Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം ആറാം ഞായര്‍
Readings: Genesis 19:23-26; Joshua 21:43-45; Romans 14:13-23; John 10:11-18

യഹൂദന്‍മാരെ തിരഞ്ഞ്‌ പിടിച്ച്‌ ഹിറ്റ്‌ലര്‍ വേട്ടയാടിക്കൊണ്‌ടിരുന്ന കാലം, പ്രാണരക്ഷാര്‍ത്ഥം കുറെ യഹൂദര്‍ ഹോളണ്‌ടുകാരിയായ ഒരു വീട്ടമ്മയുടെ ഭവനത്തില്‍ അഭയം തേടി. പട്ടാളക്കാര്‍ അവിടെയും എത്തി. വീട്ടുമ്മ വീടിന്റെ കതകുകള്‍ അടച്ച്‌ ആരോടും ശബ്ദമുണ്‌ടാക്കരുത്‌ എന്ന നിദേശവും നല്‍കി വാതിലിന്റെ വിടവിലൂടെ പട്ടാളക്കാരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്‌ടിരുന്നു. മൂന്നു പട്ടാളക്കാര്‍ വീട്ടില്‍ കയറിവന്ന്‌ കതകില്‍ മുട്ടി. കതക്‌ തുറക്കാത്തതിനാല്‍ അവരില്‍ ഒരുവന്‍ അവിടെയിരുന്ന ഒരു കമ്പി എടുത്ത്‌ വാതിലിന്റെ വിടവിലൂടെ കുത്തിയിറക്കിയശേഷം പുറത്തേക്ക്‌ പോയി. എന്നാല്‍ ആ പട്ടാളക്കാരന്‍ കുത്തിയിറക്കിയ കമ്പി വാതിലിന്റെ വിടവിലൂടെ പട്ടാളക്കാരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്‌ടിരുന്ന വീട്ടമ്മയുടെ ശരീരത്തില്‍ ആഴ്‌ന്നിറങ്ങി. ശബ്ദം ഉണ്‌ടാക്കിയാല്‍ പട്ടാളക്കാര്‍ തിരികെ വരും. എല്ലാവര്‍ക്കും മരണം ഉറപ്പ്‌... അവള്‍ വേദന കടിച്ചമര്‍ത്തി... മുറിവില്‍ നിന്നും രക്തം ഒഴുകിയിറങ്ങി... എല്ലാവരും പരിഭ്രാന്തരായി... ഒടുവില്‍ രക്തം വാര്‍ന്ന്‌... തന്റെ അടുക്കല്‍ അഭയം തേടിയവരെ സംരക്ഷിക്കാന്‍ അവള്‍ തന്റെ ജീവന്‍ വെടിഞ്ഞു....

ഇത്‌ ഏതാനും മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാനായി ജിവന്‍ വെടിഞ്ഞ ഒരു ധീര യുവതിയുടെ കഥയാണെങ്കില്‍ നാം ഇന്ന്‌ വായിച്ച്‌ കേട്ട സുവിശേഷം വിവരിക്കുന്നത്‌, ആടുകളായ നമുക്കോരോരുത്തര്‍ക്കും വേണ്‌ടി ജിവനര്‍പ്പിക്കുന്ന ഒരു നല്ലിടയനെ കുറിച്ചാണ്‌.

ആടുകളും ഇടയന്‍മ്മാരും യഹൂദ ജീവിതത്തിന്റെ അനിവാര്യ ഭാഗമായിരുന്നു എന്നതിനാല്‍ ദൈവവും, ദൈവജനവും തമ്മിലുള്ള ബന്ധം, ആടുകളും ഇടയനും തമ്മിലുള്ള ബന്ധമായി ചിത്രികരിക്കുന്ന ബൈബിളില്‍ ഉടനീളം കാണാം

വി.ഗ്രന്ഥം വിവരിക്കുന്ന മൃഗങ്ങളില്‍ ബലഹീനരുടെ പ്രതികമായാണ്‌ ആടുകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്‌. അവരുടെ രീതി തന്നെ ബലഹീനത വ്യക്തമാക്കുന്നു. കാഴ്‌ചശക്തി ആടുകള്‍ക്ക്‌ കുറവാണ്‌ അവയെ പരിശീലിപ്പിക്കാന്‍ പ്രയാസമാണ്‌ അവ ശാരീരികമായും ബലഹീനമാണ്‌... ഇത്തരത്തില്‍ ബലഹീനത കുടുമ്പോഴാണ്‌ ഇടയന്റെ ജോലി വര്‍ദ്ധിക്കുന്നത്‌

അതിനാല്‍ ആടുകള്‍ പൂര്‍ണ്ണമായും ഇടയനെ ആശ്രയിച്ചിരിക്കുന്നു. അവര്‍ക്ക്‌ എല്ലാത്തരത്തിലും സംരക്ഷണം ആവശ്യമാണ്‌ ശത്രുക്കളില്‍ നിന്ന്‌ സംരക്ഷണം, ഭക്ഷണം, വാസസ്ഥലം, രോഗശമനം... ഇടയനില്ലങ്കില്‍ ആടുകള്‍ക്ക്‌ ദീര്‍ഘകാലം ജിവിക്കാന്‍ കഴിയുകയില്ല.

ഇടയന്‍മ്മാര്‍ എപ്പോഴും, സംരക്ഷകരാണ്‌, നയിക്കുന്നവരാണ്‌ പലതരത്തില്‍ ഇടയന്‍മ്മാരാവാം, സ്വന്തം ആടുകള്‍ ഉള്ള ഇടയന്‍ കൂലിക്കാരനായ ഇടയന്‍, ഉടമയുടെ മക്കളും, വേലക്കാരുമായ ഇടയന്‍.

ജിവിതത്തിന്റെ വിവിധ മേഖലകളില്‍ ഓരോ മനുഷ്യരും ഇടയന്‍മ്മാരാണ്‌. കുടുംബനാഥന്‍ ഇടയനാണ്‌, കുടുംബനാഥ ഇടയനാണ്‌, അദ്ധ്യാപകര്‍ ഇടയന്‍മ്മാരാണ്‌, സഹോദരന്‍മ്മാര്‍ ഇടയന്‍മ്മാരാണ്‌, രാഷ്ട്രീയ നേതാക്കള്‍ ഇടയന്‍മ്മാരാണ്‌

നല്ല ഇടയന്‍ ആടുകള്‍ക്ക്‌ വേണ്‌ടി ജീവര്‍പ്പിക്കുമ്പോള്‍, ദുഷ്ട ഇടയന്‍ ആടുകളെക്കോണ്‌ട്‌ ജീവിക്കുന്നു.

ഇടയനെ നല്ല ഇടയനാക്കുന്നതില്‍ ആടുകള്‍ക്കും ഒരുനല്ല പങ്ക്‌വഹിക്കാനുണ്‌ട്‌. ഞാനായിരിക്കുന്ന ആട്ടില്‍കൂട്ടത്തിന്റെ ഇടയന്‍ എനിക്കായി കാണിച്ചു തരുന്ന പുല്‍മേടുകള്‍ക്ക്‌ പകരം, ഞാനാഗ്രഹിക്കുന്ന പച്ചപുല്‍മേടുകള്‍ തേടിപ്പോകുമ്പോള്‍, ഇടയനോടൊപ്പം 99 ആടുകളെയും ഞാന്‍ അസന്നിദ്ധാവസ്ഥയില്‍ നിര്‍ത്തിയിട്ടാണ്‌ പോകുന്നത.്‌ അതിനാല്‍ എന്റെ ഇടയന്റെ സ്വരത്തിനൊത്ത്‌ നിങ്ങുന്നവനാകണം.
എന്നെ നയിക്കുന്ന ഇടയന്റെ സ്വരം കേള്‍ക്കുന്നതില്‍ നിന്ന്‌ എന്നെ മാറ്റിനിര്‍ത്തുന്ന വിധത്തില്‍ ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങള്‍ എന്റെ കര്‍ണ്ണപുടത്തില്‍ ഉറച്ചുപോയിട്ടുണ്‌ടെങ്കില്‍ മാറ്റത്തിന്‌ ഞാന്‍ ഉടനെ തയ്യാറാക്കേണ്‌ടിരിക്കുന്നു.

ആടുകള്‍ ഇടയന്റെയും സംരക്ഷകനാണ്‌: 100 ആടുകള്‍ക്ക്‌ ഇടയന്‍ സംരക്ഷകനാവുമ്പോള്‍ ആ 100 ആടുകളുടെയും ശത്രുക്കള്‍ ഇടയന്റെ ശത്രുവാകുന്നു, അപ്പോള്‍ ഇടയന്‌ ധൈര്യം പകരാന്‍ ആടുകള്‍ക്കാവണം

ശക്തമായ ഒരുഗ്രൂപ്പിന്റെ നായകനാവുക എളുപ്പമാണ്‌, ബലഹിനമ്മാരുടെ നായകനാവുകയാണ്‌ യഥാര്‍ത്ഥ ഇടയന്റെ സവിശേഷത.

നല്ല ഇടയന്‍മ്മാരെയും ചീത്ത ഇടയന്‍മ്മാരെയും തിരിച്ചറിയണം. ഇന്ന്‌ വചനം പറഞ്ഞ്‌ തരുന്ന ഇടയന്റെ സവിശേഷത ഞാനാഗ്രഹിക്കുന്ന ഇടയനിലുണ്‌ടോ എന്ന്‌ തിരിച്ചറിയണം. ഇടയനെന്ന്‌ ധരിച്ച്‌ ഞാന്‍ ചെന്ന്‌ പെട്ടിരിക്കുന്നത്‌ ചെന്നായുടെ ഇടയിലാണോ എന്ന്‌ കണ്‌ടെത്തണം. ആണെങ്കില്‍ യഥാര്‍ത്ഥ ഇടയന്റെ അടുക്കല്‍ അഭയം തേടന്‍ തയ്യാറാവണം.

ഇടയനെ അടിച്ച്‌ ആടുകളെ ചിതറിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍തിരിച്ചറിയണം. ഇടയനെ അടിക്കുമ്പോള്‍ ആടുകള്‍ ചിതറും, ഇടയനാണ്‌ ആടുകളെ ഒന്നിപ്പിക്കുന്ന ഘടകം.

ക്രിസ്‌ത്യാനി എന്ന നിലക്ക്‌ നാം എല്ലാവരും ഒരു അങ്കണത്തിലേക്ക്‌ വിളിക്കപ്പെട്ടിരിക്കുന്നു. ഒരു ഇടയന്റെ കീഴില്‍ ആയിരിക്കുമ്പോള്‍ ഒരു തോഴുത്തേ പാടുള്ളു.
ആടുകള്‍ സാധാരണ ജലപാനത്തിലും വിശ്രമത്തിലും ആയിരിക്കുമ്പോള്‍ പലകൂട്ടത്തില്‍ പെട്ടുപോകാനിടയുണ്‌ട്‌. എന്നാല്‍ ഇടയന്റെ സ്വരം കേട്ടാല്‍ അവ ഇടയന്റെ അടുത്ത്‌ ഓടി എത്തും. അതുപോലെ പലജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരാണെങ്കിലും, ഇടയന്റെ സന്നിധിയില്‍ എത്താല്‍ ഞാന്‍ പരിശ്രമിക്കുന്നു എങ്കില്‍ ഞാന്‍ ഏകഇടയന്റെ തൊഴുത്തില്‍ വസിക്കുന്നവനാണ്‌.

ഇടയന്‍ ആടുകള്‍ക്ക്‌ വേണ്‌ടി നിര്‍മ്മിക്കുന്ന സംരക്ഷണ മതില്‍ക്കെട്ടിനുള്ളില്‍ ആടുകള്‍ കയറിയാല്‍ ഇടയന്‌ സംതൃപ്‌തി. കാരണം ശത്രുക്കളെയും അപകടങ്ങളെയും നേരിടാന്‍ ധാരാളം കരുതലുകള്‍ ആ മതില്‍ക്കെട്ടിനുള്ളില്‍ അവന്‍ ഒരുക്കിയിട്ടുണ്‌ട്‌.

ആടുകളും ഇടയനും ബന്ധപ്പെട്ട വചനഭാഗങ്ങള്‍:

എസക്കിയേന്‍ 34 - നല്ലിടയന്‍
` 34,5-6 - മോശം ഇടയന്‍മാര്‍
` 34,8-10 - `
ജെറമിയ 23 -
സഖറിയ 11:3-17 - രണ്‌ട്‌ ഇടയന്‍മാര്‍
സങ്കീര്‍ത്തനം 23 - കര്‍ത്താവ്‌ എന്റെ ഇടയന്‍
` 121 - കര്‍ത്താവ്‌ എന്റെ ഇടയന്‍
ഏശയ്യ 39 11
ഹെബ്രയര്‍ 13 20


                                                                      അഗസ്റ്റിന്‍ ആലപ്പുരയ്‌ക്കല്‍



സ്‌നേഹത്താല്‍ വചനം മാംസമായി

പ്രിയമുള്ള കൂട്ടുകാരേ,

ഒരു മനുഷ്യനുണ്‌ടായിരുന്നു. മാനസികമായ പല പ്രശ്‌നങ്ങളാല്‍ വളരെയധികം ബുദ്ധിമുട്ടനുഭവിച്ചിരുന്ന അയാള്‍ ഉത്‌കണ്‌ഠാകുലനും നിരാശനും സ്വാര്‍ത്ഥനുമൊക്കെയായിരന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ സ്വഭാവത്തില്‍ നിന്ന്‌ മാറണമെന്ന്‌ അയാളെ നിര്‍ബന്ധിച്ചുകൊണ്‌ടിരുന്നു. എന്നാല്‍ എത്രത്തോളം നിര്‍ബന്ധിച്ചോ അത്രത്തോളം വഷളാകുകയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കാരണം അയാള്‍ക്ക്‌ ഒരു മാറ്റവും സംഭവിച്ചില്ല. ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറഞ്ഞു. നീ മാറരുത്‌. ഇങ്ങനെ തന്നെയായിരിക്കുക. നീയായിരിക്കുന്ന അവസ്ഥയില്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ആ വാക്കുകള്‍ അവന്റെ കാതില്‍ തേന്‍മഴയായി തോന്നി. കാരണം ആദ്യമായാണ്‌ തന്നെ ഒരാള്‍ സ്‌നേഹിക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടത്‌. അത്ഭുതം! അന്നുമുതല്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. സ്‌നേഹമാണ്‌ ഏറ്റവും നല്ല ഔഷധം.

- ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന്‍ ദൈവത്തിനെതിരെ പ്രവര്‍ത്തിച്ച്‌ അവിശ്വസ്‌തത പ്രവര്‍ത്തിച്ചു.
- തിന്മയുടെ സ്വരം അനുസരിച്ച്‌ ജീവിക്കുന്നു.
- ഈ അവിശ്വസ്‌തത ദൈവസ്‌നേഹത്തിന്‌ കുറവുണ്‌ടാക്കുന്നില്ല.
- അവിടുന്ന്‌ വചനമായി മനുഷ്യനായി അവതരിക്കുന്നു - മനുഷ്യനെ നന്മയിലേക്ക്‌ നയിക്കാം.
- പാപത്തിന്റെ വഴിത്താരയില്‍ നിന്ന്‌ ദൈവസ്‌നേഹത്തിലേക്ക്‌ നയിക്കാന്‍.
- അതിന്‌ അവിടുത്തെ പ്രേരിപ്പിച്ചത്‌ സ്‌നേഹം.
- അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനായി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്ര അധികമായി സ്‌നേഹിച്ചു.
Jaison Kalliat


Download Sermon 2011

Sermon 2010

In the gospel we have heard Jesus was not talking to his followers. He was addressing the Pharisees. They were accusing him of being from the devil because he healed a blind man on the Sabbath (Jn 9). His response was that he was the Good Shepherd, not like the hired hands who collected their pay for watching the sheep, but abandoned them in their time of need, because they didn’t really care for the sheep. He walked in front of them, seeking out a safe path to food and water and shelter. The sheep followed him, because they recognized his voice, and they trusted him. Jesus tells us that’s the kind of Good Shepherd he is. He leads, and we follow.  He says He is the good shepherd who lays down His life for His sheep. This is clear as we consider the shepherds in the Older Covenant. David had to fight to preserve His sheep. He fought off a lion and a bear who sought to destroy His flock. David was a good shepherd and he knew God as the good shepherd. In David we will find the true sense of discipleship. His experience of God as the good shepherd is sung in Psalm 23:

The Lord is my shepherd; I shall not want.
In verdant pastures he gives me repose;
Beside restful waters he leads me;
He refreshes my soul.
He guides me in right paths
For his name’s sake.
Even though I walk in the dark valley
I fear no evil; for you are at my side
with your rod and your staff
that give me courage… (Ps 23)

Today, although many people claim to be the disciples and followers of Jesus they would better sing the following song:

The TV is my shepherd I shall not want,
It makes me to lie down on the sofa.
It leads me away from the faith,
It destroys my soul.
It leads me to the path of sex and violence for the advertiser’s sake.
Even though I walk in the shadow of Christian responsibilities,
There will be no interruption, for the TV is with me.
Its cable and remote control, they comfort me
It prepares a commercial for me in the midst of my worldliness
And anoints my head with secular humanism and consumerism.
My covetousness runs over;
Surely ignorance and laziness shall follow me all the days of my life,
And I shall dwell in the house of wretchedness watching TV forever.
 

In Palestine the shepherd used to bring the sheep into the sheepfold every night. It was often a circular stone wall with an opening or door where the sheep entered. Once the sheep were inside for the night the shepherd slept in that opening or door all night. The sheep could not get out without stepping over the shepherd’s body which meant they would not get out at all during the night. Jesus is the gate, anyone who enters through him will be safe, and will go freely in and out and be sure of finding pasture. Others steal and kill and destroy but Jesus is the Good Shepherd. The hired hand and the wolves by contrast are desperately looking for a succulent meal.We see in the beginning of chapter 10 that Jesus is addressing the Pharisees, but they do not understand what He was saying to them. Then in verse 10, he says that they are like thieves and robbers who come to steal and to destroy. The difference between these under-shepherds and the great shepherd is that the under-shepherds, the Pharisees who are to lead their flock into safe pastures, actually lead them to their deaths, while the great shepherd Jesus comes to give them life abundantly, as verse 10 affirms. Jesus as the great shepherd is prepared to die for His flock. In fact, He came to the earth for that very purpose. He came to die for His sheep. In verses 17 and 18 we see that Jesus came to lay down His life for the sheep for two purposes: First, that they may have abundant life; that is, that they may live with the light of the gospel, under the protection of the shepherd; second, He laid down His life so He may take it up again. After all, what is the purpose if the shepherd is dead? If the Shepherd dies, then there is no one to protect the sheep. The wolves will come in and devour the flock. But Jesus as the great Shepherd lays down His life for the flock, so that He may be raised from the dead and give the flock new hope and new strength.

Sheep Should Know the true Shepherd: "Two men were once called on, in a large classroom, to recite the Twenty-third Psalm. One was a published orator trained in speech technique and drama. He repeated the psalm in a powerful way. When he finished, the audience cheered and even asked for an encore that they might hear his wonderful voice again. "Then the other man, who was much older, repeated the same words--'The Lord is my shepherd; I shall not want...' But when he finished, no sound came from the large class. Instead, people sat in a deep mood of devotion and prayer. "Then the first man, the orator, stood to his feet. 'I have a confession to make,' he said. 'The difference between what you have just heard from my old friend, and what you heard from me is this: I know the Psalm (to make my profession attractive), but my friend knows the Shepherd.'"Jesus has proven that He is the Good Shepherd because He saw the danger that the sheep were in and did not run away, but did everything in His power to save them. The Bible says that people are like wayward sheep, Isa. 53:6. This waywardness, or sin, that is in us has separated us from both fellowship and relationship with God, Isa. 59:2. Worse than this, the sin of man has brought him under the wrath of God, John 3:18; 36. This condition will eventually culminate in every lost sinner being cast into an eternal Hell (Rom 6:22-23). However, Jesus did something to change that! Since God had said that the wages of sin was death, Jesus came down from Heaven and was born in human flesh. Then, after a sinless life He died on a cross, taking the place of every sinner who would put his/her faith in Him, (2Cor 5:21; 2Cor 5:15). He endured all of this simply because He loved you and me. He endured the awesome wrath of Almighty God against all sin.

The Good shepherd knows his sheep. The individual sheep in a flock all look alike to the untrained eye. A good shepherd, however, can tell them apart--often because of their defects and peculiar traits. A man who was tending a large flock explained this to a Christian friend who expressed surprise at his familiarity with each animal. "See that sheep over there?" he asked. "Notice how it toes in a little. The one behind it has a squint; the next one has a patch of wool off its back; ahead is one with a distinguishing black mark, while the one closest to us has a small piece torn out of its ear." Observing all of them, the believer thought about Christ, the Chief Shepherd, who also knows the individual weaknesses and failings of His flock and watches over the members with discerning love and sympathetic understanding. With infinite concern He notes the doubts, fears, trials, conflicts, and defeats that disturb their peace, and He swiftly comes to their aid. The Good Shepherd knows His sheep? He knows everything there is to know about you - Mat 10:29-31; Mat 6:8. He knows every strength and every weakness. He knows every joy and every burden. He knows every mountain and every valley. He knows every victory and every battle and He stands ready to help you in your times of need, Heb. 4:15-16; Psa. 23:1-6.

Who is a sheep: We may have some preconceived notions of what a sheep is like. The biblical picture of a sheep is not a pleasant one. Sheep are dirty animals; their wool collects dirt; they need other people to clean them. They have no sense of direction. They can easily get lost if someone is not guiding them. This is the picture John gives us. This is of course, a picture of our own natures. We are all like sheep who have gone astray as Isaiah 53 makes clear.Jesus the Good Shepherd is remembered for his transformation into the lamb that was slain for the sins of the world.  We must recognize our state of being the sheep and follow the voice of the ‘Good Shepherd’ and discern the voice of the hired hands.

There is no question that Jesus is the Good Shepherd. The only question that remains at this point in the service is this: Do you know the Shepherd? How do we answer that question determines where we can expect to spend eternity. Our answer to that question will make all the difference between Heaven and Hell. If we know the Shepherd, then we can rejoice in the fact that He will ever be with us and that He will ever watch over us. If we do not know Him, then I invite you to come to Him. Come to Jesus. He will place you in the flock of God. An image that may help us see something of the meaning of Jesus as our shepherd, comes from Hawaii. The novel “Hawaii” by James Michener tells of an old man who contracts the leprosy that makes him an outcast in that society. His future can only be away from all he cherishes and those whom he holds dear - in the horror of a leper colony. The old man shares his sad news with his family but now his wife offers to become his “kokua.” These “kokuas” are healthy people who willingly commit themselves to accompanying and nursing a leprous patient. In so doing they take on the risk of catching the disease and experiencing the same suffering as those whom they offer themselves to. No wonder that they are asked as they prepare to go aboard the ship that will take them to their new lives;“Are you sure you know what you’re doing?”After all to be a “kokua” demands a special level of commitment, commitment that can only come out of love. Jesus, the shepherd, demonstrates just that sort of commitment - the commitment of one who is prepared to sacrifice all out of love for the likes of you and me.

We see such a lifestyle in the Palestinian shepherd who would have shared in all the hardship and dangers of the flock, constantly alert to the dangers of attack. Theirs was a way of life that left them on the margins of society, unclean when it came to the religious observances of the day, and poor prospects as family men given that the protection of the flock would involve their own families being left vulnerable at night.
 

Antony Tharekadavil

Sermon 2009 

കര്‍ത്താവ്‌ താന്‍ നല്ല ഇടയനാണ്‌ എന്ന്‌ പ്രഖ്യാപിക്കുകയാണ്‌ ഇന്നത്തെ സുവിശേഷത്തിലൂടെ. മറ്റ്‌ വായനകളെല്ലാം ഇതിനോട്‌ ചേര്‍ന്ന്‌ പോകുന്നതാണ്‌. താന്‍ നല്ലയിടയനാണ്‌ എന്ന്‌ പറയുമ്പോള്‍ ക്രിസ്‌തു താന്‍ ദൈവമാണെന്നും പഴയ നിയമത്തില്‍ ദൈവം ചെയ്‌ത വാഗ്‌ദാനത്തിന്റെ പൂര്‍ത്തികരണമാണെന്നും പറയുകയാണ്‌ ഉല്‍പത്തിപുസ്‌തകത്തില്‍ നിന്നുളള വായനയില്‍. നല്ല ഇടയനായ ദൈവം എങ്ങനെ തന്റെ വിശ്വസ്ഥരെ പാലിക്കുകയും ആബ്രാഹത്തെയും അവന്റെ കുടുംബത്തെയും രക്ഷിക്കുകയും അതേ സമയം പാപികളുടെ പട്ടണമായ സോദോം-ഗൊമോറാ നശിപ്പിക്കുകയും ചെയ്‌തുവെന്ന്‌ വിവരിക്കുന്നു. മരുഭൂമിയില്‍ ഇടയന്മാര്‍ ചെയ്‌തിരുന്ന ജോലിക്ക്‌ സമാനമാണിത്‌. അവര്‍ തങ്ങളുടെ ആടുകളെ കാത്തുസൂക്ഷിക്കുകയും ശത്രുക്കളെയും ഹിംസ്ര ജന്തുക്കളെയും കൊന്നുകളയുകയും ചെയ്‌തിരുന്നു. ഇടയന്‍ തന്റെ ആടുകള്‍ക്ക്‌ വാസസ്ഥലം കണ്‌ ടെത്തുന്നവാനാണ്‌. നല്ല ഇടയനായ ദൈവം തന്റെ ജനത്തിന്‌ കാനാന്‍ ദേശം വാസസ്ഥലമായിക്കണ്‌ ടുവെന്നും അവര്‍ക്ക്‌ അത്‌ നല്‍കിയെന്നുമാണ്‌ ജോഷ്വായുടെ പുസ്‌തകത്തില്‍ വിവരിക്കുന്നത്‌ (21.43-45). പഴയനിയമ ജനതയ്‌ക്ക്‌ വാസസ്ഥലമായി ദൈവം നല്‍കിയത്‌ കാനാന്‍ദേശവും ഭൗമീകമായ ഒരു രാജ്യവുമായിരുന്നു. ക്രിസ്‌തുവിന്റെ ആഗമനത്തോടെ ദൈവരാജ്യത്തെകുറിച്ചുളള കാഴ്‌ചപ്പാടുകള്‍ മാറി. ക്രിസ്‌തുവിന്റെ അജഗണത്തിന്‌ വാസസ്ഥലമായി നല്‍കുന്നത്‌ ഒരു ആത്മീയ രാജ്യമാണ്‌. ആ രാജ്യത്തെകുറിച്ചാണ്‌ വി. പൗലോസ്‌ ഇപ്രകാരം പറയുന്നത്‌ ''ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല...'' (റോമാ 14.17). ആ രാജ്യത്തേയ്‌ക്ക്‌ നയിക്കുന്ന നല്ലിടയനാണ്‌ ക്രിസ്‌തു. നല്ലിടയന്റെ ആടുകള്‍ പരസ്‌പര ബഹുമാനത്തോടും സ്‌നേഹത്തോടുംകൂടെ വര്‍ത്തിക്കണം.
കാലി മേയ്‌ക്കല്‍ മധ്യപൂര്‍വ്വ ദേശത്ത്‌ വളരെ പുരാതനംമുതല്‍ നിലനിന്നിരുന്ന തൊഴിലായിരുന്നു. മൃഗങ്ങള്‍ മനുഷ്യന്റെ സമ്പത്തായിരുന്നു. ഉദാ. ധനവാനായ ജോബിന്‌ ആയിരക്കണക്കിന്‌ ആടുമാടുകള്‍ ഉണ്‌ടായിരുന്നു (ജോബ്‌ 42.12); അതുപോലെതന്നെ അബ്രാഹവും (ഉല്‍പ 24. 35). ഉടമസ്ഥര്‍ തന്നെയാണ്‌ അവയെ മേയിച്ചിരുന്നത്‌ (ഉല്‍പ 4.2-3; 30.40).
ആടുകള്‍ക്ക്‌ ആവശ്യമായ ഭക്ഷണവും വെളളവും ലഭ്യമാക്കുക (സങ്കി 23); ആവശ്യമായ സംരക്ഷണം നല്‍കുക (1സാമുവേല്‍17.34-35; ആമോസ്‌ 3.12); അവയെ കളളന്മാരില്‍ നിന്ന്‌ സംരക്ഷിക്കുക എന്നിവയായിരുന്നു ഇടയന്‍മാരുടെ പ്രധാന കടമകള്‍. കൂടാതെ നല്ല ഇടയന്‍മാര്‍ ആടുകളുടെ ശാരീരിക ആരോഗ്യ സ്ഥിതികളെകുറിച്ച്‌ ഉത്‌കണ്‌ഠകുലരായിരുന്നു (ഉല്‍പ33. 13-14). അവശരായ ആടുകളെ അവര്‍ തോളിലേറ്റി നടന്നിരുന്നു (ഏശയ്യ 40.11). മരുഭൂമിയിലൂടെ ആടുകളുമായി മേച്ചില്‍സ്ഥലം അന്വോഷിച്ച്‌ മാസങ്ങള്‍ അലഞ്ഞിരുന്ന അവര്‍ രാത്രികാലങ്ങളില്‍ സംരക്ഷണത്തിന്‌ യോജിച്ച സ്ഥലങ്ങള്‍ കണ്‌ ടെത്തുകയും, ഉറക്കമിളച്ച്‌ ആടുകള്‍ക്ക്‌ കാവലിരിക്കുകയും ചെയ്‌തിരുന്നു ( സംഖ്യ 32. 16; ന്യായ 5. 16; 2ദിന 32.28; സങ്കി 78.20; സെഫ 2.6; യോഹ 10.1). ഓരോ ഇടയനും സ്വന്തമായ ആടുകളെ നന്നായറിയാമായിരുന്നു; അതുപോലെ തന്നെ ഓരോ ആടും തന്റെ ഇടയനെ തിരിച്ചറിഞ്ഞിരുന്നു. (ജെറമിയ 33.12-13; എസ 20.37; സങ്കി 49.14; 77.20). അതുകൊണ്‌ട്‌ തന്നെ പല ആട്ടിന്‍കൂട്ടങ്ങളെ ഒരുമിച്ച്‌ ഒരു സ്ഥലത്ത്‌ കാത്തുസൂക്ഷിച്ചാലും അടുത്ത പ്രഭാതത്തില്‍ ഓരോ ഇടയനും വിളിക്കുമ്പോള്‍ അവന്റെ ആടുകള്‍ അയാളുടെ സ്വരം തിരിച്ചറിയുകയും, അയാളെ അനുഗമിക്കുകയും ചെയ്‌തിരുന്നു.പല ആട്ടിന്‍കൂട്ടങ്ങളെ ഒരുമിച്ച്‌ വെളളംകുടിപ്പിക്കാന്‍ കൊണ്‌ടുപോകുന്ന സംഭവങ്ങള്‍ യാക്കോബിന്റെയും മോശയുടെയും ജീവിതത്തില്‍ വിവരിക്കുന്നുണ്‌ടല്ലോ. മരുഭൂമിയില്‍ എങ്ങോട്ടുനോക്കിയാലും വിജനതയും ഊഷരഭൂമിയും വരണ്‌ ട മലകളും കാണപ്പെടുന്നതിനാല്‍ ഇടയന്റെ സഹായം കൂടാതെ ആടുകള്‍ക്ക്‌ മലയിടുക്കുകളിലുളള മേച്ചില്‍ സ്ഥലങ്ങളോ, അരുവികളുടെ സ്ഥാനങ്ങളോ കണ്‌ ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തങ്ങളുടെ നിലനില്‍പ്പ്‌ എല്ലാവിധത്തിലും ഇടയനെ ആശ്രയിച്ചാണിരിക്കുന്നതെന്നവയ്‌ക്ക്‌ അറിയാമായിരുന്നു. ഇടയന്‍ മുമ്പില്‍ നടക്കുകയും തൊട്ടുപിന്നില്‍ നുറൂകണക്കിനാടുകള്‍ ശാന്തമായി നടന്നുപോകുന്നതുമായ മനോഹര കാഴ്‌ച ഇന്നും പാലസ്‌തീന സന്ദര്‍ശിക്കുന്നവര്‍ക്ക്‌ കാണാന്‍ കഴിയും.
ഈജിപ്‌തിലെ അടിമത്തത്തില്‍നിന്ന്‌ ദൈവം ഇസ്രയേലിനെ മോചിപ്പിക്കുകയും മരുഭൂമിയില്‍ രക്ഷ നല്‌കുകയും മേഘതൂണായും അഗ്നിസ്‌തംഭമായും അവരുടെ മുന്നില്‍ വഴികാട്ടിയായി നടക്കുകയും ചെയ്‌തതുകൊണ്‌ടാണ്‌ ദൈവത്തെ തങ്ങളുടെ ഇടയനായി ഇസ്രായേല്‍ കണ്‌ടത്‌ (ഉല്‍പ 48.15; 49.24;നിയമ 26.5-8; ജെറമിയ13.17; മിക്ക 7.14). രാജഭരണകാലമായപ്പോള്‍ തന്റെ ശത്രുക്കളില്‍ നിന്നെല്ലാം തന്നെ രക്ഷിക്കുകയും നിരന്തരം നയിക്കുകയും ചെയ്‌ത ദൈവത്തെ തന്റെ ഇടയനായി ദാവീദ്‌ വാഴ്‌ത്തിയ സങ്കിര്‍ത്തനം (23) സുപരിചിതമാണല്ലോ: ''കര്‍ത്താവ്‌ എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്‌ടാകുകയില്ല''. തന്നെ നയിക്കുകയും സംരക്ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നല്ല ഇടയനാണ്‌ ദൈവം എന്ന്‌ ദാവീദ്‌ പാടി. പ്രമാണം ലംഘിച്ചതിന്റെ ഫലമായി ദൈവം വടക്കന്‍ രാജ്യമായ ഇസ്രയേലിനെ അസീറിയ രാജാവുവഴി തകര്‍ത്തപ്പോള്‍ ജനം ദൈവത്തെ വിളിച്ച്‌ വിലപിച്ചത്‌ '' ഇസ്രായേലിന്റെ ഇടയനെ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊളളണമേ...'' എന്നാണ്‌ (സങ്കി 80). ബാബിലോണ്‍ പ്രവാസത്തിനുശേഷം പ്രവാസികളോടൊത്ത്‌ മരുഭൂമിയിലൂടെ തിരിച്ചുവരുന്ന ദൈവത്തെ ഏശയ്യ പ്രവാചകന്‍ ചിത്രികരിക്കുന്നത്‌ നല്ല ഇടയനായിട്ടാണ; ഇടയനെപ്പോലെ അവിടുന്ന്‌ തന്റെ ആട്ടിന്‍കൂട്ടത്തെ മേയ്‌ക്കുന്നു; അവിടുന്ന്‌ ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്ത്‌ മാറോടണച്ച്‌, തളളയാടുകളെ സാവധാനം നയിക്കുന്നു്‌'' (ഏശയ്യ 40.11). ദൈവത്തോടുകൂടി ജനത്തെനയിച്ച നേതാക്കളെയും പലപ്പോഴും ഇസ്രായേല്‍ ഇടയന്‍മാരായി കണ്‌ ടിരുന്നു (സങ്കി 77. 20; ഏശയ്യ 63.11; ജെറെമിയ 2.8; 3.15; 10.21; 25.34-38). വിപ്രവാസ സമയത്ത്‌ ഇസ്രായേലിനെ അടിമത്തത്തില്‍നിന്ന്‌ മോചിപ്പിക്കുവാനായി ദൈവം തിരഞ്ഞെടുത്ത ഇടയനായിരുന്നു പേര്‍ഷ്യക്കാരനായ സൈറസ്‌ (ഏശ 44. 28; 45.1).
ഇടയന്‍മാരായി ജനം കരുതിയിരുന്ന നേതാക്കള്‍ വഴിതെറ്റിയപ്പോള്‍, എസക്കിയേല്‍ പ്രവാചകനിലൂടെ ദൈവം അവരെ ശാസിച്ചു (എസ 34). താന്‍ തന്നെ തന്റെ ആടുകളെ അന്വോഷിച്ച്‌ വരുമെന്നും, നഷ്ടപ്പെട്ടതിനെ കണ്‌ടുപിടിക്കുമെന്നും, ബലഹീനമായതിനെ ശക്തിപ്പെടുത്തുമെന്നും, മുറിവുപറ്റിയതിനെ വച്ചുകെട്ടുമെന്നുമൊക്കെ ദൈവം അപ്പോള്‍ വാഗ്‌ദാനം ചെയ്‌തു (എസ34.11-16). ''ഞാന്‍ നല്ല ഇടയനാകുന്നു'' എന്ന്‌ കര്‍ത്താവ്‌ യോഹന്നാന്റെ സുവിശേഷത്തിലൂടെ അരുള്‍ ചെയ്‌തപ്പോള്‍ ദൈവത്തിന്റെ ഈ വാഗ്‌ദാനം പൂര്‍ത്തിയായിരുക്കുന്നുവെന്നും; താന്‍ ദൈവം തന്നെയാണെന്നും കര്‍ത്താവ്‌ അരുള്‍ചെയ്യുകയായിരുന്നു.
ദൈവം വാഗ്‌ദാനം ചെയ്‌ത ഇടയനാണ്‌ താനെന്ന്‌ കര്‍ത്താവ്‌ പറഞ്ഞ മറ്റ്‌ സുവിശേഷഭാഗങ്ങളുമുണ്‌ ട്‌. ഉദാ: സഖറിയായുടെ പുസ്‌തകത്തില്‍ ദൈവം തന്റെ ഇടയനെ പ്രഹരിക്കുമെന്നും ആടുകളെ ചിതറിക്കുമെന്നും പ്രവചിച്ചിരുന്നു. ഈ പ്രവചനവും തന്നില്‍ പൂര്‍ത്തികരിക്കപ്പെട്ടുവെന്ന്‌ കര്‍ത്താവ്‌ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നുണ്‌ ട്‌. ''ഞാന്‍ ഇടയനെ അടിക്കും ; ആടുകള്‍ ചിതറിപ്പോകും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. (മര്‍ക്കോസ്‌ 14.27; മത്ത 26.31). ഇടയന്റെ മരണത്തിലൂടെയാണ്‌ ആടുകള്‍ ശുദ്ധിചെയ്യപ്പെടാന്‍ പോകുന്നത്‌. (സഖറിയ13.7-11).
താന്‍ ഇടയനാണെന്നുളള കര്‍ത്താവിന്റെ ഈ മനോഭാവം ആദിമ സഭ പൂര്‍ണ്ണമായി ഗ്രഹിച്ചിരുന്നു. അതുകൊണ്‌ട്‌ അവിടുത്തെ ആടുകളുടെ വലിയ ഇടയനായും (ഹെബ്രാ 13. 20), ഇടയന്‍മാരുടെ തലവനായും അവര്‍ പ്രഘോഷിച്ചു (1പത്രോ5.4).
ഇടയനെന്നുളളനിലയില്‍ കര്‍ത്താവ്‌ ആടുകള്‍ക്കുവെണ്‌ടി മരിച്ചു (മത്ത 26.31; യോഹ 10.11-15). അവന്‍ തന്റെ അജഗണത്തെ നിത്യമായ മേച്ചില്‍ സ്ഥലത്തേക്ക്‌ നയിക്കുകയും അവയ്‌ക്ക്‌ നിത്യജീവന്‍ നല്‌കുകയും ചെയ്യുന്നു (യോഹ10.28; 1യോഹ5.11-13). അവന്‍ തന്റെ ആടുകളെ വ്യക്തിപരമായി അറിയുകയും പേര്‌ ചൊല്ലിവിളിക്കുകയും ചെയ്യുന്നു (യോഹ10.14-27).
കര്‍ത്താവ്‌ നല്ല ഇടയനാണെങ്കില്‍ നാമെന്തുചെയ്യണമെന്നും ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്‌ട്‌. നാമവന്റെ സ്വരം കേള്‍ക്കണം (യോഹ10. 2-3); അവന്റെ സ്വരം തിരിച്ചറിയുകയും അവനെ അനുഗമിക്കുകയും വേണം (യോഹ 10.4). കര്‍ത്താവിന്റെ ഒരു അജഗണം ഭൂമിയിലുണ്‌ട്‌. ആ അജഗണത്തോട്‌ ചേര്‍ന്ന നില്‍ക്കണം (യോഹ 10.16; എഫേ 4.4). ഈ അജഗണത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം (യോഹ 17.20-23; ഈ സമൂഹത്തിനുവേണ്‌ടിയാണ്‌ കര്‍ത്താവ്‌ മരിച്ചത്‌ ( എഫേ2.13-16); നല്ല ഇടയന്റെ സ്വരം കേള്‍ക്കേണ്‌ടതിനായ്‌ അന്യന്റെ സ്വരത്തിനു പിന്നാലെ പരക്കംപായരുത്‌ (യോഹ 10.5-8; 2യോഹ 9.10). കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയും, കര്‍ത്താവിന്റെ സഭയോട്‌ചേര്‍ന്ന്‌ നില്‍ക്കുകയും അതിന്റെ ഐക്യത്തിനും നിലനില്‍പ്പിനുവേണ്‌ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്‌ കര്‍ത്താവിന്റെ അജഗണത്തിലെ അംഗങ്ങള്‍.
തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

 Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home