Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വിഭൂതി
February 23, 2009. Readings: Genesis 3:1-19; Jonah 3:1-10; 1John 3:1-10; Matthew 3:1-12
വലിയ നോമ്പാചരണം - അനുതാപശുശ്രൂഷ
 
ആറാം നൂറ്റാണ്‌ടോടുകൂടി ഫ്രാന്‍സില്‍ ആരംഭിച്ച്‌ പിന്നീട്‌ വ്യാപിച്ച്‌ ഉദയം പേരൂര്‍ സിനഹദോസോടുകൂടി മലബാര്‍ സഭയിലും നടപ്പാക്കപ്പെട്ട ഒന്നാണ്‌ `കുരിശുവരപ്പെരുന്നാള്‍` എന്നറിയപ്പെടുന്ന വിദ്രാതി. പാശ്ചാത്യ സഭയില്‍ വലിയനോമ്പാരംഭത്തില്‍ നടത്തപ്പെട്ടിരുന്ന ഒരു കര്‍മ്മമാണിത്‌. സീറോ-മലബാര്‍ സഭയിലും അത്‌ നടപ്പാക്കുകയാണെങ്കില്‍ നോമ്പാരംഭത്തില്‍ തന്നെയായിരിക്കണം. ആശീര്‍വ്വദിക്കപ്പെട്ട ചാരം (തലേവര്‍ഷത്തെ ഓശാന ഞായറാഴ്‌ച ആശീര്‍വദിച്ച കുരുത്തോലയില്‍ നിന്നുള്ള ചാരം) ശിരസ്സില്‍ പൂശിക്കൊണ്‌ട്‌ ചാരംപൂശി ചാക്കുടുത്ത്‌ അനുതാപത്തിന്റെയും മാനന്താന്തരത്തിന്റെയും ചൈതന്യം പുലര്‍ത്തിയ നിനിവേക്കാരെപ്പോലെ സഭയും നോമ്പിലേക്ക്‌ പ്രവേശിക്കുന്നു. ആകയാല്‍ ഇതൊരു അനുതാപശുശ്രൂഷയാണ്‌.

ഡയക്‌്‌്‌ളീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (AD 245-313) നടന്ന മതപീഡനത്തില്‍ വിശ്വാസം ത്യജിച്ചവര്‍ തിരികെ എത്തിയപ്പോള്‍ മൂന്നുവര്‍ഷം വരെ പരസ്യപ്രായശ്ചിത്തം ചെയ്യേണ്‌ടിയിരുന്നു. അതിന്റെ അവസാനം അനുരഞ്‌ജിതരാകുന്നതിനുമുമ്പ്‌ 40 ദിവസം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ചിരുന്നു. തുടര്‍ന്ന്‌ പാപികള്‍ ശിക്ഷയായി ചാക്കുധരിക്കുകയും ചാരം പൂശുകയും ചെയ്യുക പതിവായി. ഇവര്‍ക്ക്‌ പെസഹാ വ്യഴാഴ്‌ച പാപമോചനം കൊടുത്തിരുന്നു. പില്‌ക്കാലത്ത്‌ വിശ്വാസികളും പാപം ഏറ്റുപറഞ്ഞശേഷം ചാരം പുശുക പതിവായി.

അമ്പതുനോമ്പ്‌ `ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും വഴി പിതാവിനെയും പുത്രനെയും അവിടുത്തെ പരിശുദ്ധാത്മാവിനെയും സ്വജീവിതത്തിലൂടെ പ്രസാദിപ്പിക്കുന്നതിനുള്ള` (റാസക്രമം) കാലഘട്ടമാണ്‌. ചെയ്‌തുപോയ തെറ്റുകള്‍ അനുതാപത്തിന്റെ കണ്ണുനീരില്‍ കഴുകി ശുദ്ധരാക്കപ്പെടുവാന്‍ ശ്രമിക്കുന്നു. ഈ അനുതാപം ഉടലെടുക്കുന്നതാകട്ടെ ഉപവാസത്തിലൂടെയാണ്‌. ഉപവാസം എന്നാല്‍ കൂടെ വസിക്കുക എന്നാണര്‍ത്ഥം. തിരികെ വരുവാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തോടും ലോകബന്ധങ്ങളോടും വിടപറഞ്ഞ്‌ കര്‍ത്താവിന്റെ കൂടെ വസിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ലൗകികമായതിനെയെല്ലാം വെടിയുന്നു. അതോടൊപ്പം കര്‍ത്താവിനോടുകൂടെ വസിക്കുവാന്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയം കണ്‌ടെത്തുന്നു. ഇപ്രകാരം അവിടുത്തോടുകൂടെയായിരിക്കുന്നവര്‍ കൂടെ ചൂടുപിടിക്കും. അനുതാപം എന്നാല്‍ കൂടെയിരുന്ന്‌ ചൂടുപിടിക്കുക എന്നാണര്‍ത്ഥം. കത്തുന്ന മുള്‍പടര്‍പ്പില്‍ മോശക്കു പ്രത്യക്ഷപ്പെടുകയും അഗ്നിനാവായ്‌ അപ്പസ്‌തോലന്മാരുടെമേല്‍ ആവസിക്കുകയും ചെയ്‌ത ലോകത്തിന്റെ പ്രകാശമായി പ്രശോഭിക്കുന്ന കര്‍ത്താവിനോടുകൂടിയിരിക്കുന്നവര്‍ ചൂടുപിടിക്കും. ഈ ചൂടില്‍ അവനിലെ പാപത്തിന്റെ വിലകെട്ട ലോഹമെല്ലാം ഉരുകിയില്ലാതാവുകയും അവനിലെ ആദിമ പരിശുദ്ധി വീണ്‌ടും ലഭിക്കുകയും (ഏശ 1/25) ചെയ്യുന്നു. ഇന്നത്തെ അനുതാപശുശ്രൂഷയും അവിടെ നടത്തപ്പെടുന്ന ഭസ്‌മം പൂശലും ഇതാണ്‌ നമ്മില്‍ വരുത്തേണ്‌ട പരിവര്‍ത്തനം. ശിരസ്സില്‍ പൂശുന്ന ചാരം അഗ്നിയാല്‍ കുരുത്തോല എറിഞ്ഞ്‌ ഉണ്‌ടായതുപോലെ ദൈവസ്‌നേഹാഗ്നിയില്‍ സ്വയം ആകര്‍ഷിതരായി അവിടുത്തോടൊപ്പമായിരിക്കുന്ന ഉപവാസത്തിലേക്കും നമ്മെ നയിക്കുന്നതിന്‌ പ്രേരമാകണം.

ഇന്നത്തെ വിശുദ്ധഗ്രന്ഥ വായനകളെല്ലാം ഈ ചൈതന്യത്തിലേക്കാണ്‌ നമ്മെ ക്ഷണിക്കുന്നത്‌. ഉല്‍പത്തി പുസ്‌തകത്തില്‍ നിന്നുള്ള ആദ്യവായന മനുഷ്യപാപത്തെയും അതിന്റെ തിക്തഫലങ്ങളെയും നമ്മുടെ മുമ്പിലവതരിപ്പിച്ചുകൊണ്‌ട്‌ നമ്മുടെ അവസ്ഥയെ കണ്‌ടെത്തുവാന്‍ പ്രചോദിപ്പിക്കുന്നു. യോനായുടെ പുസ്‌തകത്തില്‍ നിന്നുള്ള രണ്‌ടാമത്തെ വായന പാപത്തിനുള്ള ശിക്ഷയെക്കുറിച്ച്‌ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‌കിക്കൊണ്‌ട്‌ അനുതാപത്തിലേക്ക്‌ നമ്മെ ക്ഷണിക്കുന്നു. എത്ര വലിയ പാപാവസ്ഥയിലാണെങ്കിലും അനുതപിച്ച്‌ പ്രായശ്ചിത്തമനുഷ്‌ഠിച്ച്‌ തിരികെ വരുവാന്‍ സ്‌നേഹസമ്പന്നനായ ദൈവം നമ്മെ ഹൃദയപൂര്‍വ്വം യോനാ പ്രവാചകനുലൂടെ എന്നപ്പോലെ സഭയിലൂടെ നമ്മെ വിളിക്കുന്നു. റോമാക്കാര്‍ക്കുളള ലേഖനത്തില്‍ നിന്നുള്ള മൂന്നാമത്തെ വായന ഈ ലോകത്തിന്‌ അനുതാപരാകരുത്‌ എന്നും നമ്മുടെ ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി അര്‍പ്പിക്കുവാനും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തെ ബലിയായി അര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളെയും അവിടെ വിവരിക്കുന്നുണ്‌ട്‌. ഓരോരുത്തര്‍ക്കും കൃപ ലഭിച്ചിട്ടുണ്‌ട്‌. അവ വ്യത്യസ്‌തങ്ങായിരിക്കും എന്നു മാത്രം. ലഭിച്ചിരിക്കുന്ന കൃപക്കനുസൃതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുക എന്നതാണ്‌ ശ്ലീഹ നല്‌കുന്ന ഉപദേശം.

പാപത്തിന്റെ കാഠിന്യത്തെ കണ്‌ടറിഞ്ഞ്‌ അതില്‍ നിന്നും അനുതാപത്തിന്റെ പ്രവൃത്തികളിലൂടെ പിന്തിരിഞ്ഞ്‌ ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന കൃപകള്‍ക്കനുസൃതം ജീവിക്കുവാന്‍ പരിശ്രമിക്കുന്നവരുടെ മുമ്പില്‍ സുവിശേഷം അഷ്ടഭാഗ്യങ്ങള്‍ നിരത്തുന്നു. നാമാരംഭിക്കുന്ന നോമ്പിന്റെ ലക്ഷ്യം ഈ അഷ്ടഭാഗ്യങ്ങള്‍ക്ക്‌ നാമര്‍ഹരാകുക എന്നതാണ്‌. ആവശ്യം നേടുവാന്‍ ആത്മാവില്‍ നമ്മുടെ ദാരിദ്ര്യം തിരിച്ചറിയണം. സമ്പന്നമായ അവിടുന്നില്‍ ആശ്രയം വയ്‌ക്കണം. പാപങ്ങളെ ഓര്‍ത്ത്‌ അനുതാപത്തിന്റെ വിലാവം ഉണ്‌ടാവണം. സഹനങ്ങളെ, ജീവീതാനുഭവങ്ങളെ ശാന്തതയോടെ നേരിടണം. അസ്വസ്‌തത, വ്യഗ്രത, ആകുലത ഇത്‌ കര്‍ത്താവില്‍ നിന്നും അകലുന്നതിന്റെ ഫലം. കര്‍ത്താവിനെ ജീവിതപടവില്‍ ഉറങ്ങാന്‍ അനുവദിക്കുന്നതിന്റെ ഫലമാണ്‌. നീതിക്കുവേണ്‌ടി വിശക്കുകയും ദാഹിക്കുകയും വേണം. ദൈവം തനിക്കായി സൃഷ്ടിച്ചവന്‍ സഹ വസ്‌തുക്കളുടെ പിറകെ പോകുന്നത്‌ നീതിയല്‌‌ല. ദൈവത്തിന്റെ അവകാശമായ എന്നെ ദൈവത്തിന്‌ സമര്‍പ്പിക്കുവാന്‍ ലോകത്തോട്‌ വിടപറയുമ്പോഴുള്ള വിശപ്പും ദാഹവും ഞാന്‍ അനുഭവിക്കണം. ഇതിനായി ശുദ്ധമനസാക്ഷിയും ഹൃദയത്തിന്റെ ശുദ്ധിയും ഉണ്‌ടാവണം. ഹൃദയം അശുദ്ധമെങ്കില്‍ അവിടെ ദൈവത്തിനര്‍ഹമായത്‌ നല്‌കുന്ന നീതിയുണ്‌ടാവില്ല. ഇപ്രകാരം ദൈവത്തിനും ദൈവികമായതിനുംവേണ്‌ടി പക്ഷം ചേരുന്നവര്‍ ലോകത്തിനു മുമ്പില്‍ അവഹേളിതരാകും. അവര്‍ക്കെതിരെ ലോകം വ്യാജാരോപണങ്ങള്‍ മെനയും. എന്നാല്‍ ശാശ്വത ശാന്തിയും സമാധാനവും അവിടെ മാത്രം.

ഈ നോമ്പുകാലത്ത്‌ നമുക്ക്‌ ഈ സത്യത്തെ ഉള്‍ക്കൊണ്‌ട്‌കൊണ്‌ട്‌ ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും പ്രസാദിപ്പിക്കണം.

ഫാ. തോമസ്‌ പൂവത്താനികുന്നേല്‍.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
Sermon 2009 
വലിയ നോമ്പെന്നു പറയുന്നത്‌ ഉയിര്‍പ്പ്‌ തിരുന്നാളിന്‌ മുമ്പ്‌ സഭയില്‍ കൊണ്‌ടാപ്പെടുന്ന 40 ദിവസം നീണ്‌ടുനില്‍ക്കുന്ന ഉപവാസത്തിന്റയും നോമ്പിന്റെയും ദാനധര്‍മ്മത്തിന്റയും പശ്ചാതാപനിര്‍ഭരമായ ജീവിതത്തിന്റയും ദിനങ്ങളാണ്‌. കര്‍ത്താവ്‌ ഭൂമിയില്‍ ഉപവാസത്തില്‍ ചിലവഴിച്ച 40 ദിവസങ്ങളെ അനുസ്‌മരിച്ചുകൊണ്‌ടാണ്‌ ഈ നോമ്പാചരണം ക്രിസ്‌ത്യാനികള്‍ നടത്തുന്നത്‌. ഗ്രീക്കില്‍ തെസാറാക്കോന്‍താ (Tessarakonta) `നാല്‌പതു ദിനങ്ങള്‍` എന്ന പദമാണ്‌ ലത്തീനില്‍ quardragesima എന്നു തര്‍ജ്ജിമ ചെയ്യപ്പെട്ടത്‌. അതിന്റെ തര്‍ജ്ജിമയാണിന്ന്‌ പല ആധുനിക യൂറോപ്പിയന്‍ ഭാഷകളിലും കാണുന്നത്‌ (ഉദാഹരണം: Italian quaresima). Lent എന്ന പദമാകട്ടെ മധ്യയുഗത്തിലെ ആരാധന ക്രമത്തില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ കടന്നുവന്ന പദമാണ്‌. അതിന്റെ അര്‍ത്ഥം spring (വസന്തകാലം) അല്ലെങ്കില്‍ നീളം കൂടിയ ദിവസം (വസന്തകാലത്ത്‌ ദിവസത്തിന്‌ നീളം കൂടുതല്‍ ഉണ്ട്‌).
കര്‍ത്താവിന്റെ 40 ദിവസത്തെ ഉപവാസത്തോടെപ്പം തന്നെ മോശയുടെ സീനായ്‌ മലയിലെ നിയമത്തിനുവേണ്‌ടിയുളള 40 ദിവസത്തെ കാത്തിരിപ്പും (പുറ 24.18). ഏലിയായുടെ ദൈവദര്‍ശത്തിനുവേണ്‌ടിയുളള (വചനത്തിനുവേണ്‌ടിയുളള) 40 ദിവസത്തെ കാത്തിരിപ്പും (1രാജ 19.8), നോഹയുടെ പെട്ടകത്തിലുളള 40 ദിവസത്ത കാത്തിരിപ്പും (ഉല്‍പ 7.4). ഇസ്രയേല്‍ ജനത്തിന്റെ 40 വര്‍ഷത്തെ മരുഭൂമിയിലുടെയുളള കഷ്ടതകള്‍ സഹിച്ചുളള യാത്രയും, യോനായുടെ 40 ദിവസം നടത്തിയ നിനവേയിലെ 40 പട്ടണങ്ങളോടുളള പ്രസംഗങ്ങളും, 40 ദിവസം നോമ്പാചരിക്കാന്‍ ക്രിസ്‌ത്യാനികളെ പ്രചോദിപ്പിക്കുന്നു.
40 ദിവസത്തെ നോമ്പാചരണവും അനുതാപവും കര്‍ത്താവിനോടുകൂടി വിശുദ്ധവാരം ആഘോഷിക്കുവാന്‍ ക്രിസ്‌തയാനിയെ പ്രാപ്‌തനാക്കുന്നു എന്നാണ്‌ അവന്‍ വിശ്വസിക്കുന്നത്‌. അനുതാപവും നോമ്പും ഉപവാസവും വഴി ക്രിസ്‌ത്യാനി നാഥന്റെ മരണത്തില്‍ പങ്കുചേരുകയും അതുവഴി ഉത്ഥാനത്തിന്‌ ദൈവപുത്രനോടൊത്ത്‌ സ്വയം ഒരുക്കുകയും ചെയ്യുന്നു. സ്വന്തംതാല്‍ുര്യങ്ങളെല്ലാം - ജീവന്‍പോലും - പരിത്യജി
ച്ച് ദൈവപുത്രനോട്‌ ചേര്‍ന്നാണ്‌ ക്രിസ്‌തുശിഷ്യന്‍ തന്റെ ഓരോ പരിത്യഗ പ്രവര്‍ത്തികളും മത്സ്യ-മാത്സാതികളുടെ വര്‍ജ്ജനങ്ങളും നടത്തുക. പരിത്യജീക്കലിന്റെ - അനുതാപത്തിന്റെ - അളവ്‌ ഉത്ഥാനത്തിനുളള ഒരുക്കത്തിന്റെ നിലവാരം കാണിക്കുന്നതാവാം.
കര്‍ത്താവിന്റെ 40 ദിവസത്തെ ഉപവാസത്തെയും,  അതുപോലുളള മറ്റ്‌ നാല്‌പതു ദിവസങ്ങളെയും, വര്‍ഷങ്ങളെയും ആണ്‌ എല്ലാ സഭകളും 40 ദിവസത്തെ നോമ്പു ദിവസങ്ങളില്‍ അനുസ്‌മരിക്കുന്നതെങ്കിലും ഈ 40 ദിവസങ്ങളെ എണ്ണുന്ന കാര്യത്തില്‍ പൗരസ്‌ത്യ സഭകളും പാശ്ചാത്യ സഭകളും തമ്മില്‍ കാര്യമായ വ്യത്യാസമുണ്‌ട്‌. ഇറ്റലിയിലെ മിലാന്‍ രൂപതയിലുളള അംബ്രോസിയന്‍ റീത്തൊഴികെയുളള എല്ലാ ലത്തീന്‍ സഭകളിലും (സഭയിലും) നോമ്പ്‌ വിഭൂതി ബുധനാഴ്‌ച ആരംഭിക്കുകയും ദുഃഖശനിവരെ നീണ്‌ടുപോവുകയും ചെയ്യുന്നു. ഇതിനിടയില്‍ വരുന്ന ആറു ഞായറാഴ്‌ചകള്‍ നോമ്പിന്റെ ദിനങ്ങളായി പരിഗണിക്കപ്പെടുന്നില്ല. കാരണം കര്‍ത്താവിന്റെ ഉത്ഥാനദിനമായ ഓരോ ഞായറാഴ്‌ചയും ഒരു കൊച്ചുയര്‍പ്പു ദിനമായിട്ടാണ്‌ കരുതപ്പെടുന്നത്‌. പൗരസ്‌ത്യ സഭകളാകട്ടെ 40 ദിവസങ്ങളെണ്ണുന്നത്‌ ഉയര്‍പ്പു തിരുന്നാളിന്‌ ഏഴാഴ്‌ചകള്‍ മുമ്പു വരുന്ന തിങ്കള്‍ (Clean Monday) മുതലാണ്‌, Clean Monday അല്ലെങ്കില്‍ Pure Monday, Ash monday , Monday of Lent, Green Monday എന്നറിയപ്പെടുന്ന നോമ്പുകാലത്തെ ആദ്യ തിങ്ങളാഴ്‌ച ആരംഭിക്കുന്ന നോമ്പ്‌ അവസാനിക്കുന്നത്‌ ഓശാന ഞായറിന്‌ തൊട്ടുമുമ്പുളള വെളളിയാഴ്‌ചയാണ്‌. ഇതിനിടയില്‍ വരുന്ന ഞായറാഴ്‌ചകളും നോമ്പിന്റെ തന്നെ ദിവസങ്ങളായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. നോമ്പവസാനിക്കുന്ന (ഓശാന ഞായറിന്‌ തൊട്ടുമുമ്പുളള വെളളിയാഴ്‌ച) വെളളിയാഴ്‌ചയാണ്‌ 40-ാം വെളളിയെന്ന്‌ നമ്മുടെ സഭയില്‍ പരമ്പരാഗതമായി അറിയപ്പെട്ടിരുന്നതും, അറിയപ്പെടുന്നതും. പാലായിലെ പിറവം അടുത്തുളള അറുന്നുറ്റിമംഗലത്ത്‌ പരമ്പരാഗതമായി കൊണ്‌ടാറുളള 40-ാം വെളളി ഈ പാരമ്പര്യത്തെയാണ്‌ അനുസ്‌മരിപ്പിക്കുന്നത്‌. ഓശാന ഞായറിനു തൊട്ടുമുമ്പുളള ശനിയാഴ്‌ച ലാസറിന്റെ ശനിയാഴ്‌ച എന്നാണ്‌ പൗരസ്‌ത്യ സഭകളിലെല്ലാം അറിയപ്പെടുന്നത്‌. ഈ ദിവസമാണ്‌ കേരളത്തില്‍ കൊഴുക്കട്ട ശനി എന്നറിയപ്പെടുന്നത്‌. അതിനു കാരണം, യഹൂദര്‍ ഈശോയെ കല്ലെറിയാന്‍ ആഗ്രഹിച്ചെങ്കില്‍പോലും ലാസര്‍ മരിച്ചു എന്നു കേട്ടപ്പോള്‍, അങ്ങോട്ടുപോകാന്‍ തീരുമാനിച്ച കര്‍ത്താവിനെ അനുസ്‌മരിപ്പിക്കുന്നതുകൊണ്‌ടാണ്‌ (യോഹ11.8). ഇത്‌ കര്‍ത്താവിന്റെ ജറുസലേമിലേക്കുളള അവസാന യാത്രയായിരുന്നു. അവിടെയാണവന്‍ തന്റെ അവസാന പെസഹാ ആചരിച്ചിരുന്നത്‌. ലാസറിന്റെ വെളളിയാഴ്‌ചയും തുടര്‍ന്നു വരുന്ന വലിയ ആഴ്‌ചയും കര്‍ത്താവിനോടുകൂടി പെസഹാ ആചരിക്കാന്‍ മാറ്റിവയ്‌ക്കപ്പെട്ട വിശുദ്ധവാരമായിട്ടാണ്‌ പൗരസ്‌ത്യര്‍ കാണുന്നത്‌.
ഏശയ്യായുടെ അനുതാപത്തിനുളള സന്ദശം (1.16-18) `ആണ്‌ എല്ലാ സഭകളിലും 40 ദിവസത്തെ താപസജീവിതത്തിനടിസ്ഥാനമായി നില്‍ക്കുന്നത്‌. `നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്‌ നിങ്ങളെ തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മ്മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്ന്‌ നിക്കികളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍ നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോട്‌ നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്‌ടി വാദിക്കുവിന്‍. കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നു: വരുവിന്‍ നമുക്ക്‌ രമ്യപ്പെടാം...`
തലയില്‍ ചാരം പൂശിക്കൊണ്‌ടാണ്‌ പല സഭകളും
നോമ്പ്‌ ആരംഭിക്കുന്നത്‌. നോമ്പിന്‌ തലയില്‍ ചാരം പൂശുന്നതിന്‌ ഇന്ന്‌ എന്നത്തെക്കാളും അര്‍ത്ഥമുണ്‌ട്‌. കാരണം എല്ലാം സ്വന്തമാക്കാനും സ്വയം എല്ലാറ്റിന്റെയും പ്രഥമ സ്ഥാനത്തു പ്രതിഷ്ടിക്കാനും മനുഷ്യര്‍ വ്യഗ്രചിത്തരാകുന്ന കാലമാണിത്‌. ക്രസ്‌തുവിന്റെ സേന്ദശത്തിന്‌ വിരുദ്ധമായി ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍പോലും ആകര്‍ഷകങ്ങളായ സ്വര്‍ണ്ണത്തിന്റയും വെളളിയുടെയും മറ്റും കുരിശുകള്‍ ശരിരത്തില്‍ ഒരു ഫാഷനായിട്ട്‌ ധരിക്കാനും കര്‍ത്താവിന്റെ കുരിശിനെ ഒരലങ്കാര വസ്‌തുവായി മാറ്റാനും പരിശ്രമിക്കുന്ന ഇക്കാലത്ത്‌, മനുഷ്യാ നീ മണ്ണാകുന്നു എന്നു പറയുകയും, നാമെല്ലാം ദൈവതിരുമുമ്പില്‍ അനുതാപം ആവശ്യമളളവരാണെന്ന്‌ പഠിപ്പിക്കുകയും ചെയ്യുന്ന അനുതാപത്തിന്റെ ബാഹ്യചിഹ്നമായി ധരിക്കുന്ന ഈ ചാരക്കുരിശ്‌ വചനപ്രഘോഷണം തന്നെയാണ്‌ നടത്തുന്നത്‌. നെറ്റിയിലണിയുന്ന ചാരം നാം മര്‍ത്യരാണെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം മനുഷ്യനെ പൊടിയില്‍നിന്നാണ്‌ സൃഷ്ടിച്ചതെന്നും നാം പൊടിയാണെന്നുമുളള സത്യം. അങ്ങനെയെങ്കില്‍ ദൈവം പൊടിയില്‍ നിന്ന്‌ രൂപം നല്‍കിയ ആദത്തെപ്പോലെ നാം ദൈവതിരുമുമ്പില്‍ കണക്കുബോധിപ്പിക്കുവാന്‍ ബാധ്യസ്ഥരാണ്‌ (ഉല്‍പ 3).
നാം നെറ്റിയില്‍ പൂശുന്ന ചാരം നമ്മള്‍ ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ തയ്യാറാണെന്ന്‌ വിളിച്ചുപറയുന്നതാണ്‌. ദൈവതിരുമുമ്പില്‍ നാം കഴിഞ്ഞ വര്‍ഷം ഓശനപാടാന്‍ ഉപയോഗിച്ച ഓലകളാണ്‌ ഇന്ന്‌ നാം നെറ്റിയില്‍ ചാരമായി ധരിക്കുക. കര്‍ത്താവിനെ ലോകത്തിന്റെ എതിര്‍പ്പുകളുടെ മുമ്പില്‍ നാഥനായി പ്രഘോഷിക്കുവാന്‍ എന്നെ പ്രചോദിപ്പിച്ച അതേ വിശ്വാസം തന്നെ എന്നെ അനുതാപത്തിലേക്കും നയിക്കണം. കാരണം ഈ നാഥന്റെ മുമ്പില്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കേണ്ടി വരും. നാമെല്ലാവരും ഒന്നുപോലെ വഹിക്കുന്ന ഈ കുരിശ്‌ നമെല്ലാം ദൈവതിരുമുമ്പില്‍ തുല്യരാണെന്ന്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നു.
വിശുദ്ധ തിങ്ങളാഴ്‌ച (
Clean Monday) വിശുദ്ധീകരണം ആരംഭിക്കുന്ന ദിവസമാണ്‌. നമ്മെ വിശുദ്ധീകരിക്കുന്ന വചനം സ്വന്തമാക്കേണ്ട ദിവസങ്ങളാണ്‌. തുടര്‍ന്നു വരുന്ന 40 ദിവസങ്ങളും മോശ 40 ദിവസം ഉപവസിച്ചിരുന്നുകൊണ്‌ട്‌ നിയമം സ്വന്തമാക്കിയതുപോലെയും, ഏലിയ 40 ദിവസത്തെ സീനായ്‌ മലയിലെ ഉപവസിച്ചുളള വാസത്തുനുശേഷം ദൈവവചനം സ്വന്തമാക്കിയതുപോലെയും, നോഹ 40 ദിവസം ജലത്തിലൊഴുകിനടന്ന്‌ ജീവന്‍ സ്വന്തമാക്കിയതുപോലെയും, നിനവേക്കാര്‍ 40 ദിവസങ്ങള്‍ യോനായുടെ വചനംകേട്ട്‌ അനുതപിച്ചതുപോലെയും, കര്‍ത്താവ്‌ നാല്‌പതു ദിവസത്തെ ഉപവാസത്തിനുശേഷം എല്ലാ പരീക്ഷണങ്ങളെയും അതിജിവിക്കാന്‍ വചനത്തിന്റെ ശക്തി കൈവരിച്ചതുപോലെയും, ഈ നോമ്പുകാലത്ത്‌ ഉപവസിക്കാനും വചനത്താല്‍ നിറയാനും വചനത്തെ സ്വന്തമാക്കാനും വചനത്താല്‍ വിശുദ്ധീകരിക്കപ്പെടാനും നാം തയ്യാറാകണം.
കര്‍ത്താവ്‌ വചനം കൊണ്‌ട്‌ പരീക്ഷണങ്ങളെ ജയിച്ചു. അവിടുന്ന്‌ തന്റെ സഹനത്തിന്റെ ദിനങ്ങളെ മുമ്പില്‍ കണ്‌ടുകൊണ്‌ട്‌ ഇപ്രകാരം പറഞ്ഞു: `മണവാളന്‍ അവരില്‍ നിന്ന്‌ എടുക്കപ്പെടുന്ന ദിവസങ്ങള്‍ വരും; അന്ന്‌ അവര്‍ ഉപവസിക്കും` (മത്തായി 9.15). കര്‍ത്താവിന്റെ ഈ വാക്കുകള്‍ അനുസ്‌മരിച്ചുകൊണ്‌ട്‌ ആദിമസഭ 40 ദിവസത്തെ നോമ്പാചരണം ആരംഭിച്ചത്‌. സഭയോടു ചേര്‍ന്ന്‌ കര്‍ത്താവിന്റെ പീഢാസഹനങ്ങളെ അനുസ്‌മരിച്ചുകൊണ്‌ടും, അനുതാപത്തിനുളള അവിടുത്തെ ആഹ്വാനം സ്വീകരിച്ചുകൊണ്‌ടും, സഹോദരങ്ങളുമായി രമ്യപ്പെടാനും ക്രൈസ്‌തവ ജീവിതവിജയത്തിന്‌ അവശ്യമായ വചനം സ്വന്തമാക്കാനും സ്വന്തം താല്‌പര്യങ്ങളെല്ലാം പരിത്യജിച്ച നാഥന്റെ മാതൃക ഉള്‍കൊണ്‌ട്‌ കൊണ്‌ട്‌ സഭ നിഷ്‌കര്‍ഷിക്കുന്ന മത്സ്യ-മാത്സാദികളും സാധിക്കുമെങ്കില്‍ ക്ഷിരോല്‍പന്നങ്ങളും ഉപേക്ഷിക്കാന്‍ നമുക്ക്‌ പരിശ്രമിക്കാം.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home