Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുകാലം രണ്ടാം ഞായര്‍
Readings: Isaiah 55:4-13; Acts 4:32-37; Colossians 1:12-20; John 20:19-29
ഇന്നു നമ്മള്‍ പുതുഞായര്‍ ആഘോഷിക്കുകയാണ്‌. നാം വായിച്ചുകേട്ട സുവിശേഷ ഭാഗം Jn 20:1 ff ആണ്‌. ഉയിര്‍പ്പിനുശേഷം 8-ാം ദിവസം ശിഷ്യന്‍മാര്‍ക്ക്‌ ഈശോ പ്രത്യക്ഷപ്പെടുന്നതും വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹാ ഉത്ഥിതനായ കര്‍ത്താവിലുള്ള വിശ്വാസം ഏറ്റു പറയുന്നതുമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. ഈ ദിവസമാണ്‌ നാം തോമാശ്ലീഹായെ പ്രത്യേകമായി അനുസ്‌മരിക്കുന്നതും, ആളുകള്‍ വിവിധ സ്ഥലങ്ങളിലേക്ക്‌ തീര്‍ത്ഥാടനം നടത്തുന്നതും. പുതുഞായര്‍, വിശ്വാസികളുടെ ഞായറെന്നും, വെളുത്ത ഞായറെന്നും അറിയപ്പെടാറുണ്‌ട്‌. അതിനുകാരണം നമ്മുടെ പുരാതന പാരമ്പര്യമനുസരിച്ച്‌ ഉയിര്‍പ്പു ഞായറിനു രാത്രിയില്‍ പള്ളിയിലെത്തുകയും, തുടര്‍ന്ന്‌ വചന ശുശ്രൂഷയ്‌ക്കുശേഷം മാമ്മോദീസ സ്വീകരിക്കുകയും അതിനുശേഷം വിശ്വാസികളുടെ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും പിന്നീടുള്ള ഒരാഴ്‌ച കാലം അവര്‍ പ്രാര്‍ത്ഥനയിലും, ഭക്തി അനുഷ്‌ഠാനങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ചിലവഴിച്ചതിനുശേഷം, ക്രൈസ്‌തവ വിശ്വാസികളുമായി മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ദിവസമായിരുന്നു പുതുഞായര്‍. എന്നതിനാല്‍ വിശ്വാസികളുടെ ഞായര്‍ എന്നും കൂടാതെ പുതുഞായറില്‍ അവര്‍ ദൈവാലയത്തില്‍ വെളുത്ത ധരിച്ചെത്തുന്നതിനാലും ദൈവാലയം വെള്ളപൂശുന്നതിനാലും വെളുത്ത ഞായറെന്നും അറിയപ്പെട്ടു തുടങ്ങി.

എന്നാല്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇന്ന്‌ പുതുഞായറിന്റെ ആഘോഷത്തിലും മാറ്റം വന്നിരിക്കുന്നു. ഇന്ന്‌ ശിശു മാമ്മോദീസാ സഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്നു. എല്ലാ ദിവസവും മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരമുണ്‌ട്‌. അപ്പോള്‍ എന്താണ്‌ ഈ കാലഘട്ടത്തില്‍ പുതുഞായറിന്റെ പ്രസക്തി?

നമ്മുടെ പൂര്‍വ്വികര്‍ കെടാതെ സൂക്ഷിച്ച വിശ്വാസത്തിന്റെ കൈത്തിരി തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ആഘോഷമായിരുന്നു പുതുഞായറെങ്കില്‍, ഈ കാലഘട്ടത്തിലെ വിശ്വാസ കൈമാറ്റത്തെക്കുറിച്ച്‌ ചിന്തിക്കാനുള്ള അവസരമാണ്‌ ഈ പുതുഞായര്‍ ദിനം...

നാമൊക്കെ വിശ്വാസം സ്വീകരിച്ചത്‌ ഏതെങ്കിലും കത്തോലിക്കാ സര്‍വകലാശാലയില്‍ നിന്നോ, ദൈവശാസ്‌ത്ര കേന്ദ്രത്തില്‍ നിന്നോ അല്ല; നമ്മുടെ മാതാപിതാക്കന്‍മാരുടെ ആഴമേറിയ ദൈവാനുഭവത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നുമാണ്‌. ഈ വിശ്വാസം പകര്‍ന്നു നല്‌കുവാന്‍ അവര്‍ക്ക്‌ സാധിച്ചിരുന്നു. അതിനുള്ള ഒരു പ്രധാന വേദിയായിരുന്നു കുടുംബ പ്രാര്‍ത്ഥനകള്‍. നമ്മുടെ ഇടയിലെ പഴമക്കാരോടു ചോദിച്ചാല്‍ ആദ്യകാല കുടിയേറ്റത്തിന്റെ നാളുകളില്‍ അവര്‍ അനുഭവിച്ച നരക യാതനകളുടെയും ദാരിദ്രത്തിന്റെയും കഥകള്‍ അവര്‍ക്ക്‌ പറയാനുണ്‌ടാവും. എന്നാല്‍ ഇത്തരം കഷ്ടപ്പാടുകള്‍ക്കിടയിലും അവര്‍ക്ക്‌ ശക്തി പകര്‍ന്നത്‌ അവരുടെ അടിയുറച്ച ദൈവവിശ്വാസമായിരുന്നു. തന്റെ പിടിയരി പാത്രത്തില്‍ ഒരുമണി അരിപോലും അവശേഷിക്കുന്നില്ല എന്നറിയാമായിട്ടും, തങ്ങളുടെ വീട്ടില്‍ ദാരിദ്രമാണെന്ന്‌ അയല്‍ക്കാരനെ അറിയിക്കാതിരിക്കാന്‍ സന്ധ്യയ്‌ക്ക്‌ അടുപ്പത്ത്‌ വെച്ച വെള്ളവും കമഴ്‌ത്തിക്കളഞ്ഞു, വിശന്നു കരയുന്ന മക്കളെയുംകൂട്ടി വീടിന്റെ ഉമ്മറപ്പടിയിലിരിക്കുന്ന തിരുഹൃദയ രൂപത്തിന്റെ മുമ്പിലിരുന്ന്‌ അന്നന്നുവേണ്‌ട ആഹാരം ഞങ്ങള്‍ക്ക്‌ തരണമേ എന്ന പ്രാര്‍ത്ഥന നമ്മുടെ അമ്മമാര്‍ മക്കള്‍ക്ക്‌ ചൊല്ലിക്കൊടുത്തിരുന്നപ്പോള്‍ ഈ വിശ്വാസകൈമാറ്റം നടന്നിരുന്നു.

എന്നാല്‍ ഇന്ന്‌ സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പല കുടുംബങ്ങളിലും കുടുംബപ്രാര്‍ത്ഥനകള്‍ അന്യം നിന്നുപോയിരിക്കുന്നു. സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം റിയാലിറ്റിഷോകള്‍ അപഹരിച്ചുകഴിഞ്ഞിരിക്കുന്നു. പ്രിയമുള്ളവരേ, കുടുംബത്തിലെ കുര്‍ബാനയാണ്‌ കുടുംബപ്രാര്‍ത്ഥന. അതിനു മുടക്കം വരുത്തരുത്‌. നിങ്ങളുടെ വിശ്വാസം ജീവിതം കണ്‌ടാണ്‌ നിങ്ങളുടെ മക്കള്‍ പഠിക്കേണ്‌ടത്‌. അതായത്‌ വിശ്വാസകൈമാറ്റത്തില്‍ ജീവിത മാതൃകയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്‌ട്‌.

മാര്‍ക്കോസിന്റെ സുവിശേഷം 10:11 ഞങ്ങള്‍ വായിക്കുന്നു. `ഈശോ ജോര്‍ദാന്‍ മറുകരയെത്തിയപ്പോള്‍ അവന്‍ പതിവനുസരിച്ച്‌ അവരെ പഠിപ്പിച്ചു'. Lk. 4:10-ല്‍ വായിക്കുന്നു `പതിവുപോലെ ഈശോ സിനഗോഗില്‍ വായിക്കാന്‍ എഴുന്നേറ്റ്‌ നിന്നു, വീണ്‌ടും Lk 22:39-ല്‍ വായിക്കുന്നു, അവന്‍ പതിവുപോലെ ഒലിവ്‌ മലയിലേക്ക്‌ പോയി. ഇങ്ങനെ തന്റെ ആദ്ധ്യാത്മിക ജീവിതത്തില്‍ പതിവുകള്‍ സൂക്ഷിക്കുന്ന ഒരു ശീലം ഈശോയ്‌ക്കുണ്‌ടായിരുന്നു. ഈശോയ്‌ക്ക്‌ എവിടെനിന്നാണ്‌ ഈ ശീലം സ്വന്തമായത്‌. അതിനുത്തരം Lk 2:4142-ലുണ്‌ട്‌. `ഈശോയുടെ മാതാപിതാക്കന്‍മാര്‍ ആണ്‌ടുതോറും പെസഹാ തിരുനാളിന്‌ ജറുസലേമില്‍ പോയിരുന്നു. അവനു പന്ത്രണ്‌ടു വയസ്സായപ്പോള്‍ പതിവനുസരിച്ച്‌ അവര്‍ തിരുനാളിന്‌ പോയി`. പതിവുകള്‍ സൂക്ഷിക്കുന്ന ശീലം ഈശോ സ്വന്തമാക്കിയത്‌ തന്റെ കുടുംബത്തില്‍ നിന്നായിരുന്നു.

ഒരോ യഹൂദ സ്‌ത്രീയും തന്റെ കുഞ്ഞിനെ ഉറക്കുന്നതിനുമുമ്പ്‌ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തിരുന്നു. `യഹോവേ, അങ്ങയുടെ കരങ്ങളില്‍ ഞങ്ങളുടെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു`. പ്രിയമുള്ളവരേ, ജീവന്‍ പിരിയുന്നതിനുമുമ്പുള്ള ഈശോയുടെ അവസാന വാക്കുകള്‍ ഇപ്രകാരമായിരുന്നു. `പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കുഞ്ഞുനാളില്‍ കിട്ടിയത്‌ കുരിശു മരണത്തോളം കാത്തുസൂക്ഷിച്ചു കര്‍ത്താവ്‌. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നന്നെ ചെറുപ്പത്തില്‍ തന്നെ ഈയൊരു ആദ്ധ്യാത്മിക പരിശീലനം കൊടുക്കേണ്‌ടതുണ്‌ട്‌. മക്കളെ പ്രാര്‍ത്ഥനകള്‍ ചൊല്ലി പഠിപ്പിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതില്‍ താല്‌പര്യമുള്ളവരാക്കുന്നതിനും, പ്രത്യേകിച്ച്‌ പരി. കുര്‍ബാനയിലുള്ള സജീവ ഭാഗഭാഗിത്വം ഒരു പതിവാക്കുന്നതിനും പിതാക്കന്‍മാര്‍ ശ്രദ്ധിക്കേണ്‌ടതുണ്‌ട്‌. പരി. കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു ക്രൈസ്‌തവ ജീവിതം രൂപപ്പെടുത്താന്‍ നാം മക്കളെ പഠിപ്പിക്കേണ്‌ടതുണ്‌ട്‌...

സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും മാതാപിതാക്കന്‍മാരുടെ ഈ ദൗത്യത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നുണ്‌ട്‌. 1981-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പ എഴുതിയ Femiliars Consorcio (കുടുംബം ഒരു കൂട്ടായ്‌മ) എന്ന ചാക്രിയ ലേഖനത്തില്‍ പറയുന്നു. `കുടുംബമാകുന്ന ദൈവാലയത്തിന്റെ ബലിവേദിയില്‍ മക്കള്‍ക്ക്‌ വേണ്‌ടി ബലിയായി തീരേണ്‌ടവരാണ്‌ മാതാപിതാക്കള്‍`. കൂടാതെ രണ്‌ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയുടെ 11-ാം ഖണ്ഡികയില്‍ പറയുന്നു; `ഗാര്‍ഹിക സഭയാകുന്ന കുടുംബത്തില്‍ മാതാപിതാക്കളാണ്‌ വാക്കുകളും മാതൃകകളുംവഴി ആദ്യമായി കുട്ടികളോട്‌ വിശ്വാസം പ്രസംഗിക്കേണ്‌ടത്‌`. ക്രൈസ്‌തവ വിശ്വാസം പകര്‍ന്നുകൊടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള വലിയ പങ്കിനെയാണ്‌ സഭ ഇവിടെ പരാമര്‍ശിക്കുന്നത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഭാരതത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഭാരത സര്‍ക്കാര്‍ നിയോഗിച്ച കോത്താരി കമ്മീഷന്‍ വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്‌ ഇപ്രകാരമാണ്‌, `അദ്ധ്യാപകന്റെ പക്വതയാര്‍ജ്ജിച്ച വ്യക്തിത്വം, വിദ്യാര്‍ത്ഥികളുടെ, അത്രമേല്‍ പക്വയാര്‍ജിച്ചിട്ടില്ലാത്ത വ്യക്തിത്വത്തിനുമേല്‍ ചൊലുത്തുന്ന സ്വാധീനമാണ്‌ വിദ്യാഭ്യാസം`. ഈ നിര്‍വചനത്തെ വിശ്വാസ ജീവിതവുമായി ബന്ധിപ്പിച്ചാല്‍ നമുക്കും ഇങ്ങനെ പറയാന്‍ സാധിക്കും. പ്രിയമുള്ളവേര, ഇതിനായി നമുക്ക്‌ ആഴമേറിയ ഒരു വിശ്വാസം ആവശ്യമാണ്‌.

ദൈവം ദാനമായി നല്‍കിയ മക്കള്‍ക്ക്‌ യഥാര്‍ത്ഥ ക്രൈസ്‌തവ വിശ്വാസം പകര്‍ന്നു നല്‍കി ദൈവത്തിന്റെ വിശ്വസ്ഥ കാര്യസ്ഥരാകുവാന്‍ നമുക്ക്‌ പരിശ്രമിക്കാം. കാരണം ദൈവം നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള താലന്തുകള്‍ക്ക്‌ നിങ്ങള്‍ കണക്ക്‌ കൊടുക്കേണ്‌ടിവരും. അന്ന്‌ നമ്മുടെ കാര്യസ്ഥതയുടെ കണക്ക്‌ വിശ്വസ്‌തതയോടെ ഏല്‍പ്പിക്കുവാനുള്ള കൃപയ്‌ക്കായ്‌ ഈ പരിശുദ്ധ കുര്‍ബാനയിലൂടെ പ്രാര്‍ത്ഥിച്ചു കൊണ്‌ട്‌ നമുക്ക്‌ ബലിതുടരാം....
മാത്യു അരയത്തിനാല്‍
പ്രിയ കൂട്ടുകാരേ,

അലി അഗ്‌്‌ഗ ആരാണെന്ന്‌ നിങ്ങള്‍ക്കെല്ലാമറിയാമെന്നു കരുതുന്നു. 1981 മെയ്‌ 13. പാപ്പ മൊബൈല്‍ തിങ്ങിക്കൂടിയ ജനത്തിനിടയിലൂടെ സഞ്ചരിക്കുന്നു. സമയം 5.13 പാപ്പ ജോണ്‍പോള്‍ രണ്‌ടാമന്‍ ഒരു കുഞ്ഞിനെ ആശീര്‍വദിക്കാനായി കൈനീട്ടി വാങ്ങി- ഉടനെ പാപ്പയ്‌ക്ക്‌ മൂന്ന്‌ വെടിയേറ്റു. അദ്ദേഹം പുറകോട്ടുമറിഞ്ഞുവീണു. രണ്‌ടുദിവസത്തെ അബോധാവസ്ഥയ്‌ക്കു ശേഷം - ഓപ്പറേഷനും, ചികിത്സയ്‌ക്കും ശേഷം 18-ാം തീയ്യതി ഞായറാഴ്‌ച- മാര്‍പ്പാപ്പ ജനത്തിനുള്ള സന്തേശത്തില്‍പ്പറഞ്ഞു. `എന്നെ വെടിവെച്ച പ്രിയ സഹോദരനോട്‌ ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നു. അവനു വേണ്‌ടി പ്രാര്‍ത്ഥിക്കുന്നു......` ഈ ശബ്ദം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

1983 ഡിസംബര്‍ 27- അലി അഗ്‌ഗ തടവില്‍ കഴിയുന്ന ജയിലെത്തി മാര്‍പാപ്പ ദിവ്യ ബലിയര്‍പ്പിച്ചു. അതിനുശേഷം തന്നെ വധിക്കാനൊരുങ്ങിയ വ്യക്തിയുമായി ദീര്‍ഘനേരം സംസാരിച്ചു. താന്‍ കൊലപ്പെടുത്താന്‍ തുടങ്ങിയ തന്റെ ഇര തന്റെ പക്കല്‍ വന്ന്‌ തന്നോട്‌ ക്ഷമിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ അലി അഗ്‌ഗയുടെ വികാരം എന്തായിരുന്നിരിക്കണം.....

താന്‍ ഒത്തിരിയേറെ സ്‌നേഹിച്ച തന്റെ ഗുരു തനിയക്കുമാത്രം പ്രത്യക്ഷനായില്ല എന്ന തോമസിന്റെ വിഷമമോ....... തന്റെ മുറിവുകള്‍ കാണിച്ചു കൊടുത്ത്‌ അതില്‍ സ്‌പര്‍ശിക്കാനാവശ്യപ്പെട്ടപ്പോള്‍ ലോകം കണ്‌ട ഏറ്റവും വലിയ ശിഷ്യസാക്ഷ്യമായി അതുമാറി. ക്രിസ്‌തുവിന്റെ ഉത്ഥിതമായ മുറിവ്‌ തോമസിന്‌ വിശ്വാസ ദാര്‍ഡ്യം നല്‍കി- ജോണ്‍പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പയുടെ മുറിവ്‌ അഗ്‌ഗയ്‌ക്കു മാനസാന്തരം നല്‍കി. തോമസിനെപ്പോലെ കര്‍ത്താവിന്റെ മുറിവുകളിലേക്കു നോക്കി അവിടുത്തെ ഏറ്റു പറയാനും, തന്നെ മുറിവേല്‍പ്പിച്ച വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ജോണ്‍ പോള്‍ രണ്‌ടാമന്‍ പാപ്പയെപ്പോലെ, മറ്റുള്ളവരോട്‌ ക്ഷമിച്ച്‌ അവരെ മാനസാന്തരത്തിലേക്കു നയിക്കാനും ഈശോ നമ്മെ പ്രാപ്‌തരാക്കട്ടെ.
                                                                          Bro. ജെയ്‌സണ്‍ കള്ളിയാട്ട്‌

Sermon 2010 
Doubting Thomas
I think Thomas gets a bad rap here, don't you? On the basis of the situation in the gospel of today alone, we refer to him as "Doubting Thomas." Is that fair? In fact, that label has become so famous that people even identify someone having doubts as a "Doubting Thomas" even if they hardly read the Bible and hardly know anything about the story that we just heard in the Gospel. "Don't be a Doubting Thomas." "You're just a doubting Thomas." Well, I, for one, think it's unfair to call Thomas a doubter based on this single situation.
It is unfair to single out Thomas as the doubter because just about everyone who first heard about Jesus' resurrection had their doubts. Someone being alive after they are dead. Think about it. After you watch someone die, after you go to the visitation at the funeral home, seeing the dead body in the casket, you go to the funeral, to the burial, and you even go back and see that the coffin has been sealed and lowered into the ground and dirt is spread over the top. How many of you would believe that after seeing all that, that someone would be alive? How many of you? You would be a doubter too. Just like Thomas.
Allow me to recall for you some of the other doubters in those early hours after Jesus rose from the dead. Consider the disciples themselves. According to Luke 24:9-11, when the women came back from the tomb, they told the news of the resurrection of Jesus to the eleven and to all the others. But the disciples doubted. Yet, we don't hear the disciples called "the doubting disciples" or "doubting Philip" or "doubting James" or "doubting John."  Why are we so quick to pick on Thomas? The next verse, Luke 12: 12 Peter, however, got up and ran to the tomb. Bending over, he saw the strips of linen lying by themselves, and he went away, wondering to himself what had happened. Peter doesn't sound convinced to me. Wouldn't we label someone who could not be convinced a doubter? Yet we don't hear him referred to as Doubting Peter. Then, there are the two men on the Road to Emmaus. They walked with Jesus, and spent the entire evening with Jesus before they even recognized him. And why were they even walking to Emmaus on the very evening of Easter? Why were they so depressed? Well, they doubted! Listen to them, in their own words, in Luke 24:19-24. They were walking away from Jerusalem, back to their homes in Emmaus, because they doubted! They felt that Jesus had let them down. So, it just so happens that on Easter evening, ten disciples are in the upper room, with the doors locked. Again. Why locked doors? Because they were afraid...they doubted. Jesus had died, and when the leader is killed, the followers are next. And, on that first Easter evening, they had the privilege of having Jesus show up among them. It wasn't because they were men of such great faith. Up to that point, they did not believe... they doubted. Yet they got to see Jesus' hands and side, and they believed. They believed because they had proof, Jesus, alive, right there in front of them. So, that takes us to the situation we have before us. Thomas, who was not with them, is told about Jesus. Just before the disciples saw Jesus alive, they doubted. Now, they believe. Thomas hasn't had that advantage. He didn't get to see Jesus. So he does not believe. The only difference between Thomas and the rest of the disciples is that they saw him, but he did not. And yet, the poor fellow gets branded for the last 2000 years, "Doubting Thomas." 
Why is that? It is because we like to label people. It is because we do not uphold the 8th commandment. It says that in all you say about someone else, you should do it in such a way that their reputation is preserved. Above all costs that their reputation is preserved. Thomas had a moment of weakness. Because of that, and because the Holy Spirit inspired that this incident be written for all people to read, people standing in self-righteous judgment of Thomas and label him a doubter, when in fact none of us would have faired any better. Do you think that, after watching Jesus die, after carrying his dead body to the tomb, and then being in fright for your life, you would believe that he really was alive?  Would you? I think not. I would have had as many doubts, if not more, than Thomas, and so would you. We all have our doubts. I spend time every day with people who doubt God's goodness, God's love, God's mercy, God's presence in their lives. There is the man with a terrible cough that has a lung biopsy. He just knows that it will be lung cancer, and he's scared to death.  He might be a doubter... where is God when you have lung cancer? Or how about the woman suffering from ovarian cancer? I work in the cancer center... and I see women, with no hair, weak, helpless, wasted lying on the bed. Don't you think they doubt? Where is God when the source of life within a woman... her ovaries... becomes the seat of death? Or how about the parents of a trauma victim, someone who runs a car into a tree, has a serious head injury.  If the patient wakes up at all, life will never be the same. And sometimes, they don't wake up. That can cause even the strongest Christians to doubt... having a loved one, especially a teenage child, in a coma, or dead.
Have you ever had a time when you doubted God's goodness, God's presence, God's mercy? A family whose son did wake up from a coma, when they thought he might not, said to me just this past week, "the Resurrection of Jesus meant more this year than ever." But what about those who aren't so lucky? Ever had a time when you doubted Jesus' resurrection, or maybe it didn't make much sense to you?  Maybe a year or two of bad crops… Maybe financial ruin... maybe waiting for test results on a serious health condition... maybe someone who died... maybe having to place a loved one in the nursing home, maybe a marriage that has fallen apart. You see... we all have times when Thomas' doubts become our doubts. We all have time when it seems like God has failed us; when it seems like God has abandoned us. Yet just as it was for Thomas, so it is for us. Jesus appeared to the 10 disciples, when Thomas was not there, to assure them He was alive... to assure them of His love and His mercy. Jesus then came back to appear to Thomas, to assure him of the same thing.  And in whatever situation, Jesus calls out to you. He assures you of His love, His mercy, His kindness no matter what the situation. His love reaches out to you.
So, the next time you think about Thomas, and you are tempted to label him a doubter just because people have historically done that, remember, God loved that man Thomas enough to die for him, and reach out and assure him of the life that he had in Christ. And the next time you are ready to talk about someone, to brand someone, to discount someone because of what you think they have done, remember Thomas.  He was a great man of faith, who just for a short time had trouble believing the resurrection of Jesus. It simply isn't fair to label someone based on what you think you have heard, or what you think you might have seen them do.  Jesus didn't do that to Thomas. He didn't brand him. He didn't call him a doubter.  He reached out to him in love. That love reached out to you, and through you to others.  Amen. 
Collected by Tharekadavil
Sermon 2009
ഇന്ന്‌ പുതുഞായറാഴ്‌ചയാണ്‌. ഈശോമിശിഹായില്‍ പുതുജീവന്‍ സ്വന്തമാക്കിയവരുടെ ഞായറാണ്‌ പുതുഞായര്‍. മാമോദീസായിലൂടെയാണ്‌ ഒരു വ്യക്തി പാപപ്രകൃതിയെ ഉപേഷിച്ച്‌ ദൈവത്തിന്‌ പ്രീതികരമായ പുത്തന്‍ ജീവനിലേയ്‌ക്ക്‌ പ്രവേശിക്കുക. മാമോദീസാ സ്വീകരിക്കുന്നതിന്‌ ആദിമ സഭാനടപടിയില്‍ ആണ്‌ടുവട്ടത്തില്‍ ഒരു ദിവസമേ ഉണ്‌ ടായിരുന്നുളളു. ഈശോയുടെ മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഇടയിലുളള വലിയ ശനിയാണ്‌ പ്രസ്‌തുതദിനം. വലിയ ശനിയെ തുടര്‍ന്നുവരുന്ന ഒരാഴ്‌ച പുതുവിശ്വാസികളുടെ ആഴ്‌ചയാണ്‌. ഈ ഒരാഴ്‌ച സഭാ സമൂഹങ്ങളില്‍ വലിയ ഉത്സവദിനങ്ങളായിരുന്നു. ഈ ക്രിസ്‌തീയ ഉത്സവത്തിന്റെ സമാപനദിനമാണ്‌ പുതുഞായര്‍.
പുതുഞായറിന്‌ മറ്റൊരു സവിശേഷതയുണ്‌ട്‌ മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പ്രഘോണ ദിനമാണ്‌ പുതുഞായര്‍. ഈശോമിശിഹായാകുന്ന സൂര്യനില്‍ നിന്ന്‌ പുറപ്പെടുന്ന പ്രകാശരശ്‌മിയായി ഭാരതത്തില്‍ വന്ന്‌ അജ്‌ഞതയുടെ ഇരുള്‍ അകറ്റിയ മാര്‍ത്തോമ്മാശ്ലീഹാ ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ നാഥനും ദൈവവുമായിഏറ്റുപറഞ്ഞ ദിനമാണിത്‌. സുറിയാനിയില്‍ 'മാര്‍ വാലാഹ്‌!' എന്നാണ്‌ തോമ്മാശ്ലീഹാ ഉദ്‌ഘോഷിച്ചത്‌. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!' എന്ന്‌ ഈ പ്രഘോഷണം എറ്റവും പൂര്‍ണ്ണവും ഹൃദയ സ്‌പര്‍ശിയുമായ വിശ്വാസ പ്രഖ്യാപനമാണ്‌.
ഈശോമിശിഹാ ഉയര്‍ത്തെഴുന്നേറ്റ ശേഷം തന്റെ ശിഷ്യന്‍മാര്‍ക്ക്‌ പ്രത്യക്ഷനായി. ''കര്‍ത്താവിനെ കണ്‌ടതുകൊണ്‌ട്‌ ശിഷ്യമാര്‍ സന്തോഷിച്ചു'' (യോഹ 20.20). എന്നാല്‍ പന്ത്രണ്‌ടുപേരില്‍ ഒരുവനായ തോമാ ഈശോ വന്നപ്പോള്‍ അവരോടുകൂടെ ഉണ്‌ടായിരുന്നില്ല. ദിവ്യദര്‍ശനത്തില്‍ അനുഗ്രഹിതരായ ശ്ലീഹന്‍മാര്‍ തോമായോട്‌ പറഞ്ഞു: 'ഞങ്ങള്‍ നമ്മുടെ കര്‍ത്താവിനെ കണ്‌ടു'. തന്റെ സ്‌നേഹനാഥന്റെ ദര്‍ശനഭാഗ്യം നഷ്ടമായതില്‍ ആകുലചിത്തനായ തോമാ പറഞ്ഞു'' കൈകളില്‍ ആണികൊ ണ്‌ടുളള മുറിവുകള്‍ കാണുകയും അവയില്‍ എന്റെ വിരലുകള്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വെയ്‌ക്കുകയും ചെയ്‌തല്ലതെ ഞാന്‍ വിശ്വസിക്കുകയില്ല'' (യോഹ 20.27). എട്ടു ദിവസങ്ങള്‍ക്കുശേഷം ഈശോ വീണ്‌ ടും തന്റെ ശിഷ്യര്‍ക്ക്‌ പ്രത്യക്ഷനായി. അവന്‍ തോമായോടു പറഞ്ഞു: '' നിന്റെ വിരല്‍ ഇവിടെ കൊണ്‌ടുവരിക, എന്റെ കൈകള്‍ കാണുക, നിന്റെ കൈകൊണ്‌ട്‌ വന്നു എന്റെ വിലാവില്‍ ഇടുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക'' (യോഹ 20.27). നാഥന്റെ ഈ സ്‌നേഹാഹ്വാനത്തിന്‌ തോമാ നല്‌കിയ മറുപടിയാണ്‌ 'മാര്‍ വാലാഹ്‌!' ഈശോമിശിഹാ കര്‍ത്താവും ദൈവവുമാണെന്ന്‌ ഏറ്റുപറഞ്ഞ്‌ സ്വയം സമര്‍പ്പിക്കുകയായിരുന്നു തോമാശ്ലീഹാ.
ഇന്നേദിവസം തോമാശ്ലീഹായുടെ സ്വഭാവ സവിശേഷതകളെ അല്‌പമൊന്ന്‌ പരിശോധിക്കുന്നത്‌ ഉചിതമെന്ന്‌ തോന്നുന്നു. ഒന്നിലും അന്ധമായി വിശ്വസിക്കുന്നത്‌ ഒരു യോഗ്യതയായിട്ട്‌ തോമാശ്ലീഹാ കണ്ടിരുന്നില്ല. എന്നാല്‍, വസ്‌തുതകള്‍ കണ്‌ ടറിയാനും അംഗീകരിക്കുവാനും സന്നദ്ധതയുളള പ്രകൃതമാണ്‌ അദ്ദേഹത്തിന്റേത്‌. അന്ത്യഅത്താഴവേളയില്‍ ഈശോ ശ്ലീഹന്‍മാരോട്‌ സൗഹൃദ സംഭാഷണത്തിലാണ്‌. ഈ ലോകംവിട്ട്‌ താന്‍ പിതാവിന്റെ പക്കലേയ്‌ക്ക്‌ പോകുന്നതും തുടര്‍ന്ന്‌ സഹായകനായ പരിശുദ്ധ റൂഹായെ അയക്കുന്നതുമാണ്‌ സംഭാഷണ വിഷയം. ഈശോ അരുള്‍ചെയ്‌തു: ''ഞാന്‍ എവിടെയാണ്‌ പോകുന്നതെന്ന്‌ നിങ്ങള്‍ക്കറിയാം, വഴിയും നിങ്ങള്‍ക്കറിയാം'' (യോഹ 14.4). ശ്ലീഹന്മാര്‍ക്ക്‌ ഈ വചനങ്ങള്‍ വ്യക്തമായില്ല. അവര്‍ ഈശോയുടെ മുഖത്ത്‌ ഉറ്റുനോക്കിയിരുന്നു. തോമായുടെ നിഷ്‌കളങ്കത അദ്ദേഹത്തെ ധൈര്യശാലിയാക്കി. തോമാ പ്രതികരിച്ചു: ''കര്‍ത്താവേ, എങ്ങോട്ടാണ്‌ നീ പോകുന്നതെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകുടാ പിന്നെ ഞങ്ങള്‍ എങ്ങനെ വഴി അറിയും'' (യോഹ 14.5). ഈശോ ഉത്തരം നല്‌കി: ''ഞാനാണ്‌ വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്‌ക്ക്‌ വരുന്നില്ല'' (യോഹ 14.6). ഈശോ സ്വയം വെളിപ്പെടുത്തുന്ന ഈ സുന്ദര വചനങ്ങള്‍ തോമ്മാശ്ലീഹായുടെ ആത്മാര്‍ത്ഥതയ്‌ക്കുളള മറുപടിയാണ്‌.
മറ്റൊരു അനുഭവം: സ്വന്തം സ്‌നേഹിതനായ ലാസര്‍ രോഗിയായിരുന്നു എന്ന അറിയിപ്പുകിട്ടിയപ്പോള്‍ ഈശോ ബഥാനിയായ്‌ക്കുപോകാന്‍ ഒരുങ്ങി. വിദ്വേഷംമൂലം യഹൂദന്മാര്‍ ഈശോയെ ആക്രമിക്കുവാന്‍ അവസരം കാത്തിരിക്കുകയാണെന്ന്‌ ശ്ലീഹന്മാര്‍ക്കറിയാം. ബഥാനിയായിലേയ്‌ക്കുളള യാത്രയില്‍ നിന്നും ഈശോയെ പിന്തിരിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. ധീരനും ഗുരുഭക്തനുമായ തോമാ തന്റെ നാഥനുവേണ്‌ടി മരിക്കുവാനും സന്നദ്ധതയുളള വിശ്വാസവുമായി മുന്നോട്ടു വന്നു. തോമാ സഹശ്ലീഹന്മാരെ ആഹ്വാനം ചെയ്‌തു: '' നമുക്കും അവനോടുകൂടി പോയി മരിക്കാം'' (യോഹ 11.16). ഒന്നാം നൂറ്റാണ്‌ടിന്റെ ചരിത്രപശ്ചാത്തലത്തില്‍ വിദുരദേശമായ ഇന്‍ന്ത്യയില്‍ വന്നു. തന്റെ നാഥനായ ഈശോയ്‌ക്ക്‌ സാക്ഷ്യം നല്‌കുവാനും രക്തസാക്ഷിത്വം വരിക്കുവാനും തോമ്മാശ്ലീഹായെ ശക്തനാക്കിയത്‌ അദ്ദേഹത്തിന്റെ ധീരതയും ഗുരുഭക്തിയുമാണ്‌.
വിശുദ്ധഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ വ്യക്തമാകുന്ന, അനിഷേധ്യമായ ഒരു സത്യമുണ്‌ട്‌. തോമാശ്ലീഹായുടെ എന്റെ കര്‍ത്താവേ, എന്റെ ദൈവമേ; എന്ന വിശ്വാസപ്രഖ്യാപനത്തോളം സമഗ്രവും സമ്പൂര്‍ണ്ണവുമായ മറ്റൊരു വിശ്വാസ സാക്ഷ്യം ബൈബിളിലില്ല. കര്‍ത്താവ്‌ എന്നതിനുളള ഹീബ്രുപദം 'അദോന്‍' അണ്‌. അടിമ തന്റെ ഉടമയ്‌ക്കും ഭാര്യ തന്റെ ഭര്‍ത്താവിനും ഉപയോഗിക്കുന്ന പദമാണ്‌ അദോന്‍. രാജാവിനെ ആദരപൂര്‍വ്വും സംബോധന ചെയ്യുവാനും ഈ പദം ഉപയോഗിച്ചിരുന്നു. അധികാരം, ആധികാരികത, കല്‌പിക്കുവാനുളള അവകാശം എന്നിവയാണ്‌ കര്‍ത്താവിനുളളത്‌. പുതിയ നിയമത്തില്‍ 'മാറാ' എന്ന സുറിയാനി പദം കര്‍ത്താവ്‌ എന്ന അര്‍ത്ഥത്തില്‍ ദൈവത്തേയും മിശിഹായേയും കുറിച്ച്‌ മാത്രമേ ഉപയോഗിക്കുന്നുളളു. 'മാര്‍' എന്ന ലോപരൂപം സഭയില്‍ ബഹുമാനര്‍ത്ഥം വിശുദ്ധര്‍ക്കും സഭാദ്ധ്യക്ഷന്മാര്‍ക്കുമായി ഉപയോഗിക്കുന്നുണ്‌ട്‌. ഇവിടെയെല്ലാം ആധികാരികതയും ശക്തിയുമാണ്‌ അര്‍ത്ഥമാക്കുന്നത്‌. പിതാകന്മാരുടെ ദൈവം സര്‍വ്വശക്തനാണ്‌. അവിടുന്ന്‌ സര്‍വ്വത്തിന്റെയും നാഥനാണ്‌. ''ഏകനാഥനായ ദൈവവുമായി നമ്മുടെ കര്‍ത്താവീശോമിശിഹായെ'' യൂദാശ്ലീഹാ സംബോധന ചെയ്യുന്നു (വാ.4). മിശിഹായെ കര്‍ത്താവും ദൈവവുമായി തോമാശ്ലീഹാ ഏറ്റു പറഞ്ഞപ്പോള്‍ അവിടുന്ന്‌ സത്യദൈവവും തന്റെമേല്‍ അവകാശമുളള നാഥനുമാണെന്ന്‌ സമ്മതിച്ച്‌ സ്വയം സമര്‍പ്പിക്കുകയായിരുന്നു.
ഇന്നത്തെ വായനകള്‍ പരിശോധിക്കാം. ദൈവത്തെ അന്വേഷിക്കാനും അവിടുത്തെ പക്കലേയ്‌ക്ക്‌ തിരുയുവാനുമാണ്‌ ഏശയ്യാ പ്രവാചകന്റെ ആഹ്വാനം. ആദിമ സഭാസമൂഹത്തിന്റെ ആദര്‍ശനിഷ്‌ഠയുളള ജീവിതമാണ്‌ രണ്‌ടുവായനയുടെയും സാരം. വിശ്വാസികളുടെ മിശിഹാ കേന്ദ്രിതമായ ജീവിതത്തെ പ്രശംസിക്കുന്ന വാക്കുകളാണ്‌ ലേഖനത്തില്‍. കര്‍ത്താവും ദൈവവുമായ മിശിഹായെ സ്വീകരിച്ച്‌ അവനില്‍ പുതുജീവന്‍ പ്രാവിച്ച നമുക്ക്‌ ക്രൈസ്‌തവ ആദര്‍ശങ്ങളെ മുറുകെ പിടിക്കാം. മിശിഹായില്‍, മിശിഹായോടുകൂടെ ജീവിച്ച്‌ വിശ്വാസത്തിനുവേണ്‌ടി ജീവന്‍ സമര്‍പ്പിക്കാനും സന്നദ്ധതയുളള വ്യക്തികളായി നമുക്കു രൂപപ്പെടാം. ഏതു പ്രതികൂല സാഹചര്യത്തിലും ഈശോമിശിഹായ്‌ക്ക്‌ സാക്ഷ്യം വഹിച്ച്‌ തോമാശ്ലിഹായുടെ യഥാര്‍ത്ഥ മക്കളായി ജീവിക്കാം.

തയറാക്കിയത്‌
ഫാ തോമസ്‌ ആനിക്കുഴിക്കാട്ടില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home