Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍
Readings: Isaiah 49:7-13; Acts 9:1-13; Hebrews 10:26-39; John 21:1-14

ഉത്ഥിതന്റെ വാക്കുകളെ വിസ്‌മരിച്ച്‌ സ്വപ്രയത്‌നത്താല്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ പരാജയങ്ങളുടെയും, നഷ്ടങ്ങളുടെയും, കഷ്ടങ്ങളുടെയും നടുവില്‍ ദു:ഖിച്ചിരിക്കുമ്പോള്‍, വീണ്ടും പുതിയ സ്വപ്‌നങ്ങള്‍ കാണാനും തകര്‍ച്ചകളെ ഉയര്‍ച്ചകളാക്കാനും ഉത്ഥിതന്‍ തന്റെ ശിഷ്യരെ വിളിക്കുന്ന മനോഹര രംഗമാണ്‌ യോഹാന്നാന്‍ ശ്ലീഹ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുക.

ഒരു ശിഷ്യന്‍ ഗുരുവിനെ സമീപിച്ചു ചോദിച്ചു ഗുരോ എനിക്ക്‌ ദൈവത്തെക്കുറിച്ച്‌ അറിവ്‌ ലഭിക്കണം. ഗുരു പറഞ്ഞു കാത്തിരിക്കുക. ശിഷ്യന്‍ ഒരു ദിവസം കഴിഞ്ഞ്‌ വന്ന്‌ ചോദ്യം ആവര്‍ത്തിച്ചു. നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി ഗുരു പറഞ്ഞു ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്ന പെട്ടി ഗ്രാമത്തിലുള്ള എന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുക. അദ്ദേഹം നിന്നെ ദൈവത്തെക്കുറിച്ച്‌ പഠിപ്പിക്കും. ശിഷ്യന്‍ പെട്ടിയുമായി യാത്ര തിരിച്ചു. നടക്കും തോറും പെട്ടിക്കകത്തെന്താണ്‌ എന്നറിയാന്‍ അവന്‌ ആകാംക്ഷ വര്‍ദ്ധിച്ചു. പ്രലോഭനത്തെ അതിജീവിക്കാനാവതെ അവന്‍ പെട്ടിതുറന്നു. പെട്ടിയില്‍ ഒരു കീടമായിരുന്നു അത്‌ പറന്നുപോയി. ശിഷ്യന്‍ നിരാശനായിനില്‍ക്കുമ്പോള്‍ ഗുരു കടന്നുവന്നു. അദ്ദേഹം പറഞ്ഞു മകനെ ക്ഷമയോടെ തന്നെ കാത്തിരിക്കുന്നവര്‍ക്കാണ്‌ ദൈവം വെളിപ്പെടുത്തുക. ഒരുചെടി നട്ട്‌, നനച്ച്‌, വളര്‍ത്തി അതിന്റെ ഫലത്തിനായി കാത്തിരിക്കുന്ന കര്‍ഷകന്റെ എകാഗ്രതയോടും ക്ഷമയോടും കൂടെ ദൈവത്തെ നാം കാത്തിരിക്കണം.

ഇരുപതാം അദ്ധ്യായത്തില്‍ സമാപന വാക്യങ്ങള്‍ക്കുശേഷം പ്രത്യക്ഷപ്പെടുന്ന 21-ാം അദ്ധ്യായം അനുവാചകരില്‍ വിസ്‌മയം ജനിപ്പിച്ചേക്കാം. ഗലിലേയായിലെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചുള്ള വിവരണത്തില്‍ കാണുന്നത്‌, സുവിശേഷകന്റേതില്‍ നിന്ന്‌ വ്യത്യസ്‌തമായ അവതരണ രീതിയാണ്‌. കുടാതെ പ്രഷിത ദൗത്യം സ്വീകരിച്ച ശിമയോനും കൂട്ടരും മീന്‍ പിടുത്ത ജോലിയിലേക്ക്‌ പിന്‍തിരിയുന്നത്‌ ഈ സുവിശേഷ ഭാഗത്തെ സവിശേഷമാക്കുന്നു. തങ്ങള്‍ക്കു ലഭിച്ച ദൗത്യത്തില്‍ ബോധ്യമില്ലാത്തവരായി ശിഷ്യന്‍മാര്‍ ജറുസലേമില്‍ നിന്ന്‌ ഗലിലിയിലേക്ക്‌ മടങ്ങുന്നു. ഗുരുവിന്റെ മൊഴികള്‍ വിസ്‌മരിച്ച്‌ എടുത്തുചാടിയ പത്രോസ്‌ സുപ്രയത്‌നത്തില്‍ ആശ്രയം തേടി. ഇവിടെ പരാജയമണിഞ്ഞ്‌ തിരിച്ചുവരുമ്പോഴാണ്‌ കര്‍ത്താവ്‌ അത്ഭുതകരമായി പ്രത്യക്ഷപ്പെട്ട്‌ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്‌. ഈ വെളിപ്പെടുത്തലിലെ ചില പ്രേത്യകതകള്‍ നാം നമ്മുടെ വിചിന്തനത്തിന്‌ വിഷയമാക്കുന്നു.

കര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കാതെ, മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ച ശിഷ്യരുടെ അദ്ധ്വാനം വ്യര്‍ത്ഥമാവുകയാണ്‌. ദൈവത്തെ വിസ്‌മരിച്ച്‌ നാം ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയുടെയും ഫലം മറ്റൊന്നാകില്ല. ബാബോല്‍ ഗോപുരം പണിതുയര്‍ത്തിയ പഴയ നിയമജനതയുടെ വ്യര്‍ത്ഥമായ അദ്ധ്യായം നമ്മെ ഈ നിത്യസത്യത്തെക്കുറിച്ച്‌ ബോധ്യമുള്ളവരാക്കുന്നു. എന്റെ അവകാശം കര്‍ത്താവിലും, പ്രതിഫലം ദൈവത്തിലുമാണ്‌ എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകളും മറ്റൊന്നല്ല വിവക്ഷിക്കുന്നത്‌.

കര്‍ത്താവിന്റെ നിര്‍ദ്ദേശം അനുസരിക്കുമ്പോള്‍ ്‌അവര്‍ക്ക്‌ മീന്‍ ലഭിക്കുന്നു. 153 മീന്‍ എന്നു ഇവിടെ പറയുന്നു. സഭാപിതാക്കന്മാര്‍ 153ന്‌ അര്‍ത്ഥം കാണാന്‍ ശ്രമിക്കുന്നു. വി. ജറോമിന്റെ അഭിപ്രായത്തില്‍ തിസേരിയാസ്‌ കടലില്‍ 153 തരം മത്സ്യങ്ങള്‍ ഉണ്‌ടായിരുന്നു. വി. ആഗസ്‌തിനോസിന്റെ അഭിപ്രായത്തില്‍ ഇത്‌ പരിശുദ്ധത്രിത്യത്തെ സൂചിപ്പിക്കുന്നു. വിശ്വാസികള്‍ എല്ലാ ജനങ്ങളില്‍ നിന്നുള്ളവരാകയാല്‍ അതിന്‌ സഭയുടെ സാര്‍വ്വത്രികതയുടെ പ്രതീകമായി കാണുന്നവരുണ്‌ട്‌. സഭ മനുഷ്യ രക്ഷയുടെ കൂദാശയാണ്‌. അത്‌ എല്ലാ മനുഷ്യരെയും തന്നിലേയ്‌ക്ക്‌ അടുപ്പിക്കാനുള്ള ഉപകരണമായി അവിടുന്ന്‌ ഉപയോഗിക്കുന്നു. എന്നാല്‍ ഇവിടെയും തമ്പുരാനില്‍ നിന്ന്‌ അകലുമ്പോള്‍ സംഭവിക്കാവുന്ന 'ഒന്നും കിട്ടാത്ത' ഒരവസ്ഥ സംജാതമാകണമെന്ന്‌ സുവിശേഷകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പത്രോസും കൂട്ടരും ഉപജീവനം നടത്തുവാന്‍ വേണ്‌ടിയാണ്‌ കടലിലേക്ക്‌ പോയത്‌. എന്നാല്‍ ഒന്നും ലഭിക്കാതെ വന്നപ്പോള്‍ പുറത്തെ അന്ധകാരം അവരുടെ മനസ്സിലും പരന്നു. ജീവിതത്തിനര്‍ത്ഥം കണ്‌ടെത്താനാകാതെ കരയിലേക്ക്‌ കടന്നുവരുമ്പോഴാണ്‌ കര്‍ത്താവ്‌ അവര്‍ക്കാവശ്യമുള്ളതെല്ലാമായി കാത്തിരിക്കുന്നത്‌ അവര്‍ കാണുന്നത്‌. ജീവിതത്തിലുണ്‌ടാകുന്ന നഷ്ടങ്ങളില്‍ മനസ്സിടിഞ്ഞുപോകാതെ ദൈവാനുഗ്രഹത്തിനുള്ള പാതയായി സഹനത്തെ കാണണമെന്ന്‌ സുവിശേഷകന്‍ പറയുന്നു. ഹെബ്രായര്‍ക്കാര്‍ക്കുള്ള ലേഖനം 10-ാം അദ്ധ്യായം 35-ാം വാക്യം പറയുന്നു നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചു കളയരുത്‌. ഇതിന്‌ വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. നമ്മെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താന്‍ പിന്നെയും 39-ാം വാക്യം നാം കാണുന്നു. പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല വിശ്വസിച്ച്‌ ആത്മരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ്‌ നാം.

പ്രിയമുള്ളവരെ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌, തന്നെ തേടുന്നവര്‍ക്ക്‌ വെളിപ്പെടുത്താന്‍ അവിടുന്ന്‌ തയ്യാറാണ്‌. നാം വിചാരിക്കുന്ന സമയത്തല്ല അവിടുന്ന നമ്മുടെ നന്‍മയ്‌ക്ക്‌ പറ്റിയതേതെന്ന്‌ കണ്‌ട്‌ ദൈവമാണ്‌ നമുക്ക്‌ പ്രത്യക്ഷപ്പെടുന്നത്‌. എപ്പോഴോ കടന്നുവരുന്ന കപ്പലിനുവേണ്‌ടി രാത്രി മുഴുവന്‍ പ്രകാശം ചൊരിഞ്ഞുകൊണ്‌ടിരിക്കുന്ന വിളക്കായി, തന്റെ യജമാനനു വേണ്‌ടി ജാഗ്രതയോടെ കാത്തരിക്കുന്ന ഭൃത്യനെപ്പോലെ നമുക്ക്‌ ദൈവത്തെ കാത്തിരിക്കാം. വാഗ്‌ദാനങ്ങളില്‍ വിശ്വസ്‌തനായവന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

ആമേന്‍.


George Nelliyaniyil

Download Sermon 2011

Sermon 2010 

The gospel story centers around four questions: 1) Why does Jesus ask if they caught any fish? 2) Why does Jesus catch so many fish for them? 3) Why does Jesus cook a fish breakfast for the disciples? 4) Why does Jesus hand them some fish?

First, why did Jesus ask them ‘haven’t you any fish’? Jesus knew that hadn’t any fish,so why did He ask them? Was he making polite conversation? Wase he reproaching them because their skills at fishing hadn’t improved one bit over the course of the three years he had spent with them? Why did Jesus ask them if they had caught anything? It could very well be that he intended to humiliate them just a bit, to make them look on this expedition as yet another failure they had to endure. Perhaps he was intending to make them look at the life of fishing they were leading, and the one they had led, and to compare the two and see: It was getting them nowhere. Perhaps, Jesus is not all that willing to let those he calls simply go back to their old way of life so easily. Didn’t the Resurrection of Jesus mean something more than their old way of life? Is that what His resurrection meant to them? Surely it meant more to them, and means more to us! Perhaps he wanted to remind them that they should not have been so willing to so quickly go back to that life. Fishing here represents the life that Jesus called Peter from not the life he called him to. Now that He is alive, there was more to do and it would not be done by people who were so consumed with their past failure that they were not looking forward, moving forward, in the power of Resurrection. Jesus brings them out of that old life again.

The second question is this: Why did Jesus catch so many fish for them? John seems to spend an inordinate amount of time talking about the number of fish they actually caught. Notice he makes reference to the haul in verses 6, 8, 11. This load of fish really made an impression on John—so much so that he counted the fish! Well, these disciples always seemed to have their nets on the wrong side of the boat. They would fish on one side, catch nothing, and Jesus would have them throw it over again and they would catch something. What are we to learn about Jesus from this part of the story? Clearly something was meant to be learned or John wouldn’t have felt the need to record, in Holy Scripture. The measure of the catch, whatever else 153 might mean, clearly the point is that the catch was large.

What shall we learn? Do you think it could be something as simple as the fact that it is Jesus who provides for us often in spite of our best efforts? Jesus was not merely their ‘coworker.’ He did all the work! Perhaps it is that Jesus is giving; giving more than we expect. It certain did catch them by surprise. Or perhaps it was not so material after all. Perhaps Jesus was testing Peter and John and Thomas and Nathaniel and James and the other two. Perhaps he wanted to know: What do these men love more: Me or fish? Me or material gain? Now that they have been successful, will they stay in the boat, on the water, fishing? By the time they are all on the beach, ‘No one dared ask him ‘are you the Lord’; they knew.” John saw: “It is the Lord!” I think Peter makes his point too: he jumps in the water and doesn’t even wait for the fish or his friends. For him, Jesus is all he sees.

The third question also has to do with fish: Why does Jesus cook the disciples fish for breakfast? I might ask it another way: Why does the Resurrected Lord Jesus Messiah build a fire, bake some bread, fillet some fish, and prepare anything for the disciples? “Come and have breakfast.” What a strange thing this is! The Lord of the Universe, the First fruits of the Resurrection, the Lamb of God who takes away the sins of the World, the Alpha, the Omega, the Bread of Life, Living Water, the King of Israel—we have come so far in John’s Gospel!—making breakfast on the beach for these ordinary fishermen. It is indeed a strange world Christians inhabit. We have strange ideas about God at times, but this one is the strangest of them all: God making breakfast!

So what do we learn about Jesus? I think it is rather simple and it goes back to the upper room. One of the last things the disciples experienced with Jesus was in the upper room when he washed their feet before his crucifixion. Now here is Jesus after his crucifixion, after his resurrection, still doing the same thing; i.e. serving. So Jesus is still modeling for his disciples the sort of life attitude that should characterize us as well. Why does Jesus remain one who serves?

So finally, our fourth question: Why does Jesus hand them some fish? “Jesus came, took the bread and gave it to them, and did the same with the fish.” I recall a time when Jesus multiplied bread and fish and fed a multitude of people. The story is told in Mark’s Gospel, Matthew’s Gospel, Luke’s Gospel, and John’s Gospel. But wherever the story is told, and whatever the focus, Jesus is always the Host. Jesus invites people to sit down in groups. Jesus takes bread and passes it out to others. He provides the fish. He takes the fish. He blesses the fish. Then he gives the fish back to us. He does the same with the bread. But it doesn’t matter if it is an unruly mob that wants to make him king by force, or if it is a group of hungry people who had been with him all day and hadn’t prepared themselves by bringing lunch, or if it was a couple of disciples on the road to Emmaus, 5,000 Jews, or 4,000 Gentiles, or a few disciples who had gone back to a failed fishing career. Jesus is the Host. It doesn’t matter if it is 2 fish and 5 loaves or 153 fish and ‘some bread.’ Jesus is the Host.

We are invited to a meal that is Hosted and blessed by Jesus. Isn’t it somewhat ironic that it is Jesus who does all the work in this Resurrection story? Jesus catches the fish. Jesus bakes the fish and bread—and builds the fire. Jesus asks all the questions. Jesus invites them to breakfast. Jesus takes the bread and fish and gives it to the hungry disciples who, after a failed night of fishing, were bound to be quite hungry. Do you think this Resurrection story is telling us there is nothing we can do in this life apart from Jesus? Do you think it teaches us about the nature and character of Jesus and that if he is willing to be so perhaps we should too? Why does Jesus remain the host after his resurrection?

Fish! Going fishing. Failing at fishing. Catching Fish. Cooking Fish. Blessing and serving fish with his own hands. Jesus did a lot of things that morning that he had done all his life with the disciples. He caught their fish. He served them. He hosted them at the table. This same Jesus who was on the beach with them that morning was the same Jesus who had been crucified a week or so earlier. It’s not so much that Jesus wanted them to forget things as much as it was that he wanted them to remember things. He wanted them to remember Himself. He reinforced their memories by Being Himself. Let us remember that Jesus who lived in Palestine is with me today.

Tharekadavil
Sermon 2009 
സര്‍വ്വസംഗ പരിത്യാഗയായി, അസീസ്സിയിലെ വി. ഫ്രാന്‍സിസ്‌ തന്റെ സുഹൃത്തായ ലെയോയുമൊത്ത്‌ ഒരു പാടവരമ്പത്തുകൂടി നടന്നുപോകുന്ന ഒരു രംഗമുണ്‌ട്‌ കസന്‍ദ്‌സാക്കിസിന്റെ 'സെയ്‌ന്റ്‌ ഫ്രാന്‍സിസ്‌' എന്ന വിഖ്യാതമായ നോവലില്‍ ദൈവമഹത്വത്തെ പാടിസ്‌തുതിച്ചുകൊണ്‌ട്‌ കടന്നുപോകുന്ന അവരുടെ മുന്‍മ്പിലേക്ക്‌ അവിടെ ചേറില്‍ പണിതുകൊണ്‌ടിരുന്ന ഒരു കര്‍ഷകന്‍ ചാടിവിണുകൊണ്‌ട്‌ പറഞ്ഞു: ''നിങ്ങളാണോ അസീസ്സിയിലെ ഫ്രാന്‍സിസ്സ്‌. നിങ്ങളൊരു വിശുദ്ധനാണെന്ന്‌ കേട്ടിട്ടുണ്‌ട്‌. അങ്ങനെയായിരിക്കണം കേട്ടോ''. ഇത്രയും പറഞ്ഞിട്ട്‌ അയാള്‍ പണിസ്ഥലത്തേക്ക്‌ തിരികെപ്പോയി. ഫ്രാന്‍സിസ്സിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.: ''കേട്ടോ ലെയോ ദൈവം ചേറില്‍ നിന്ന്‌ വന്ന്‌ എന്നെ ശാസിച്ചിട്ട്‌ മടങ്ങിപ്പോയത്‌''. ക ണ്‌ടുമുട്ടുന്ന എല്ലാവരിലും മിശിഹായെ ദര്‍ശിക്കാനും, കേള്‍ക്കുന്ന ഓരോ വാക്കിലും ദൈവഹിതം മനസ്സിലാക്കിയിരുന്ന മഹത്തുക്കളായിരുന്നു വിസുദ്ധന്മാരെല്ലാവരും. ഇപ്രകാരമ്‌ളള ഒരു മിശിഹാനുഭവത്തിന്റെ കഥയാണ്‌ നാമിന്നു വായിച്ചുകേട്ട വി. ഗ്രന്ഥഭാഗം.
കരയില്‍ നിന്ന്‌ ഇരുനൂറുമുഴം മാത്രം അകലെക്കിടക്കുന്ന ഒരു വെളളത്തിനരികെ ഒരു മീന്‍കൂട്ടമുണ്‌ടെങ്കില്‍ കടലിനെകുറിച്ച്‌ സാമാന്യജ്ഞാനമുളള ഒരു കൊച്ചുകുട്ടിക്കുപ്പോലും പകല്‍ വെളിച്ചത്തില്‍ കരയില്‍ നിന്ന്‌ അത്‌ തരിച്ചറിയാനും മുക്കുവരെ സഹായിക്കുവാനും കഴിയും എന്നാണ്‌ പറയപ്പെടുന്നത്‌. ഇപ്രകാരമുളള ഒരു സാധാരണ സംഭവത്തിലും ദൈവത്തിന്റെ ഇടപെടല്‍ തിരിച്ചറിഞ്ഞ്‌ അത്‌ കര്‍ത്താവാണ്‌ എന്ന്‌ ആര്‍ത്തുവിളിക്കുന്ന ശിഷ്യന്റെ ഉത്സാഹത്തിമിര്‍പ്പാണ്‌ ഉത്ഥാനാനുഭവത്തിലൂടെ കടന്നുപോകുന്ന ഓരോ ക്രൈസ്‌തവനും സ്വന്തമാക്കേണ്‌ടത്‌.
ഒരു സാധാരണ വിശ്വാസിയുടെ ജീവിത്തിലുണ്ടാകുന്ന രണ്ട്‌ അനുഭവങ്ങള്‍ ഈ സംഭവത്തില്‍ വ്യക്തമാകുന്നുണ്‌ട്‌. 1) നിസംഗതയോടെ കര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഓടിപോകുന്ന ശിഷ്യന്‍; 2). ആവേശത്തോടെ കടലിലേയ്‌ക്കെ്‌ടുത്തുചാടി പുറകോട്ട്‌ വലിക്കുന്ന തിരമാലകളെ കിറിമുറിച്ച്‌ കര്‍ത്താവിങ്കലേയ്‌ക്ക്‌ നീന്തിയടുക്കുന്ന ശിഷ്യന്‍. ഈ തലങ്ങളെ നമുക്കൊന്ന്‌ ധ്യാനിക്കാം.
നീയെനിക്കുതന്നവരില്‍ നാശത്തിന്റെ പുത്രനല്ലാതെ ഒരുവന്‍പോലും നഷ്ടപ്പെട്ടിട്ടില്ല (യോഹ17,12) എന്ന്‌, രക്തത്തുളളികള്‍ ഇറ്റിറ്റു വീഴുമ്പോഴും ആത്മവിശ്വാസത്തോടെ പിതാവിന്റെ മുമ്പില്‍ അവകാശവാദമുന്നയിച്ച ദിവ്യനാഥന്റെ വാക്കുകളെ വെറും പാഴ്‌വക്കുകളാക്കികൊണ്‌ട്‌ ഓടി മറയുന്ന (മര്‍ക്കോസ്‌ 14.50) ശിഷ്യന്‍മാരെ നാം ദുഃഖവെളളിയാഴ്‌ച ധ്യാനിച്ചു. മൂന്നുവര്‍ഷം കൂടെ കൊണ്‌ടുനടന്ന്‌ പകര്‍ന്നു നല്‌കിയ സ്‌നേഹത്തിന്റെ വചനത്തിന്റെ മുത്തുകളുമെല്ലാം സഹനത്തിന്റെ നിമിഷങ്ങളില്‍ പാറപ്പുറത്തുവീണ വിത്തുപ്പോലെ (മത്താ 13.21) നശിച്ചുപോയി. അവയെല്ലാം മറന്ന്‌ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി മരണത്തെ കിഴടക്കികൊണ്‌ട്‌ അവനെത്തി. വിശ്വസിക്കാന്‍ പിടിവാശികാണിച്ച ശിഷ്യനെ തന്റെ മുറിവുകളില്‍ വിരലിടുവാന്‍ ക്ഷണിച്ച്‌ (യോഹ20.27) തെളിവും നല്‌കി. അവര്‍ക്ക്‌ പുതിയ ദൗത്യവും നല്‌കി (യോഹ 20.21-23), തന്റെ പ്രതിനിധികളായി അവരോധിക്കുകയും ചെയ്‌തതിനുശേഷമാണ്‌ ഇപ്പോള്‍ അവര്‍ വീണ്‌ടും അവിടുത്തെ വചനങ്ങള്‍ ഉപേക്ഷിച്ച്‌ കടലിന്റെ ആഴങ്ങള്‍ തേടിപ്പോകുന്നത്‌, വഴിയരുകിലെ വിത്തുപ്പോലെ (മര്‍ക്കോസ്‌ 4.14-15); അതോ മളളുകള്‍ക്കിടയില്‍ വിണവിത്തോ? (മര്‍ക്കോ 4. 19).
ഇത്‌ രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറം ഏഴുശിഷ്യന്‍മാരുടെ ജീവിതത്തിലുണ്ടായ ഒരു ചെറിയ അനുഭവമല്ല. ഈ ആധുനിക യുഗത്തിലും പ്രതിദിനം സഭാമാതാവ്‌ അനുഭവിച്ചുകൊണ്‌ ടിരിക്കുന്ന നീറുന്ന ഒരു വേദനയാണ്‌. ഇന്നും അവളുടെ പ്രിയപ്പെട്ട മക്കളില്‍ പലരും, മാമോദീസ സ്വീകരിച്ചിട്ടും മിശിഹായെ തങ്ങളുടെ കര്‍ത്താവും ദൈവവുമായി സ്വീകരിച്ചിട്ടും വഴി പിഴച്ച പല പ്രത്യയ ശാത്രങ്ങളുടെയും ആള്‍ ദൈവങ്ങളുടെയും പിന്നാലെ പോകുന്നു; വചനത്തെയും ദൈവ രഹസ്യങ്ങളേയും ദുര്‍വ്യാഖ്യാനം ചെയ്‌തും വളച്ചൊടിച്ചും സഭാമക്കളെ വഴിതെറ്റിക്കുന്ന പല പ്രസ്ഥാനങ്ങളുടെയും പിന്നാലെ പോകുന്നു. ഇവരൊക്കെ ഒരു നിമിഷം തിബേരിയൂസിന്റെ തീരത്തേയ്‌ക്കൊന്നു നോക്കിയിരുന്നെങ്കില്‍ ... അവിടെ കുത്തിതുളക്കപ്പെട്ട ഹൃദയവും തുറന്ന്‌, ആണിപ്പഴുതുകളുളള കരങ്ങലും നീട്ടി പ്രാതലും ഒരുക്കിവെച്ച്‌ 'എന്റെ കുഞ്ഞുങ്ങളേ' (്‌. 5 ) എന്നു വിളിച്ചു കാത്തിരിക്കുന്ന ആ നല്ല നാഥന്റെ കനിവാര്‍ന്ന പൊന്മുഖം ഒന്നു ദര്‍ശിച്ചിരുന്നെങ്കില്‍...
ഇവിടെയാണ്‌ പ്രിപ്പെട്ടവരേ, ശിഷ്യത്വത്തിന്റെ രണ്‌ടാമത്തെ തലം യാഥാര്‍ത്ഥ്യമാകുന്നത്‌. തങ്ങളെ അവിടുന്ന്‌ ഇനിയും ഉപേക്ഷിച്ചിട്ടില്ല; പൂര്‍വ്വാധികം സ്‌നേഹത്തോടെ കാത്തിരിക്കുകയാണ്‌ എന്നു മനസ്സിലാക്കിയ നിമിഷത്തില്‍ പ്രേഷ്‌ഠ ശിഷ്യന്‍ പാപത്താല്‍ നഗ്നമായ തന്റെ ആത്മാവിനെ വിശുദ്ധിയുടെ പുറംകുപ്പായവും ധരിപ്പിച്ച്‌ ഇളകിമറിയുന്ന കടലിന്റെ വിരിമാറിലേയ്‌ക്കെടുത്തുചാടിയത്‌. എല്ലാ പ്രതിബന്ധങ്ങളെയും എതിര്‍പ്പുകളേയും ഒറ്റയ്‌ക്ക്‌ തരണംചെയ്‌ത്‌ അവിടുത്തെ സവിധത്തിലേയ്‌ക്ക ആദ്യമെത്തിയത്‌. അവിടുന്ന്‌ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഈയൊരു മാനസാന്തരമാണ്‌. നമ്മുടെയൊക്കെ ജീവിതത്തിലും ദൈവത്തെ മറന്ന്‌ അവിടുത്തോട്‌ മറുതലിച്ച്‌ അവിടുന്നില്‍ നിന്ന്‌ അകന്നിരിക്കുന്ന അവസ്ഥകളുണ്‌ ടായിരിക്കാം. വിശ്വാസിയെന്ന്‌ അഭിമാനിക്കുമ്പോഴും, വിശ്വാസത്തിന്റെ പ്രകരണങ്ങള്‍ അധരങ്ങള്‍കൊണ്‌ട്‌ ഉരുവിടുമ്പോഴും ചിലരുടെയെങ്കിലും ഹൃദയങ്ങള്‍ തിബേരിയുസിന്റെ ആഴങ്ങളില്‍ നിന്ന്‌ കോരിയെടുക്കാവുന്ന മത്സ്യത്തിന്റെ വലിപ്പത്തിലായിരിക്കും അഭിരമിക്കുന്നത്‌. ഇവിടെ തിരിച്ചറിയുക - തീരത്തുനിന്ന്‌ നിയന്ത്രിക്കുന്ന കര്‍ത്താവിന്റെ വചനങ്ങളെ അവഗണിച്ചാല്‍ രാത്രയുടെ അന്ത്യയാമത്തില്‍ കൈവശമുണ്ടാകുക ഒഴിഞ്ഞതോണിയും നനഞ്ഞ വലയുംമാത്രമായിരിക്കും.
ഇല്ലായ്‌മകളെ നിറവുകളാക്കാന്‍ ആദ്യമേ ചെയ്യേണ്‌ടത്‌ നമ്മെ മാടിവിളിക്കുന്ന ദൈവസ്വരത്തിന്‌ കാതോര്‍ക്കുക എന്നതാണ്‌. നമ്മുടെയോക്കെ സാധാരണ ജീവിതാനുഭവങ്ങളിലും പ്രകടമാകുന്ന ദൈവ പരിപാലനയെ നമുക്ക്‌ കണ്‌ടെത്താനാകണം. അപ്പോഴാണ്‌ 'അത്‌ കര്‍ത്താവാണ്‌ എന്ന തിരിച്ചറിവിന്റെ ഏറ്റുപറച്ചില്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്‌ ഉരുത്തിരിയുക. ഇത്‌ നമ്മിലുളള നഗ്നതയെ തിരിച്ചറിയാന്‍ സഹായിക്കും. ആദിമാതാപിതാക്കള്‍ക്ക്‌ തങ്ങള്‍ നഗ്നരാണ്‌ എന്ന്‌ തോന്നിയത്‌ ദൈവത്തോട്‌ മറുതലിച്ചപ്പോഴാണെങ്കില്‍ പത്രോസിന്‌ തന്റെ നഗ്നത ദൃശ്യമായത്‌ കര്‍ത്താവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോഴാണ്‌.
എന്താണ്‌ ഈ നഗ്നത ? ദൈവം നല്‌കിയ വിശുദ്ധിയുടെ ആവരണത്തെ സ്വന്തം പ്രവര്‍ത്തികളാല്‍ ഉരിഞ്ഞുകളയുമ്പോള്‍, ദൈവഹിത്തിനെതിരായി സ്വന്തം താല്‌പര്യങ്ങളെയും ലോകമോഹങ്ങളെയും പ്രതിഷ്‌ഠിക്കുമ്പോള്‍ നമ്മുടെ ആത്മാവിനുണ്‌ടാകുന്ന അവസ്ഥാവിശേഷമാണ്‌ നഗ്നത. ഈ നഗ്നത നാം മറയ്‌ക്കേണ്‌ ടതുണ്‌ട്‌. അതിനു നാം അനുതപിക്കണം. നഷ്ടപ്പെട്ടുപോയ വിശുദ്ധി കൂദാശാസ്വീകരണങ്ങളിലൂടെയും നന്മപ്രവര്‍ത്തികളിലൂടെയും വീണ്‌ടെടുക്കണം.
ഇത്‌ പറയുന്നത്ര എളുപ്പമായിരിക്കണമെന്നില്ല. ഇപ്പോഴായിരിക്കുന്ന വഞ്ചിയില്‍ നിന്ന്‌ അലകടലിലേക്ക്‌ ചാടേണ്‌ ടതായി വരാം നാമായിരിക്കുന്ന പല സാഹചര്യങ്ങളേയും സുരക്ഷിത സങ്കേതങ്ങളെയും ഉപേക്ഷിക്കേണ്‌ടതായിട്ടുണ്‌ട്‌. വഞ്ചിയില്‍ നിന്ന്‌ താഴെയ്‌ക്കുനോക്കുമ്പോള്‍ നാം ഒരുപക്ഷേ കാണുന്നത്‌ ഇരച്ചുകയറുന്ന തിരമാലകളായിരിക്കും. തിരത്തുനിന്നും ദൂരത്തേയ്‌ക്ക്‌ വലിച്ചകറ്റാന്‍ അവ പരിശ്രമിക്കും. മനസ്സുറപ്പുണ്ടാവണം; തിരത്തു നില്‍ക്കുന്ന മുറിപ്പാടുളളവനില്‍ മാത്രം ദൃഷ്ടികളുന്നി എടുത്തുചാടുക ശക്തിയോടെ നീന്തുക ഇരുകൈകളും നിട്ടി അവന്‍ സ്വീകരിക്കും. അവന്‍ ഒരുക്കിയിരിക്കുന്ന പ്രാതലും കരുതിവച്ചിരിക്കുന്ന സമ്മാനങ്ങളും അപ്പോള്‍ നമുക്കാവശ്യമാകും. ഒരിക്കലും സംശയിക്കേണ്‌ടതില്ല. കാരണം മൂന്നുവട്ടം തളളി പറഞ്ഞവനെ, പ്രര്‍ത്ഥനയ്‌ക്കായി ഒരുമിച്ചുകുടിയിരുന്ന ശിഷ്യരെ മീന്‍പിടിക്കാന്‍ പ്രചോദിപ്പിച്ചവനെ, ഉടന്‍തന്നെ സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലേല്‌പിച്ച കരുണാമയനാണ്‌ നമ്മുടെ കര്‍ത്താവ്‌. ആ സ്‌നേഹത്തില്‍ നിന്നും അകന്നുപോയ നിമിഷങ്ങളെയോര്‍ത്ത്‌ മനുക്ക്‌ മാപ്പുചോദിക്കാം. തിരികെയെത്താനുളള കൃപാവരത്തിനായി ഈ ബലിയില്‍ തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിക്കാം.

തയാറാക്കിയത്‌
മാത്യു ശൗര്യാംകുഴി
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home