Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം മൂന്നാം ഞായര്‍
Readings: Deuteronomy 5:1-16; Isaiah 5:1-7; 2Corinthians 7:1-11; John 9:1-12

ഈ ലോകത്തെ കാഴ്‌ചകള്‍ കാണാന്‍ ആഗ്രഹിച്ച, ഇതു നിറവേറ്റിക്കിട്ടാന്‍ നിരന്തരം ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച ഒരന്ധനായ മനുഷ്യന്‍. ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ടു. മറ്റൊരു മനുഷ്യന്റെ സല്‍പ്രവൃത്തികൊണ്‌ട്‌ ആ അന്ധനായ മനുഷ്യന്‌ രണ്‌ട്‌ കണ്ണുകള്‍ ദാനമായി കിട്ടി... അന്ധനായ മനുഷ്യനെ ഓപ്പറേഷന്‌ വിധേയനാക്കി... ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡോക്ടര്‍ കണ്ണിന്റെ കെട്ടഴിച്ചു... ഡോക്ടര്‍ രോഗിയോട്‌ പറഞ്ഞു 'കണ്ണു തുറക്കൂ'... അയാള്‍ സാവധാനം കണ്ണ്‌ തുറന്നു. അയാളുടെ ഭാവം മാറി... അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അയ്യോ എന്തൊക്കെയാണിവ... ഈ ലോകം, എത്ര മനോഹരം. ദൈവമേ ഇനി ജീവിതത്തില്‍ എനിക്ക്‌ മറ്റൊന്നും ആവശ്യമില്ല... ആനന്ദത്താല്‍ അദ്ദേഹം തുള്ളിച്ചാടി.

തന്നെ എറിയുവാന്‍ കല്ലുകള്‍ എടുത്തവരില്‍ നിന്നും മാറി (യോഹ 8:59) കടന്നുപോകുന്ന യേശുവാണ്‌ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്‌ടുമുട്ടുന്നത്‌. ഈ അവസരത്തിലും കരുണയുടെ ഗൃഹപാഠങ്ങള്‍ ഈശോ മറക്കുന്നില്ല... ജീവിതത്തില്‍ ഏറ്റവും അമൂല്യമായത്‌ ആ അന്ധന്‌ നല്‍കി... കാണാനുള്ള കൃപാവരം.

ജന്മനാ അന്ധനായ ഒരുവനെ യേശു സുഖപ്പെടുത്തുന്നതാണ്‌ ഇവിടുത്തെ പരാമര്‍ശം. ശാരീരിക കാഴ്‌ചയല്ല ആത്മീയമായ ഉള്‍ക്കാഴ്‌ചയാണ്‌ പ്രമേയം. `അന്ധതയെന്നു പറയുന്നത്‌ യേശുവില്‍ വെളിപ്പെടുന്ന ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ്‌`... ഈഅന്ധനായ മനുഷ്യന്‍ നിത്യപ്രകാശനായ യേശുവിനെ തിരിച്ചറിയുന്നു... അവനിലേക്കുള്ള യാത്ര ആരംഭിക്കുന്നു.. ജന്മനാ അന്ധനായ മനുഷ്യന്‍ ശാരീരികവും ആത്മീയവുമായ കാഴ്‌ച നേടുന്നു. കാഴ്‌ചയുണ്‌ടെന്ന്‌ വിശ്വസിച്ച ഫരിസേയര്‍ ആത്മീയ അന്ധതയിലേക്ക്‌ കൂപ്പുകുത്തുന്നു. അന്ധനെ സുഖപ്പെടുത്തുന്നതിലൂടെ ഇവ ഈശോ നമുക്കു മുന്‍പില്‍ വരച്ചുകാട്ടുന്നു...

അന്ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌. രോഗവും, മരണവുമൊക്കെ പാപത്തിന്റെ ഫലമാണെന്ന യഹൂദ ചിന്ത. ഈ ചിന്ത ശിഷ്യന്‍മാരെയും സ്വാധീനിച്ചു... ഈശോ അവരെ പഠിപ്പിക്കുകയായിരുന്നു... ഈ രോഗകാരണം പാപമല്ല. മറിച്ച്‌ ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാക്കാനുള്ള വഴിയാണ്‌. `ദൈവത്തിന്റെ പ്രവൃത്തികള്‍ എന്നില്‍ പ്രകടമാകാനുള്ള മാധ്യമമാകാം ചിലപ്പോള്‍ എന്റെ കുറവുകള്‍`... രോഗംമൂലം വേദനിക്കുന്നവരെ കാണുമ്പോള്‍ ദൈവശാപമായി ചിത്രീകരിക്കുന്നവര്‍ മനസ്സിരുത്തി വായിക്കണം ഈ വചനഭാഗം.. ഈ മാസം തന്നെ നമ്മള്‍ ഓര്‍മ്മിച്ച്‌, മാദ്ധ്യസ്ഥ്യം നേടുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മ അവള്‍ അറിയപ്പെടുക 'സഹനത്തിന്റെ അമ്മ'യെന്നാണ്‌. അവളുടെ രോഗം പാപത്തിന്റെ ഫലമായിരുന്നെങ്കില്‍ അവള്‍ വിശുദ്ധയാകുമായിരുന്നോ... അവളുടെ രോഗം ദൈവത്തിന്റെ ശാപമായിരുന്നുവോ... ഇതിനുള്ള ഉത്തരമായിരുന്നു അവളെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്‌ടുള്ള ബെനഡിക്ട്‌ പതിനാറാമന്‍ പാപ്പായുടെ പ്രഖ്യാപനം. `സഹനത്തിലൂടെ ദൈവമഹത്വം വെളിപെടുത്തിയ വിശുദ്ധ`. അവളുടെ സഹനം വഴി അവള്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ലോകത്തിന്‌ വെളിപെടുത്തുകയായിരുന്നു..

രോഗത്തിന്റെ കാരണം ആരാഞ്ഞവരോട്‌ രോഗത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ്‌ ഈശോ സംസാരിക്കുന്നത്‌.. ദൈവത്തിന്റെ പ്രൃത്തികള്‍ വെളിപെടുത്തുകയെന്നതാണ്‌ ഉദ്ദേശ്യം. 'ഒരുവന്റെ കുറവ്‌ മറ്റൊരുവന്‍ നികത്തുന്നതാണ്‌ ദൈവത്തിന്റെ പ്രവൃത്തി'.. ഒരാളുടെ രോഗത്തിന്റെ പിറകിലെ പാപത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കാള്‍ അവനാശ്വാസം കൊടുക്കുന്ന സമീപനമാണാവശ്യമെന്ന്‌ ഈശോ പഠിപ്പിക്കുന്നു. എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ - ദരിദ്രരെ സുവിശേഷം അറിയിക്കുക, ബന്ധിതര്‍ക്ക്‌ മോചനം നല്‍കുക, അന്ധര്‍ക്ക്‌ കാഴ്‌ച നല്‍ക്കുക, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുക, കര്‍ത്താവിനു സ്വീകാര്യമായ മത്സരം പ്രഖ്യാപിക്കുക. ഇതാണ്‌ ഈശോയെ ഏല്‍പിച്ച ദൗത്യം. ഇതിനാണ്‌ അവനയക്കപ്പെട്ടതും (ലൂക്കാ 4/18). `പകലായിരിക്കുവോളം ഞാന്‍ ചെയ്യേണ്‌ടിയിരിക്കുന്നു`. എന്നാല്‍ നന്മ ചെയ്യാന്‍ അവസരവും ആയുസ്സുമുള്ളിടത്തോളം കാലം എന്നര്‍ത്ഥം. ഈശോയെ സംബന്ധിച്ച്‌ ഒരുവനു നന്മ ചെയ്യാന്‍ കിട്ടിയ അവസരം എല്ലാ നിയമങ്ങള്‍ക്കും അതീതമായി അവന്‍ ചെയ്യുന്നു... സാബത്തായിരുന്നിട്ടുപോലും ആ അന്ധനെ സുഖപ്പെടുത്തുന്നവരുടെ 'നിയമം മനുഷ്യന്റെ നന്മയ്‌ക്കാണെന്ന്‌ അവന്‍ പഠിപ്പിക്കുകയാണ്‌... നമ്മുടെ ജീവിതത്തിലും ഉള്ള 'പകലുകള്‍' നമുക്ക്‌ വിനിയോഗിക്കാം. നമ്മുടെ ജീവിതത്തിലെ പകലുകള്‍ പരിമിതമാണ്‌. ഈ ലോകജീവിതത്തില്‍ നമുക്ക്‌ ലഭിക്കുന്ന പകലുകള്‍ നന്മയ്‌ക്കായി വിനിയോഗിക്കണം.. കാരണം 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തുവരികയാണ്‌'... ഈ ലോകത്തില്‍ നമ്മുടെ ജീവിതം ഹ്രസ്വമാണ്‌. നല്‍കപ്പെട്ടിരിക്കുന്ന ചെറിയ ജീവിതം, അല്‌പസമയം,.. മറ്റുള്ളവര്‍ക്കായി പങ്കുവയ്‌ക്കാം...

ദൈവം ആദ്യമനുഷ്യനെ പൂഴികൊണ്‌ടാണ്‌ സൃഷ്ടിച്ചത്‌ (ഉല്‍പ്പത്തി 2/7). ഈ അന്ധനെ സുഖപ്പെടുത്താന്‍ ഈശോ പൂഴി കുഴച്ച്‌ അത്‌ അവന്റെ കണ്ണുകളില്‍ പുരട്ടുന്നു... ആദ്യമനുഷ്യനെ പൂഴികൊണ്‌ട്‌ സൃഷ്ടിച്ച ദൈവത്തിന്റെ പ്രവൃത്തികളെ അനുസ്‌മരിച്ചുകൊണ്‌ട്‌ ഇതാ ദൈവപുത്രന്‍ ആ അന്ധനെ പുതിയ മനുഷ്യനാക്കിത്തീര്‍ക്കുകയാണ്‌. പുതിയ ഒരു സൃഷ്ടിക്ക്‌ ഈശോ ജന്മം നല്‍കുകയാണ്‌. അവന്റെ അന്ധത മാത്രമല്ല അവനു മുഴുവനായും ഒരു മാനസാന്തരം കൈവരുന്നു. ഒരു രൂപാന്തരീകരണത്തിലേക്ക്‌ അവന്‍ മാറുന്നു... അയല്‍വാസികള്‍ക്കും, അവനെ മുന്‍പു യാചകനായി കണ്‌ടിരുന്നവര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയുലുള്ള ഒരു മാറ്റം അവനില്‍ കൈവന്നു.. (യോഹ 9/8).. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ അവന്‍ ധരിച്ചു. ചെളിയുണ്‌ടാക്കിയെന്നത്‌ ഇരണേവൂസിന്റെ അഭിപ്രായത്തില്‍ ദൈവം മനുഷ്യനെ കളിമണ്ണില്‍ നിന്ന്‌ മെനഞ്ഞതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌. അവന്‍ ചെളികൊണ്‌ട്‌ രണ്‌ട്‌ കണ്ണുകള്‍ ഉണ്‌ടാക്കി അന്ധനു നല്‍കി എന്നതാണ്‌ എപ്രേം ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുക... കുഷ്‌ഠരോഗിയായ നാമാനോട്‌ ഏലീഷാ പ്രവാചകന്‍ ജോര്‍ദാനില്‍ പോയി കഴുകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. എലീഷാ എന്റെ അടുത്ത്‌ ഇറങ്ങി വന്ന്‌ തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ച്‌ അപേക്ഷിക്കുമെന്നും കരം വീശി കുഷ്‌ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.. നാമാന്‍ ഏലിയായ്‌ക്കെതിരെ പിറുപിറുത്തു.. പിന്നീട്‌ ഭൃത്യന്‍മാരുടെ നിര്‍ബന്ധം നി്‌മിത്തം്‌ നാമാന്‍ ജോര്‍ദാന്‍ നദിയില്‍ പോയി കുളിച്ച്‌ ശുദ്ധനായി.. (2 രാജാ. 5/9-14). എന്നാല്‍ ഈ അന്ധനായ മുഷ്യന്‍ തപ്പിത്തടഞ്ഞ്‌ 'സീലോഹ' കുളക്കരയില്‍ എത്തി... കണ്ണിലെ 'ചെളി' കഴുകിക്കഴഞ്ഞു.. അവനു കിട്ടിയത്‌ കാഴ്‌ച മാത്രമല്ല... പാപത്തിന്റെ ചെളി കഴുകിക്കഴഞ്ഞ്‌ അവന്‍ വിശുദ്ധനായി... ശുദ്ധീകരണ കര്‍മ്മത്തിനുള്ള കുളമായിട്ടാണ്‌ സീലോഹ കുളം അറിയപ്പെടുന്നത്‌. ക്രിസോസ്‌തോമിന്റെ വാക്കുകള്‍ കടമെടുത്താല്‍ `പിതാവില്‍ നിന്നും അയയ്‌ക്കപ്പെടുന്ന ആത്മീയ സീലോഹയാണ്‌ ഈശോ. അവനാല്‍ വിശുദ്ധീകരിക്കപ്പെടുമ്പോഴാണ്‌ യഥാര്‍ത്ഥ കാഴ്‌ച കിട്ടുക`.

ശുദ്ധീകൃതനായി തിരിച്ചുവന്ന നാമാന്‍ ഏലിയായ്‌ക്ക്‌ സമ്മാനം നല്‍കാനൊരുങ്ങുന്നു.. ഏലിയാ അത്‌ സ്വീകരിക്കുന്നില്ല. കാഴ്‌ചയുള്ളവനായി തിരിച്ചു വന്ന ഈശോയ്‌ക്കും ആ അന്ധനായ മനുഷ്യന്‍ ഒരു സമ്മാനം വാഗ്‌ദാനം ചെയ്യുന്നു.. ഈശോ അത്‌ ഹൃദയപൂര്‍വ്വം, നെഞ്ചോടു ചേര്‍ത്തു. ആ സമ്മാനം ഭൗതീക വസ്‌തുക്കളല്ല.. മറിച്ച്‌ ആ അന്ധന്‍ അവനെത്തന്നെ ഈശോയ്‌ക്ക്‌ സമ്മാനമായി നല്‍കുന്നു. അവന്‍ ഈശോയെ പ്രണമിച്ചു (യോഹ 9/38). പ്രണമിക്കുക എന്നാല്‍ ഈശോയുടെ മനോഭാവം സ്വന്തമാക്കുകയെന്നര്‍ത്ഥം.

'കാണുവാനുള്ള കൃപാവാരം' കിട്ടിയവനെ യഹൂദര്‍ സിനഗോഗില്‍ നിന്നും പുറത്താക്കുന്നു (9/34). പുറത്താക്കപ്പെട്ടവന്‌ സഹായഹസ്‌തവുമായി വരുന്ന ഈശോ (9/35).. യേശു അവനെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിക്കുന്നു. അവന്‍ ദൈവത്തിനു ചേര്‍ന്ന ആരാധന ഈശോയ്‌ക്ക്‌ നല്‍കുന്നു. ശാരീരിക നയനങ്ങള്‍ക്കൊപ്പം ആത്മീയ നേത്രങ്ങള്‍ തുറക്കപ്പെടുന്നു.

അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കാഴ്‌ച കിട്ടണമെന്നതായിരുന്നു. അതു കിട്ടിക്കഴിയുമ്പോള്‍ അവന്‍ ഈശോയെ മറക്കുന്നില്ല. 'സമുദായം' പുറത്താക്കുമെന്നു കരുതിയപ്പോഴും അവന്‍ ഈശോയുടെ പക്ഷം ചേരുകയാണ്‌. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും അവന്‍ ഈശോയെ പ്രസംഗിക്കുന്നു... ഫലമോ സിനഗോഗില്‍ നിന്നും പുറത്താക്കപ്പെട്ടു... എന്നാല്‍ ഈശോയുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടി... ഈശോയുടെ ജീവിതത്തില്‍ - ഹൃദയത്തില്‍ ഇടം നേടാന്‍ നമുക്കും ശ്രമിക്കാം.. സമൂഹത്തിലെ പ്രതികൂല സാഹചര്യങ്ങളിലും.. നഷ്ടമാക്കപ്പെടലിന്റെ അനുഭവത്തിലും ഈശോയെ പ്രസംഗിക്കാം.... നമ്മുടെ കാഴ്‌ചകള്‍ ഉള്‍ക്കാഴ്‌ചകളിലേക്കും... നമ്മുടെ അപരിചിതത്വങ്ങള്‍... പരിചിതത്വങ്ങളിലേക്കും വഴിമാറാന്‍ ഈശോയുടെ അനുഗ്രഹം യാചിക്കാം...

ഡി. മാത്യു ചാക്യാരത്ത്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌. ഈ ലോകത്തെ കാഴ്‌ചകള്‍ കാണാന്‍ ആഗ്രഹിച്ച,്‌ ഇതു നിറവേറ്റിക്കിട്ടാന്‍ നിരന്തരം ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച ഒരന്ധനായ മനുഷ്യന്‍. ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ടു. മറ്റൊരു മനുഷ്യന്റെ സല്‍പ്രവൃത്തികൊണ്‌ട്‌ ആ അന്ധനായ മനുഷ്യന്‌ രണ്‌ട്‌ കണ്ണുകള്‍ ദാനമായി കിട്ടി... അന്ധനായ മനുഷ്യനെ ഓപ്പറേഷന്‌ വിധേയനാക്കി... ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡോക്ടര്‍ കണ്ണിന്റെ കെട്ടഴിച്ചു... ഡോക്ടര്‍ രോഗിയോട്‌ പറഞ്ഞു 'കണ്ണു തുറക്കൂ'... അയാള്‍ സാവധാനം കണ്ണ്‌ തുറന്നു. അയാളുടെ ഭാവം മാറി... അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അയ്യോ എന്തൊക്കെയാണിവ... ഈ ലോകം, എത്ര മനോഹരം. ദൈവമേ ഇനി ജീവിതത്തില്‍ എനിക്ക്‌ മറ്റൊന്നും ആവശ്യമില്ല... ആനന്ദത്താല്‍ അദ്ദേഹം തുള്ളിച്ചാടി.

തന്നെ എറിയുവാന്‍ കല്ലുകള്‍ എടുത്തവരില്‍ നിന്നും മാറി (യോഹ 8:59) കടന്നുപോകുന്ന യേശുവാണ്‌ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്‌ടുമുട്ടുന്നത്‌. ഈ അവസരത്തിലും കരുണയുടെ ഗൃഹപാഠങ്ങള്‍ ഈശോ മറക്കുന്നില്ല... ജീവിതത്തില്‍ ഏറ്റവും അമൂല്യമായത്‌ ആ അന്ധന്‌ നല്‍കി... കാണാനുള്ള കൃപാവരം.

ജന്മനാ അന്ധനായ ഒരുവനെ യേശു സുഖപ്പെടുത്തുന്നതാണ്‌ ഇവിടുത്തെ പരാമര്‍ശം. ശാരീരിക കാഴ്‌ചയല്ല ആത്മീയമായ ഉള്‍ക്കാഴ്‌ചയാണ്‌ പ്രമേയം. `അന്ധതയെന്നു പറയുന്നത്‌ യേശുവില്‍ വെളിപ്പെടുന്ന ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ്‌`... ഈഅന്ധനായ മനുഷ്യന്‍ നിത്യപ്രകാശനായ യേശുവിനെ തിരിച്ചറിയുന്നു... അവനിലേക്കുള്ള യാത്ര ആരംഭിക്കുന്നു.. ജന്മനാ അന്ധനായ മനുഷ്യന്‍ ശാരീരികവും ആത്മീയവുമായ കാഴ്‌ച നേടുന്നു. കാഴ്‌ചയുണ്‌ടെന്ന്‌ വിശ്വസിച്ച ഫരിസേയര്‍ ആത്മീയ അന്ധതയിലേക്ക്‌ കൂപ്പുകുത്തുന്നു. അന്ധനെ സുഖപ്പെടുത്തുന്നതിലൂടെ ഇവ ഈശോ നമുക്കു മുന്‍പില്‍ വരച്ചുകാട്ടുന്നു...

അന്ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌. രോഗവും, മരണവുമൊക്കെ പാപത്തിന്റെ ഫലമാണെന്ന യഹൂദ ചിന്ത. ഈ ചിന്ത ശിഷ്യന്‍മാരെയും സ്വാധീനിച്ചു... ഈശോ അവരെ പഠിപ്പിക്കുകയായിരുന്നു... ഈ രോഗകാരണം പാപമല്ല. മറിച്ച്‌ ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാക്കാനുള്ള വഴിയാണ്‌. `ദൈവത്തിന്റെ പ്രവൃത്തികള്‍ എന്നില്‍ പ്രകടമാകാനുള്ള മാധ്യമമാകാം ചിലപ്പോള്‍ എന്റെ കുറവുകള്‍`... രോഗംമൂലം വേദനിക്കുന്നവരെ കാണുമ്പോള്‍ ദൈവശാപമായി ചിത്രീകരിക്കുന്നവര്‍ മനസ്സിരുത്തി വായിക്കണം ഈ വചനഭാഗം.. ഈ മാസം തന്നെ നമ്മള്‍ ഓര്‍മ്മിച്ച്‌, മാദ്ധ്യസ്ഥ്യം നേടുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മ അവള്‍ അറിയപ്പെടുക 'സഹനത്തിന്റെ അമ്മ'യെന്നാണ്‌. അവളുടെ രോഗം പാപത്തിന്റെ ഫലമായിരുന്നെങ്കില്‍ അവള്‍ വിശുദ്ധയാകുമായിരുന്നോ... അവളുടെ രോഗം ദൈവത്തിന്റെ ശാപമായിരുന്നുവോ... ഇതിനുള്ള ഉത്തരമായിരുന്നു അവളെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്‌ടുള്ള ബെനഡിക്ട്‌ പതിനാറാമന്‍ പാപ്പായുടെ പ്രഖ്യാപനം. `സഹനത്തിലൂടെ ദൈവമഹത്വം വെളിപെടുത്തിയ വിശുദ്ധ`. അവളുടെ സഹനം വഴി അവള്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ലോകത്തിന്‌ വെളിപെടുത്തുകയായിരുന്നു..

രോഗത്തിന്റെ കാരണം ആരാഞ്ഞവരോട്‌ രോഗത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ്‌ ഈശോ സംസാരിക്കുന്നത്‌.. ദൈവത്തിന്റെ പ്രൃത്തികള്‍ വെളിപെടുത്തുകയെന്നതാണ്‌ ഉദ്ദേശ്യം. 'ഒരുവന്റെ കുറവ്‌ മറ്റൊരുവന്‍ നികത്തുന്നതാണ്‌ ദൈവത്തിന്റെ പ്രവൃത്തി'.. ഒരാളുടെ രോഗത്തിന്റെ പിറകിലെ പാപത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കാള്‍ അവനാശ്വാസം കൊടുക്കുന്ന സമീപനമാണാവശ്യമെന്ന്‌ ഈശോ പഠിപ്പിക്കുന്നു. എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ - ദരിദ്രരെ സുവിശേഷം അറിയിക്കുക, ബന്ധിതര്‍ക്ക്‌ മോചനം നല്‍കുക, അന്ധര്‍ക്ക്‌ കാഴ്‌ച നല്‍ക്കുക, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുക, കര്‍ത്താവിനു സ്വീകാര്യമായ മത്സരം പ്രഖ്യാപിക്കുക. ഇതാണ്‌ ഈശോയെ ഏല്‍പിച്ച ദൗത്യം. ഇതിനാണ്‌ അവനയക്കപ്പെട്ടതും (ലൂക്കാ 4/18). `പകലായിരിക്കുവോളം ഞാന്‍ ചെയ്യേണ്‌ടിയിരിക്കുന്നു`. എന്നാല്‍ നന്മ ചെയ്യാന്‍ അവസരവും ആയുസ്സുമുള്ളിടത്തോളം കാലം എന്നര്‍ത്ഥം. ഈശോയെ സംബന്ധിച്ച്‌ ഒരുവനു നന്മ ചെയ്യാന്‍ കിട്ടിയ അവസരം എല്ലാ നിയമങ്ങള്‍ക്കും അതീതമായി അവന്‍ ചെയ്യുന്നു... സാബത്തായിരുന്നിട്ടുപോലും ആ അന്ധനെ സുഖപ്പെടുത്തുന്നവരുടെ 'നിയമം മനുഷ്യന്റെ നന്മയ്‌ക്കാണെന്ന്‌ അവന്‍ പഠിപ്പിക്കുകയാണ്‌... നമ്മുടെ ജീവിതത്തിലും ഉള്ള 'പകലുകള്‍' നമുക്ക്‌ വിനിയോഗിക്കാം. നമ്മുടെ ജീവിതത്തിലെ പകലുകള്‍ പരിമിതമാണ്‌. ഈ ലോകജീവിതത്തില്‍ നമുക്ക്‌ ലഭിക്കുന്ന പകലുകള്‍ നന്മയ്‌ക്കായി വിനിയോഗിക്കണം.. കാരണം 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തുവരികയാണ്‌'... ഈ ലോകത്തില്‍ നമ്മുടെ ജീവിതം ഹ്രസ്വമാണ്‌. നല്‍കപ്പെട്ടിരിക്കുന്ന ചെറിയ ജീവിതം, അല്‌പസമയം,.. മറ്റുള്ളവര്‍ക്കായി പങ്കുവയ്‌ക്കാം...

ദൈവം ആദ്യമനുഷ്യനെ പൂഴികൊണ്‌ടാണ്‌ സൃഷ്ടിച്ചത്‌ (ഉല്‍പ്പത്തി 2/7). ഈ അന്ധനെ സുഖപ്പെടുത്താന്‍ ഈശോ പൂഴി കുഴച്ച്‌ അത്‌ അവന്റെ കണ്ണുകളില്‍ പുരട്ടുന്നു... ആദ്യമനുഷ്യനെ പൂഴികൊണ്‌ട്‌ സൃഷ്ടിച്ച ദൈവത്തിന്റെ പ്രവൃത്തികളെ അനുസ്‌മരിച്ചുകൊണ്‌ട്‌ ഇതാ ദൈവപുത്രന്‍ ആ അന്ധനെ പുതിയ മനുഷ്യനാക്കിത്തീര്‍ക്കുകയാണ്‌. പുതിയ ഒരു സൃഷ്ടിക്ക്‌ ഈശോ ജന്മം നല്‍കുകയാണ്‌. അവന്റെ അന്ധത മാത്രമല്ല അവനു മുഴുവനായും ഒരു മാനസാന്തരം കൈവരുന്നു. ഒരു രൂപാന്തരീകരണത്തിലേക്ക്‌ അവന്‍ മാറുന്നു... അയല്‍വാസികള്‍ക്കും, അവനെ മുന്‍പു യാചകനായി കണ്‌ടിരുന്നവര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയുലുള്ള ഒരു മാറ്റം അവനില്‍ കൈവന്നു.. (യോഹ 9/8).. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ അവന്‍ ധരിച്ചു. ചെളിയുണ്‌ടാക്കിയെന്നത്‌ ഇരണേവൂസിന്റെ അഭിപ്രായത്തില്‍ ദൈവം മനുഷ്യനെ കളിമണ്ണില്‍ നിന്ന്‌ മെനഞ്ഞതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌. അവന്‍ ചെളികൊണ്‌ട്‌ രണ്‌ട്‌ കണ്ണുകള്‍ ഉണ്‌ടാക്കി അന്ധനു നല്‍കി എന്നതാണ്‌ എപ്രേം ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുക... കുഷ്‌ഠരോഗിയായ നാമാനോട്‌ ഏലീഷാ പ്രവാചകന്‍ ജോര്‍ദാനില്‍ പോയി കഴുകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. എലീഷാ എന്റെ അടുത്ത്‌ ഇറങ്ങി വന്ന്‌ തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ച്‌ അപേക്ഷിക്കുമെന്നും കരം വീശി കുഷ്‌ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.. നാമാന്‍ ഏലിയായ്‌ക്കെതിരെ പിറുപിറുത്തു.. പിന്നീട്‌ ഭൃത്യന്‍മാരുടെ നിര്‍ബന്ധം നി്‌മിത്തം്‌ നാമാന്‍ ജോര്‍ദാന്‍ നദിയില്‍ പോയി കുളിച്ച്‌ ശുദ്ധനായി.. (2 രാജാ. 5/9-14). എന്നാല്‍ ഈ അന്ധനായ മുഷ്യന്‍ തപ്പിത്തടഞ്ഞ്‌ 'സീലോഹ' കുളക്കരയില്‍ എത്തി... കണ്ണിലെ 'ചെളി' കഴുകിക്കഴഞ്ഞു.. അവനു കിട്ടിയത്‌ കാഴ്‌ച മാത്രമല്ല... പാപത്തിന്റെ ചെളി കഴുകിക്കഴഞ്ഞ്‌ അവന്‍ വിശുദ്ധനായി... ശുദ്ധീകരണ കര്‍മ്മത്തിനുള്ള കുളമായിട്ടാണ്‌ സീലോഹ കുളം അറിയപ്പെടുന്നത്‌. ക്രിസോസ്‌്‌തോമിന്റെ വാക്കുകള്‍ കടമെടുത്താല്‍ `പിതാവില്‍ നിന്നും അയയ്‌ക്കപ്പെടുന്ന ആത്മീയ സീലോഹയാണ്‌ ഈശോ. അവനാല്‍ വിശുദ്ധീകരിക്കപ്പെടുമ്പോഴാണ്‌ യഥാര്‍ത്ഥ കാഴ്‌ച കിട്ടുക`.

ശുദ്ധീകൃതനായി തിരിച്ചുവന്ന നാമാന്‍ ഏലിയായ്‌ക്ക്‌ സമ്മാനം നല്‍കാനൊരുങ്ങുന്നു.. ഏലിയാ അത്‌ സ്വീകരിക്കുന്നില്ല. കാഴ്‌ചയുള്ളവനായി തിരിച്ചു വന്ന ഈശോയ്‌ക്കും ആ അന്ധനായ മനുഷ്യന്‍ ഒരു സമ്മാനം വാഗ്‌ദാനം ചെയ്യുന്നു.. ഈശോ അത്‌ ഹൃദയപൂര്‍വ്വം, നെഞ്ചോടു ചേര്‍ത്തു. ആ സമ്മാനം ഭൗതീക വസ്‌തുക്കളല്ല.. മറിച്ച്‌ ആ അന്ധന്‍ അവനെത്തന്നെ ഈശോയ്‌ക്ക്‌ സമ്മാനമായി നല്‍കുന്നു. അവന്‍ ഈശോയെ പ്രണമിച്ചു (യോഹ 9/38). പ്രണമിക്കുക എന്നാല്‍ ഈശോയുടെ മനോഭാവം സ്വന്തമാക്കുകയെന്നര്‍ത്ഥം.

'കാണുവാനുള്ള കൃപാവാരം' കിട്ടിയവനെ യഹൂദര്‍ സിനഗോഗില്‍ നിന്നും പുറത്താക്കുന്നു (9/34). പുറത്താക്കപ്പെട്ടവന്‌ സഹായഹസ്‌തവുമായി വരുന്ന ഈശോ (9/35).. യേശു അവനെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിക്കുന്നു. അവന്‍ ദൈവത്തിനു ചേര്‍ന്ന ആരാധന ഈശോയ്‌ക്ക്‌ നല്‍കുന്നു. ശാരീരിക നയനങ്ങള്‍ക്കൊപ്പം ആത്മീയ നേത്രങ്ങള്‍ തുറക്കപ്പെടുന്നു.

അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കാഴ്‌ച കിട്ടണമെന്നതായിരുന്നു. അതു കിട്ടിക്കഴിയുമ്പോള്‍ അവന്‍ ഈശോയെ മറക്കുന്നില്ല. 'സമുദായം' പുറത്താക്കുമെന്നു കരുതിയപ്പോഴും അവന്‍ ഈശോയുടെ പക്ഷം ചേരുകയാണ്‌. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും അവന്‍ ഈശോയെ പ്രസംഗിക്കുന്നു... ഫലമോ സിനഗോഗില്‍ നിന്നും പുറത്താക്കപ്പെട്ടു... എന്നാല്‍ ഈശോയുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടി... ഈശോയുടെ ജീവിതത്തില്‍ - ഹൃദയത്തില്‍ ഇടം നേടാന്‍ നമുക്കും ശ്രമിക്കാം.. സമൂഹത്തിലെ പ്രതികൂല സാഹചര്യങ്ങളിലും.. നഷ്ടമാക്കപ്പെടലിന്റെ അനുഭവത്തിലും ഈശോയെ പ്രസംഗിക്കാം.... നമ്മുടെ കാഴ്‌ചകള്‍ ഉള്‍ക്കാഴ്‌ചകളിലേക്കും... നമ്മുടെ അപരിചിതത്വങ്ങള്‍... പരിചിതത്വങ്ങളിലേക്കും വഴിമാറാന്‍ ഈശോയുടെ അനുഗ്രഹം യാചിക്കാം...

ഡി. മാത്യു ചാക്യാരത്ത്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

 

Sermon 2009

വി. യോഹന്നാന്റെ സുവിശേഷം 8- അദ്ധ്യായത്തിന്റെ ആരംഭത്തില്‍ പാപിനിയായ ഒരു സ്‌ത്രീയെ യഹൂദര്‍ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്‌ടു വന്നശേഷം മോശയുടെ നിയമമനുസരിച്ച്‌ അവളെ കല്ലേറിയേണ്‌ ടതാണെന്ന്‌ പറയുകയും യേശുവിന്റെ അഭിപ്രായമെന്തന്ന്‌ ചോദിക്കുകയും ചെയ്‌തു. യേശുവാകട്ടെ അവളെ വിധിക്കുന്നതിനുപകരം അവളില്‍ കുറ്റമാരോപിച്ചവരോട്‌ തങ്ങളെതന്നെ വിധിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ''നിങ്ങളില്‍ പാപമില്ലാത്തവന്‍ .....'' ( 8.8). ഇപ്രകാരം തന്റെ വിക്ഷണം ആ യഹൂദരില്‍നിന്നും വിത്യസ്ഥമാണെന്നവന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ കര്‍ത്താവ്‌ താന്‍ ലോകത്തിന്റെ പ്രകാശമാണ്‌; തന്നിലൂടെയാണ്‌ ലോകത്തെ ദര്‍ശിക്കേണ്‌ടത്‌ എന്ന്‌ പഠിപ്പിച്ചു(8.12മുതല്‍). ക്രിസ്‌തുവിന്റെ വിക്ഷണങ്ങളോട്‌ യോജിക്കാന്‍ കഴിയാതിരുന്ന യഹൂദര്‍ അവനോട്‌ ശക്തമായി വിയോജിച്ചു. ഈ തര്‍ക്കത്തിന്റെ അവസാനം തങ്ങളുടെ അഭിപ്രായത്തോട്‌ വിയോജിച്ച യേശുവിനെ അവര്‍ സമറിയാക്കാരനെന്നും പിശാചുബാധിതനെന്നും വിളിച്ചു (8.48). തുടര്‍ന്നുവന്ന തര്‍ക്കത്തിന്റെ അവസാനം അവര്‍ യേശുവിനെ എറിയാന്‍ കല്ലുകളെടുത്തു. അവന്‍ പാപിയും ദൈവദൂഷണം പറയുന്നവനുമാണെന്നാണവര്‍ അപ്പോള്‍ കരുതിയത്‌. ഈ പശ്ചാത്തലത്തിലാണ്‌ ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്ന സംഭവം യോഹന്നാന്‍ വിവരിക്കുന്നത്‌ (9.12; 1.45).
കര്‍ത്താവും ശിഷ്യന്മാരും കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരുവനെകണ്‌ടു. ഫരിസയര്‍ പഴയനിയമത്തെ അടിസ്ഥാനമാക്കി പഠിപ്പിച്ചിരുന്നതനുസരിച്ച്‌ തിന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു. ഇയാള്‍ ജന്മനാ അന്ധായിരുന്നതുകൊണ്‌ ട്‌ അവന്റെ അന്ധതയ്‌ക്ക്‌ കാരണം അവന്റെയോ അവന്റെ മാതാപിതാക്കളുടെയോ പാപമാകാം. പലപ്പോഴും നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തിന്മകളും (Evil) നമ്മുടെ തന്നെ പാപത്തിന്റെയോ വിഴ്‌ചയുടെയോ അല്ലെങ്കില്‍ അപരന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധകുറവിന്റെയോ ഫലമാകാം (ഉദാ. ഒരു അപകടത്തിന്റെ ദുരന്തഫലം). എന്നാല്‍ യഹൂദരുടെ പാരമ്പര്യത്തില്‍ നിന്ന്‌ വ്യത്യസ്ഥമായി ക്രിസ്‌തുവിന്‌ മനുഷ്യന്റെ സഹനത്തെകുറിച്ച്‌ മറ്റൊരു വിക്ഷണമാണ്‌ ഉണ്‌ ടായിരുന്നത്‌. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപംനിമിത്തമല്ല ഇവന്‍ അന്ധനായി ജനിച്ചതെന്നവന്‍ പറഞ്ഞു. അതിനുശേഷം തന്റെ വിക്ഷണമെന്തെന്ന്‌ വ്യക്തമാക്കികൊണ്‌ട്‌ അയാളെ സുഖപ്പെടുത്താനായി അവന്റെ കണ്ണുകളില്‍ ചെളി പുരട്ടുകയും ചെയ്‌തു.
എങ്ങനെയാണ്‌ തിന്മ ലോകത്ത്‌ ഉണ്‌ടാകുന്നത്‌? എന്തുകൊണ്‌ടാണ്‌ ദൈവം മനുഷ്യജീവിത്തില്‍ വേദനകള്‍ അനുവദിക്കുന്നത്‌ എന്നത്‌ പലവിശ്വാസികളെയും അലട്ടുന്ന ചോദ്യമാണ്‌. വിശദീകരിക്കാന്‍ പലരും ശ്രമിക്കാറുണ്‌ ടെങ്കിലും സഹനത്തിലൂടെ കടന്നുപോകുന്ന പലര്‍ക്കും അത്‌ സ്വീകാര്യമായി തോന്നാറില്ല.
ഒരിക്കല്‍ ഒരു വിട്ടിലെ രണ്‌ടു കുഞ്ഞുങ്ങള്‍ സ്‌നേഹിച്ചു വളര്‍ത്തിയിരുന്ന അവരുടെ പൂച്ചകുഞ്ഞിന്‌ സുഖമില്ലാതായി. ആ പൂച്ചയുടെ ജീവനുവേണ്ടി അവര്‍ ദൈവത്തോട്‌ തീക്ഷണമായി പ്രാര്‍ത്ഥിച്ചു. എങ്കിലും പൂച്ച ചത്തുപോയി. കൂഞ്ഞുങ്ങള്‍ പിന്നിട്‌ അവരുടെ വികാരിയച്ചനോട്‌ ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരുന്നത്‌ എന്തുകൊണ്‌ ടാണെന്ന്‌ ചോദിച്ചു. അച്ചന്‍ അവര്‍ക്ക്‌ ദൈവശാസ്‌ത്രപരമായ ഒരുത്തരം നല്‌കി, അവരെ ആശ്വസിപ്പിച്ച്‌ പറഞ്ഞയച്ചു. തിരിച്ച്‌ പോകുമ്പോള്‍ ഇളയവന്‍ മൂത്തവന്റെ കൈയ്യില്‍ പിടിച്ച്‌ താഴ്‌ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. ''അച്ചനറിയില്ല അല്ലേ?'' സഹനത്തിന്റെ അര്‍ത്ഥവും കാരണവും നാം വിശദികരിക്കാന്‍ ശ്രമിക്കാറുണ്‌ ടെങ്കിലും പലപ്പോഴും അത്‌ വിശദീകരണങ്ങള്‍ക്കതിതമായി നിലകൊളളും.വിശദീകരണങ്ങളെക്കാള്‍ സഹനത്തിന്റെ മുമ്പില്‍ നാം സ്വീകരിക്കുന്ന നിലപാടുകളാണ്‌ പ്രധാനപ്പെട്ടത്‌.
അന്ധനായവന്റെ മുമ്പില്‍ ലോകത്തിന്റെ പ്രകാശമായ ക്രിസ്‌തു പ്രത്യക്ഷപ്പെട്ടത്‌ അവന്റെ അന്ധതയുടെ കാരണം വിശദീകരിക്കനോ അവനെ തെറ്റുകാരനെന്ന്‌ വിധിക്കാനോ ആയിരുന്നില്ല. അവന്‍ ആ സഹനത്തെ കണ്‌ടത്‌ ദൈവീക പദ്ധതിയുടെ ഭാഗമായാണ്‌; ദൈവീക നിയമമായ സ്‌നേഹത്താല്‍ പരിഹരിക്കപ്പെടുകയും വച്ചുകെട്ടപ്പെടുകയും ചെയ്യേണ്‌ട മുറിവായാണ്‌ അവന്‍ ആ അന്ധതയെ കണ്‌‌ടത്‌. ഈ ലോകം കാണുന്നതുപോലെ തന്നെ കാര്യങ്ങള്‍ കാണാനും വിധി പറയാനും ക്രിസ്‌തീയ വിശ്വാസം ആവശ്യമില്ല. ലോകത്തില്‍ നിന്ന്‌ വ്യത്യസ്ഥമായി കാര്യങ്ങളെ കാണാനും വിലയിരുത്താനും നമ്മെ സഹായിക്കുന്ന വെളിച്ചമാണ്‌ ക്രിസ്‌തു.
ക്രിസ്‌തുവാകുന്ന വെളിച്ചത്തില്‍ സംഭവങ്ങളെ ദര്‍ശിക്കാന്‍ കഴിയുന്നവന്‌ സഹനത്തിലൂടെ വെളിവാകേണ്ട ദൈവമഹത്വത്തിന്‌ സഹായിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയും. ആദിയല്‍ താന്‍ മണ്ണില്‍നിന്ന്‌ രൂപപ്പെടുത്തിയ നിര്‍ജീവമായ മനുഷ്യ രൂപത്തിന്‌ തന്റെ ജീവശ്വാസത്തിലൂടെ ദൈവം ജീവന്‍ നല്‌കിയപോലെ, യേശു തുപ്പല്‍കൊണ്‌ട്‌ ചെളിയുണ്‌ടാക്കി അന്ധനായ ആ മനുഷ്യന്റെ കണ്ണുകളില്‍ പൂശി. അന്ധനായ അവനോട്‌ ജറുസലെം പട്ടണത്തിന്റെ ഏറ്റവും താഴ്‌ന്നഭാഗത്തുണ്‌ ടായിരുന്ന സിലോഹാക്കുളത്തില്‍ കഴുകുക എന്നു പറഞ്ഞു. അവന്‍ യേശുവിന്റെ വാക്ക്‌ അനുസരിക്കുകയും അങ്ങനെ കാഴ്‌ചയുളളവനായിത്തീരുകയും ചെയ്‌തു. വിശ്വസിക്കുകയും വചനം അനുസരിക്കുകയും ചെയ്യുന്നവനാണ്‌ അത്ഭുതം കാണാനുളള അവസരമുണ്‌ടാകുക.
തിന്മ അനുഭവിക്കുകയും സഹനത്തിന്‌ വിധേയരാവുകയും ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങളുടെ മുമ്പില്‍ നമ്മുടെ മനോഭാവം എന്താണ്‌ എന്നത്‌ ഇത്തരുണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്‌. കണ്‌ ടെത്തുന്ന തിന്മകളുടെയും സഹനങ്ങളുടെയും മുമ്പില്‍ അവയുടെ കാരണം വിശകലനം ചെയ്യുന്നവരും വിധിയാളന്മാരുമാകാതെ കുറവുകള്‍ പരിഹരിക്കുന്നവരും മുറിവുകള്‍ വച്ചുകെട്ടുന്നവരുമാകുമ്പോഴാണ്‌ ക്രിസ്‌തുവാകുന്ന പ്രകാശം ജീവിതത്തില്‍ സ്വീകരിച്ചവരായി നാം മാറുന്നത്‌. ഒരു ക്രിസ്‌ത്യാനി മറ്റുളളവരെ കുറ്റപ്പെടുത്താന്‍ വെമ്പല്‍കൊളളുന്നവനോ, മറ്റുളളവരുടെ വേദനകളെപ്രതി സഹതപിക്കുന്നതില്‍ മാത്രം സംതൃപ്‌തി കണ്‌ ടെത്തുന്നവനോ അല്ല. സഹിക്കുന്നവന്റെ മുഖത്ത്‌ ക്രിസ്‌തുവിന്റെ തിരുമുഖം ദര്‍ശിച്ച്‌ അവിടെ ദൈവമഹത്വം അന്വേഷിക്കുന്നവനാണ്‌ .
പെസഹാദിനത്തില്‍ ഗോതമ്പപ്പം കൈകളിലെടുത്ത്‌ ഇത്‌ എന്റെ ശരിരമാകുന്നുവെന്ന്‌ പറഞ്ഞവന്‍തന്നെയാണ്‌ ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ വന്നുകണ്ടു; ഞാന്‍ വിശക്കുന്നവനായിരുന്നു, നിങ്ങളെനിക്ക്‌ ആഹാരം തന്നു; ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ കാരാഗ്രഹത്തിലായിരുന്നു നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു (അല്ലെങ്കില്‍ അടുക്കല്‍ വന്നില്ല...) എന്നു പറഞ്ഞത്‌. നഗ്നതയുടെയോ, രോഗത്തിന്റെയോ, കാരാഗ്രഹ വാസത്തിന്റെയോ, കാരണമൊന്നും അവന്‌ പ്രധാനപ്പെട്ടതല്ല. സഹിക്കുന്നമനുഷ്യരില്‍ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിച്ച്‌ തദനുസൃതമായ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ ദൈവസ്‌നേഹത്തെപ്രതി പ്രചോദിതനാകുന്നവനാണ്‌ ക്രിസ്‌ത്യാനി. അവന്റെ അസ്ഥിത്വം തന്നെ തന്റെ നാഥനെ അനുകരിച്ച്‌ മുറിവുകള്‍ വെച്ചുകെട്ടുകയും നഷ്ടപ്പെട്ട ബന്ധങ്ങള്‍ കുട്ടിയോജിപ്പിക്കുകയും ചെയ്യുന്ന ഒരു ജീവിതം നയിക്കുക എന്നതാണ്‌. ലോകത്തില്‍ സഹനങ്ങളും കുറവുകളും എന്നുമുണ്‌ ടായിരിക്കും. ഓരോ തിന്മയും, സഹനവും അത്‌ ദര്‍ശിക്കാനിടയാകുന്ന ക്രിസ്‌ത്യാനിയില്‍ ഉളവാകുന്ന പ്രതികരണം അവന്റെ ആത്മീയ വളര്‍ച്ചയുടെ അളവുകോലാണ്‌. സഹനങ്ങളുടെ മുമ്പില്‍ കുറ്റപ്പെടുത്തലുകളും വിധിവാചകവുമായി നില്‌ക്കുന്നവന്‍ ക്രിസ്‌തുവിനെ എറിയാന്‍ കല്ലുകളെടുത്ത യഹൂദരുടെ പാദ പിന്‍തുടരുന്നവനാണ്‌.


തയാറാക്കിയത്‌
ഫാ. അന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home