Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഏലിയ - സ്ലീവാ - മൂശ‌ കാലങ്ങള്‍ ഒന്നാം ഞായര്‍
Readings: Deuteronomy 6:20-7:6; Isaiah 31:1-9; 2Thesselonians 1:1-10; Luke 19:1-10

VIII Sunday: Luke 8:41-56

 

As Jesus moves toward Jairus' house, the streets are utterly jammed. I imagine it like the crowd moving out of a cinema at the end of a great film. Jesus is able to push forward only with difficulty and progress is slow. Jairus at his side is ever-mindful that his daughter's life is slipping away every moment that is wasted.

"And a woman was there who had been subject to bleeding for twelve years, but no one could heal her" (8:43). Among the pushing, shoving, elbowing crowd there is a pale woman. Twelve years she has suffered from uterine bleeding and she has become poor and weak. Have you been sick for an extended period of time? Have you experienced the hopelessness of having physicians do all sorts of tests, put you through all sorts of treatments, charge huge medical bills, and leave you worse for all their doings? Occasionally this lady's friends would tell her of some doctor they had heard of in another town. When she was younger, she might make the journey to consult with them, but no longer. She is broken and is hopeless. Why to go to a doctor when nothing helps? Her faith in doctors' remedies is long since gone. There is no hope for her.

According to the Jewish law she was ceremonially unclean. Women were normally considered unclean during their period (Leviticus 15:25-27). Anyone who knew about her illness would shun her. She couldn't go about in society and mingle in the marketplace with the other women, since a touch from her would make someone unclean. She couldn't attend ceremonial occasions, or synagogue worship; So she resorts to secrecy. Probably she isn't even known in Capernaum. She comes incognito, her condition carefully concealed, but she comes with determination.

Word of Jesus' astounding acts of healing has spread all over Galilee, even to the village where his woman lives (Mark 5:27). She determines to find him and be healed. When Jairus prostrates himself before Jesus begging for his daughter's life, she is not far away. When Jesus begins to move through the crowd toward Jairus' house, she is not far behind.

To reach Jesus she must push and shove and elbow her way between people when tiny openings occur. She is weak; her strength is drained, and yet she will not give up. She must reach Jesus, and so she continues to wedge her body through the crowd until she comes up behind him.

She has decided in her heart, "If I just touch his clothes, I will be healed" (Mark 5:28). She does not want to confront him in public. She is too ashamed to admit the nature of her illness, and perhaps even be rebuked for mingling with others in her unclean state. She must do this without revealing anything. But she must touch him.

The lady touched Jesus; the effect was powerful and immediate; immediately "she felt in her body that she was healed of her disease" (Mark 5:29). Jesus feels it too. Though the press of the crowds against him are jostling and bumping him constantly, their touch does not have any effect. When the woman touches him, Jesus is suddenly aware of it (8:46). Jesus felt the flow of power out of him. The irony of this story is that dozens of people had been touching Jesus in these few minutes of moving towards Jairus' house, but only one had touched Jesus with faith that released saving power -- a sick but determined woman. It is quite possible to be in the immediate vicinity of Jesus without receiving his salvation through faith.

Jesus then asked them: “who touched me.” "The woman, seeing that she could not go unnoticed, came trembling and fell at his feet. She is suddenly afraid and trembling. What will people say? What will the rabbi say when he finds out that an unclean woman has deliberately touched him? But she falls at Jesus feet and tells her story. In the presence of all the people, she told why she had touched him and how she had been instantly healed. Then he said to her, 'Daughter, your faith has healed you. Go in peace" (8:47-48).

Why has Jesus' exposed her secret? There may be two reasons for this: 1. This is the first step in removing the terrible burden of uncleanness from the woman. Jesus accepts her. He is not angry. He blesses her with God's peace. He tenderly calls her daughter. This both helps restore her own self-esteem, but also her standing in the community, if she is from Capernaum. 2. He is clarifying what had happened so that it wouldn't fall into the realm of magic and superstition. "Your faith had healed you," he acknowledges her faith. It is a ‘pushy’ faith. It is a faith that does not quit. In fact Jesus seeks in us a constant faith (Lk 11:5-8; 18:1-8).

The disciples are to learn from this "that they should always pray and not give up" (18:1). "Ask and it will be given to you," Jesus is saying to us disciples. "Seek and you will find. Knock and the door will be opened to you. For everyone who asks receives; he who seeks finds; and to him who knocks, the door will be opened" (11:9-10).

 

Similar to the woman whose suffering lasted 12 years, imagine what a trial it was to Jairus’ faith. This man was distressed! His daughter was dying. Yet, the Lord Jesus stopped to heal a poor woman before going to heal his dying child.

What compassion he showed! What patience he exercised! What self-denial he exemplified! What faith he practiced!

Often, that is exactly what the Lord Jesus does with us. He seldom answers our prayers immediately or in the way we expect. He requires us to trust him to do what is best. Jairus did just that. I do not doubt that all the time the events recorded in verses 43-48 were going on, Jairus was thinking about his dying child. Yet, he said nothing. He just waited patiently before the Lord Jesus, trusting that he who had moved toward his daughter would heal his daughter in his time.

What a great miracle the gospel describes! A dead girl is raised from death to life by the power of the word of the Lord Jesus Christ. Death is called, "The King of Terrors." But here is One who is mightier than the King of Terrors. He has the keys of death and hell in his hands.

Jairus was, in all likelihood, a man of tremendous political power and influence, and of considerable wealth. He as "one of the rulers of the synagogue." Yet, his daughter, Luke tells us that she as his only daughter, lay dying. The apple of his eye, the darling of his heart, was dying; and she was only twelve years old. Go ask Jairus, How important is money? How useful is power, influence, and fame? If the world were yours for the asking, what would you want now? He will tell you, I want only one thing. I want the Son of God. I want him to come under my roof, to visit my family, to have mercy upon my only dear, dying daughter! Nothing else matters!

I wonder if we will ever learn that nothing here is really of any value, significance, or importance. "The things which are seen are temporal!" Everything here is temporal. Therefore, "Set your affection on things above, not on things on the earth." Children of God, ever beware of the "cares of this world, the deceitfulness of riches, and the lusts of other things!" Jairus’ daughter was only twelve years old. Yet, she died. Each of us must die sooner or later. We will all die at the time appointed, by the means appointed, in the place appointed.

Tharekadavil

 

I Sunday

സക്കേവൂസിന്റെ ദൈവദര്‍ശനം

കാത്തിരിപ്പ്‌ എന്നും ജീവിതത്തിന്റെ ഭാഗമാണ്‌. ഓഫീസുകളിലും ക്ലാസ്സ്‌ മുറികളിലും വെയിറ്റിങ്ങ്‌ ഷെഡുകളിലുമെല്ലാം നാം കാത്തിരിക്കാറുണ്‌ട്‌. ഇപ്രകാരമൊരു കാത്തിരിപ്പിനെക്കുറിച്ചാണ്‌ ഇന്നത്തെ സുവിശേഷം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുക.

ഈശോയെ കാത്ത്‌ മരത്തിന്റെ മുകളില്‍ സാക്കേവൂസ്‌ ദൈവപുത്രനുമായുള്ള തിരുമുഖദര്‍ശനത്തിനായുള്ള കാത്തിരിപ്പ്‌ അവനെ 'കാത്തു'. അവന്‍ പുതിയ മനുഷ്യനായി മാറി. ഈശോയെ കാണാന്‍ അവന്‍ കണ്‌ടുപിടിച്ച മാര്‍ഗ്ഗം മരത്തില്‍ കയറുക എന്നതായിരുന്നു (19/4). എന്നാല്‍ ഈശോയുടെ മാര്‍ഗ്ഗം അതിലും വ്യത്യസ്‌തമായിരുന്നു. അവന്‍ സക്കേവൂസിന്റെ വീട്ടില്‍ താമസിക്കാന്‍ പോലുകയാണ്‌ (19/5).

പാലസ്‌തീനായായിലെ ഏറ്റവും പ്രധാനപ്പെട്ട നികുതി വ്യാപാരസ്ഥലമായിരുന്നു ജറീക്കോ 'പനകളുടെ നാട്‌' എന്ന പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌. ചരിത്രകാരനായ എവുസേസുയൂസിന്റെ അഭിപ്രായത്തില്‍ ദൈവത്തിന്റെ ദേശം എന്നാണ്‌ ജറീക്കോ അറിയപ്പെടുന്നത്‌. തന്റെ ഉദ്യോഗത്തിന്റെ ഉന്നതസ്ഥാനം അലങ്കരിച്ചവനാണ്‌ സക്കേവൂസ്‌. അവന്‍ ചുങ്കക്കാരില്‍ പ്രധാനിയായിരുന്നു. എന്നാല്‍ ജനത്തിന്റെ ഇടയില്‍ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്നു സക്കെവൂസ്‌. പണത്തിന്റെ സ്വാധീനവും ഉദ്യോഗത്തിന്റെ ശക്തിയും ഉണ്‌ടായിരുന്നിട്ടും ഈശോയെ കാണാന്‍ ജനക്കൂട്ടം അവന്‌ തടസ്സമായി നിന്നു.
സമ്പന്നനായിരുന്നു സക്കേവൂസ്‌. പക്ഷേ സന്തോഷവാന്‍ ആയിരുന്നില്ല.
കോടീശ്വരനായ ഒരു ചെറുപ്പക്കാരന്‍. ജീവിതത്തിലെ നിരാശ സഹിക്ക വയ്യാതെ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. തന്റെ ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം ഇപ്രകാരം എഴുതി - `എനിക്കു പണമുണ്‌ട്‌, സൗന്ദര്യമുണ്‌ട്‌, വിദ്യാഭ്യാസമുണ്‌ട്‌, ലോകം മുഴുവന്‍ ചുറ്റി നടന്നു ഞാന്‍ കണ്‌ടു. എല്ലാ സുഖവും അനുഭവിച്ചു. പക്ഷേ ഇതിനൊന്നും എന്നെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
ഈ ചിന്തയുമായി പോകുമ്പോഴാണ്‌ അടുത്ത ദേവാലയത്തില്‍ നിന്നും ധ്യാനപ്രസംഗത്തിന്റെ സ്വരം കേട്ടത്‌. എന്തായാലും മരിക്കുന്നതിന്‌ മുന്‍പ്‌ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാം എന്നു തീരുമാനിച്ച. ആ യുവാവ്‌ പള്ളിയില്‍ കയറി. സക്കേവൂസിന്റെ ജീവിതത്തെക്കുറിച്ചായിരുന്നു ധ്യാനഗുരു പ്രസംഗിക്കുന്നത്‌. എല്ലാ സുഖങ്ങളും അനുഭവിച്ച സക്കേവൂസ്‌ ഈശോയെ കണ്‌ടെത്തിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു. അവന്റെ ഭവനത്തിന്‌ രക്ഷ കൈവന്നു. ആ യുവാവ്‌ അവന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു, ആ സമയം അത്രയും. അവന്‍ അന്നത്തെ ധ്യാനം മുഴുവന്‍ കൂടി - ഈശോയെ കണ്‌ടെത്തി. ജീവിക്കാനുള്ള മോഹവുമായി തിരിച്ചുപോയി. അഗസ്‌തീനോസിനെപ്പോലെ ആ യുവാവും ഇപ്രകാരം മന്ത്രിച്ചിരിക്കണം `എന്നും നവീനവും, സനാതവുമായ സൗന്ദര്യമെ നിന്നെ കണ്‌ടെത്തുവാന്‍ ഞാന്‍ ഇത്രയും താമസിച്ചുപോയല്ലോ`.

ഈശോയുമായുള്ള 'കണ്‌ടുമുട്ടല്‍ സക്കേസുവിനെ പുതിയ മനുഷ്യനാക്കിത്തീര്‍ത്തു. സന്തോഷമില്ലാതിരുന്ന ആ ജീവിതലേക്ക്‌ പ്രത്യാശയും സമാധാനവും കടന്നുവന്നു. പഴയ ജീവിതരീതി തന്നെ അദ്ദേഹം ഉപേക്ഷിച്ചു. സ്വത്തിന്റെ പകുതി ദരിദ്രര്‍ക്ക്‌ കൊടുത്തു. വഞ്ചിച്ചെടുത്തതിന്റെ നാലിരട്ടി തിരികെ കൊടുത്തു. തനിക്കുള്ളതെല്ലാം വിറ്റ്‌ നിധിയുള്ള വയല്‍ വാങ്ങുന്നവനെപ്പോലെ, വിലയേറിയ രത്‌നം കാണുമ്പോള്‍ തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്ന വ്യാപാരിയെപ്പോലെ യഥാര്‍ത്ഥ നിധിയും, വിലയേറിയ രത്‌നവുമായ തമ്പുരാനെ കണ്‌ടെത്തിയപ്പോള്‍ അവന്‍ തനിക്കുള്ളതെല്ലാം നല്‍കി, അവനെ സ്വന്തമാക്കുകയാണ്‌. `യേശുവിന്റെ നോട്ടം സാക്കേസുവിന്‌ ഒരു നേട്ടമായി മാറി`. കര്‍ത്താവിന്റെ മിഴികളിലേക്ക്‌ നോക്കിയ സാക്കേസുവിന്റെ മിഴികള്‍ക്ക്‌ മാത്രമല്ല അവന്റെ വഴികള്‍ക്കും മാറ്റം സംഭവിച്ചു.

സാക്കേവൂസ്‌ എന്ന പേരിന്റെ അര്‍ത്ഥം നിഷ്‌കളങ്കം, പരിശുദ്ധം എന്നൊക്കെയാണ്‌. എന്നാല്‍ ഈ പേരിന്‌ വിപരീതമായ കാര്യങ്ങളാണ്‌ സാക്കേവൂസ്‌ ചെയ്‌തുകൊണ്‌ടിരുന്നത്‌. ഈശോയെ കണ്‌ടെത്തിയ ശേഷമാണ്‌ ആ പേര്‌ പോലും അവനില്‍ അന്വര്‍ത്ഥമാകുന്നത്‌. ഈശോയെ കണ്‌ടെത്തിയ അവന്‍ പരിശുദ്ധനായിത്തീര്‍ന്നു. ഈശോയുടെ സാന്നിധ്യം അവന്‌ രക്ഷയായി മാറി.

പാപികളോചും ചുങ്കക്കാരോടും അടുത്തിടപഴകുന്നത്‌ അവരെ അംഗീകരിക്കുന്നതിന്‌ തുല്യമാണ്‌ എന്ന ചിന്തയുണ്‌ടായിരുന്നു. അതിനാലാണ്‌ സക്കേവൂസിന്റെ വീട്ടില്‍ പോകാന്‍ താല്‍പര്യം കാണിച്ച ഈശോയ്‌ക്ക്‌ എതിരായി അവര്‍ പിറുപിറുത്തത്‌ (19/7). എന്നാല്‍ ഈശോയുടെ ശൈലി വ്യത്യസ്‌തമായിരുന്നു. നന്മയിലൂടെ തിന്മയെ ഉന്മൂലനം ചെയ്യുക എന്ന വഴിയാണ്‌ ഈശോ സ്വീകരിക്കുന്നത്‌. അണയാന്‍ പോകുന്ന ദീപത്തിന്‌ എണ്ണ പകരുന്ന ഈശോ സക്കേവൂസിന്റെ രക്ഷയ്‌ക്ക്‌ എത്തുന്നു. അവന്‍ മാത്രമല്ല അവന്റെ കുടുംബം പോലും രക്ഷപ്പെടുന്നു.

യേശുവിന്റെ വീക്ഷണത്തില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ്‌ മറ്റുള്ളവര്‍ സക്കേവൂസിനെ കാണുന്നത്‌. അവന്‍ സാധാരണക്കാരനായ മനുഷ്യനാണ്‌. ധനികരില്‍ ധനികനാണ്‌. വെറുക്കപ്പെട്ട ചുങ്കക്കാരനാണ്‌. പൊക്കം കുറവുള്ളവനാണ്‌. നികൃഷ്ടനായ പാപിയാണ്‌. എന്നാല്‍ യേശുവാകട്ടെ അവനെ 'അബ്രാഹത്തിന്റെ പുത്രനാ'യിട്ടാണ്‌ സംബോധന ചെയ്യുന്നത്‌. മനുഷ്യന്റെ നന്മ കാണുന്ന അവനെ അനുഗ്രഹിക്കുന്ന തമ്പുരാന്‍. സക്കേവുസിന്റെ ഉള്ളു കാണുന്ന ഈശോ അവനെ അനുഗ്രഹിക്കപ്പെടുന്നവരുടെ ഗണത്തില്‍ ചേര്‍ക്കുന്നു.

യേശു നമ്മുടെ ആന്തരിക ഭവനങ്ങളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്‌ട്‌. വി. കുര്‍ബാനയിലൂടെ, വി. കൂദാശകളിലൂടെ. സുഖസൗകര്യങ്ങളുടെ നീണ്‌ട ആവശ്യങ്ങള്‍ക്കായി പരക്കം പായുമ്പോള്‍ ഭൗതീക സന്തോഷത്തിന്റെ വിശാലമായ വഴി തേടുമ്പോള്‍ നാം മറക്കുന്ന ഒന്നുണ്‌ട്‌. മനസ്സിന്റെ ആത്യന്തികമായ സന്തോഷം. അത്‌ ലഭിക്കുന്നത്‌ ബാഹ്യമായ അനുഭവങ്ങള്‍ വഴിയല്ല, മറിച്ച്‌ ആന്തരികമായ പരിവര്‍ത്തനം വഴിയാണ്‌, നമ്മുടെ ഉള്ളും ഉള്ളതും മറ്റുള്ളവര്‍ക്കായി കാഴ്‌ചവയ്‌ക്കുമ്പോഴാണ്‌. മാനസാന്തരത്തിന്റെ മനസ്സ്‌ പങ്കുവയ്‌ക്കലിന്റെ മനസ്സാണ്‌. സ്‌നേഹത്തിന്റെ മനസ്സാണ്‌. മാനസാന്തരപ്പെട്ടവന്റെ മനസ്സിലേക്ക്‌ കടന്നുവന്ന ഈശോ അവന്റെ ഹൃദയമാകുന്ന മന്ദിരത്തിലേക്കും കടന്നുവന്നു. ഇന്നും അവന്‍ കടന്നുവരുന്നു. നമ്മുടെ ഹൃദയമാകുന്ന ഭവനത്തിലേക്കും ഈ വി. കുര്‍ബാനയിലൂടെ അഹങ്കാരത്തിന്റെ, ഭൗതീകതയുടെ, മരത്തില്‍ നിന്നും താഴെ ഇറങ്ങി അവനെ സ്വീകരിക്കാം കാരണം `അവന്റെ വരവ്‌ എന്റെ രക്ഷയാണ്‌.

ഡി. മാത്യു ചക്ക്യാരത്ത്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌
കുട്ടികളുടെ വചനവേദി

പ്രിയ കൂട്ടുകാരെ,

ആഗ്രഹം അനുഗ്രഹമാകുമ്പോള്‍: യേശുവിനെ കാണാന്‍ ആഗ്രഹിച്ചവന്റെ ആഗ്രഹം തിരിച്ചറിഞ്ഞ്‌ അവനോടൊപ്പം അതിഥിയായി വിരുന്നിനിരിക്കുന്ന ക്രിസ്‌തുവിന്റെ മനോഹരചിത്രമാണ്‌ സക്കേവൂസിനെക്കുറിച്ചുള്ള വചനഭാഗത്ത്‌ പ്രതിപാദിക്കുന്നത്‌.

ഭാഗ്യസ്‌മരണാര്‍ഹനായ ജോണ്‍പോള്‍ രണ്‌ടാമന്‍ മാര്‍പ്പാപ്പ, കര്‍ദ്ദിനാള്‍ ആയിരിക്കെ ഒരു ഇടവകയില്‍ ധ്യാനം നടത്താനായി യാത്ര തുടങ്ങി. യാത്രാമധ്യേ അദ്ദേഹം ഡ്രൈവറോട്‌ പറഞ്ഞു. കുടിക്കാന്‍ അല്‌പം വെള്ളം കിട്ടിയാല്‍ കൊള്ളാം. ഡ്രൈവര്‍ വഴിയരികിലുള്ള ഒരു കൊച്ചുവീടിനു മുമ്പില്‍ കാര്‍ നിര്‍ത്തി. കര്‍ദ്ദിനാള്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും ഞരക്കവും മൂളലും മാത്രം. കര്‍ദ്ദിനാള്‍ പതുക്കെ അകത്തു കയറി അവിടെ ഒരു കട്ടിലില്‍ ഒരു വൃദ്ധയായ സ്‌ത്രീ. വൈദിക വേഷത്തില്‍ പ്രവേശിച്ച അദ്ദേഹത്തിന്‌ വൃദ്ധ സ്‌തുതി ചൊല്ലി. അച്ചോ, ഇവിടുള്ളവരെല്ലാം ധ്യാനംകൂടാന്‍ പള്ളിയില്‍ പോയിരിക്കുകയാണ്‌. കര്‍ദ്ദിനാള്‍ തിരുമേനിയാണ്‌ ധ്യാനിപ്പിക്കുന്നത്‌. എന്നെമാത്രം കൊണ്‌ടുപോയില്ല. തിരുമേനിയെ കാണാന്‍ എനിക്ക്‌ വലിയ ആഗ്രഹമായിരുന്നു. നിറഞ്ഞു തുളുമ്പിയ വൃദ്ധയുടെ കണ്ണുനീര്‍ തുടച്ച്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. ഞാനാണ്‌ ആ കര്‍ദ്ദിനാള്‍ തിരുമേനി. തന്റെ ചെറിയ ആഗ്രഹം വലിയൊരു അനുഗ്രഹവും അനുഭവവും ആയി മാറിയതിനെയോര്‍ത്ത്‌ സന്തോഷത്താല്‍ അവര്‍ വീണ്‌ടും കരഞ്ഞു തുടങ്ങി.

ഇന്നുതന്നെ സക്കേവൂസിന്റെ ജീവിതത്തിലും ഈശോയെ കാണാനുള്ള ആഗ്രഹം അവനെ യേശുവിനുമുമ്പേ ഓടി സിക്കമൂര്‍ മരത്തില്‍ കയറിയിരിക്കാന്‍ പ്രേരിപ്പിച്ചു. പ്രിയമുള്ള കൂട്ടുകാരെ, യേശുവിനെ കാണാനും അവനോടൊപ്പം അല്‌പ സമയം ചിലവഴിക്കാനും, അവന്റെ വചനം ശ്രവിക്കാനും പഠിക്കാനും, അവനെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പങ്കുവയ്‌ക്കാനും നമുക്ക്‌ എത്രത്തോളം ആഗ്രഹമുണ്‌ട്‌? ഇന്നു നമ്മുടെ ആഗ്രഹങ്ങള്‍ മറ്റു പലതുമാണ്‌. എങ്ങനെയും എല്ലാം സ്വന്തമാക്കുക, ഉയര്‍ന്ന ജോലി നേടുക. അതിന്‌ വി. കുര്‍ബാനയും വേദപാഠവും ഉപേക്ഷിച്ച്‌ ട്യൂഷനും കോച്ചിങ്ങിനും പോവുക. ഒന്നാമനാകുക. അങ്ങനെ പോകുന്നു നമ്മുടെ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍. യേശുവിനെ സ്വന്തമാക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

അതുകൊണ്‌ട്‌ യേശുവിനെ കാണാനുള്ള ആഗ്രഹം നമ്മുടെ ഉള്ളിലും നമുക്ക്‌ വളര്‍ത്തിയെടുക്കാം. ഈ ആഗ്രഹത്തിന്റെ ഒരംശം നമ്മിലുണ്‌ടെങ്കില്‍ നാം ഈശോയ്‌ക്ക്‌ ഇഷ്ടമുള്ളത്‌ മാത്രമേ സംസാരിക്കൂ, ചിന്തിക്കൂ, പ്രവര്‍ത്തിക്കൂ, കാണുകയുള്ളൂ, കേള്‍ക്കുകയുള്ളൂ. ഈ ആഗ്രഹം ഉള്ളപ്പോള്‍ നാം മറ്റുള്ളവരില്‍ ഈശ്വരനെ ദര്‍ശിക്കുന്നവരാകും. നമ്മില്‍ ഒരു പുതു ചൈതന്യം കുടികൊള്ളും. അപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ വേണ്‌ടി സ്വന്തമായവയെല്ലാം സക്കേവൂസിനെപ്പോലെ ദാനം ചെയ്യാന്‍ നമുക്ക്‌ സാധിക്കും. അതുകൊണ്‌ട്‌ നമ്മിലെ അണഞ്ഞുകൊണ്‌ടിരിക്കുന്ന തിരികള്‍ക്ക്‌ ദൈവത്തെ ആഗ്രഹിക്കുന്ന ഒരു മനസ്സ്‌ രൂപപ്പെടുത്തി അതില്‍ എണ്ണ ചൊരിയുന്നവരാകാം. ഈ നല്ല ആഗ്രഹം നമ്മില്‍ വളരുന്നതിനായി പ്രാര്‍ത്ഥിക്കാം. ആമ്മേന്‍.


ജിന്‍സണ്‍ കൊട്ടിയാനിക്കാല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

 

 

Sermon 2009

ഏലിയാസ്ലീവാ - മൂശ 8- ഞായര്‍

വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായം 23 മുതല്‍ 34 വരെയുള്ള വാക്യങ്ങളാണ്‌ ഇന്നത്തെ വചനഭാഗം. 18 മുതല്‍ 22 വരെയുള്ള വാക്യങ്ങള്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തിന്‌ വളരെ പ്രസക്തങ്ങളാണ്‌. തന്റെ ചുറ്റും പുരുഷാരം കൂടുന്നത്‌ കണ്‌ടപ്പോള്‍ തോണിയില്‍ കയറി മറുകരയക്ക്‌ പോകാന്‍ ഈശോ ശിഷ്യന്‍മാരോട്‌ കല്‌പിച്ചു. അതിനുശേഷം തന്റെ ചുറ്റും കൂടിനില്‍ക്കുകയും തന്നെ അനുഗമിക്കാന്‍ അമിതമായ ഉത്സാഹം കാണിക്കുകയും ചെയ്‌ത പലരേയും അവന്‍ പിന്തിരിപ്പിച്ചു. എന്നാല്‍ അവരില്‍, സ്വന്തം കുടുംബത്തോടും ഉത്തരവാദിത്വങ്ങളോടും വിശ്വസ്‌തരായിരുന്നവരെ (എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ എന്നെ അനുവദിക്കണമേ... വാക്യം 21) ഇപ്പോള്‍ത്തന്നെ തന്നെ (ഈശോയെ) അനുഗമിക്കുനാന്‍ അവന്‍ കല്‍പിക്കുകയും ചെയ്‌തു. (വാ. 22).
കര്‍ത്താവിന്റെ കല്‍പന കേട്ട ശിഷ്യന്‍മാര്‍ തോണിയില്‍ കയറി, ഒപ്പം ഈശോയും. തുടര്‍ന്നു വരുന്നത്‌ ക്രിസ്‌തുശിഷ്യന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍പറ്റാത്ത ഒരു യാഥാര്‍ത്ഥ്യമാണ്‌: കാറ്റും കോളും കഷ്ടപ്പാടും. ഈ കഷ്ടപ്പാടിലേക്ക്‌ ശിഷ്യനെ കൈപിടിച്ച്‌ നടത്തുന്നതും കര്‍ത്താവുതന്നെയാണ്‌ (വാക്യം 18). ഇതു ദൈവത്തിന്റെ ഒരു പ്രവര്‍ത്തന ശൈലിയാണ ്‌: മാമ്മോദീസായ്‌ക്കുശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധാത്മാവ്‌ മനുഷ്യപുത്രനെ മരുഭൂമിയിലേക്ക്‌ നയിക്കുന്നത്‌ കാണാം. ഈ പരീക്ഷകള്‍ അതിജീവിച്ചാല്‍ മാത്രമേ മനുഷ്യപുത്രന്‌ തന്റെ ദൗത്യം ആരംഭിക്കാന്‍ കഴിയുകയുള്ളു (മത്തായി 4).
തന്റെ ശിഷ്യന്‌ ഈ ലോകത്തില്‍ കര്‍ത്താവ്‌ വാഗ്‌ദാനം ചെയ്യുന്നത്‌ അവന്റെ കുരിശിലും പരീക്ഷകളിലുമുള്ള പങ്കാളിത്തമാണ്‌. (ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല: യോഹ 15:10-21). എന്നാല്‍ കുരിശുകള്‍ നല്‍കുന്നതിനുമുമ്പ്‌ അത്‌ സ്വീകരിക്കാന്‍ തക്ക വിശ്വാസം തന്റെ ശിഷ്യര്‍ക്കുണ്‌ടോ എന്ന്‌ അവന്‍ പരിശോധിച്ചു നോക്കും എന്നു മാത്രം. തന്നെ അനുഗമിക്കാന്‍ ആഗ്രഹിച്ച എല്ലാവരെയും കൊടുങ്കാറ്റിലേക്ക്‌ അവന്‍ നയിച്ചില്ല. എന്നാല്‍ തന്റെ ശിഷ്യന്മാരെ പരീക്ഷകര്‍ക്ക്‌ വിധേയമാക്കാന്‍, നങ്കൂരമഴിച്ചുമാറ്റി കടലിലേക്കു നീങ്ങാന്‍, അവന്‍ കല്‍പിക്കുകയും ചെയ്‌തു.

ഈ സംഭവം ക്രിസ്‌തു തന്റെ ശിഷ്യര്‍ക്കു നല്‍കിയ ഒരു പാഠമായിരുന്നുവെന്ന്‌ നമുക്ക്‌ മനസിലാവുന്നത്‌ കര്‍ത്താവിന്റെ വാക്കുകളില്‍ നിന്നുതന്നെയാണ്‌. ശിഷ്യരോടൊപ്പം യാത്ര തിരിച്ച കര്‍ത്താവ്‌ ശാന്തമായ കടലില്‍ മാത്രമല്ല അവിടെ ഭയാനകമായ തിരകള്‍ ഉയര്‍ന്നപ്പോഴും ശാന്തമായി ഉറങ്ങുകയായിരുന്നു. കാറ്റും തിരയും കണ്‌ട്‌ പേടിച്ച ശിഷ്യന്‍മാര്‍ പ്രാണഭയത്തോടെ അവനെ വിളിച്ചുണര്‍ത്തി. അവര്‍ നിലവിളിച്ചു. "കര്‍ത്താവേ, ഞങ്ങളിതാ നശിക്കുന്നു". കര്‍ത്താവെ, ഞങ്ങളെ രക്ഷിക്കണം എന്ന്‌ അവര്‍ അപേക്ഷിച്ചു എങ്കിലും ക്രിസ്‌തുവിന്റേതുപോലുള്ള ദൈവാശ്രയബോധമോ ദൈവപുത്രരെന്നുള്ള സുരക്ഷിതത്വബോധമോ അവര്‍ക്കുണ്‌ടായിരുന്നില്ല. അതുകൊണ്‌ട്‌ ഉറക്കമുണര്‍ന്ന അവന്‍ ആദ്യമായി അവരുടെ വിശ്വാസക്കുറവിനെ ശാസിക്കുകയാണ്‌ ചെയ്യുന്നത്‌. അതിനുശേഷം മാത്രമാണ്‌ അവന്‍ കാറ്റിനേയും കടലിനേയും ശകാരിക്കുന്നതും കടലിനെ ശാന്തമാക്കുന്നതും. തന്റെ ശിഷ്യരില്‍ നിന്ന്‌ തന്റേതിനു തുല്ല്യമായ ആഴമേറിയതും ശാന്തവുമായ വിശ്വാസമാണ്‌ അവന്‍ പ്രതീക്ഷിക്കുന്നത്‌ എന്നര്‍ത്ഥം. ക്രിസ്‌തു ശിഷ്യന്‍ പ്രശ്‌നങ്ങളുടെ നടുവില്‍ ശാന്തത കൈവെടിയേണ്‌ടവനല്ല. അവന്‍ ദൈവപുത്രനാണ്‌.
വി. മത്തായിയുടെ ചിന്തയില്‍ തോണിയെന്നത്‌ സഭയുടെ പ്രതീകമാണ്‌. മത്തായിയുടെ സഭാസമൂഹത്തിലെ വിശ്വാസജീവിതാനുഭവമാണ്‌ അദ്ദേഹം വിവരിക്കുന്നത്‌. ക്രിസ്‌തു ശിഷ്യന്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന സാഹചര്യങ്ങളിലൂടെ, സഭയില്‍ ജീവിക്കാന്‍ കര്‍ത്താവിനാല്‍ വിളിക്കപ്പെട്ടവനാണ്‌. പ്രകൃതിയിലെ ഒരു ശക്തിക്കും അവനെ നശിപ്പിക്കാന്‍ കഴിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്‌. കാരണം സഭയില്‍ ശാന്തമായി, നിശബ്ദനായി വിശ്രമിക്കുന്ന, ജീവിക്കുന്ന പ്രപഞ്ചസൃഷ്ടാവ്‌ അവനോടൊപ്പമുണ്ട്‌. പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും ശക്തികളും അവന്റെ ശാസനക്ക്‌ കീഴിലാണ്‌. അനുദിന ജീവിതത്തിലെ വിഷമകരമായ സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്‌ നമുക്ക്‌ മാര്‍ഗ്ഗദീപമായിരിക്കേണ്ടത്‌. ക്രിസ്‌തുശിഷ്യന്‍ തന്റെ വിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കുന്നതിന്‌വേണ്ടി മറ്റുള്ളവരേക്കാള്‍ അധികമായി കഷ്ടപ്പാടുകള്‍ക്കും അപകടങ്ങള്‍ക്കും വിധേയനാകാന്‍ വിളിക്കപ്പെട്ടവനാണ്‌. മറിയത്തിന്റെയും അപ്പസ്‌തോലന്‍മാരുടെയും വിശുദ്ധരുടെയും ജീവിതം ഇതിനുദാഹരണങ്ങളാണ്‌.
കര്‍ത്താവിന്റെ വചനം അനുസരിച്ച കടല്‍ ശാന്തമായി. അത്‌ ശിഷ്യരില്‍ വിശ്വാസം ഉണര്‍ത്തി. പ്രപഞ്ച സൃഷ്ടികള്‍ അനുസരിക്കുന്ന തങ്ങളുടെ ഗുരുവിനെക്കുറിച്ച്‌ അത്ഭൂതപ്പെട്ടുകൊണ്‌ട്‌ അവര്‍ ഇപ്രകാരം ചോദിച്ചു: "ഇവന്‍ ആര്‌? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നണ്‌ടല്ലോ" (വാ. 27)

ശിഷ്യന്‍മാരുടെ ഈ ചോദ്യത്തിനുത്തരമാണ്‌ തുടര്‍ന്നു വിവരിക്കുന്ന സംഭവം. തോണിയിറങ്ങിയ കര്‍ത്താവ്‌ ഗദരായരുടെ ദേശത്തെത്തി.. അവിടെ അവന്‍ രണ്ട്‌ പിശാചുബാധിതരെ കണ്‌ടുമുട്ടി. പിശാച്‌ ദൈവരാജ്യത്തിന്റെ ശത്രുവാണ്‌. ശത്രുവിന്റെ രാജ്യത്തിന്റെ നാശത്തിനാണ്‌ ദൈവപുത്രന്‍ ഈ ലോകത്ത്‌ ആഗതനായത്‌. കര്‍ത്താവ്‌ മനുഷ്യന്റെ നന്മയും അവരുടെ ഉന്നമനവും സൗഖ്യവുമെല്ലാം ആഗ്രഹിക്കുമ്പോള്‍ പിശാച്‌ മനുഷ്യന്റെ സമനില തെറ്റിക്കുകയും അവന്റെ അഭിമാനം നശിപ്പിക്കുകയും (വസ്‌ത്രം ധരിക്കാത്തവര്‍) അവന്റെ നാശം ആഗ്രഹിക്കുകയും (അവര്‍ തങ്ങളെത്തന്നെ മുറിവേല്‌പിച്ചിരുന്നു), സഹജീവികളുടെ ജീവിതവും പ്രവര്‍ത്തികളും ദുര്‍വഹമാക്കുകയും ചെയ്യുന്നു (വാ. 28). പിശാചുബാധിതന്റെ ജീവന്റെ നിയന്ത്രണം സാത്താന്റെ കൈകളിലാണ്‌. അവന്‌ സ്വയം നിയന്ത്രിക്കാനുള്ള കഴിവില്ല. മനുഷ്യന്‍ ഏദനില്‍ വച്ച്‌ സര്‍പ്പത്തിന്‌ അടിയറവച്ച്‌ നഷ്ടപ്പെടുത്തിയ അവന്റെ സ്വാതന്ത്ര്യം തിരികെ നേടാനാണ്‌ മനുഷ്യപു്ര്രതന്‍ വന്നത്‌.
തന്റെ രാജ്യത്തിന്റെ അന്തകനായി വന്നവനെ പിശാച്‌ വേഗം തിരിച്ചറിഞ്ഞു. അവന്‍ ക്രിസ്‌തുവിനെ ദൈവപുത്രനാണെന്ന്‌ വെളിപ്പെടുത്തിക്കൊണ്‌ട്‌ ഇപ്രകാരം വിളിച്ചു പറഞ്ഞു: "ദൈവപുത്രാ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ്‌ ഞങ്ങളെ പീഢിപ്പിക്കാന്‍ നീ വന്നിരിക്കുകയാണോ?" ഈശോ (ഇവന്‍) ആരാണെന്ന ശിഷ്യന്റെ ചോദ്യത്തിന്‌ പിശാചുബാധിതനാണ്‌ ശരിയായ ഉത്തരം നല്‍കുന്നത്‌. വി. മത്തായിയുടെ സുവിശേഷത്തില്‍ ഇവിടെയാണ്‌ ക്രിസ്‌തു ആദ്യമായി ദൈവപുത്രനാണെന്ന്‌ വെളിപ്പെടുത്തപ്പെടുന്നത്‌.
ദൈവപുത്രന്റെ ശക്തി തിരിച്ചറിഞ്ഞ്‌ പിശാച്‌ അവനോട്‌ യഹൂദര്‍ക്ക്‌ അശുദ്ധമായിരുന്ന പന്നികളില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. സാത്താന്റെ സാമ്രാജ്യത്തിന്റെ ശക്തി ദൈവപുത്രന്റെ വചനത്തിന്‌ മുകളിലല്ല എന്നര്‍ത്ഥം. അശുദ്ധാത്മാവ്‌ പുറത്തുപോയപ്പോള്‍ പിശാചുബാധിതനായിരുന്നവന്‍ സ്വതന്ത്രനായി. അവര്‍ അഭിമാനത്തോടെ വസ്‌ത്രം ധരിച്ച്‌ കര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരുന്നു. അവര്‍ സമൂഹത്തിലേക്ക്‌ സ്വീകരിക്കപ്പെട്ടു. സ്വന്തം സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിവുള്ളവനായിത്തീര്‍ന്നു.

രണ്ട്‌ മനുഷ്യരുടെ സൗഖ്യത്തിനുവേണ്ടി ഇത്ര വലിയ നഷ്ടം സഹിക്കണമായിരുന്നുവോ എന്ന്‌ ചോദിക്കുന്നവരുണ്‌ടാകാം. ഇത്‌ മൃഗങ്ങളോടുള്ള ക്രൂരതയല്ലേ എന്നാണ്‌ മറ്റുള്ളവരുടെ സംശയം. എന്നാല്‍ കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഓരോ മനുഷ്യവ്യക്തിയും, അവന്റെ സ്വാതന്ത്ര്യവും, അവന്റെ സ്വീകാര്യതയും രക്ഷയും എത്ര വലിയ സമ്പത്തിനേക്കാളും ഉദാത്തമായ സമ്പത്താണ്‌.
പന്നി അശുദ്ധമായ മൃഗമാണ്‌. പിശാച്‌ അശുദ്ധിയുടെ പിതാവും. അവന്റെ ശരിയായ വസസ്ഥലം ദൈവഛായായ മനുഷ്യനല്ല, മറിച്ച്‌ അശുദ്ധമായ പന്നിയാണ്‌. ക്രിസ്‌തുവിന്റെ ആഗമനത്തോടെ അശുദ്ധനായ പിശാച്‌ തനിക്ക്‌ യോഗ്യമായ ഭവനത്തില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന്‌ നശിച്ച്‌ പോകുന്നതുമാണ്‌ സുവിശേഷകന്‍ നല്‌കാന്‍ ആഗ്രഹിക്കുന്ന സന്ദേശം. ബൈബിളില്‍ കടല്‍ നിഷേതാത്മകവും തിന്മനിറഞ്ഞതുമായവയെയെല്ലാമാണ്‌ പ്രതിനിധികരിക്കുന്നത്‌. കര്‍ത്താവിന്റെ ദിനത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നനാളില്‍ കടല്‍ അപ്രത്യക്ഷമാകുമെന്ന്‌ വെളിപാട്‌ പുസ്‌തകം പറയുന്നു (വെളി 21.1). കടലില്‍ മനുഷ്യജീവന്‌ അപകടം പതിയിരിക്കുന്നു. ഉഗ്രസര്‍പ്പമായ റാഹാവും ലെവിയാത്തനും വസിക്കുന്നത്‌ കടലിലാണ്‌(ജോബ്‌ 26.12.13; സങ്കീ.74.13.14;89.10; ഏശ 27.1; 59.1). പിശാച്‌ പ്രവേശിച്ച പന്നികള്‍ കടലില്‍ മുങ്ങിചത്തു. മനുഷ്യപുത്രന്റെ വരവോടെ തിന്മ തിന്മയില്‍തന്നെ പതിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു.തയ്യാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ സെമിനാരി. 

 

ഏലിയാസ്ലീവാ - മൂശ 1-ഞായര്‍ 

ആരാധനക്രമവത്സരത്തിലെ ഒരു പുതിയ കാലത്തിലേയ്‌ക്ക്‌ തിരുസഭാമാതാവ്‌ പ്രവേശിക്കുകയാണ്‌. കൈത്താക്കാലത്തിനുശേഷമുളള ഈ കാലം ഏലിയ, സ്ലീവാ, മൂശെക്കാലം എന്നറിയപ്പെടുന്നു. ക്രിസ്‌തുവിന്റെ രണ്ടാമത്തെ വരവിനെയും കുരിശിന്റെ വിജയത്തേയും ഈ കാലഘട്ടത്തില്‍ നാം ചിന്താവിഷയമാക്കുന്നു.
ലൂക്കായുടെ സുവിശേഷത്തിന്റെ 19-ാ അധ്യായത്തില്‍ കര്‍ത്താവിന്റെ വരവിനെ നോക്കിപാര്‍ത്ത്‌ മരകൊമ്പിലിരിക്കുന്ന ഒരു മനുഷ്യനെ നാം കണ്ടുമുട്ടുന്നു. ചുങ്കക്കാരില്‍ പ്രധാനിയായ ധനികനായ സക്കേവൂസ്‌. ആദിമാതാപിതാക്കള്‍ക്ക്‌ ഒരു മരവും അതിന്റെ ഫലവും പാപഹേതുവായി തീര്‍ന്നുവെങ്കില്‍ ഇതാ ഇവിടെ മറ്റൊരുമരം സ്‌കേവൂസിന്‌ രക്ഷയ്‌ക്കുളള ഉപാധിയായിത്തീരുന്നു.
ഈ കാലഘട്ടത്തില്‍ ലൗകീകസുഖങ്ങളുടെ മുന്തിരിച്ചാറുനുകരുന്നവരെ നാം കണ്ടിട്ടുണ്‌ട്‌. നിരന്തര നിരാശയുടെയും അസംതൃപ്‌തിയുടെയും കൈപുനീര്‍ കുടിച്ചിറക്കുന്നവരെയും നമുക്കറിയാം. ജീവിതത്തിന്റെ ഏകാന്ത തുരുത്തുകളില്‍ മദ്യവും മയക്കുമരുന്നും മധുരാക്ഷിമാരും തരുന്ന ജഡിക സന്തോഷങ്ങളില്‍ അഭയം തേടുന്നവരെയും നമുക്കറിയാം. പക്ഷെ, നൈമീഷസുഖങ്ങളുടെ ക്ഷണികത തിരച്ചറിയുമ്പോള്‍ കുറ്റബോധത്തിന്റെയും ആന്തരീക സംഘട്ടനങ്ങളുടെയും നീര്‍ച്ചുഴിയില്‍പെട്ടുഴലുമ്പോള്‍ ശാന്തിയുടെയും സമാധാനത്തിന്റെയും തീരത്തഭയം പ്രാപിക്കാനുളള ആഗ്രഹം മനുഷ്യനില്‍ ജന്മംകൊളളുന്നു. പാപത്തിന്റെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താണ വി. അഗസ്റ്റിന്‍ ദൈവസ്‌നേഹത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ച്‌ ദൈവീക ജീവന്‍ ശ്വസിച്ചപ്പോള്‍ അഗാധമായ ദുഃഖത്താലും അത്യാഹ്ലാദത്താലും പ്രേരിതനായി വിളിച്ചു പറഞ്ഞു. ഓ നിത്യസനാദന ചൈതന്യമേ, നിന്നെ കണ്‌ടെത്താന്‍ ഇത്രയും വൈകിയല്ലോ.
ഭോഷനായ ധനികനെപ്പോലെ ധനസമൃദ്ധിയില്‍ തന്റെ പറുദീസ പടുത്തുയര്‍ത്താമെന്നു വ്യാമോഹിച്ച ഒരു ധനികനായിരുന്നു സക്കേവൂസ്‌. ജനങ്ങളെ വഞ്ചിക്കുകയും ഞെരുക്കിപ്പിഴിഞ്ഞ്‌ നികുതി പിരിച്ചെടുക്കുകയും ചെയ്യുകവഴി അദേഹം തന്റെ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുകയും അറപ്പുരകള്‍ പൊളിച്ചുപണിയുകയും ചെയ്‌തു. ഇക്കാരണത്താല്‍തന്നെ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും അദേഹം ഏറേ സമ്പാതിച്ചിരുന്നു. കടുത്ത അസംന്തുഷ്ടിയിലും മനംമടുപ്പിക്കുന്ന ഏകാന്തതയിലും കഴിഞ്ഞിരുന്ന സക്കേവുസിന്റെ ഹൃദയം കുറ്റബോധവും നിരാശയും നിറഞ്ഞതായിരുന്നു. അദേഹത്തിന്റെ ഭവനമാകട്ടെ ജെറീക്കോ നിവാസികളുടെ മുമ്പില്‍ ശപിക്കപ്പെട്ട രാജ്യദ്രോഹിയുടെ നിന്ദിക്കപ്പെട്ട ഗുഹയായിരുന്നുതാനും. അവിടെ സമ്പത്തുണ്ടായിരുന്നു, എന്നാല്‍ സമാധാനംമില്ലായിരുന്നു. പരിചാരകാരും പരിവാരങ്ങളും ഉണ്‌ടായിരുന്നു. എന്നാല്‍ പരിജയക്കാര്‍ കുറവായിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തില്‍ താന്‍കേട്ടറിഞ്ഞ ഈശോയെ ഒന്നുകാണാനുളള ആഗ്രഹം സക്കേവൂസിന്റെ ഹൃദയത്തില്‍ മൊട്ടിട്ടു. ഈശ്വരദര്‍ശനം എന്ന അദമ്യമായ ആഗ്രഹം അടക്കിനിര്‍ത്താനാവാതെ വന്നപ്പോള്‍ അദേഹം ഇറങ്ങിനടന്നു. തന്റെ പൊക്കകുറവും ജനക്കുട്ടത്തിന്റെ സാന്നിധ്യവും തന്റെ ആഗ്രഹപൂര്‍ത്തികരണത്തിന്‌ വിഘാതമായപ്പോള്‍ അദേഹം മുന്‍പെ ഓടി. മരത്തില്‍ കയറി കാത്തിരുന്നു. ഈശ്വരദര്‍ശനത്തിനായി സക്കേവൂസ്‌ സ്വീകരിച്ച മാര്‍ഗ്ഗവും പരിശ്രമവും ഈശോയെ കടന്നുപോകാതെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്‌തമായിരുന്നു. ഈശോയുടെ നേര്‍ക്ക്‌ ഒരുചുവടുവെയ്‌ക്കുന്നവന്റെ നേരെ പത്തുചുവടുവെയ്‌ക്കുന്ന, നഷ്ടപ്പെട്ടതിനെ തേടി നടക്കുന്ന നല്ല ഇടയന്റെ മുഖം ഇവിടെ വെളിവാകുന്നു. ദൈവത്തെതേടുന്നവനെ ഒരിക്കലും ദൈവം കൈവിടില്ല. തന്നെ കാണാന്‍ ആഗ്രഹിച്ച സക്കേവൂസിന്‌ ഒരു ശാശരിരിക ദര്‍ശനം മാത്രമല്ല ഒരു ദൈവീക സ്‌പര്‍ശനംകൂടി ലഭിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കുഷ്‌ഠരോഗി ഈശോയുടെ സൗഖ്യദായകമായ സ്‌പര്‍ശനംവഴി സമൂഹത്തിന്റെ ഭാഗമായി മാറിയതുപോലെ ഈശോയുടെ സാമീപ്യവും സഹവാസവും സക്കേവൂസിന്‌ സമൂഹത്തില്‍ അംഗീകാരം പ്രധാനംചെയ്‌തു. ഈശോയുടെ സാന്നിധ്യം ഒരു സ്‌പര്‍ശനമായി, സ്വാന്തനമായി സക്കേവൂസിന്‌ അനുഭവപ്പെട്ടു. അദേഹത്തിന്റെ ഹൃദയത്തില്‍ ആനന്ദം തിരതല്ലി. ദൈവപുത്രന്റെ സൗമ്യമായ എന്നാല്‍ ദീപ്‌തമായ സാമീപ്യത്തില്‍വെച്ച്‌ താന്‍ കടന്നുവന്ന വഴികളെപറ്റി ചിന്തിച്ച്‌ തിരുമാനങ്ങളെടുക്കുന്നു. സമഗ്രമായ ഒരു ജീവിത നവികരണത്തിന്‌ അദേഹം മനസ്സുകാണിക്കുന്നു. വഞ്ചിച്ചെടുത്തതും തട്ടിച്ചെടുത്തതും ഇരട്ടിയായി തിരികെ നല്‌കുന്നു. കണ്ണിലെ കൃഷ്‌ണമണിപ്പോലെ കാത്ത്‌സൂക്ഷിച്ച സമ്പത്ത്‌ ദരിദ്രരുമായി പങ്കുവെയ്‌ക്കുവാന്‍ തയാറാകുന്നു. അദേഹത്തിന്റെ ഇന്നലകള്‍ വിശുദ്ധീകരിക്കപ്പെട്ടു. ഇന്നുകളെ പവിത്രികരിക്കുന്നു. നാളകളെ പാവനമാക്കിതീര്‍ക്കുന്നു. സമ്പത്തിന്റെയും സ്വര്‍ത്ഥതയുടെയും ഒറ്റത്തുരുത്തില്‍ ഒറ്റപെട്ടുകഴിഞ്ഞവന്‍ സമൂഹത്തിന്‌ വേണ്‌ടപ്പെട്ടവനായി തിരുന്നു.
ഒരു ക്രിസ്‌ത്യാനിയെ സംമ്പന്ധിച്ചിടത്തോളം സക്കേവൂസിന്റെ ജീവിത്തില്‍ സംഭവിച്ച ദൈവദര്‍ശനവും ജീവിതനവീകരണവും മാതൃകയാകേണ്‌ടതാണ്‌. കേവലം ഒരു ധ്യാനത്തിലെ പ്രസംഗത്തിലോ ആണ്‌ടുകുമ്പസാരത്തിലൂടെ ലഭിക്കുന്ന ആനന്ദത്തിലോ ഒരു ആദ്ധ്യാത്മീക ഗ്രന്ഥം വായിക്കുമ്പോഴുണ്‌ടാകുന്ന ആദ്ധ്യാത്മീക സന്തോഷത്തിലോ കുടുങ്ങികഴിയുന്നവരല്ല നമ്മള്‍. ക്രിസ്‌തുവിനനോടുകൂടെ വസിച്ചുകൊണ്‌ട്‌ സ്വന്തമാക്കേണ്‌ട ഒന്നാണ്‌ ദൈവാനുഭവം. ദൈവത്തോടുകൂടെ നടക്കുന്നവന്‍ സഹോദരനിലേക്ക്‌ നടക്കുന്നു.
ആധുനിക മനുഷ്യന്‍ അസ്വസ്ഥതകളുടെയും ആകുലതകളുടെയും മധ്യേ ശാന്തിക്കായി, സമാധാനത്തിനായി, ദൈവത്തെ തേടിനടക്കുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കൗണ്‍സിലിംഗ്‌ സെന്റെറുകളിലും ഇന്ന്‌ ആളുകള്‍ തടിച്ചുകൂടുന്നു.
എന്നാല്‍ ഇന്ന്‌ ദൈവസാന്നിധ്യം എളുപ്പമാകുന്ന, ആയാസരഹിതമാക്കുന്ന, സിക്കമൂര്‍ മരങ്ങള്‍ അന്യം നിന്നുപോയിരിക്കുന്നു. ഇത്‌ വ്യാജസിക്കമൂര്‍മരങ്ങള്‍ കൂണുപോലെ കിളിര്‍ത്തുപൊങ്ങിപന്തലിക്കുന്ന കാലഘട്ടമാണ്‌. അപ്പര്‍ റും, എമ്പറര്‍ ഇമ്മാനുവേല്‍, സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ മുതലായവ വ്യാജസിക്കമൂര്‍മരങ്ങള്‍ ശാഖവിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മീയാനന്ദത്തിന്റെ തേന്‍കനികള്‍ പൊഴിക്കുന്നുവെന്ന വ്യാജേന ഈ കളളമരങ്ങള്‍ ആളുകളെ തങ്ങളുടെ തണലിലേക്ക്‌്‌ ക്ഷണിക്കുന്നു. ദൈവാനുഭവത്തിനുളള ദാഹവുമായി പരക്കംപായുന്ന മനുഷ്യന്‍ അഭയം തേടുന്നത്‌ വിഷക്കനികള്‍ നിറഞ്ഞതും മുള്ളുകള്‍ നിറഞ്ഞതുമായ വൃഷത്തിന്റെ തണലിലാണ്‌ എന്ന കാര്യം നാം വിസ്‌മരിക്കരുത്‌.
ഈ കാലഘട്ടത്തിന്റെ സിക്കമൂര്‍മരങ്ങളാകാനാണ്‌ ഞാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്‌. ദൈവീക ജീവന്റെ കനി പ്രദാനം ചെയ്യുന്ന, ദൈവസ്‌നേഹത്തിന്റെ തണല്‍ നല്‌കുന്ന പൂമരങ്ങളാകാനുളള വിളി. നിന്റെ വിശുദ്ധിയുടെ, സമാധനത്തിന്റെ, ശാന്തിയുടെ സന്തുഷ്ടിയുടെ പച്ചപ്പുകൊണ്‌ട്‌ അനേകര്‍ നിന്റെ സമീപത്തുവരണം. നിന്നില്‍, നിന്നിലുടെ അവര്‍ ദൈവത്തെകാണണം.
അതുകൊണ്‌ട്‌ നമുക്ക്‌ മറ്റുളളവര്‍ക്ക്‌ തണല്‍ നല്‌കുന്ന ദൈവാനുഭവം പ്രദാനം ചെയ്യുന്ന സിക്കമൂര്‍ മരങ്ങളാകാം. നാമാകുന്നമരം തഴച്ചുവളരേണ്‌ടത്‌ കര്‍ത്താവ്‌ സഞ്ചരിക്കുന്ന വഴികളുടെ തീരത്താവണം. ഇത്‌ പച്ചകെടാതെ വളരേണ്‌ടതിനും കാലമാകുമ്പോള്‍ കായ്‌ക്കേണ്‌ടതിനും വേണ്‌ടി ദൈവകൃപയുടെ നീര്‍ച്ചാലുകളില്‍ നിന്ന്‌ വെളളവും വളവും സ്വീകരിച്ച്‌ വളരാം. അനേകം സക്കേവൂസുമാര്‍ക്ക്‌ ദൈവീക ദര്‍ശനം പ്രദാനം ചെയ്യാന്‍ നമ്മുടെ കൊച്ചുജീവിതങ്ങള്‍ക്ക്‌ കൃപലഭിക്കുന്നതിനുവേണ്‌ടി ഈ ബലിമധ്യേ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


തയാറാക്കിയത്‌
റവ. ഡി. ജോസഫ്‌ വണ്‌ടര്‍കുന്നേല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌


Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home