രഘോഷണമാണ്‌ തുടര്‍ന്നു വരുന്ന 8, 9 വാക്യങ്ങള്‍. അവന്‍ പറഞ്ഞു സീസറിന്റെ അധികാരത്തിനു കീഴിലുള്ളവനാണു താന്‍, തനിക്കു കീഴിലും ആളുകള്‍ ഉണ്‌ട്‌ അവര്‍ എന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുന്നു. പക്ഷേ സകല അധികാരങ്ങള്‍ക്കും മുമ്പുള്ളവനാണ്‌ നീ. സീസറിനുമപ്പുറം സകല അധികാരങ്ങളും നല്‍കുന്നവന്‍ നീയാണ്‌. അയാള്‍ ഈശോയുടെ ദൈവത്വത്തെ മഹത്വപ്പെടുത്തുന്നു. സകല മഹത്വവും ഉള്ള ദൈവത്തിന്റെ 'ഒരു വചനം' അതുപോലും സൗഖ്യധായകമാണെന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കുന്നു. സേവകന്റെ നന്മ പ്രതീക്ഷിച്ചെത്തിയവന്‍ തന്റെ തന്നെയാത്മാവിന്‌ വിശ്വാസത്തിന്റെ ജീവന്‍ സമ്പാദിക്കുന്ന മനോഹര കാഴ്‌ചയാണ്‌ മത്തായി സുവിശേഷകന്‍ ഇവിടെ അവതരിപ്പിക്കുന്നത്‌.

ഈ വിശ്വാസപ്രഖ്യാപനത്തോട്‌ ഈശോയുടെ പ്രതികരണമാണ്‌ 10ാം വ്‌ാക്യം. ഇവിടെ ഈശോയുടെ വാക്കിന്‌ ഒരു നിരാശയുടെയും, വലിയ പ്രത്യാശയുടെയും സ്വരമുണ്‌ട്‌. തിരഞ്ഞെടുത്ത്‌ വളര്‍ത്തിക്കൊണ്‌ടു വന്ന ഇസ്രായേല്‍ ജനത്തിന്റെ തിരസ്‌കാരങ്ങളെ കുറിച്ചുള്ള നിരാശ. വിജാതീയ സമൂഹങ്ങളിലെ നന്മ നിറഞ്ഞ ഹൃദയങ്ങളില്‍ പൂത്തുലഞ്ഞുകൊണ്‌ടിരുന്ന വിശ്വാസത്തിന്റെ വസന്തത്തിലുള്ള പ്രത്യാശ.

ശതാധിപന്റെ മനോഭാവങ്ങളെ ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളോടു ചേര്‍ത്ത്‌ ധ്യാനിക്കാന്‍ നമുക്ക്‌ സാധിക്കണം. അധികാരത്തിനപ്പുറം പരസ്‌പരസ്‌നേഹവും, ദയയും, വിനയവും, എളിമയും ശദാധിപനില്‍ വിളങ്ങിയിരുന്ന നന്മകളായിരുന്നു. ഈ നന്മകളാണ്‌ അയാളെ ഈശോയുടെ സന്നിധിയിലെത്തിച്ചതും, വിശ്വാസത്തിന്റെ വലിയ പ്രഘോഷണത്തിലേയ്‌ക്ക്‌ നയിച്ചതും. ശതാധിപന്‍ തന്റെ സേവകനുവേണ്‌ടി ഈശോയില്‍ നിന്നും നേടിയെടുത്ത സൗഖ്യം അത്‌ ആ സേവകനെയും മറ്റ്‌ സേവകരെയും ഈശോയിലേയ്‌ക്ക്‌ അടുപ്പിച്ചിട്ടുണ്‌ടാകണം. നന്മ നിറഞ്ഞ മനസ്സുമായി മദര്‍ തെരേസ പരസ്‌നേഹ പ്രവര്‍്‌ത്തനത്തികളില്‍ വ്യാപൃതയായപ്പോള്‍ ലോകം അവിടെ ദര്‍ശിച്ചത്‌ യേശുവിന്റെ മഹത്വമാണ്‌. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നന്മ നിറഞ്ഞ മനസ്സാണ്‌ പാവപ്പെട്ട ജനങ്ങളിലേയ്‌ക്ക്‌ ക്രിസ്‌തുവിശ്വാസം എത്തിച്ചത്‌.

തിന്മകള്‍ വര്‍ദ്ധിക്കുന്നിടത്ത്‌ നന്മ നിറഞ്ഞ മനസ്സുമായി ക്രിസ്‌ത്യാനി ഉണ്‌ടായിരിക്കണം എന്ന ചിന്തയാണ്‌ സുവിശേഷം നമുക്ക്‌ മുമ്പില്‍ വയ്‌ക്കുന്നത്‌. കാരണം ആ മനസ്സുകളിലാണ്‌ വിശ്വാസം വര്‍ദ്ധിക്കുന്നത്‌. നമ്മുടെ ജീവിതങ്ങളില്‍ പരസ്‌നേഹവും, ദയയും, വിനയവും തളിര്‍ക്കുമ്പോള്‍ അവിടെ നാം വിശ്വാസത്തിന്റെ പ്രഘോഷകരായി മാറുന്നു. നന്മ നിറഞ്ഞവര്‍ 'നന്മയുടെ പൂര്‍ണ്ണതയെ' സ്വീകരിച്ചതിന്റെ ആകെ ഫലമാണ്‌ കത്തോലിക്കാ സഭ. നന്മ നിറഞ്ഞ മനസ്സുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ആ വിശ്വാസത്തിന്റെ പ്രഘോഷകരാകാനുള്ള വലിയ വിളിയെ സ്‌മരിച്ചുകൊണ്‌ട്‌ നമുക്ക്‌ വിശുദ്ധബലി തുടരാം.

Sunil Kochuparackal


വിശ്വാസവും എളിമയും: മത്തായി 8:5-13

ഒരിക്കല്‍ ബഹിരാകാശ യാത്രകഴിഞ്ഞ്‌ മടങ്ങിയെത്തിയ ഒരു ശാസ്‌ത്രജ്ഞന്റെ പക്കല്‍ ഒരു നിരീശ്വരവാദി കടന്നുവന്ന്‌ ചോദിച്ചു: അങ്ങ്‌ അവിടെയെങ്ങാനും ദൈവത്തെ കണ്‌ടോ? ശാസ്‌ത്രജ്ഞന്‍ പറഞ്ഞു. കണ്‌ടു. ഉത്‌കണ്‌ഠയോടെ നിരീശ്വരവാദി പറഞ്ഞു: ശരിയാ ദൈവമുണ്‌ടെന്ന്‌ എനിക്കും അറിയാം. പക്ഷേ അങ്ങ്‌ ദൈവത്തെ കണ്‌ടു എന്ന്‌ ഇനി ആരോടും പറയരുത്‌. ഓക്കെ: ശാസ്‌ത്രജ്ഞന്‍ വെറുതേ മൂളി. അല്‌പസമയത്തിനുശേഷം സ്ഥലത്തെ ഏറ്റവും ഭക്തനായ ഒരാള്‍ വന്ന്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു. ശാസ്‌ത്രജ്ഞന്‍ കൗതുകത്തോടെ ഇപ്രകാരം പറഞ്ഞു. ഇല്ല ദൈവത്തെ കണ്‌ടില്ല. പെട്ടെന്ന്‌ വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു അല്ലേലും എനിക്കറിയാം; ദൈവം ഇല്ലായെന്ന്‌. പിന്നെ ഈ വിശ്വാസം എന്നത്‌ ഒക്കെ വെറും തട്ടിപ്പാണ്‌. പിറുപിറുത്തുകൊണ്‌ട്‌ അയാള്‍ മടങ്ങിപ്പോയി. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം സത്യമാണോ, യാഥാര്‍ത്ഥ്യമാണോ എന്ന്‌ ചിന്തിക്കുവാന്‍ ഈ സംഭവം നമ്മെ സഹായിക്കും.

വചനത്തില്‍ കാണുന്ന ശതാധിപന്റെ വിശ്വാസത്തെ ഒന്നു ധ്യാനിക്കാം.

- ധാരാളം സേവകരുള്ള പണക്കാരനായ അയാള്‍ യേശുവിലുള്ള വിശ്വാസത്തിന്റെ ആഴംമൂലം നേരിട്ട്‌ വന്ന്‌ അപേക്ഷിക്കുന്നു.
- ഭവനത്തിലേക്കു ഞാന്‍ വരാം എന്ന്‌ യേശു പറയുമ്പോള്‍ തന്റെ അയോഗ്യതകള്‍ കര്‍ത്താവിനുമുമ്പില്‍ വിവരിച്ച്‌ അയാള്‍ എളിപ്പെടുന്നു.
- ഒരു വാക്കു പറഞ്ഞാല്‍ അത്ഭുതം നടക്കും എന്ന്‌ വിശ്വസിക്കുന്ന ശതാധിപന്റെ വിശ്വാസതീക്ഷ്‌ണത ഒരു മാതൃകയാകണം നമുക്ക്‌.
- ഈശോ പറയുന്നു: ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ കണ്‌ടിട്ടില്ല.
- സന്തോഷത്തോടെ സൗഖ്യം സമ്മാനിക്കുന്ന ഈശോ.
- പ്രിയമുള്ളവരെ, എളിമയോടെ, വിശ്വാസത്തോടെ ഈശോയുടെ സന്നിധിയില്‍ നില്‍ക്കാന്‍ എനിക്ക്‌ കഴിയുന്നുണ്‌ടോ?
- സാധിക്കുന്നില്ലായെങ്കില്‍ അറിയുക എന്നില്‍ എളിമയില്ല; ഞാന്‍ എന്ന ഭാവം എന്നെ ഭരിക്കുന്നു.
- എളിമയില്‍ പടുത്തുയര്‍ത്തപ്പെട്ട വിശ്വാസം സ്വന്തമാക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


Bro. Jinson Kottiyanickal

Download Sermon 2011

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home