Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഏലിയ - സ്ലീവാ - മൂശ‌ കാലങ്ങള്‍ അഞ്ചാം ഞായര്‍
Readings: Deuteronomy 9:13-24; Isaiah 26:1-19; Philippians 4:4-9; Matthew 15:21-28
 കാനാന്‍കാരിയുടെ വിശ്വാസം


മഹാനായ കോന്‍സ്‌റ്റന്‍ന്റൈന്‍ (255-337) ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ സേവകരുമൊത്ത്‌ റോമിലെ പ്രസിദ്ധമായ പ്രതിമകള്‍ ചുറ്റിനടന്ന്‌ കാണാനിടയായി. തന്റെ മുന്‍ഗാമികളായ ചക്രവര്‍ത്തിമാരുടെയും റോമിനുവേണ്‌ടി പടപൊരുതിയിട്ടുള്ള വീരസേനാനികളുടെയുമെല്ലാം പ്രതിമകളായിരുന്നു അവ. അദ്ദേഹം അവിടെ കണ്‌ട പ്രതിമകളെല്ലാം തന്നെ നില്‌ക്കുന്ന രൂപത്തില്‍ പണിയപ്പെട്ടവയായിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ ഇടയായ കോണ്‍സ്‌റ്റന്‍ന്റൈയിന്‍ ചക്രവര്‍ത്തിതന്നെ സേവകരുടെ നേരെ തിരിഞ്ഞു പറഞ്ഞു: `എന്റെ പ്രതിമയുണ്‌ടാക്കുമ്പോള്‍ ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കണം. ഞാന്‍ മുട്ടിന്‌മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന രൂപത്തിലായിരിക്കണം, അതുമെനഞ്ഞെടുക്കേണ്‌ടത്‌`. എന്താണ്‌ ഇങ്ങനെയൊരു തീരുമാനത്തിന്‌ കാരണം, എന്ന്‌ സേവകര്‍ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: കാരണം മുട്ടിന്‌മേല്‍ നിന്നാണ്‌ ഞാന്‍ വലിയ കാര്യങ്ങള്‍ നേടിയെടുത്തിട്ടുള്ളത്‌`. പ്രിയമുള്ളവരെ നിരന്തരമായ പ്രാര്‍ത്ഥന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ എപ്പോഴും അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ പര്യാപ്‌തമാണ്‌.

പിശാചുബാധിച്ച തന്റെ മകളുടെ സൗഖ്യത്തിനായി യേശുവിന്റെ സന്നിധിയില്‍ യാചന നടത്തുന്ന കാനാല്‍കാരിയുടെ വിശ്വാസത്തെയാണ്‌ ഇന്നത്തെ സുവിശേഷം നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. നിലവിളിയോടെയുള്ള തന്റെ യാചനയക്കു മുന്നിലുള്ള യേശുവിന്റെ നിശബ്ദതയും, തുടര്‍ന്ന്‌ അധിക്ഷേപിക്കുന്ന തരത്തിലുള്ളത്‌ എന്ന്‌ തോന്നിപ്പോകുന്ന മറുപടിയും ആ വിജാതീയ സ്‌ത്രീക്ക്‌ യേശുവില്‍ നിന്നുള്ള വിശ്വാസത്തില്‍ നിന്ന,്‌ അവിടുത്തോടുള്ള പ്രാര്‍ത്ഥനയില്‍ നിന്ന്‌, പിന്‍മാറുന്നതിന്‌ കാരണമാകുന്നില്ല. മറിച്ച്‌ അവള്‍ കൂടുതല്‍ വിശ്വാസത്തോടെ യാചിക്കുകയാണ്‌, പ്രാര്‍ത്ഥിക്കുകയാണ്‌. തുടര്‍ന്ന്‌ യേശു അവളുടെ വിശ്വാസത്തെ 'വലുതെന്ന്‌' ശ്ലാഘിക്കുകയും അവളുടെ പുത്രിയെ പിശാചു ബാധയില്‍ നിന്ന്‌ സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു.

പ്രിയമുള്ളവരെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ഇതുപോലെ പ്രാര്‍ത്ഥനയ്‌ക്കുത്തരമായി മറുപടിയില്ലായ്‌മയും (15:23) ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളുമൊക്കെ (15:26) ഉണ്‌ടാകാം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ ഗെദ്‌സെമെനിയുടെ ഇരുളിമയില്‍, രക്തവിയര്‍ത്തുള്ള ഈശോയുടെ പ്രാര്‍ത്ഥനയ്‌ക്ക്‌ ലഭിച്ച ഉത്തരവും ഇപ്രകാരമുള്ള ഒരു നിശബ്ദതയായിരുന്നു... തുടര്‍ന്ന്‌ പ്രാര്‍ത്ഥിച്ചിട്ടും അവിടുത്തേക്കുണ്‌ടായത്‌ കുരിശിന്റെ വേദനകളായിരുന്നു. അവിടെയും നിരാശയില്ലാതെ, തന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുത്തേക്ക്‌ ഉത്ഥാനത്തിന്റെ അനുഭവമുണ്‌ടായി. ഇതുപോലെ നമ്മുടെ ഉത്തരമില്ലാത്ത പ്രാര്‍ത്ഥനകള്‍ക്ക്‌ നടുവിലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളുടെ മധ്യത്തിലും എല്ലാം നന്‍മക്കായി പരിണമിപ്പിക്കുന്ന ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച്‌ നിരന്തരമായി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ ജീവിതത്തിലും കാനാന്‍കാരിയുടെ ജീവിതത്തില്‍ ഉണ്‌ടായതുപോലെ ഉത്ഥാനത്തിന്റെ സൗഖ്യാനുഭവം നേടിയെടുക്കാനാകും.

പിശാചുബാധിച്ച തന്റെ മകളുടെ സൗഖ്യം എന്ന ആവശ്യമായിട്ടായിരുന്നു, ആ സ്‌ത്രി യേശുവിനെ സമീപിച്ചത്‌. തന്റെ ജീവിതത്തിലെ തിന്മയുടെ ഈ ബാധയില്‍ നിന്നും, തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളവനാണ്‌ ഈശോ എന്ന്‌ ആ വിജാതീയ സ്‌ത്രിക്ക്‌ ഉറച്ച വിശ്വാസം ഉണ്‌ടയിരുന്നു. അതുകൊണ്‌ടാണ്‌ യേശുവിന്റെ നിശബ്‌ദ്ധതിലും, അധിക്ഷേപിക്കുന്നതെന്ന്‌ തോന്നിപ്പോകുന്ന മറുപടിയിലും ഭഗ്‌നാശനാകാതെ, അവിടുത്തെ പ്രണമിച്ച്‌ നിലവിളിയോടെ സഹായം അഭ്യര്‍ത്ഥിച്ചത്‌. ഈ വചനഭാഗത്തിന്റെ മനനത്തില്‍ ഒരുപക്ഷെ നമ്മുടെ ചിന്തയിലേക്ക്‌ കടന്നുവരുന്നത്‌, പറുദീസയിലെ ആദിമാതാപിതാക്കളുടെ പതനമായിരിക്കാം. ഹവ്വ പിശാചിനാല്‍ സ്വാധീനിക്കപ്പെട്ട്‌ പാപം ചെയ്യുകയും ആദത്തെ പാപത്തില്‍ വീഴിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അവരുടെ സമീപത്തേക്ക്‌ കടന്നുവന്ന ദൈവത്തിന്റെ സന്നിധിയില്‍ നിന്നും, ഓടി ഒളിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. എന്നാല്‍ ഇവിടെ ഈ വിജാതീയ സ്‌ത്രീ തന്റെ മകളെ പിശാചുബാധയില്‍ നിന്നും രക്ഷിക്കാനായി ദൈവപുത്രനായ യേശുവിന്റെ സന്നിധിയിലേക്ക്‌ ഓടിയണയുകയാണ്‌. തിന്മയുടെ സകല ശക്തികളില്‍ നിന്നും തനിക്ക്‌ വിടുതല്‍ നല്‍കുവാന്‍ ദൈവം തന്നെയായ യേശുവിന്‌ സാധിക്കുമെന്ന അവബോധമാണ്‌, വിശ്വാസമാണ്‌ അവളെ അതിന്‌ പ്രേരിപ്പിച്ചത്‌. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും, തിന്മയുടെ സ്വാധീനവും പാപത്തിന്റെ പ്രലോഭനവുമൊക്കെയുണ്‌ടാകുമ്പോള്‍, മാനുഷിക പ്രതിവിധികളില്‍ അഭയം തേടാതെ സര്‍വ്വശക്തനായ ഈശോനാഥന്റെ സന്നിധിയിലേക്ക്‌ കടന്നുവരുവാനുള്ള ഒരു മാതൃകകൂടി സുവിശേഷ ഭാഗത്തിലെ വിജാതീയ സ്‌ത്രീ നമുക്ക്‌ മുന്‍പില്‍ പ്രശോഭിപ്പിക്കുന്നു.

കാനാന്‍കാരിയുടെ യാചനക്കുത്തരമൊന്നും നല്‍കാതെ ഈശോ നിശബ്ദനായിരിക്കുന്നത്‌ കണ്‌ടപ്പോള്‍ ശിഷ്യന്‍മാര്‍ യേശുവിനോട്‌ അഭ്യര്‍ത്ഥിക്കുന്നു: `അവളെ പറഞ്ഞയച്ചാലും അവള്‍ നമ്മുടെ പിന്നാലെ വന്ന്‌ നിലവിളിക്കുന്നല്ലോ..` സകല നിലയും നഷ്ടപ്പെട്ടവന്റെ രോദനമാണ്‌ നിലവിളി. പ്രിയമുള്ളവരെ ജീവിതത്തില്‍ ഉത്തരം കിട്ടാത്ത പ്രതിസന്ധികള്‍ക്ക്‌ മധ്യത്തില്‍ നമ്മെ സ്‌നേഹിക്കുന്ന ഈശോ നാഥന്റെ തിരുസന്നിധിയിലേക്ക്‌ കടന്നുവന്ന്‌ നമുക്ക്‌ നിലവിളിക്കുവാന്‍ സാധിക്കണം. അവിടുന്നില്‍ അടിയുറച്ച വിശ്വാസവും ദൈവാശ്രയത്വവും ഉള്ളവര്‍ക്ക്‌ മാത്രമേ ഒരു ശിശു തന്റെ മാതൃസന്നിധിയില്‍ എന്നതുപോലെ നിലവിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുകയുള്ളൂ.

ആ സ്‌ത്രീയുടെ അപേക്ഷയ്‌ക്ക്‌ മറുപടിയായി, മക്കളുടെ അപ്പമെടുത്ത്‌ നായയ്‌ക്ക്‌ എറിഞ്ഞുകൊടുക്കുന്നത്‌ ഉചിതമല്ല എന്ന്‌ ഈശോ പറയുന്നു. ആ സ്‌ത്രീയുടെ വിവേകപൂര്‍വ്വമായ മറുപടി ഇപ്രകാരമായിരുന്നു; `അതേ കര്‍ത്താവേ, നായ്‌ക്കളും യജമാനന്‍മാരുടെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്‌ടല്ലോ...` ശ്രദ്ധിക്കുക, ഇവിടെ ആ സ്‌ത്രീ വിനയപൂര്‍വ്വം വളരെ വിവേകപൂര്‍വ്വമാണ്‌ മറുപടി പറയുന്നത്‌. ജീവിതത്തിലെ പ്രതിസന്ധികളുടെ മദ്ധ്യത്തിലും വിവേകം നഷ്ടപ്പെടാതെ പെരുമാറാനും, സംസാരിക്കാനും സാധിക്കുന്നത്‌, ദൈവത്തില്‍ അടിയുറച്ച വിശ്വാസമുള്ളവര്‍ക്ക്‌ മാത്രമാണ്‌.

നാമിന്ന്‌ വായിച്ചുകേട്ട വചനഭാഗത്തിന്റെ അവസാനത്തില്‍ ആ സ്‌ത്രീയുടെ വിശ്വാസത്തെ ഈശോ ശ്ലാഘിക്കുന്നു (സ്‌ത്രീയെ നിന്റെ വിശ്വാസം വലുതാണ്‌). പ്രതികൂല സാഹചര്യങ്ങളിലും പ്രത്യാശയോടെ വിശ്വാസത്തില്‍ യാചന തുടര്‍ന്ന അവള്‍ക്ക്‌ ആഗ്രഹിച്ചതിലധികം കര്‍ത്താവ്‌ നല്‍കി. കര്‍ത്താവ്‌ അവഗണിച്ചെന്നും വേദനിപ്പിക്കുന്ന വിധത്തില്‍ അധിക്ഷേപിച്ചെന്നും നാം പരാതിപ്പെടുന്ന സ്‌ത്രീയെ വിജാതീയര്‍ക്കും, സജാതീയര്‍ക്കും മാതൃകയായ വിശ്വാസിയായ കര്‍ത്താവ്‌ പ്രകീര്‍ത്തിക്കുന്നു. ഈ കാനാന്‍കാരി തന്റെ മക്കള്‍ക്ക്‌വേണ്‌ടി പ്രാര്‍ത്ഥിച്ചതുപോലെ തങ്ങളുടെ മക്കള്‍ക്ക്‌ വേണ്‌ടി, പിശാചിന്റെ പ്രലോഭനങ്ങളെ അവള്‍ ജയിക്കുന്നതിനായി ദൈവതിരുസന്നിധിയില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുവാന്‍ ഓരോ മാതാപിതാക്കള്‍ക്കും കടമയുണ്‌ട്‌. അനുകൂല നിലപാടോ, ആശ്വാസവാക്കുകളോ ലഭിക്കാത്ത ജീവിത സന്ദര്‍ഭങ്ങളിലും തീക്ഷണതയോടെ ഭഗ്‌നാശരാകാതെ പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക്‌ സാധിക്കണം. ദൈവത്തിന്റെ സമയത്തിനായി വിശ്വസ്‌തതയോടെ കാത്തിരിക്കണം. ദൈവതിരുമനസ്സറിയാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക്‌ കഴിയില്ലല്ലോ... എളിമയും, വിശ്വാസവും കൊണ്‌ട്‌ ദൈവകൃപ നേടാന്‍ നമുക്ക്‌ കഴിയും. ഏശയ്യ പ്രവാചകന്‍ അരുളിചെയ്യുന്നു - `അങ്ങയില്‍ ഹൃദയമുറപ്പിച്ചവനെ അങ്ങ്‌ സമാധാനത്തിന്റെ തികവില്‍ സംരക്ഷിപ്പിക്കുന്നു` (ഏശയ്യ 3:4). ജീവിതത്തിലെ ഏത്‌ സാഹചര്യത്തിലും കര്‍ത്താവില്‍ അഭയം തേടാനും, അവിടുന്നില്‍ ആശ്രയിച്ച്‌ ജീവിതം നയിക്കാനും, ദൈവം നമ്മെ ഓരോരുത്തരെയും സഹായിച്ച്‌ അനുഗ്രഹിക്കട്ടെ... ആമ്മേന്‍.

ബ്ര. ജോസഫ്‌ വടക്കേപറമ്പില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.


പ്രിയമുള്ള കൂട്ടുകാരെ,
അതിശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഒരു വിദ്യാലയം. അതിന്റെ ഒരുകോണില്‍ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി ഭയന്നുവിറച്ചിരിക്കുന്നു. ആ മുറിയില്‍നിന്നും രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലായിരുന്നു... മൂന്നാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ അവളെ വീണ്‌്‌ടെടുത്തു. അവര്‍ അവളോട്‌ ചോദിച്ചു, ഭയം കൂടാതെ എങ്ങനെ ഇത്രയും ദിവസം ഇതിനകത്ത്‌ കഴിച്ചുകൂട്ടി? അവളുടെ മറുപടി അവരുടെ ചിന്തയുണര്‍ത്തി. 'എന്റെ പപ്പാ ജീവനോടെയുണെ്‌ടങ്കില്‍ എന്നെ രക്ഷിക്കാന്‍ വരും എന്ന്‌ എനിക്കറിയാമായിരുന്നു'. ഭൂകമ്പത്തിനുപോലും നശിപ്പിക്കാനാവാത്ത വിശ്വാസം.

വിശ്വാസം അതല്ലേ എല്ലാം. വിജാതിയ വംശജയായിരുന്നിട്ടുപോലും, നായയോടു സാദൃശ്യപ്പെടുത്തിയിട്ടും തകരാതെ, തളരാതെ, അവള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു: ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ. എന്നാല്‍ ഉറച്ചവിശ്വാസത്തിന്റെ ആഴങ്ങളില്‍ നിന്നും അവള്‍ പറഞ്ഞ വാക്കുകള്‍ ക്രിസ്‌തുവിന്റെ കണ്ണുതുറപ്പിച്ചു. വിശ്വാസത്തിന്റെ ദാഹവുമായി വന്ന അവള്‍ക്ക്‌ ക്രിസ്‌തു സൗഖ്യത്തിന്റെ, അനുഗ്രഹത്തിന്റെ ജീവജാലം സമൃദ്ധമായി നല്‍കുന്നു.
ജിവിത പ്രതിസന്ധികളില്‍, മുന്നോട്ടുള്ള വഴിത്താരകള്‍ അവസാനിക്കുമ്പോള്‍ വിശ്വാസത്തോടെ നമുക്കും പ്രാര്‍ത്ഥനകള്‍ തിരസ്‌കരിക്കപ്പെട്ടു എന്നു തോന്നിയേക്കാം. എന്നാല്‍ നിരാശരാകാതെ ശക്തമായി പ്രാര്‍ത്ഥിക്കുക. അതിന്‌ ശരിയായ വിശ്വാസം വേണം. കാനാന്‍കാരി തീഷ്‌ണതോയെ പ്രാര്‍ത്ഥിച്ചു. 'കാനാന്‍' എന്നാല്‍ തീഷ്‌ണത എന്നു തന്നെയാണര്‍ത്ഥം. അതുപോലെ ക്രിസ്‌ത്യാനി ക്രിസ്‌തുവില്‍ വിശ്വസിച്ച്‌ അനുഗമിക്കുന്നവനാകണം. നമുക്കും പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ദിപ്പിക്കണെ.

ബ്ര. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍ OSH
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

വിശ്വാജീവിതത്തില്‍ മുന്നേറുമ്പോള്‍ ഉണ്‌ടാകാന്‍ സാദ്ധ്യതയുളള പരിക്ഷകളെയും വെല്ലുവിളികളെയുംകുറിച്ച്‌ അനുസ്‌മരിപ്പിക്കുകയും വിശ്വാസത്തില്‍ വളരുമ്പോള്‍ നമുക്കുണ്‌ടായിരിക്കേണ്‌ട മനോഭാവം എന്തായിരിക്കണമെന്ന്‌ നമ്മെ ബോധവന്‍മാരാക്കുകയും ചെയ്യുകയാണ്‌ കര്‍ത്താവ്‌ ഇന്നത്തെ സുവിശേഷത്തിലൂടെ.
ഒരിക്കല്‍ കര്‍ത്താവ്‌ യഹൂദരുടെ ദേശമായ ഗലീലയാവിട്ട്‌ വിജാതിയരുടെ പ്രദേശമായ ടയര്‍ സീദോന്‍ ഭാഗത്തെത്തി. അവിടെയുളള ഒരു കാനാന്‍കാരി സ്‌ത്രീ അവനെ തിരിച്ചറിഞ്ഞു. ക്രിസ്‌തു ദാവിദിന്റെ പുത്രനായ കര്‍ത്താവാണെന്നും, ലോകം പ്രതിക്ഷിച്ചിരുന്ന രക്ഷകനാണെന്നുമെല്ലാം അവള്‍ക്കറിയാം (വ. 22). യഹൂദര്‍പോലും ക്രിസ്‌തുവിനെ രക്ഷകനായി കാണുകയോ വചനത്തിന്റെ പൂര്‍ത്തികരണമായി ആംഗീകരിക്കുകയോ ചെയ്യാതിരുന്ന ആ അവസരത്തില്‍, ഒരു വിജാതിയ സ്‌ത്രീക്ക്‌ ഇത്രവലിയ വിശ്വാസവും രക്ഷാകരചരിത്രത്തെക്കുറിച്ചുളള അറിവും എവിടെനിന്ന്‌ കിട്ടിയെന്ന്‌ നാം അത്ഭുതപ്പെട്ടെക്കാം. എന്നാല്‍ ദൈവത്തിന്റെ പ്രവര്‍ത്തികള്‍ വിസ്‌മയകരങ്ങളാണ്‌. ഈ വലിയ ദാനം സ്വീകരിക്കാന്‍ കാനാന്‍കാരിയെ പ്രാപ്‌തയാക്കിയത്‌ എന്തായിരിക്കാം?
വിശ്വാസജീവിതത്തില്‍ വളരെയധികം വളര്‍ന്ന അവള്‍ക്ക്‌ കര്‍ത്താവിനെ ദര്‍ശിക്കാനുളള അവസരമുണ്‌ടാകുന്നു. അത്‌ ഒരു വലിയ ഭാഗ്യമാണ്‌. എന്നാല്‍ അപ്പോള്‍ അവളെ ദുഃഖിപ്പിച്ചുകൊണ്‌ ്‌ടിരിക്കുന്ന വലിയ ഒരു അനുദിനജീവിത യാഥാര്‍ത്ഥ്യമുണ്‌ട്‌. അവളുടെ മകള്‍ പിശാച്‌ ബാധിതയാണ്‌. ദൈവവും സൗഖ്യദായകനുമായ കര്‍ത്താവ്‌ തന്നെ സഹായിക്കുമെന്ന്‌ അവള്‍ വിശ്വാസിച്ചു. അതിനാല്‍ അവള്‍ കരഞ്ഞുകൊണ്‌ട്‌ അവനോട്‌ ഇങ്ങനെ അപേക്ഷിച്ചു. `കര്‍ത്താവേ ദാവിദിന്റെ പുത്രാ, എന്നില്‍ കനിയണമേ`. ഈ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന്‌ അവള്‍ വിശ്വാസിച്ചിരുന്നു. കാരണം താന്‍ ക്രിസ്‌തുവിനെ വിശ്വാസിക്കുന്നു എന്നുമാത്രമല്ല അവളുടെ മകള്‍ അനുഭവിക്കുന്നത്‌ പിശാചില്‍ നിന്നുളള പീഡനമാണ്‌. പിശാചിന്റെ ശക്തിയെ തകര്‍ക്കാനാണല്ലോ മനുഷ്യപുത്രന്‍ വന്നത്‌. കൂടാതെ ക്രിസ്‌തു തന്റെ മകളെ സുഖപ്പെടുത്തുകയാണെങ്കില്‍ അത്‌ ആ ദേശത്തെ അവന്റെ സുവിശേഷവേലയെ സഹായിക്കുകയും ചെയ്യുമല്ലോ. ഇപ്രകാരം അവളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുകയെന്നത്‌ പൂര്‍ണ്ണമായും യുക്തി സഹമായിരുന്നു. ദൈവത്തില്‍ നിന്ന്‌ തങ്ങള്‍ ചോദിക്കുന്നവ ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തോടെ അസാദ്യമായ പലകാര്യങ്ങളും ചോദിച്ച്‌ വാങ്ങുന്ന അനേകരെ നമുക്കുചുറ്റും കാണാന്‍കഴിയും
എന്നാല്‍ ഇപ്രകാരം കര്‍ത്താവില്‍ പൂര്‍ണ്ണമായി പ്രത്യാശയര്‍പ്പിച്ചുകൊണ്‌ടുളള അവളുടെ പ്രാര്‍ത്ഥനയ്‌ക്കുമുമ്പില്‍ ക്രിസ്‌തു നിസംഗനേപ്പോലെ കാണപ്പെട്ടു. അവന്‍ അവള്‍ക്ക്‌ ഒരു ഉത്തരവും നല്‌കിയില്ല. അവളുടെ വികാരങ്ങള്‍ വ്രണപ്പെട്ടുവോ?
തന്റെ പ്രാര്‍ത്ഥനയോട്‌ യാതൊരു പ്രതികരണവും കാണിക്കാതെ നടന്നുനീങ്ങിന്ന കര്‍ത്താവിന്റെ പിന്നാലെ അവള്‍ കരഞ്ഞുകൊണ്‌ട്‌ നടക്കുകയാണ്‌ അപ്പോള്‍ ചെയ്‌തത്‌. ഈ ദയനീയമായ കാഴ്‌ചകണ്‌ട ശിഷ്യന്മാര്‍ പ്രതികരിച്ചു. അവര്‍ അവനോട്‌ പറഞ്ഞു അവളെ (വേണ്‌ടതു നല്‌കി) പറഞ്ഞയയ്‌ക്കുക. ഇത്‌ ഒരു മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണെന്ന്‌ കരുതാം. മറ്റുളളവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി അനേകം നന്മകള്‍ സ്വീകരിച്ചവരെ നമുക്കുചുറ്റും കാണാന്‍കഴിയും. കര്‍ത്താവ്‌ തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്‌ട്‌ ` ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ച്‌ ചോദിക്കുന്ന ഏതുകാര്യവും എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ നിറവേറ്റിതരും` (മത്തായി 18.19 ); `ഞാന്‍ പറയുന്നു പ്രര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന്‌ വിശ്വസിക്കുകയും; നിങ്ങള്‍ക്ക്‌ ലഭിക്കുകതന്‌െ ചെയ്യും` (മര്‍ക്കോ 11.24). പ്രാര്‍ത്ഥന തീക്ഷണമായിരുന്നിട്ടും, വിശ്വാസത്തിന്‌ കുറവില്ലാതിരുന്നിട്ടും, മറ്റുളളവരെല്ലാം അവര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിച്ചിട്ടും, ഫലം കാണാതിരുന്ന ഒരു പ്രാര്‍ത്ഥനയാണ്‌ കാനാന്‍കാരിയുടെത്‌. എന്നിട്ടും അവളുടെ വിശ്വാസം ജ്വലിച്ചുതന്നെനിന്നു.
ശിഷ്യന്‍മാരുടെ പ്രാര്‍ത്ഥകേട്ട കര്‍ത്താവ്‌ കാനാന്‍കാരി കേള്‍ക്കേ ഇപ്രകാരം അവരോട്‌ പറഞ്ഞു `ഇസ്രായേല്‍ ഭവനത്തിനെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്ക്‌ മാത്രമാണ്‌ ഞാന്‍ അയ്‌ക്കപ്പെട്ടിരിക്കുന്നത്‌ (വ. 24). അങ്ങനെ അവള്‍ തന്നില്‍ നിന്ന്‌ ഒന്നും പ്രതിക്ഷിക്കേണ്‌ടതില്ലെന്ന ഭാവത്തില്‍ അവന്‍ സംസാരിച്ചു. മത്തായിയുടെ വീക്ഷണത്തില്‍ ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂര്‍ത്തിയാകേണ്‌ടത്‌ ദൈവജനമായ യഹൂദരിലൂടെയാണ്‌. അതുകൊണ്‌ടാണ്‌ കര്‍ത്താവ്‌ ഇപ്രകാരം പറയുന്നത്‌ (മത്തായി 10.5 കാണുക). കര്‍ത്താവ്‌ ഇപ്രകാരം സംസാരിച്ചിട്ടും കാനാന്‍കാരി എന്തുകൊണ്‌ ടണ്‌ വ്രണിതഹൃദയയാകിരുന്നത്‌? ചെറിയകാര്യങ്ങള്‍ ഉണ്‌ടാകുമ്പോള്‍ ഹൃദയം വ്രണപ്പെടുകയും, ബന്ധങ്ങള്‍ തകര്‍ക്കുകയും, വിശ്വാസജീവിത്തിന്റെ ദ്യശ്യാടയാളങ്ങളായ കൂദാശകള്‍ മുടക്കുകയും ചെയ്യുന്നവരെ പലപ്പോഴും നാം കണ്‌ടുമുട്ടാറുണ്‌ട്‌. കാരണമെന്തന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അവരുടെ വികാരങ്ങളും അഭിമാനവുമാണ്‌ വിശ്വാസത്തെക്കാളും ദൈവത്തെക്കാളും വലുതായി പ്രായോഗിക ജീവിത്തില്‍ അവര്‍ക്ക്‌ അനുഭവപ്പെടാറുളളത്‌. നൈമിഷിക വികാരങ്ങള്‍ക്കപ്പുറം ദൈവഹിതം നിറവേറ്റാന്‍ കഴിയണമെങ്കില്‍ കാനാന്‍കാരിയെപ്പോലുളള ലക്ഷ്യബോധവും (മകളുടെ രോഗം സുഖമാകണമെന്ന ഒരേയൊരു ചിന്തമാത്രം) ദൈവതിരുമുമ്പില്‍ അതിരുകളില്ലാത്ത ആത്മസമര്‍പ്പണവും അനിവാര്യമാണ്‌.
തന്നില്‍നിന്ന്‌ ഒന്നും പ്രതീക്ഷിക്കേണ്‌ടതില്ല എന്നവിധത്തില്‍ കര്‍ത്താവ്‌ സംസാരിച്ചിട്ടും കാനാന്‍കാരി കര്‍ത്താവിനെ വിട്ടുപോയില്ല. കാരണം മറ്റൊന്നുമല്ല, കര്‍ത്താവ്‌ വാഗ്‌ദാനങ്ങളുടെ പൂര്‍ത്തികരണമായ ദൈവപുത്രനാണെന്ന്‌ അവള്‍ക്കറിയാമായിരുന്നു. വിജാതിയയായിരുന്നിട്ടും അവള്‍ അവനെ വിളിക്കുന്നത്‌ കര്‍ത്തവേ, ദാവിതിന്റെ പുത്രായെന്നാണ്‌. അവന്‌ മാത്രമേ പിശാചിനെതിരെ പടവെട്ടാന്‍ കഴിയൂ. അതിനാല്‍ അവന്റെ സന്നിധിയിലല്ലാതെ മറ്റൊരിടത്തും രക്ഷകണ്‌ടെത്തുക സാധ്യമല്ലന്നവള്‍ക്കറിയാം. അവള്‍ അവന്റെ മുമ്പിലേക്ക്‌ വന്ന്‌ അവനെ ആരാദിച്ചുകൊണ്‌, തന്നെ സഹായിക്കണമേയെന്ന്‌ വീണ്‌ടും നിലവിളിച്ചു.
ഏറ്റവും ഹൃദയഭേതകമായ ഒരു രംഗമാണ്‌ തുടര്‍ന്നുവരുന്നത്‌. തന്റെ മുമ്പില്‍ നിസ്സാഹയയായി കരഞ്ഞുകൊണ്‌ട്‌ നില്‍ക്കുന്ന ആ സ്‌ത്രീയുടെ മുമ്പില്‍ നിസംഗനെന്നവണ്ണം നിന്നുകൊണ്‌ട്‌ കര്‍ത്താവ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: `മക്കളുടെ അപ്പമെടുത്ത്‌ നായിക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നത്‌ ഉചിതമല്ല`. ഇല്ലാത്തവനെ അവഹേളിക്കുന്നുവെന്ന്‌ തോന്നിക്കുന്ന ക്രൂരവാക്കുകള്‍. എന്നാല്‍ വിശ്വാസജീവിതത്തിന്റെ ആഴം അറിയുന്നവര്‍ക്ക്‌ മനസ്സിലാകും ദൈവത്തിന്റെ നിശബ്ദതയും നിസ്സംഗതയും രക്ഷാദായകമാണെന്ന്‌. തന്നെ ക്രിസ്‌തുകേള്‍ക്കുന്നില്ലെന്നും അവഹേളിക്കുകയാണെന്നും തോന്നിയിട്ടും കാനാന്‍കാരിയുടെ വിശ്വാസം ക്ഷയിക്കുകയോ അവള്‍ വ്രണിതഹൃദയയാവുകയോ, അവള്‍ക്ക്‌ പ്രത്യാശ നഷ്ടപ്പെടുകയോ ചെയ്‌തില്ല. അതിന്‌ വിപരീതമായി അവള്‍ കര്‍ത്താവിന്റെ വാക്കുകളെ അംഗീകരിക്കുകയും തന്നെ ഒരു നായെപ്പോലെയെങ്കിലും അവന്റെ മേശയ്‌ക്കരുക്കില്‍ നില്‍ക്കാന്‍ അനുവതിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്‌തു. കര്‍ത്താവ്‌ എളിയവളായ തന്റെ ദാസിയില്‍ സംപ്രിതനായി അവള്‍ക്ക്‌ വേണ്‌ടതെല്ലാം കൊടുത്തു. നമ്മുടെ ജീവിതത്തെ ദൈവം ഏതെല്ലാം വിധത്തില്‍ വിഭാവനം ചെയ്‌താലും അത്‌ അംഗീകരിക്കുകയും അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന വിനീതമനോഭാവമാണ്‌ വിശ്വാസം എന്നുപറയുന്നത്‌. വിശ്വാസജീവിത്തില്‍ മാതൃകകളായിത്തീരേണ്‌ട മനഷ്യരെ ദൈവം അഗ്നിശുദ്ധിചെയ്യുന്ന രീതി ചരിത്രത്തില്‍ ഉടനീളം കാണാന്‍കഴിയും. അത്‌ അല്‍ഫോന്‍സാമ്മയുടെതുപോലുളള സഹനമോ, മദര്‍തെരേസായ്‌ക്കുണ്‌ടായതുപോലുളള ദൈവം ഉണ്‌ടോ എന്ന സംശയമോ ആകാം. വലിയ പ്രേക്ഷിതയായിരുന്ന മദര്‍തെരേസായ്‌ക്ക്‌ ദൈവം ഉണ്‌ടോയെന്ന സംശയം നിലനിന്ന അനേകം ഇരുണ്‌ടദിനങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. ദൈവം തന്നെ കൈവിട്ടുവെന്ന കഠിനമായ അനുഭവം നേരിടേണ്‌ടിവന്ന ദൈവപുത്രന്റെ ശിഷ്യയാണ്‌ അവള്‍. ദൈവം നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുകയോ നമ്മുടെ സ്ഥിതി പരിഗണിക്കുകയോ ചെയ്യുന്നില്ല എന്ന ചിന്ത നമ്മില്‍ ജനിപ്പിക്കുന്ന വിധത്തിലുളള അനുഭവങ്ങള്‍ നമുക്കുണ്‌ടാകാം. ഇതിന്‌ ഉദാഹരണമാണ്‌ പഴയ നിയമത്തിലെ ജോബിന്റെ ജീവിതം.
യുക്തിസഹമായിരുന്ന കാനാന്‍കാരിയുടെ പ്രാര്‍ത്ഥന ക്രിസ്‌തുകേള്‍ക്കണ്‌ടതുതന്നെയായിരുന്നു. കാരണം അവളുടെ പ്രാര്‍ത്ഥന സ്വന്തം കാര്യസാധ്യത്തിനായിരുന്നില്ല (മകള്‍ക്കുവേണ്ടിയുളളതായിരുന്നു); ഇത്‌ പിശാചിന്റെ ആധിപത്യത്തിനെതിരെയുളളതായിരുന്നു. എന്നാല്‍ കര്‍ത്താവ്‌ ശ്രവിച്ചതായി ഭാവിച്ചില്ല. താന്‍ സ്‌നേഹിക്കുന്നവരെ വിശ്വാസത്തിന്റെ മാതൃകകളാക്കാന്‍ പരീക്ഷണവിധേയരാക്കുന്ന ദൈവതിരുമുമ്പില്‍ കാനാന്‍കാരിയുടെതിന്‌ സമാനമായ വിശ്വാസവും, ദൈവത്താല്‍ മുറിപ്പെടുത്തപ്പെടാത്ത ഹൃദയവും, ദൈവംമാത്രം ആശ്രയം എന്ന്‌ ചിന്തിക്കുന്ന മനോഭാവവും നമുക്കുണ്‌ടായിരുന്നെങ്കില്‍!


തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.
Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home