Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വാഴ്ത്തപ്പെട്ട ചാവറയച്ചന്‍
Readings: Genesis 12:1-4; Isaiah 44:1-4; 1Peter 4:12-19; Luke 10:21-24
ചാവറയച്ചന്‍


1805 ഫെബ്രുവരി 10-ാം തിയതി കൈനകരിയില്‍ ചാവറ കുരിയാക്കോസിന്റെയും മറിയത്തിന്റെയും (തോപ്പില്‍) മകനായി ഏലിയാസ്‌ ജനിച്ചു. ഫെബ്രുവരി 17-ാം തിയതി ആലപ്പുഴയിലെ ചേന്നംകരിയില്‍ വച്ച്‌ ജ്ഞാനസ്‌നാനം സ്വീകരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1818- ല്‍ അദ്ദേഹം പാലയ്‌ക്കല്‍ തോമസ്‌ മല്‌പ്പാന്‍ റെക്ടറായിരുന്ന പളളിപ്പുറത്ത്‌ സെമിനാരിയില്‍ ചേര്‍ന്ന്‌ വൈദീക പഠനം ആരംഭിച്ചു. 1829 നവംമ്പര്‍ 29-ാം യിയതി അര്‍ത്തുങ്കല്‍ വെച്ച്‌ വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും തുടര്‍ന്ന്‌ ചേന്നംകരിയില്‍ ആദ്യബലിയര്‍പ്പിക്കുകയും ചെയ്യതു.
വൈദീകനായതിനുശേഷം 1831 -ല്‍ ഗുരുക്കന്മാരായ പാലക്കല്‍ തോമസ്‌ മല്‌പ്പാനോടും പൊറുകര തോമസച്ചനോടും ചേര്‍ന്ന്‌ അമലോത്ഭവമാതാവിന്റെ കര്‍മ്മലീത്ത സഭ (സി. എം. ഐ) സ്ഥാപിച്ചു. മെയ്‌ ഒന്നാം തിയതി മാന്നാനത്ത്‌ ആദ്യ ആശ്രമത്തിന്റെ തറക്കലിട്ടു. 1841 തോമസ്‌ മല്‌പ്പാനും 1846-ല്‍ പൊറുകര തോമസച്ചനും മരിച്ചു. 1855- ല്‍ ഏലിയാസച്ചന്‍ സന്യസ സമൂഹത്തിന്റെ ജെനറാളായി. തുടര്‍ന്ന്‌ 1861 -ല്‍ അദ്ദേഹം മലബാര്‍ സഭയുടെ വികാരി ജെനറാളായി.
സഭയുടെ ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി കഠിനമായി അധ്വനിച്ചു. 1871 ജനുവരി 3-ാം തിയതി തന്റെ 65-ാം വയസ്സില്‍ കുനമ്മാവില്‍വെച്ച്‌ ഏലിയാസച്ചന്‍ തന്റെ നാഥന്റെ അടുത്തേക്ക്‌ യാത്രയായി. 1889-ല്‍ കുനമാവില്‍ നിന്ന്‌ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ മാന്നാനത്തുളള കപ്പേളയിലേക്ക്‌ കൊണ്ടുവന്നു. അന്നുമുതല്‍ മാന്നാനം വലിയ താര്‍ത്ഥാടന കേന്ദ്രമായിമാറി. 1986 ഫെബ്രുവരി 9-ാം തിയതി കൊട്ടയത്തുവെച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഏലിയാസച്ചനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
കേരള സഭയെ ഒരു കാലഘട്ടത്തില്‍ മുന്നോട്ടുനയിച്ച്‌ വലിയ ആത്മീയ ഗുരുവായിരുന്നു ചാവറയച്ചന്‍. മാതാവിന്റെ കൈകളില്‍ നിന്ന്‌ തനിക്ക്‌ ലഭിച്ച വിശ്വാസ രൂപീകരണമാണ്‌ തന്റെ ആത്മീയതയുടെ അടിസ്ഥാനമെന്ന്‌ ആദ്ദേഹം കരുതി. തന്റെ ചെറുപ്പകാലത്തെ അനുസ്‌മരിച്ചുകൊണ്ട്‌ അഭിമാനപൂര്‍വ്വം ചാവറയച്ചന്‍ ഇങ്ങനെ പറയുമായിരുന്നു:''മുലപ്പാലിനൊപ്പം എന്റെ അമ്മ പ്രാര്‍ത്ഥനകളും എനിക്ക്‌ പകര്‍ന്നു തന്നു. ആ പ്രാര്‍ത്ഥനകളെല്ലാം തീക്ഷണമായി പഠിച്ചു " എന്ന്‌. വിശ്വാസം മുലപ്പാലുപോലെ കുഞ്ഞിന്‌ പ്രധാനപ്പെട്ടാണെന്ന്‌ അറിയുന്ന മാതാപിതാക്കളാണ്‌ സഭയുടെ സമ്പത്ത്‌. അവരിലുടെയാണ്‌ ദൈവം അടുത്തനൂറ്റാണ്ടിനുവേണ്ടി സഭാതനയരെ ജനിപ്പിക്കുനന്നത്‌.
മാതാപിതാക്കളില്‍ നിന്ന്‌ ചാവറയച്ചന്‌ ലഭിച്ച ഈ വിശ്വാസ രൂപീകരണം വിശ്വാസത്തിന്റെ ഏത്‌ പ്രതിസന്ധിയെയും നേരിടാന്‍ ശക്തിയുളളതായിരുന്നു. സെമിനാരിയില്‍ പഠിച്ചിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏക സഹോദരനും മരണമടഞ്ഞു. കുടുംബം അനാതമായി സെമിനാരി ഉപേക്ഷിച്ച്‌ തിരിച്ചു പോരുകയാണ്‌ യക്തിസഹമെന്ന്‌ ബന്ധുക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചു. വിശ്വാസത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ അമ്മ പകര്‍ന്നുകൊടുത്തിരുന്ന വിശ്വാസം തന്നെ വിജയംവരിച്ചു. വിവാഹിതയായിരുന്ന തന്റെ മൂത്ത സഹോദരിയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട്‌ അദ്ദേഹം തന്റെ സെമിനാരി പഠനം തുടര്‍ന്നു. ദൈവരാജ്യത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായി. ദൈവരാജ്യം സ്വന്തമാക്കാന്‍ അഗ്‌ധിപരിക്ഷകളെ അതിജീവിക്കേണ്ടതുണ്ടെന്നും ഈ ജീവിതത്തിനപ്പുറത്ത്‌ എത്തിലില്‍ക്കുന്ന ഒരു ജീവിതവീക്ഷണം കൈമുതലായി ഉണ്ടാകണമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
സഭയുടെ ഭാവിയെകുറിച്ചും ചാവറയച്ചന്‌ വിശ്വാസത്തിലധിഷ്ടിതമായ ദര്‍ശനം ഉണ്ടായിരുന്നു. ഓരോ പളളികളോടും ചേര്‍ന്ന്‌ പളളികുടങ്ങള്‍ വേണമെന്ന ആശയം ചാവറയച്ചന്റെ തന്നെയാണെന്നു കരുതപ്പെടുന്നു. തന്റെ വീക്ഷണം വിശദീകരിച്ചുകൊടുത്തശേഷം അത്‌ പ്രാവര്‍ത്തകമാക്കുന്നതിനായ്‌ ബര്‍ണര്‍ദീനോസ്‌ മെത്രാപോലീത്തയെ പ്രചോദിപ്പിക്കുകയും ആദ്ദേഹത്തെകൊണ്ട്‌ അതിനാവശ്യമായ കല്‌പന പുറപ്പെടുവിക്കുകയും ചെയ്‌തു.
സഭയെകുറിച്ചുളള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും താത്‌പര്യവുമാണ്‌ സഭൈക്യത്തിനുവേണ്ടിയുളള അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലും, സഭയുടെ പ്രാര്‍ത്ഥനകള്‍ ക്രോഡീകരിക്കുന്നതിലും പ്രതിഫലിച്ചത്‌. കത്തോലിക്കാസഭയുടെ കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം നിര്‍മ്മിച്ചതും, പ്രകാശന ജോലികള്‍ തുടങ്ങിയതും ചാവറയച്ചനാണ്‌. ഇത്രയധികം പുരോഗമനപരമായി ചിന്തിച്ചപ്പോഴും സഭാധികാരികളോടുളള അനുസരണം സഭയുടെ വളര്‍ച്ചയ്‌ക്കും നിലനില്‌പ്പിനും അത്യന്താപേക്ഷിമാണെന്നദ്ദേഹം കരുതുകയും സ്വജീവിതത്തില്‍ പ്രാവര്‍ത്തകമാക്കുകയും ചെയ്‌തു.
അവസാനമായി ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു ഉപദേശമേ നല്‌കാനുണ്ടായിരുന്നുളളു. "തിരുകുടുംബത്തെ ആശ്രയിക്കുക. തിരുകുടുംബത്തെ തിരുഹൃദയത്തില്‍ സ്വീകരിക്കുക". പൂര്‍ണമായ സ്‌നേഹാര്‍പ്പണത്തിലുടെ ആ കുടുംബത്തിലെ അംഗമാകുന്നതിലുടെയാണ്‌ വിശ്വാസ ജീവിതം അലര്‍ത്ഥവത്താകാന്‍ പോകുന്നത്‌. ചെറുപ്പത്തില്‍ തന്നെ കുടുംബം നഷ്ടപ്പെട്ട ചാവറയച്ചന്‍ തിരുകുടുംബത്തെ സ്വന്തമായിക്കരുതി എന്ന്‌ ചിന്തിക്കാമായിരിക്കാം.
ദൈവഹിതത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കാനും ദൈവത്തോടൊത്ത്‌ ചിന്തിക്കാനും, അങ്ങനെ ദീര്‍ഘവീക്ഷണമുളളവരാകാനും, ദൈവത്തോടൊത്ത്‌ ജോലി ചെയ്‌തുകൊണ്ട്‌ സഭയുടെയും സമൂഹത്തിന്റെ ഭാവി കരുപ്പിടുപ്പിക്കുന്നവരാകാന്‍ നമുക്ക്‌ കഴിയട്ടെ.


തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home