Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വി. സെബാസ്‌ത്യാനോസ്‌
Readings: Deuteronomy 32:37-43; Isaiah 49:1-4; 2Timothy 2:1-5; Matthew 10:24-33

സെബസ്‌ത്യാനോസിനെകുറിച്ച്‌ നാം ആദ്യം അറിയുന്നത്‌ മിലാനിലെ വി.ആബ്രോസിന്റെ സാക്ഷ്യത്തിലുടെയാണ്‌ (നാലാം നൂറ്റാണ്‌ട്‌).
സെബസ്‌ത്യനോ ഫ്രാന്‍സിലെ നാര്‍ബോണ്‍ പട്ടണത്തില്‍ ജനിച്ചു. പിന്നീട്‌ മിലാനിലേക്ക്‌ വരുകയും അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയക്കുകയും പിന്നീട്‌ റോമന്‍ പട്ടാളത്തില്‍ ചേരുകയും ചെയ്‌തു (283). സെബസ്‌ത്യാനോസിന്റെ ധൈര്യവും സദ്‌ഗുണങ്ങളും മനസ്സിലാക്കിയ ചക്രവര്‍ത്തി അവനെ ഒരു പട്ടാള വകുപ്പിന്റെ മേധാവിയാക്കി. മതമര്‍ദ്ദനം ആരംഭിച്ചിരുന്നെങ്കിലും സെബസ്‌ത്യനോസ്‌ ഒരു ക്രിസ്‌ത്യാനിയാണെന്നു ചക്രവര്‍ത്തിക്കറിയില്ലായിരുന്നു. ചക്രവര്‍ത്തിമാരായ ഡയോക്ലീഷന്റെയും മാക്‌സിമീനിയന്റെയും പ്രിപ്പെട്ടവനായിരുന്നു സെബസ്‌ത്യനോസ്‌. അവന്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തില്‍ ഒരു യോദ്ധവായി പ്രൗഡസുന്ദരമായ വസ്‌ത്രങ്ങള്‍ ധരിച്ചു നടന്നു. ചക്രവര്‍ത്തിയുടെ സ്‌നേഹത്തിന്റെ അടയാളമായി സെബസ്‌ത്യാനോസിന്‌ ഒരു സ്വര്‍ണ്ണ അരക്കെട്ടും ചക്രവര്‍ത്തി നല്‌കിയിരുന്നു.
അങ്ങനെയിരിക്കെ മാര്‍ക്കൂസ്‌, മര്‍ച്ചെല്ലിയാനൂസ്‌ എന്ന രണ്ട്‌ ജര്‍മ്മന്‍ സഹോദരങ്ങളെ ക്രിസ്‌ത്യാനികളാണെന്ന കാരണത്താല്‍ അറസ്‌റ്റ്‌ ചെയ്യുകയും ജയിലിലടപ്പിക്കുകയും ചെയ്‌തു. നിക്കോസ്‌ത്രത്തുസ്‌ എന്ന രാജസേവകന്റെ വീട്ടിലാണ്‌ അവരെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്‌ അവര്‍ക്ക്‌ ഒരു മാസത്തെ സമയവും ചക്രവര്‍ത്തി അനുവദിച്ചിരുന്നു. ഒരു മാസത്തിനുളളില്‍ തങ്ങളുടെ വിശ്വാസം ത്യജിക്കുകയും ചക്രവര്‍ത്തി പറയുന്ന ദേവന്‌ ധൂപമര്‍പ്പികകയും ചെയ്‌താല്‍ ജീവിക്കാന്‍ അനുവദിക്കമെന്നും സ്ഥാനമാനങ്ങളും ചക്രവര്‍ത്തി വാഗ്‌ദാനം ചെയ്‌തു. ഈ ഒരു മാസക്കാലം ആര്‍ക്ക്‌ വേണമെങ്കിലും മാര്‍ക്കുസിനെയും മര്‍ച്ചെല്ലിയാനൂസിനെയും സന്ദര്‍ശിക്കാനും അവരെ അവരുടെ വിശ്വാസത്തില്‍ നിന്ന്‌ തിരിച്ചികൊണ്‌ടുവരുമാനുമുളള സ്വാതന്ത്രമുണ്‌ടായിരുന്നു.
അതനുസരിച്ച്‌ ആദ്യം മാര്‍ക്കൂസിന്റെയും മര്‍ച്ചെല്ലിയാനൂസിന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും അവരെ സന്ദര്‍ശിച്ചു ഇപ്രകാരം പറഞ്ഞു. നിങ്ങള്‍ എന്തിനുവേണ്‌ടിയാണ്‌ നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ ദുഃഖിപ്പിക്കാന്‍ മാത്രം കഠിഹൃദയരാകുന്നത്‌. നിങ്ങളുടെ ജനനത്തിലും ജീവിതത്തിലും നിങ്ങള്‍ ആവശ്യത്തിലധികം അവരെ വേദനിപ്പിച്ചിട്ടുണ്‌ട്‌. ഇനി അതുമതി അവരെ കുടുതല്‍ വേദനിപ്പികരുത്‌. അതുകൊണ്‌ട്‌ നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തില്‍ നിന്ന്‌ പിന്മാറുക.
അപ്പോള്‍ അവരുടെ അമ്മ കരഞ്ഞുകൊണ്‌ടും അലംങ്കോലപ്പെട്ട മുടിയുമായി അവരുടെ അടുത്തുവന്നുകൊണ്‌ട്‌ കരുണയാചിച്ചു. മക്കളെ നിങ്ങള്‍ സുമുഖരും നിങ്ങളുടെ മാതാപിതാക്കളുടെ ഛായപേറുന്നവരുമാണ്‌. പുത്രന്‍മാര്‍ സ്വമനസ്സാ മരണം വരിക്കുന്നതു കാണുവാനുളള ഗതികേടാണ്‌ എനിക്കുണ്‌ടായിരിക്കുന്നത്‌. ഇതിനായി ഞാന്‍ എന്തു തിന്മ ചെയ്‌തു. എന്നോട്‌ നിങ്ങള്‍ കരുണകാണിക്കുകയില്ലേ?അവരുടെ മാതാവ്‌ ഇതുപറയുമ്പോള്‍ അവരുടെ പിതാവ്‌ തന്റെ തലയില്‍ മണ്ണ്‌ വാരിയുട്ടുകൊണ്‌ട്‌ ദുഃഖമാചരിച്ച്‌ കരയുകയാണ്‌ ചെയ്‌തത്‌. അദ്ദേഹം അവരോട്‌ ചോദിച്ചു ` എന്റെ വാര്‍ദ്ധ്യക്യത്തില്‍ ആശ്വാസമാകേണ്‌ട്‌വരും വിദ്യാസമ്പന്നമായ പക്വമതികളുമായ എന്റെ മക്കളെ, സ്വമനസ്സാ മരണം വരിക്കാന്‍മാത്രം എന്താണ്‌ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌. ഇത്രയും വലിയ ഒരു ഭോഷത്തം ലോകത്തൊരിക്കലും സംഭവിച്ചിട്ടില്ല. അദ്ദേഹം അവരുടെ സുഹൃത്തുക്കളെ അവരോടൊപ്പം ദുഃഖിക്കാനും കരയാനും ആഹ്വാനം ചെയ്‌തിട്ടു പറഞ്ഞു. എന്റെ കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച്‌ കരയാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടിരിക്കില്ല.
പിതാവ്‌ ഇപ്രകാരം കരഞ്ഞുകൊണ്ടിരിക്കമ്പോള്‍ മാര്‍ക്കൂസിന്റെയും മര്‍ച്ചെല്ലിയാനൂസിന്റെയും ഭാര്യമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കൈയ്യിലെടുത്തുകൊണ്ട്‌ കരഞ്ഞുകൊണ്ട്‌ വന്നുചോദിച്ചു. നിങ്ങള്‍ക്കുശേഷം ഞങ്ങള്‍ക്കും ഈ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കും എന്തു സംഭവിക്കുമെന്ന്‌ അറിയാമോ? എന്താണ്‌ നിങ്ങളെ മരണത്തിന്‌ പ്രരിപ്പിക്കുന്നത്‌? നിങ്ങളുടെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഉപേഷിക്കാന്‍മാത്രം എന്തു സംഭവിച്ചു. ഇത്രയുമായപ്പോള്‍ മാര്‍ക്കുസിനും മര്‍ച്ചെല്ലിയുസിനും പിടിച്ചു നില്‍ക്കാനായില്ല. അവര്‍ വിശ്വാസം ത്യജിക്കാന്‍ തയ്യാറാണെന്ന ഒരു നിലയിലേയ്‌ക്കെത്തി.
അപ്പോള്‍ ചക്രവര്‍ത്തിയുടെ യോദ്ധാവിന്റെ സര്‍വ്വ പ്രൗഡിയോടും കുടി സെബസ്‌ത്യാനോസ്‌ അവിടെവന്ന്‌ ` ക്രസ്‌്‌തുവിന്റെ യോദ്ധാക്കളെ` എന്ന്‌ മാര്‍ക്കുസിനെയും മര്‍ച്ചെല്ലിയുസിനെയും അഭിവാദനം ചെയ്‌തിട്ട്‌ ` ഇത്രയും നാള്‍ നിങ്ങളെ നയിച്ച ധൈര്യവും വിശ്വാസ ശക്തിയോക്കെ എവിടെ ഇവരുടെ പൊളളവാക്കുകള്‍ കെട്ടുകൊണ്‌ട്‌ വിശ്വാസം ത്യജിക്കാനാണോ നിങ്ങളുടെ ഭാവം` എന്നു ചോദിച്ചു. നിങ്ങള്‍ അറിയുന്ന സത്യം ഈ നില്‍ക്കുന്നവര്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ മരണത്തില്‍ നിങ്ങളോടൊത്ത്‌ അവര്‍ സന്തോഷിക്കുമായിരുന്നു എന്നു പറഞ്ഞു. അവര്‍ ഈ ലോക ജീവിതം മാത്രമേ മമ്പില്‍ കാണുന്നുളളു. അതിനപ്പുറമുളളത്‌ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇപ്പോള്‍ കരയുന്നതിനുപകരം സന്തോഷിക്കുമായിരുന്നു. തുടര്‍ന്ന്‌ അനേകം ഉപദേശങ്ങളാല്‍ സെബസ്‌ത്യനോസ്‌ അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചശേഷം മര്‍ച്ചെല്ലിയാനുസിന്റെയും സുഹൃത്തുക്കളെയും കുടുംബത്തിന്റെയും നേര്‍ക്കുതിരിഞ്ഞ്‌ ഭൗമിക ചക്രവര്‍ത്തിയെക്കാള്‍ സ്വര്‍ഗ്ഗീയ ചക്രവര്‍ത്തിയെയാണു ബഹുമാനിക്കേണ്‌ടത്‌ എന്നു പറഞ്ഞു. അവരോട്‌ ക്രിസ്‌തുവിലുളള വിശ്വാസം വിശുദ്ധര്‍ പ്രഘോഷിച്ചുകൊണ്‌ടിരുന്ന അവസരത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഒരു വലിയ പ്രകാശം കാണപ്പെടുകയും വെളളവസ്‌ത്രധാരിയായ ഒരു കുട്ടി ഏഴ്‌ മാലാഖാമാരോടൊത്ത്‌ വന്ന്‌ സെബസ്‌ത്യാനോസിനെ അഭിവാദനം ചെയ്യുകയും, ` നീ എന്നോടുകുടിയാണ്‌` എന്ന്‌ പ്രഘോഷിക്കുകയും ചെയ്‌തു. നിക്കോസ്‌ത്രത്തുസ്‌ (ജയിലധികാരി)ന്റെ ഭാര്യ ആറുവര്‍ഷത്തോളമായി ഒരു രോഗബാധയെ തുടര്‍ന്ന്‌ മൂകയും ബധിരയുമായിക്കഴിയുകയായിരുന്നു. ഈ ദിവ്യ ദര്‍ശനമുണ്‌ടായപ്പോള്‍ അവള്‍ സെബസ്‌ത്യാനോസിന്റെ കാല്‌ക്കല്‍ വീണ്‌ പ്രര്‍ത്ഥിച്ചു. അവള്‍ രോഗിയാണെന്നറിഞ്ഞ വിശുദ്ധന്‍ അവളെ ആശീര്‍വദിച്ചുകൊണ്‌ട്‌ ഇപ്രകാരം പറഞ്ഞു. ഞാന്‍ ക്രസ്‌തുവിന്റെ ദാസനാണെങ്കില്‍ ഞാന്‍ സത്യമാണ്‌ പറയുന്നതെങ്കില്‍ മൂകനായ സഖറിയായുടെ അധരങ്ങളെ തുറന്ന കര്‍ത്താവ്‌ നിന്നെയും സൗഖ്യമാക്കട്ടെ. വിശുദ്ധന്റെ ഈ വാക്കുകളില്‍ അവള്‍ സൗഖ്യം പ്രാപിക്കുകയും ദൈവത്തെ സ്‌തുതിച്ചുകൊണ്‌ട്‌ സംസാരിക്കുകയും ചെയ്‌തു. ഈ അത്ഭുതം കണ്‌ടപ്പോള്‍ അവിടെ ഉണ്‌ടാരുന്നവരെല്ലാം ക്രിസ്‌തുവില്‍ വിശ്വസിച്ചു. മാര്‍ക്കുസും മാര്‍ച്ചെല്ലിയാനുസും തങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ടു. ഇപ്രകാരം അനേകരെ സെബസ്‌ത്യനോസ്‌ വിശ്വാസത്തല്‍ ഉറപ്പിച്ചിട്ടുണ്ട്‌.
റോമില്‍ മതമര്‍ദ്ദനം രൂക്ഷമായി. അവസാനം സെബസ്‌ത്യാനോസും പിടിക്കപ്പെട്ടു. ചക്രവര്‍ത്തി അവനെ, തന്നെ വഞ്ചിച്ചതിന്‌, കഠിനമായി ശകാരിക്കകയും അവസാനം അമ്പെയ്‌തുകൊല്ലാന്‍ കല്‌പിക്കുകയും ചെയ്‌തു. പടയാളികള്‍ സെബസ്‌ത്യാനോസിന്റെ ശരിരം അമ്പുകൊണ്‌ട്‌മൂടി. മരിച്ചുവെന്നുകരുതി ഉപേഷിച്ച്‌പോയി. അവന്റെ ശരിരം സംസ്‌കരിക്കാന്‍ വി. കസ്‌തുളുസിന്റെ ഭര്യയായ ഐറിന്‍ അവന്‍ മരിച്ചിട്ടില്ലെന്നു മനസ്സില്‌ക്കി വിട്ടില്‍ കൊണ്‌ടുചെന്ന്‌ പരിചരിച്ചു. സുഖമാക്കി.
സുഖമായപ്പോള്‍ സെബസ്‌ത്യാനോസ്‌ വീണ്ടും ധൈര്യത്തോടെ ചക്രവര്‍ത്തയുടെ അടുത്തുപോയി. മതപീഡനത്തിനെതിരെയുളള തന്റെ പ്രതിഷേതം അറിച്ചു. മരിച്ചവനെ ജീവനോടെ കണ്‌ട ചക്രവര്‍ത്തി അത്ഭുത സ്‌തബദനായി. തുടര്‍ന്ന്‌ ചക്രവര്‍ത്തിയുടെ കല്‌പനപ്രകാരം ഭടന്‍മാര്‍ സെബസ്‌ത്യാനോസിനെ ഗതകൊണ്‌ട്‌്‌ അടിച്ചുകൊന്നു.
മാധ്യമങ്ങളും കൊച്ചുനേതാക്കളും വിശ്വാസത്തില്‍ നിന്ന്‌ ക്രിസ്‌ത്യാനികളെ അകറ്റികളയാന്‍ രാപകലില്ലാതെ ശ്രമിക്കുന്ന ഇക്കാലത്ത്‌ സെബസ്‌ത്യയാനോസിന്റെ ജീവിതം വലിയ മാതൃകയും പ്രചോദനവുമാണ്‌. പരമ്പരാഗതമായി വിശ്വസിക്കുകയും ജീവിതത്തിലുടെ അനുഭവിച്ചറിയുകയും ചെയ്‌ത ക്രിസ്‌തുവില്‍ നിന്ന്‌ നമ്മെ അകറ്റാന്‍ ലോകത്തിന്റെ ഒരു പ്രലോഭനത്തിനും ശക്തിയുണ്‌ടാകാതിരിക്കട്ടെ. ഈ ലോകത്തിനപ്പുറമുളള സത്യങ്ങള്‍ നമ്മുടെ മനോമുകിരങ്ങളില്‍ നിന്ന്‌ മാഞ്ഞുപോകാതിരിക്കട്ടെ.
680-ല്‍ റോമിലുണ്‌ടായ ഒരു വലിയ പകര്‍ച്ചവ്യാധിയില്‍ നിന്ന്‌ നഗരം രക്ഷപ്രവിച്ചത്‌ സെബസ്‌ത്യാനോസിന്റെ മാദ്ധ്യസ്ഥം വഴിയായാണ്‌. അന്നുമുതല്‍ ഇന്നുവരെ പകര്‍ച്ചവ്യാധികളില്‍ നിന്ന്‌ രക്ഷനേടുന്നതിന്‌ വിശ്വാസികള്‍ സെബസ്‌ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടാറുണ്‌ട്‌ മരണത്തെ അതിജിവിച്ച വിശുദ്ധനായതിനാലാവാം മരണകരമായ പകര്‍ച്ചവ്യാധി ജനിപ്പിച്ച നിരാശാജനകമായ അവസ്ഥയില്‍ വിശ്വാസികള്‍ സെബസ്‌ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം തേടിയത്‌ ആ വിശ്വാസം നാം ഇന്നും പുലര്‍ത്തുന്നു.


തയാറാക്കിയത്‌
ഫാ. ആന്റിണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home