Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ശ്ലീഹാക്കാലം നാലാം ഞായര്‍
Readings: Deuteronomy 1:16-33; Isaiah 1:10-20; 1Corinthians 9:19-27; Luke 6:27-42

വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്‌ കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ തിരഞ്ഞെടുത്തതിന്‌ ശേഷം അവര്‍ക്ക്‌ നല്‍കുന്ന ആദ്യത്തെ ഉപദേശത്തിന്റെ ഭാഗമാണ്‌ ഇന്നത്തെ സുവിശേഷഭാഗം. ഈ സുവിശേഷ ഭാഗത്ത്‌ രണ്‌ട്‌ പ്രധാന കാര്യങ്ങള്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നു.

1. ശത്രുക്കളെ സ്‌നേഹിക്കുക എന്നത്‌ ക്രിസ്‌താനിക്ക്‌ ദൈവം നല്‍കുന്ന കല്‍പനയാണ്‌ (27-ാം വാക്യം).

2. മറ്റുള്ളവരെപ്പോലെ നാം ജീവിക്കുകയും വിശേഷവിധിയായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നെങ്കില്‍ അതുകൊണ്‌ട്‌ എന്ത്‌ പ്രയോജനമെന്ന്‌ കര്‍ത്താവ്‌ ചോദിക്കുന്നു. ജീവിതത്തില്‍ അടിസ്ഥാനപരമായ മാനസാന്തരം സംഭവിക്കുന്നില്ല എങ്കില്‍ നമ്മുടെ വിശ്വാസം കൊണ്‌ട്‌ ഒരു പ്രയോജന വുമില്ല എന്നര്‍ത്ഥം.

ഒരു കഥ: `ഫ്രാന്‍സീസിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പാവപ്പെട്ട ഒരു മെത്രാനായിരുന്നു ബീയേന്‍വെന്യു. അദ്ദേഹത്തെ സഹായിക്കുന്നതിനായി ഭവനത്തില്‍ അദ്ദേഹത്തിന്റെ സഹോദരിയും പ്രായമായ മറ്റൊരു സ്‌ത്രീയും താമസിച്ചിരുന്നു. ഒരു ദിവസം വൈകുന്നേരം പുറത്തിറങ്ങിയപ്പോള്‍ ജിന്‍വാല്‍ജിന്‍ എന്ന അപരിചിതനായ ഒരു വ്യക്തി കഠിനമായ തണുപ്പില്‍ റോഡില്‍ ഇരിക്കുന്നത്‌ മെത്രാന്‍ കണ്‌ടു. നല്ലവനായ മെത്രാന്‍ ജിന്‍വാല്‍ജിനെ വീട്ടിലേക്ക്‌ ക്ഷണിക്കുകയും അയാള്‍ക്ക്‌ ആവശ്യമായ ഭക്ഷണവും മറ്റ്‌ സാധനങ്ങളും നല്‍കുകയും ആ രാത്രിയില്‍ ആ ഭവനത്തില്‍ അന്തിയുറങ്ങാന്‍ അയാളെ അനുവദിക്കുകയും ചെയ്‌തു. നേരം പുലരാറായപ്പോള്‍ തങ്ങളുടെ ഭവനത്തിലെ സ്വര്‍ണ്ണ-വെള്ളി നിര്‍മ്മിതമായ പാത്രങ്ങളും അലങ്കാര വസ്‌തുക്കളുമെല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നതായി ഭവനത്തിലെ സ്‌ത്രീകള്‍ കണ്‌ടു. അവര്‍ മെത്രാനടുത്ത്‌ പരാതിപെട്ടു. മെത്രാന്‍ ഇപ്രകാരം മറുപടി പറഞ്ഞു: `ഈ വസ്‌തുക്കളൊന്നും നമ്മുടെ സ്വന്തമായിരുന്നില്ല; വാസ്‌തവത്തില്‍ അതെല്ലാം പാവപ്പെട്ടവര്‍ക്ക്‌ അര്‍ഹിക്കുന്നതായിരുന്നു. അത്‌ ഒരു പാവപ്പെട്ടവന്‍ എടുത്തു എന്നു മനസ്സിലാക്കിയാല്‍ മതി. എന്നാല്‍ ജിന്‍വാല്‍ജിന്‍ പോയപ്പോള്‍ അസാധാരണമായ എന്തോ കണ്‌ട പോലീസുകാര്‍ അവനെ പിടികൂടുകയും ചോദ്യം ചെയ്‌തു കഴിഞ്ഞപ്പോള്‍ അവന്റെ കൈയിലുള്ള വിലപ്പെട്ട വസ്‌തുക്കളെല്ലാം മെത്രാന്റേതാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തു. പ്രഭാതത്തില്‍ തന്റെ വാതില്‍ക്കല്‍ ആരോ മുട്ടുന്നതുകേട്ട്‌ മെത്രാന്‍ വാതില്‍ തുറന്നപ്പോള്‍ കണ്‌ടത്‌ ജിന്‍വാല്‍ജിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ കൊണ്‌ടുവന്നിരിക്കുന്ന പോലീസുകാരനേയും അവരോടൊപ്പം ശിരസ്സ്‌ താഴ്‌ത്തിയിരിക്കുന്ന ജിന്‍വാല്‍ജിനെയുമാണ്‌. മെത്രാന്‍ പെട്ടെന്ന്‌ വാതിലിനടുത്തിരുന്ന വെള്ളിത്തിരിക്കാല്‍ എടുത്തുകൊണ്‌ട്‌ `ജിന്‍വാല്‍ജിന്‍ വിലപിടിച്ച ഈ തിരികാലുകളും നിനക്കു ഞാന്‍ തന്നതായിരുന്നില്ലേ. എന്തുകൊണ്‌ടാണ്‌ അത്‌ കൊണ്‌ടുപോവാതിരുന്നത്‌` എന്നവനോട്‌ ചോദിച്ചു. ഇത്രയും ആയപ്പോള്‍ പോലീസുകാര്‍ ക്ഷമാപണം ചെയ്‌ത്‌ മടങ്ങിപ്പോയി. തല താഴ്‌ത്തി നിന്ന ജിന്‍വാല്‍ജിനോട്‌ മെത്രാന്‍ പറഞ്ഞു, `നിന്റെ ആത്മാവിനെ ഞാന്‍ ഈ വിലക്ക്‌ ദുഷ്ടതയുടെ കരങ്ങളില്‍ നിന്നും വാങ്ങി ദൈവകരങ്ങളില്‍ കൊടുക്കുകയാണ്‌`. ഈ കഥയുടെ പശ്ചാത്തലത്തില്‍ നമുക്ക്‌ ഇന്നത്തെ സുവിശേഷം വായിക്കാം: "എന്റെ വാക്ക്‌ ശ്രവിക്കുന്ന നിങ്ങളോട്‌ ഞാന്‍ പറയുന്നു..." (ലൂക്കാ 6:27 മുതല്‍).

ശത്രുക്കളെ സ്‌നേഹിക്കുവാനുള്ള കര്‍ത്താവിന്റെ കല്‍പന അപ്രായോഗികവും യുക്തിക്കു നിരക്കാത്തതുമായി തോന്നിയേക്കാം, എന്നാല്‍ കര്‍ത്താവിന്റെ കല്‍പനയായതിനാല്‍ അത്‌ പ്രവര്‍ത്തികമാക്കാതെ നമുക്ക്‌ മറ്റുള്ളവരേക്കാള്‍ നേട്ടം ഒന്നുമില്ല എന്നത്‌ ഒരു യാഥാര്‍ത്ഥ്യം മാത്രം. നാം ദൈവമക്കളായി വിളിക്കപ്പെട്ടവരാണ്‌. ദൈവമക്കളെന്നാല്‍ ദൈവത്തെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നവര്‍ എന്നര്‍ത്ഥം. "വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നവരാകുവിന്‍; ക്രിസ്‌തു നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍" എന്നാണ്‌ വി. പൗലോസ്‌ ശ്ലീഹാ എഫേസോസുകാരോട്‌ കല്‍പ്പിക്കുന്നത്‌ (എഫേ 5:1-2). ദൈവമക്കളാകണമെങ്കില്‍ നമ്മളില്‍ നിന്നും എന്ത്‌ തിരിച്ചുലഭിക്കും എന്ന്‌ പ്രതീക്ഷിക്കാതെ, സ്വന്തം പുത്രനെപ്പോലും നമുക്ക്‌ തരാന്‍ തയ്യാറായ ദൈവത്തെപ്പോലെ നാം സ്‌നേഹിക്കാന്‍ പഠിക്കുകമാത്രമല്ല ശത്രുവിന്റെ പാദങ്ങള്‍ കഴുകുകയും, അവനുവേണ്‌ടി പ്രാര്‍ത്ഥിച്ചുകൊണ്‌ട്‌ അവനാല്‍ പ്രഹരിക്കപ്പെട്ട്‌ മരിച്ച പുത്രന്റെ മനോഭാവം സ്വന്തമാക്കുകകൂടി വേണം.

പിതാവായ ദൈവത്തിന്റെ മനോഭാവം എന്തെന്ന്‌ യോനാപ്രവചകന്റെ കഥയിലൂടെ വി. ഗ്രന്ഥം വ്യക്തമാക്കുന്നുണ്‌ട്‌: യോന അയക്കപ്പെട്ടത്‌ ഇസ്രായേലിന്റെ ശത്രുവും അന്തകനുമായ അസ്സീറിയായുടെ തലസ്ഥാനമായ നിനിവോയിലേക്കാണ്‌. അവരോട്‌ ദൈവത്തിന്റെ കരുണയുടെ സന്ദേശം നല്‍കാനാണ്‌ യോനായിക്ക്‌ വിളി ലഭിച്ചത്‌.

നമ്മുടെ ശത്രു ആരാണെന്നും ഇന്നത്തെ സുവിശേഷം വ്യക്തമാക്കുന്നുണ്‌ട്‌. അത്‌ നമ്മുടെ ചെകിട്ടത്തടിക്കുകയും നമുക്കുള്ളതെല്ലാം അപഹരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്‌. അവരെ കാണുമ്പോഴും അവരുടെ ശത്രുതയുടെ പ്രഹരത്തിന്‌ വിധേയമാകുന്വോഴും ക്രിസ്‌തുവിന്റെ മനോഭാവങ്ങളോടെ അവര്‍ക്ക്‌ നന്മ ചെയ്യാനാഗ്രഹിക്കുകയും, അവരെ അനുഗ്രഹിക്കുകയും, അവര്‍ക്ക്‌ വേണ്‌ടി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ കഴിയുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ ഉയരങ്ങളിലേക്ക്‌ നാം വളരേണ്‌ടിയിരിക്കുന്നു. അതിനുകഴിയുന്നത്‌ ഞാന്‍ പിതാവിന്റെ മകനാണെന്നും ക്രിസ്‌തുവിന്റെ ഉറ്റ മിത്രമാണെന്നും ഈ ലോകത്തിന്‌ ഒരു സുവിശേഷമാകാന്‍ വിളിക്കപ്പെട്ടവനാണെന്നുമുള്ള ആഴമായ ബോധ്യമാണ്‌. പ്രാര്‍ത്ഥനയിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയും ശത്രുസ്‌നേഹം അഭ്യസിക്കാന്‍ നമുക്ക്‌ കഴിയുമെങ്കില്‍ നാം ദൈവമക്കളായി തീരുകയും നമ്മുടെ പ്രതിഫലം വലുതായിരിക്കുകയും ചെയ്യുമെന്ന്‌ സുവിശേഷം പറയുന്നു. പിതാവിന്റെ മക്കളാകാന്‍ കര്‍ത്താവ്‌ വിളിക്കുന്നത്‌ പഴയ കാല സാമൂഹിക വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിലാണ്‌. അന്ന്‌ കുലത്തൊഴില്‍ ചെയ്യുക എന്നതായിരുന്നു ഓരോരുത്തരുടെ വിളി. ആശാരിയുടെ മകന്‍ ആശാരിയാകണം, തട്ടാന്റെ മകന്‍ തട്ടാനാകണം.... അതുപോലെ സ്വര്‍ഗ്ഗ പിതാവിന്റെ മകന്‍ പിതാവിന്‌ സാദൃശ്യമാകണമെന്ന്‌ വ്യക്തം.

പലപ്പോഴും നമ്മുടെ മാനസാന്തരത്തിലൂടെ ശത്രു ഇല്ലാതാകുമെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ലില്ലി എന്ന ഒരു ചൈനീസ്‌ യുവതിയുടെ കഥ ഇതാണ്‌ കാണിക്കുന്നത്‌. വിവാഹം കഴിച്ച്‌ ഭര്‍തൃ കുടുംബത്തിലേയ്‌ക്ക്‌ വന്ന ലില്ലിയ്‌ക്ക്‌ ഭയാനകമായ ഒരു സാഹചര്യമാണ്‌ നേരിടേണ്‌ടിവന്നത്‌. അവളുടെ എല്ലാ അഭിപ്രായങ്ങളും അമ്മായിയമ്മ തിരസ്‌കരിക്കുകയും അവളെക്കുറിച്ച്‌ വളരെയധികം മോശമായ നുണപ്രചാരണങ്ങള്‍ നടത്തുകയും ചെയ്‌തു. ചൈനക്കാരുടെ അന്നാട്ടിലെ പാരമ്പര്യമനുസരിച്ച്‌ നിശ്ചിത സമയങ്ങളില്‍ മരുമക്കള്‍ അമ്മായിയമ്മയുടെ മുമ്പില്‍ ശിരസ്സ്‌ നമിക്കേണ്‌ടതും ആവശ്യമായിരുന്നു. അസഹനീയമായ ആ ജീവിതം കുറെ നാള്‍ നീണ്‌ടുപോയി. അങ്ങനെയിരിക്കെ ലില്ലി തന്റെ പിതാവിന്റെ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കുകയും, പച്ചമരുന്നു കച്ചവടക്കാരനായ അയാളോട്‌ തന്റെ അമ്മായിയമ്മയെ മറ്റുള്ളവര്‍ക്ക്‌ സംശയം തോന്നാത്തവിധത്തില്‍ കൊന്നു കളയാനുതകുന്ന എന്തെങ്കിലും വിഷം ആവശ്യപ്പെടുകയും ചെയ്‌തു. വിവേകിയായ ആ മനുഷ്യന്‍ തന്റെ കടയില്‍നിന്ന്‌ കുറച്ച്‌ പച്ചമരുന്നെടുത്ത്‌ ലില്ലിയ്‌ക്ക്‌ കൊടുത്തുകൊണ്‌ട്‌ ഇതുകൊണ്‌ടുപോയി എല്ലാ ദിവസവും അമ്മായിയമ്മയ്‌ക്ക്‌ നല്ല ഭക്ഷണത്തോടൊത്ത്‌ കൊടുക്കണമെന്ന്‌ പറയുകയും ചെയ്‌തു. ഇത്‌ വിഷമാണ്‌. ഇതു കഴിക്കുന്നവരുടെ ശരീരത്തില്‍ സാവധാനം വിഷം വര്‍ദ്ധിച്ചു വരുകയും അവര്‍ ഒരു ദിവസം മരിക്കുകയും ചെയ്യും എന്നയാള്‍ അവളോട്‌ പറഞ്ഞു. അതോടൊപ്പം ആര്‍ക്കും സംശയം ജനിക്കാതിരിക്കാനായി എല്ലാ ദിവസവും അമ്മായിയമ്മയ്‌ക്ക്‌ നല്ല ഭക്ഷണമുണ്‌ടാക്കി കൊടുക്കണമെന്നും, അവളുടെ പെരുമാറ്റത്തില്‍ വെറുപ്പുണ്‌ടെന്ന്‌ യാതൊരുവിധത്തിലും തോന്നരുതെന്നും പറഞ്ഞു. ലില്ലി വീട്ടില്‍ തിരിച്ചെത്തി വൈദ്യന്‍ പറഞ്ഞതുപോലെ ചെയ്‌തു. എല്ലാ ദിവസവും നല്ല ഭക്ഷണമുണ്‌ടാക്കി സംശയം തോന്നാതിരിക്കാന്‍ വളരെ `സ്‌നേഹത്തോടെ` അമ്മായിയമ്മയെ പരിചരിച്ചു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലില്ലി വീണ്‌ടും വൈദ്യന്റെ അടുത്തെത്തി. തന്റെ അമ്മായിയമ്മയ്‌ക്ക്‌ കൊടുത്ത വിഷം നിര്‍വ്വീര്യമാക്കാന്‍ എന്തെങ്കിലും വഴിയുണ്‌ടോയെന്നന്വേഷിച്ചു. കാരണം തന്റെ സ്‌നേഹപ്രകടനങ്ങളും ഭക്ഷണവും ആസ്വദിച്ച അമ്മായിയമ്മ അവളെ മകളെപ്പോലെ സ്‌നേഹിക്കാന്‍ തുടങ്ങുകയും അവളെക്കുറിച്ച്‌ നല്ലത്‌ പറയാന്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ ലില്ലിക്കും അമ്മായിയമ്മയെ സ്വന്തമമ്മയെപ്പോലെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്‌ട്‌. താനവള്‍ക്ക്‌ നല്‌കിയത്‌ വിഷമായിരുന്നില്ലെന്ന സദ്‌വാര്‍ത്ത അപ്പോള്‍ വൈദ്യന്‍ അവളോട്‌ പറഞ്ഞു.

മഹത്‌ വചനങ്ങള്‍

1. `പ്രതികാരം ചെയ്യാനാഗ്രഹിക്കുന്നവന്‍ രണ്‌ട്‌ ശവക്കുഴികള്‍ കുത്തേണ്‌ടിവരും`.

2. `മറ്റുള്ളവരോട്‌ ക്ഷമിക്കാന്‍ തയ്യാറാകാത്തവന്‍ താന്‍ തന്നെ കടക്കേണ്‌ട പാലം നശിപ്പിക്കുന്നവനാണ്‌` (ജോര്‍ജ്ജ്‌ ഹെര്‍ബെര്‍ട്ട്‌).

3. `അസൂസയും വിദ്വേഷവും ഒരുവന്റെ മനസ്സിനെ നശിപ്പിക്കുന്ന ക്യാന്‍സറാണ്‌`.

4. `നിങ്ങള്‍ വെറുക്കുന്നതുവരെ നിങ്ങളുടെ ശത്രൂവിന്‌ നിങ്ങളെ തോല്‍പിക്കാന്‍ കഴിയുകയില്ല; നിങ്ങള്‍ വെറുക്കാനാരംഭിക്കുമ്പോള്‍ നശിക്കാനും ആരംഭിച്ചിരിക്കാം` (റിച്ചാര്‍ഡ്‌ നിക്‌സന്‍).

5. `മരണ സമയത്ത്‌ താന്‍ അല്‍പമേ സ്‌നേഹിച്ചുള്ളുവെന്ന്‌ ദു:ഖിക്കാന്‍ ആര്‍ക്കും ഇടയാകരുത്‌` (ക്ലാര ലൂബിച്ച്‌).


ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

ശ്ലീഹാക്കാലത്തെ വായനകള്‍ പ്രായോഗിക ക്രൈസ്‌തവ ജീവിതത്തിന്‌ രൂപഭാവങ്ങല്‍ നല്‍കുന്നവയാണ്‌. പരിശുദ്ധാത്മാവിന്റെ ആഗമനത്താല്‍ പ്രചോദിതരായ അപ്പസ്‌തോലന്മാര്‍ വിശ്വസിച്ച്‌ സ്‌നാനം സ്വീകരിച്ച ക്രൈസ്‌തവ സമൂഹത്തിന്‌ ഉചിതമായ ജീവിതശൈലി രബപികരിക്കുവാന്‍ ഉതകുന്ന പ്രബോധനങ്ങള്‍ നല്‌കുന്നതില്‍ ഉത്സുകരായിരുന്നു. ക്രൈസ്‌തവരെ സംബദ്ധിച്ചിടത്തോളം പഴയനിയമ സംഹിതകള്‍ക്കും പ്രബോധനങ്ങള്‍ക്കും പ്രാധാന്യമുണ്‌ടെങ്കിലും അവയില്‍നിന്നും ഉരുത്തിരിയുന്ന ഉദാത്തമായ ആശയങ്ങല്‍ കുടുതല്‍ ആഴമായി ജീവിക്കാന്‍ കടപ്പെട്ടവരാണ്‌ അതുകൊണ്‌ടുതന്നെ നിയമങ്ങളെയും പ്രവാചകന്‍മാരെയും ഇല്ലാതാക്കുവാനല്ല പൂര്‍ത്തിയാക്കുവനാണ്‌ താന്‍ വന്നത്‌ എന്ന്‌ ഈശോതന്നെ പറയുന്നത്‌.
എന്തുകൊണ്‌ട്‌ ഈശോ പഴയനിയമ സംഹിതകള്‍ പൂര്‍ത്തികരിക്കണമെന്ന്‌ കരുതുന്നു. ദൈവമനുഷ്യ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇസ്രായേല്‍ ജനത്തിന്‌ ദൈവം പത്തുകല്‌പനകള്‍ നല്‌കുന്നത്‌. ഈ കല്‌പനകളാകട്ടെ ദൈവവുമായുളള ബന്ധത്തില്‍ തുടരുവാനും, ദൈവത്തിന്റെ സ്വന്തജനമായി നിലനില്‌ക്കുവാനും അവിടുന്ന്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നവ ലഭിക്കുവാനുമുളള ഉപാധികളായിരുന്നു. മറ്റുവാക്കുകളില്‍ ഇസ്രായേല്‍ ജനത്തിനുളള ജീവിതക്രമമായിരുന്നു പത്തുകല്‌പനകള്‍. ''നിങ്ങള്‍ എന്റെ വാക്കുകേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ എല്ലാജനതകളിലുംവെച്ച്‌ എനിക്ക്‌ പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും'' (പുറ 19.5). ഈ പത്തുകല്‌പനകളാകട്ടെ ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുളള ബന്ധത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായിരുന്നു. എന്നാല്‍ കാലങ്ങള്‍ കടന്നുപോകുന്നതോടെ ''കര്‍ത്താവ്‌ കല്‌പിച്ചതെല്ലാം ഞങ്ങള്‍ ചെയ്‌തുകൊളളാം'' (പുറ 19.8) എന്ന്‌ ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞ ജനം ഉടമ്പടിയുടെ ചൈതന്യത്തില്‍ നിന്നും അകന്നുപോയി. ഇതിന്റെ ഫലമായി ജനതയുടെ ധാര്‍മ്മിക ജീവിതത്തില്‍ നാലുതരത്തിലുളള അപഭ്രംശങ്ങള്‍ വന്നുചേര്‍ന്നു.
ഒന്നാമതായി, നൈയാമികമനോഭാവം. നിയമത്തെ നന്മയിലേക്ക്‌ വഴികാട്ടുന്ന ചുണ്‌ടുപലകയും ധര്‍മ്മാധര്‍മ്മങ്ങള്‍ വിവേജിച്ചാറിയാനുളള അടിസ്ഥാനമായി കണക്കാക്കുന്നതിനുപകരം നിയമത്തെ അതില്‍തന്നെഅന്ത്യമായി കാണുന്ന മനോഭാവത്തിലേക്കു ഇസ്രായേല്‍ ജനംവന്നു. നിയമലംഘനത്തിന്റെ പേരിലുളള വാഗ്വാദങ്ങളും ഈ പശ്ചാത്തലത്തിലാണ്‌ ഉടലെടുക്കുന്നത്‌. നിയമം മാര്‍ഗമേ ആകുന്നുളളു ലക്ഷ്യമല്ല എന്നുളള ചിന്തയാണ്‌ ഇവിടെ ഉണ്‌ടാകേണ്‌ ടത്‌. അതുകൊണ്‌ ടു തന്നെയാണ്‌ നിയമം നല്‌കുന്ന വ്യക്തിയും നിയമം വ്യാഖ്യാനിക്കുന്നവനും ഉണ്‌ ടായിരിക്കേണ്‌ ട ചിന്തകളും മനോഭാവങ്ങളും മോശക്ക്‌ തന്റെ അമ്മായിഅപ്പനായ ജത്രോ വിവരിക്കുന്നത്‌. അനുദിന ജീവിതത്തില്‍ തര്‍ക്കങ്ങളും പ്രതിസന്ധികളും സ്വാഭാവികം. എന്നാല്‍ അവ എപ്രകാരം കൈകാര്യം ചെയ്യണമെന്ന പ്രയോഗിക നിര്‍ദ്ദേശങ്ങളാണ്‌ ഒന്നാമത്തെ വായനയില്‍ നാം കാണുക.
രണ്‌ടാമതായി പഴയനിയമ ധാര്‍മ്മികതയില്‍ വന്നുചേര്‍ന്ന അപകടം അത്‌ ബാഹ്യാനുഷ്ടാനബന്ധിയായി പരിണമിച്ചു എന്നതാണ്‌. അന്തരികത നഷ്ടപ്പെട്ട ജീവിതത്തിനു അര്‍ത്ഥശൂന്യത കൈവരും എന്നതാണ്‌ ഇതിന്റെ ഫലം. അതുകൊണ്‌ ടുതന്നെ ബാഹ്യാനുഷ്‌ഠാനം ആന്തരികാവബോധത്തിന്റെയും ബോധ്യത്തിന്റെയും ഫലമാകണം. അറിവിന്റെ പരപ്പിനെക്കാള്‍ ബോധ്യത്തിന്റെ ഫലദായകത്വമാണ്‌ ഉണ്‌ടാകേണ്‌ടത്‌. ജീവിതം പലപ്പോഴും അനുഷ്‌ഠാന ബന്ധിയായിതീരുന്നത്‌ ആന്തരികതയുടെ അഭാവത്തിലാണ്‌. ഉദാഹരണമായി ഞായറാഴ്‌ച പളളിയില്‍പോകുന്നത്‌ അനുഷ്‌ഠാനത്തിന്റെ ഭാഗമാക്കുകയും കര്‍ത്താവിന്റെ ദിവസത്തിന്റെ ചൈതന്യം ഉള്‍കൊളളാതിരിക്കുകയും ചെയ്യുമ്പോള്‍ അത്‌ അന്തഃസാരശൂന്യമാവുകയാണ്‌. അതുകൊണ്ടാണ്‌ ഞായറാഴ്‌ച ആചരണം നിയമപാലനത്തിന്റെ പരിതിയില്‍കാണുന്നതിനുപകരം ക്രൈസ്‌തവാസ്‌തിത്വത്തിന്റെ ആവശ്യബോധത്തില്‍ നിന്നും ഉണ്‌ ടാകണമെന്ന്‌ ജോണ്‍പോള്‍ രണ്‌ ടാമന്‍ കര്‍ത്താവിന്റെ ദിവസം എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ നമ്മെ പഠിപ്പിക്കുന്നത്‌. ഇവ്വിധം ഇസ്രായേല്‍ ജനത്തിന്റെ ജീവിതത്തിലുണ്‌ ടായ ബാഹ്യാനുഷ്‌ഠാന ത്വരയെ ശക്തമായി അപലപിക്കുകയാണ്‌ രണ്‌ ടാമത്തെ വായനയില്‍. നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്‌? മുട്ടാടുകളെകൊണ്‌ ടുളള ദഹനബലികളും കൊഴുത്തമൃഗങ്ങളും മേദസ്സും എനിക്കുമതിയായി. കാളകളുടെയോ മുട്ടാടിന്റെയോ രക്തംകൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല. വ്യര്‍ത്ഥമായ കാഴ്‌ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്‌ (ഏശ 1.11-13). പകരം ആന്തരികതയിലേക്കും അതില്‍ നിരന്തരം ഉരുത്തിരിയുന്ന ബാഹ്യപ്രവര്‍ത്തനങ്ങളിലേക്കും മാറുവാന്‍ പ്രവാചകന്‍ ആവശ്യപ്പെടുന്നു. ''നിങ്ങളെതന്നെ കഴുകി വൃത്തിയാക്കുവിന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍ നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍ (ഏശ1.16-17).
മൂന്നാമത്തെ വായനയിലാകട്ടെ പൗലോസ്‌ശ്ലീഹാ പഴയ നിയമ ജീവിതക്രമത്തിലെ മൂന്നാമത്തെ അപകടത്തെ ചൂണ്ടി കാണിക്കുന്നതോടൊപ്പം സ്വജീവീത സാക്ഷ്യത്തിലൂടെ യഥാര്‍ത്ഥ ക്രിസ്‌തീയ ജീവിത ശൈലി എന്താണെന്നും വ്യക്തമാക്കുന്നു. യഹൂദചിന്തയിലൂരുത്തിരിഞ്ഞ മുന്നാമത്തെ അപകടം മുന്‍പു പറഞ്ഞ രണ്ടു ചിന്താഗതിയുടെ തുടര്‍ച്ചയാണ്‌. നൈയാമികതയ്‌ക്കും ബാഹ്യാനുഷ്‌ഠാനത്തിനും പ്രാമുഖ്യം നല്‌കുന്ന വ്യക്തി നിയമം പാലിക്കപ്പെടാനും, ബാഹ്യമായി അനുഷ്‌ഠിക്കുന്നുവെന്നു തെളിക്കുവാനും എത്ര മാത്രം മതിയോ അത്രമാത്രമേ ചെയ്യു. എന്നുപറഞ്ഞാല്‍ എത്ര കുറച്ചു ചെയ്‌താല്‍ നിയമപാലനമാകുമോ അതുകൊണ്ടു തൃപ്‌തിയടയുന്ന ജീവിത ശൈലി. എന്നാസ്‌ പുതിയനിയമം മിശിഹായും യഥാര്‍ത്ഥ ക്രിസ്‌തീയതയും അവശ്യപ്പെടുന്നതു പരമാവധി സ്‌നേഹവും പരമാവധി ശുശ്രൂഷയും പരമാവധി ക്ഷമയുമാണ്‌. കുരിശുമരണത്തോളം കീഴ്‌വഴങ്ങിയ ഈശോയും ദൈവത്തോടുളള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ ശൂന്യവല്‌കരിച്ച ഈശോയും ( ഫിലി 2.6) വളരെപ്പേരെ നേടേണ്ടതിന്‌ എല്ലാവരുടെയും ദാസനായി തീര്‍ന്ന പൗലോസും (1 കോറി 9.19) ഈ മനോഭാവത്തിന്റെ പ്രായോഗികത നമുക്ക്‌ വ്യക്തമാക്കുന്നു. പുതിയ നിയമ ധാര്‍മ്മികതയുടെ അനന്യത വ്യക്തമാക്കി തരുകയും ചെയ്യുന്നു.

മുന്‍പു പറഞ്ഞ മുന്നു മനോഭാവങ്ങളും പഴയനിയമവ്യാഖ്യാനങ്ങളിലും പ്രായോഗിക ജീവിതത്തിലും കടന്നുവന്നപ്പോള്‍ സ്വാഭാവികമായും തങ്ങള്‍ പുര്‍ണരാണെന്നും നീതി യുക്തരാണെന്നുളള തെറ്റായ ചിന്തയിലേക്കു വഴുതിവീഴാന്‍ ഇടയാക്കി. എന്നാല്‍ പുതിയ നിയമ ജീവിതശൈലിയുടെ അന്ത:സത്ത നിരന്തരമായ ആത്മശോധനയിലൂടെയും ജീവിത നവീകരണത്തിലൂടെയും പൂര്‍ത്തിയാക്കുവാന്‍ ആവശ്യപ്പെടുകയാണ്‌ ലൂക്കാ സുവിശേഷകന്‍. ലൂക്കായുടെ സുവിശേഷത്തിലും മത്തായിയുടെ സുവിശേഷത്തിലും ഈ ധാര്‍മ്മിക പ്രബോധനങ്ങള്‍ വരിക സുവിശേഷ ഭാഗ്യങ്ങള്‍ അവതരിപ്പിച്ച ശേഷമാണ്‌ എന്നതു ഏറെ പ്രസക്തമാണ്‌. മിശിഹായുടെ അനുയായികളുടെ ജീവിത ക്രമമാണ്‌ അഷ്‌ടഭാഗ്യങ്ങള്‍ അവതരിപ്പിക്കുക. തുടര്‍ന്ന്‌ ഇവയുടെ വ്യാഖ്യാനമെന്ന നിലയില്‍ 5,6,7 അദ്ധ്യായങ്ങള്‍ പഴയനിയമത്തിലെ പ്രബോധനങ്ങള്‍ അവതരിപ്പിച്ചശേഷം പുതിയനിയമത്തിന്റെ വ്യതിരിക്തതയും ഉദാത്തചിന്തകളും അവതരിപ്പിക്കുന്നു. അതിന്‌ ഒരു പ്രത്യക രീതി തന്നെയാണ്‌ മത്തായി ശ്ലീഹാ ഉപയോഗിക്കുക. കൊല്ലരുത്‌ കൊല്ലുന്നവന്‍ ന്യായവിധിക്കു അര്‍ഹനാണ്‌ എന്ന പുര്‍വ്വിരോടു പറയപ്പെട്ടതായി `` നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ'' (മത്താ 5.21) വ്യഭിചാരം ചെയ്യരുത്‌ എന്ന്‌ കല്‌പിച്ചിട്ടുളളതായി ``നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ'' (മത്താ 5.2) എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ പറഞ്ഞശേഷം എന്നാല്‍ ഞാന്‍ പറയുന്നു സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്കു അര്‍ഹനാകുന്നു. (മത്താ 5.22) ആസ്‌ക്തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ അവളുമായി വ്യാഭിചാരം ചെയ്‌തുകഴിഞ്ഞു (മത്താ 5.28) എന്ന ശൈലിയാണ്‌ മത്തായി തന്റെ സുവിശേഷത്തില്‍ സ്വീകരിക്കുക ലൂക്കായാകട്ടെ ഈ കാര്യങ്ങളെല്ലാം ഒരുമിച്ചു ഒരുഗണമായി അവതരിപ്പിക്കുന്ന എന്ന വ്യത്യാസമുണ്ട്‌. പക്ഷേ രണ്ടു പ്രതിപാദനങ്ങളുടേയും ലക്ഷ്യം യാഥാര്‍ത്ഥ ക്രിസ്‌തീയ ജീവിതത്തിന്റെ അന്ത:സത്ത എന്ത്‌ എന്നു വ്യക്തമാക്കുയാണ്‌. കേവലം നൈയാമികതയുടെ ചട്ടകൂട്ടില്‍ നിന്നും പ്രായോഗിക തലത്തിലേക്ക്‌ എത്തി നില്‌കക്കുന്നതാണ്‌ ക്രിസ്‌തീയത. അതു ആന്തരികതയുടെ പ്രകടനവും ബോധ്യങ്ങളില്‍ അടിയുറച്ചതുമാകണം. ചുരുക്കത്തില്‍ ക്രിസ്‌തീയ ജീവിതം ലോകത്തിന്റെ മാനദണ്‌ഡങ്ങളെയും മാനുഷികനിചാര വികാരങ്ങളും ഉല്ലംഘിക്കുന്നതാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഓരോ ക്രൈസ്‌തവത:ലോകത്തിന്റെ മുമ്പില്‍ വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കണം എന്ന മനുഷ്യജീവന്‍ എന്ന ചാക്രിക ലേഖനത്തില്‍ പോള്‍ ആറാമന്‍ പറഞ്ഞതു . ഇതിന്റെ ചുവടു പിടിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞു: ഓരോ ക്രൈസ്‌തവനും ലോകത്തിന്റെ മന:സാക്ഷിയായി പ്രവര്‍ത്തിക്കണമെന്നും.
ഇന്നത്തെ ലോകത്തില്‍ സമൂഹത്തിന്റെ മന:സാക്ഷിയായി പ്രവര്‍ത്തിക്കുന്ന ക്രൈസ്‌തവന്റെ അനന്യത വ്യക്തമാക്കുന്ന ഒരു ഭാവമാണ്‌ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന ശത്രു സ്‌നേഹം. എതിരാളികളോടു പടപൊരുതുന്നതു ധീരതയായും ശത്രുവിനോടു ക്ഷമിക്കുന്നതു ഭീരുത്വമായും കണക്കാകുന്ന ഈ ലോകത്തില്‍ ശത്രുവിനെ സ്‌നേഹിക്കാനുളള ആഹ്വാനം ക്രിസ്‌തീയ ജീവിതത്തിന്റെ തന്നെ ഒരു വെല്ലുവിളിയാണ്‌. ഇന്നത്തെ ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ തന്നെ എതിര്‍ക്കുന്ന സര്‍വരേയും കൊന്നൊടുക്കി ജേതാവാകുന്ന സിനിമയിലെ നായകനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ പ്രതികാര നിയമത്തിന്‌ കൈയൊപ്പിടുകയാണ്‌. ശത്രു സ്‌നേഹത്തെക്കുറിച്ച്‌ വി മത്തായിയും ലൂക്കായും പ്രതിപാദിക്കുന്നുണ്ട്‌. മത്തായിയുടെ സുവിശേഷത്തില്‍ ശത്രു സ്‌നേഹം ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണെങ്കിലും ലൂക്കായില്‍ അത്‌ സമതല പ്രഭാഷണത്തിന്റെ ഭാഗമാണ്‌.

ജീവനുപകരം ജീവന്‍, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കുപകരം കൈ, കാലിനുപകരം കാല്‌ .......... (പുറ 21.23-25, ലേവ്യ 24.17-23, നിയമ 19.17-21) ഇതാണ്‌ പഴയനിയമ പ്രതികാരസങ്കല്‌പം. കിരാതമെന്നു തോന്നാവുന്ന ഈ നിയമത്തിനു ഒരു പ്രത്യേകം ഉദ്ദേഗ്യകങ്ങായിരുന്നു. നിയമ 19. 20 പറയുന്ന; ``മറ്റുളളവര്‍ ഇതു കേട്ടു ഭയപ്പെട്ടു ഇത്തരം തിന്മനിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാതിരിക്കട്ടെ''. ചുരുക്കത്തില്‍ തിന്മ സമൂഹത്തില്‍ നിന്നുതന്നെ ഉച്ചാടനം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സുഭാഷിതങ്ങളിലാകട്ടെ ശത്രുസ്‌നേഹത്തെ ഉദാത്ത വല്‌ക്കരിക്കുന്നു. `എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവരോടും പ്രവര്‍ത്തിക്കും, അവര്‍ ചെയ്‌തതിനു പകരം ഞാന്‍ ചെയ്യും എന്നു നീ പറയരുത്‌ (സുഭ 24.29) പിന്നെയോ, ശത്രുവിന്‌ വിശക്കുമ്പോള്‍ ആഹാരവും ദാഹിക്കുമ്പോള്‍ ജലവും കൊടുക്കുക (സുഭ 25.21). ചുരുക്കത്തില്‍ നിയമത്തെയും പ്രവാചകന്മാരെയും ഇല്ലാതാക്കാനല്ല പുര്‍ത്തിയാക്കാനാണ്‌ വന്നത്‌ (മത്താ 5.17) എന്ന വാക്യങ്ങളുടെ പ്രായോഗിക മാനങ്ങള്‍ വ്യക്തമാക്കുകയാണ്‌ ഈശോ ചെയ്യുന്നത്‌.

എന്തുകൊണ്ടാണ്‌ ശ്‌ത്രുക്കളെ സ്‌നേഹിക്കണമെന്ന്‌ ഈശോ പറയുക? പ്രഭാഷകന്റെ പുസ്‌തകം അതിനുത്തരം നല്‌കുന്നത്‌ ഇപ്രകാരമാണ്‌ : `ഊതിയാല്‍ തീപ്പൊരി ജ്വലിക്കും. തുപ്പിയാല്‍ കെട്ടുപോകും. രണ്ടും ഒരേ വായില്‍ നിന്നു വരുന്നു'. (പ്രഭാ 28.12) അഗ്നിയെ അഗ്നികൊണ്ടു നേരിട്ടാല്‍ അതുപടരും. ജലം കൊണ്ടു നേരിട്ടാലോ അതു ശമിക്കും. ചുരുക്കത്തില്‍ ശ്‌ത്രുവിനെ മാത്രമാക്കാനുളള ക്രിസ്‌തീയ ആയുധമാണു ക്ഷമ. പൗലോസ്‌ ശ്ലീഹാ എഴുതുന്നു: ``നിന്റെ ശത്രുവിന്‌ വിശക്കുന്നു വെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില്‍ തീക്കനലുകള്‍ കൂട്ടും. തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ. തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍''. (റോമ 12.20) ശത്രുവിന്റെ മനസ്സിലെ അണയാറായ സ്‌നേഹാഗ്നിയെ ഊതിക്കത്തിച്ചു സ്‌നേഹജ്വാല ഉയര്‍ത്തുന്നതാണ്‌. ക്രിസ്‌തീയത, അതിന്‌ സ്‌നേഹിക്കണം, വെറുക്കുന്നവര്‍ക്കു നന്മചെയ്യണം, ശപിക്കുന്നവരെ അനുഗ്രഹിക്കണം പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം, ന്യായമായ നമ്മുടെ അവകാശങ്ങളെ അന്യായമായി കൈക്കലാക്കുന്നവര്‍ക്ക്‌ ഉദാരമായും പരിധിയില്ലാതെയും നല്‌കണം (ലൂക്കാ 6.28). ഇപ്രകാരം ചെയ്യുകവഴിയാണ്‌ ഒരുവന്‍ യഥാര്‍ത്ഥ ദൈവപുത്രനായി പരിണമിക്കക.

ചുരുക്കത്തില്‍ നിയമത്തെ അതിന്റെ നൈയാമിക തലത്തില്‍ അടര്‍ത്തിമാറ്റി നന്മയുടെ ചുണ്ടുപലകയായി കണ്ടു ബാഹ്യാനുഷ്‌ഠാന വ്യഗ്രതയില്‍ മുഴുകാതെ ആന്തരികതയില്‍ വളര്‍ന്നു, പരിധികളില്ലാത്ത സ്‌നേഹത്തിന്റെ വക്താക്കളായി വളര്‍ത്ത്‌ ദൈവപുത്രസ്ഥാനത്തിന്‌ അഹരാകുവാനും അതിനു വേണ്ടി ആദ്ധ്വാനിക്കുവാനുളള ആഹ്വാനമാണ്‌ ശ്ലീഹാക്കാലത്തെ നാലാമത്തെ ആഴ്‌ച്ച നമ്മോടു ആവശ്യപ്പെടുന്നത്‌.

ഫാ. ജോസ്‌ കൂടപ്പുഴ

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home