Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വി. യൌസേപ്പിതാവിന്റെ മരണതിരുനാള്‍
Readings: Isaiah 41:8-16; Acts 19:8-20; Romans 11:1-10; John 7:1-13
മാര്‍ച്ച്‌ - 19: വി. യൗസേപ്പ്‌

വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളാണ്‌ വി. യൗസേപ്പിനെകുറിച്ച്‌ വിശ്വസനീയമായ അറിവ്‌ നല്‍കുന്നത്‌. മത്തായി നല്‍കുന്ന വംശാവലി അനുസരിച്ച്‌ വി. യൗസേപ്പ്‌ യാക്കോബിന്റെ പുത്രനാണ്‌ (1.16). ലൂക്കായുടെ സുവിശേഷമനുസരിച്ചാകട്ടെ യൗസേപ്പ്‌ ഹേലിയുടെ പുത്രനും (3.23). വംശാവലി എഴുതുമ്പോള്‍ ഗ്രന്ഥകാരന്‍മാര്‍ വ്യത്യസ്ഥമായ മാനഗണ്ഡങ്ങളാണ്‌ സ്വീകരിച്ചത്‌ എന്ന്‌ ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.
യൗസേപ്പ്‌ ദാവീദിന്റെ വംശത്തില്‍ പെട്ടവനായിരുന്നു. അതുകൊണ്‌ടുതന്നെ ദാവീദിന്റെ നഗരമായ ബേദ്‌ലെഹെമില്‍ നിന്നുളളവനായിരിക്കണം. എന്നാല്‍ വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്‌ ക്രിസ്‌തുവിന്റെ ജനനത്തിനുമുമ്പ്‌ ജോസഫും മറിയവും നസ്രസ്സില്‍ താമസിക്കുകയായിരുന്നു (ലൂക്ക 2.4-5). ആശാരിയായിരുന്നതിനാല്‍ ജോസഫ്‌ ജോലി തേടിപോയതായിരിക്കാം (മത്ത 13.55; മര്‍ക്കോസ്‌ 6.3). അവിടെവെച്ച്‌ അവന്‍ മറിയത്തെ വിവാഹം കഴിക്കുകയും ദൂതന്റെ സന്ദേശം സ്വീകരിക്കുകയും ചെയ്‌തു (മത്ത 1).
തുടര്‍ന്ന്‌ ജോസഫ്‌ മറിയത്തെയുംകൊണ്‌ട്‌ പേരെഴുതിക്കാനായി തന്റെ സ്വന്തം തറവാടായ ബേദ്‌ലെഹെമിലേക്ക്‌ പോയി; ശിശുവിനെ പരിഛേദനത്തിന്‌ ദേവാലയത്തില്‍കൊണ്‌ട്‌പോയി; ഈജീപ്‌തിലേക്ക്‌ പലായനം ചെയ്‌തു; തിരിച്ച്‌ നസ്രസ്സില്‍ വന്ന്‌ താമസമാക്കുകയും ചെയ്‌തു (മത്ത 2.23). ഇത്രയും കാര്യങ്ങല്‍ മാത്രമേ യൗസേപ്പിനെകുറിച്ച്‌ കാനോനിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുളളു.
കര്‍ത്താവിന്റെ പരസ്യജീവിതത്തിനുമുമ്പ്‌ യൗസേപ്പ്‌ മരിച്ചിട്ടുണ്‌ടാകണം. കാരണം സുവിശേഷങ്ങള്‍ പലപ്പോഴും കര്‍ത്താവിന്റെ അമ്മയെയും സഹോദരന്‍മാരെയുംകുറിച്ച്‌ പറയുന്നുണ്‌ടെങ്കിലും (മത്താ 12.46; മര്‍ക്കോ 3. 31; ലൂക്ക 8.19; യോഹ 7.3). യൗസേപ്പിതാവിനെകുറിച്ച്‌ ഒന്നും പറയുന്നില്ല. എന്നാല്‍ ക്രിസ്‌തുവിനെ ജോസഫിന്റെ മകനായി ജനമെല്ലാം കണക്കാക്കിയിരുന്നു (യോഹ 1.45; 6.42; ലൂക്ക4.22; മത്ത13.55). മാത്രമല്ല കര്‍ത്താവിന്റെ മരണ സമയത്ത്‌ അവന്‍ മറിയത്തെ പ്രിയ ശിഷ്യനായ യോഹന്നാനെ ഭരമേല്‍പ്പിക്കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ ജോസഫ്‌ അവന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു എന്നു കരുതാം.
എന്തുകൊണ്‌ടാണ്‌ ആദിമസഭ ജോസഫിനെകുറിച്ചും മറിയത്തെകുറിച്ചും വ്യക്തമായ കാഴ്‌ചപാടുകളും ചരിത്രവും നല്‍കാതിരുന്നത്‌ എന്ന ചോദ്യത്തിനുത്തരം സുവിശേഷങ്ങള്‍ തന്നെയാണ്‌. ആദിമസഭയെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുവിന്റെ സുവിശേഷവും, അവന്റെ മരണവും ഉത്ഥാനവുമായിരുന്നു പ്രധാന വിചിന്തനവിഷയങ്ങള്‍. തുടര്‍ന്ന്‌ കര്‍ത്താവിനുവേണ്‌ടി വിശ്വാസികള്‍ ജീവന്‍ ത്യജിക്കാന്‍ തുടങ്ങിയപ്പോള്‍ രക്തസാക്ഷികളെയും സഭ ബഹുമാനിച്ച്‌ തുടങ്ങി. മറ്റ്‌ വിശുദ്ധരോടുളള വണക്കം കാലക്രമേണ രൂപപ്പട്ടവയാണ്‌. അപ്പോഴെക്കും ജോസഫിനെയും മറിയത്തെയും ആദിമസഭയിലെ രക്തസാക്ഷികളല്ലാത്ത വിശുദ്ധരെയും കറിച്ചുളള ഓര്‍മ്മകള്‍ മാഞ്ഞു കഴിഞ്ഞിരുന്നു.
എങ്കിലും ജോസഫിനെകുറിച്ച്‌ പല പാരമ്പര്യങ്ങളും പാലസ്‌തിനായില്‍ നിലനിന്നിരുന്നു. അവ ലിഖിത രൂപത്തില്‍ ഇന്നും നമുക്ക്‌ ലഭ്യമാണ്‌. അപ്രമാണിക ഗ്രന്ഥങ്ങളായ യാക്കോബിന്റെ സുവിശേഷം, സ്‌യൂടോ മത്തായിയുടെ സുവിശേഷം, കന്യകാമറിയത്തിന്റെ ജനനത്തിന്റെ സുവിശേഷം, ആശാരിയായ യൗസേപ്പിന്റെ കഥ, എന്നിവ യൗസേപിതാവിന്റെ ജീവിതത്തെകുറിച്ച്‌ പല കഥകളും വിവരിക്കുന്നുണ്‌ട്‌.
ഈ ഗ്രന്ഥങ്ങള്‍ വിവരിക്കുന്നതനുസരിച്ച്‌ മറിയത്തെ വിവാഹം കഴിക്കുമ്പോള്‍ ജോസഫ്‌ വൃദ്ധനായിരുന്നു. 40 വയസായപ്പോള്‍ ജോസഫ്‌ മേല്‍ഘ അല്ലെങ്കില്‍ എസ്‌ഹ എന്ന യുവതിയെ (ചില ഗ്രന്ഥങ്ങള്‍ അനുസരിച്ച്‌ അവളുടെ പേര്‌ സലോമി എന്നാണ്‌) വിവാഹം ചെയ്‌തു. ആ ദാമ്പത്യ ജീവിതം 49 വര്‍ഷം നീണ്‌ടുനിന്നു. അവര്‍ക്ക്‌ ആറ്‌ മക്കളുണ്‌ടായിരുന്നു. 4 ആണ്‍ മക്കളും 2 പെണ്‍ മക്കളും. അവരില്‍ ഏറ്റവും ഇളയവനായിരുന്നു യാക്കോബ്‌. ഇദ്ദേഹമാണ്‌ കര്‍ത്താവിന്റെ മരണശേഷം ജറുസലെമിലെ ക്രിസ്‌തീയ സഭയുടെ തലവനായിത്തിര്‍ന്നത്‌ (അപ്പ 15.13; ഗല 2.9).
49 വര്‍ഷത്തെ കുടുംബ ജീവിതത്തിനുശേഷം ജോസഫിന്റെ ഭാര്യ മരിച്ചു. ആ മരണം കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനുശേഷം ദേവാലയത്തില്‍ പാര്‍ത്തിരുന്ന കന്യകയായ മറിയത്തിന്‌ യോഗ്യനായ വരനെ ആവശ്യമുണ്‌ട്‌ എന്ന്‌ ദേവാലയത്തിലെ പുരോഹിതര്‍ വിളമ്പരം ചെയ്‌തു. അപ്രമാണിക ഗ്രന്ഥങ്ങളനുസരിച്ച്‌ സാമുവേലിനെപ്പോലെ (1സാമു 1.24-28) മറിയത്തിന്റെ മാതാപിതാക്കള്‍ മറിയത്തെ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും അവള്‍ അവിടെ ദേവാലയത്തിലെ തിരശീലക്കുളള തുണി നെയ്‌ത്‌ ജീവിക്കുകയുമായിരുന്നു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ മറിയത്തെ വിവാഹം ചെയ്യാന്‍ യുവാക്കളെത്തി. എങ്കിലും അന്ന്‌ 90 വയസുണ്‌ടായിരുന്ന ജോസഫിന്‌ അവളെ വിവാഹം കഴിച്ചുകൊടുക്കണമെന്ന്‌ ഒരത്ഭുതത്തിലൂടെ ദൈവം വെളിപ്പെടുത്തി. പിന്നീട്‌ വിവാഹ സമ്മതം നടന്നു. അതിനുശേഷം കാനോനിക ഗ്രന്ഥങ്ങളില്‍ പറയുന്ന മംഗലവാര്‍ത്തയും, ജോസഫിന്റെ സംശയവും, ദൈവത്തിന്റെ ഇടപെടലുമല്ലാം കൂട്ടിവായിക്കാവുന്നതാണ്‌.
യൗസേപ്പിനെ വൃദ്ധനായി ചിത്രീകരിക്കുന്നത്‌ ആധുനിക തലമുറയ്‌ക്ക്‌ അഗ്രഹ്യമാണെങ്കിലും അപ്രമാണിക പാരമ്പര്യങ്ങളും ആദിമ കാലംമുതലുളള യൗസേപ്പിന്റെ ചിത്രങ്ങും രൂപങ്ങളുമെല്ലാം അദ്ദേഹത്തെ അപ്രകാരമാണ്‌ ചിത്രികരിക്കുന്നത്‌. ഇപ്രകാരമുളള ഒരു വിശദീകരണത്തിന്‌ കര്‍ത്താവിന്റെ സഹോദരന്മാരെക്കുറിച്ചുളള ബൈബിളിലെ പരാമര്‍ശങ്ങളും യുക്തി സഹമായി വിവരിക്കാന്‍ കഴിയും. കര്‍ത്താവിന്റെ മരണശേഷം ജറുസലേമിലെ സഭയുടെ തലവനായത്‌ കര്‍ത്താവിന്റെ സഹോദരനായ യാക്കോബായിരുന്നു (അപ്പ 15.13; ഗല2.9). ഗലീലയിലെ ഒന്നിലധികം വിശ്വാസകേന്ദ്രങ്ങളില്‍ കര്‍ത്താവിന്റെ സഹോദരന്മാര്‍ സഭാനേതാക്കളായിരുന്നുവെന്ന്‌ ചരിത്രരേഖകള്‍ സാക്ഷിക്കുന്നുണ്‌ട്‌. കര്‍ത്താവിന്‌ സഹോദരന്മാരില്ല എന്ന്‌ സഭ പരമ്പരാഗതമായി പഠിപ്പിച്ചിരുന്നതിന്റെ അടിസ്ഥാനം മറിയത്തിന്‌ മറ്റ്‌ മക്കളുണ്‌ടായിരുന്നില്ല എന്നും അവള്‍ നിത്യകന്യകയായിരുന്നു എന്നതുമാണ്‌. ഇതും പാലസ്‌തീനായില്‍ നിന്നുതന്നെ വരുന്ന വിശ്വാസമാണ്‌. ആ വിശ്വാസം കാനോനിക സുവിശേഷങ്ങള്‍ പഠിപ്പിക്കുന്നതുമാണ്‌.
തന്റെ ഭാര്യയായ മറിയം ഗര്‍ഭിണിയാണെന്ന്‌ അറിയുമ്പോള്‍ യൗസേപ്പ്‌ അസ്വസ്ഥനായി. മറിയം തന്റെ ഉദരത്തിലുളളത്‌ നൂറ്റാണ്ടുകള്‍ കാത്തിരുന്ന രക്ഷകനാണെന്ന്‌ ജോസഫിനോട്‌ പറഞ്ഞിട്ടുണ്‌ടാകണം. ഈ രഹസ്യത്തിന്റെ പൊരുളറിയാന്‍ റബ്ബിമാരെ സമീപിച്ച യൗസേപ്പ്‌ നിരാശനായിരിക്കണം. കാരണം ദൈവവചനവും പ്രവചനങ്ങളുമനുസരിച്ച്‌ രക്ഷകന്‍ പിറക്കേണ്‌ടത്‌ ബേത്‌ലഹെമിലാണ്‌. നസ്സ്രസിലല്ല (മിക്ക 5. 2). നീതിമാനയിരുന്ന യൗസേപ്പ്‌ മറിയത്തെ രഹസ്യമായി ഉപേക്ഷിച്ചുപോകാന്‍ തിരുമാനിച്ചു. അവന്‍ നാടുവിട്ടുപോകാന്‍ ഉറച്ചിരിക്കണം.
പുതിയ നിയമം ജോസഫിനെ നീതിമാനെന്ന്‌ വിളിക്കുന്നത്‌ പഴയ നിയമത്തിന്റെ അര്‍ത്ഥത്തിലല്ല. പഴയ നിയമത്തിലെ നീതിമാന്‍ വചനമനുസരിച്ച്‌ ജീവിക്കുന്നവനാണ്‌. ഭാര്യ ഗര്‍ഭിണിയായി കാണപ്പെട്ടാല്‍ എന്താണ്‌ ചെയ്യേണ്‌ടതെന്ന്‌ നിയമാവര്‍ത്തനം 22.22-27 ല്‍ വിവരിക്കുന്നുണ്‌ട്‌: കല്ലെറിഞ്ഞ്‌ കൊല്ലണം. മറ്റുമനുഷ്യരെ സേനഹിക്കാന്‍ പഠിച്ച ജോസഫ്‌ മറിയത്തെ കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ രഹസ്യമായി ഉപേക്ഷിച്ചുപോകാന്‍ തിരുമാനിക്കുന്നതിലൂടെ ഉന്നതമായ ഒരു നിയമത്തിന്റെ വക്താവായിരുന്നു (മത്താ 5.20). ആ ജോസഫിന്‌ ദൈവം സ്വപ്‌നത്തിലൂടെ ഉത്തരമരുളി (മത്താ 1.18-25).
അവന്‍ അവളെ അറിഞ്ഞില്ല എന്ന്‌ സുവിശേഷം പറയുന്നു. തന്റെ ഭാര്യയുടെ ഉദരത്തിലുളളത്‌ ദൈവപുത്രനാണംങ്കില്‍ ആ വലിയ സത്യം ഉറക്കെ പ്രഘോഷിക്കാന്‍ തന്റെ അയേെശിലിരല ലൂടെ ജോസഫ്‌ തീരുമാനിക്കുകയായിരുന്നു. അവന്‌ ദൈവദൂതന്‍തന്നോട്‌ പറഞ്ഞതും അതിലധികവും മനസ്സിലായി.
നമ്മുടെകുടുംബങ്ങളില്‍ ഉണ്‌ടാകുന്ന പ്രശ്‌നങ്ങള്‍ ജോസഫും മറിയവും നേരിട്ടതിലധിതമാവില്ല. അവിടെ പ്രയത്തിന്റെ വ്യത്യാസവും തലമുറകളുടെയും - കുടുംബപശ്ചാത്തലങ്ങളുടെയും വ്യത്യാസവും, സംശയത്തിന്റെ നിഴലും, ദാരിദ്രത്തിന്റെ അനുഭവങ്ങളും (ലുക്ക2.24; ലേവ്യര്‍ 12.6-8), ജീവനുവേണ്‌ടിയുളള നെട്ടോട്ടവും (മത്താ 2.13-18) എല്ലാം ഉണ്ടായിരുന്നു. പക്ഷേ ദൈവകൃപയാല്‍ ജോസഫ്‌ വിശ്വാസത്തോടെ അതിനെയെല്ലാം അതിജിച്ചു. അവന്‍ പ്രശ്‌നങ്ങള്‍ അതിജീവിച്ചു ഒരു മാതൃകാ കുടുംബം രൂപീകരിച്ചു.
ജോസഫ്‌ എത്ര വര്‍ഷം ജീവിച്ചിരുന്നു എന്നതിനെകുറിച്ച്‌ വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങള്‍ കാണാം. അവന്‍ മറിയത്തിന്റെയും യേശുവിന്റെയും സാന്നിദ്ധ്യത്തില്‍ ഈ ലോകത്തില്‍ നിന്ന്‌ യാത്രയായി എന്ന്‌ പൊതു നിഗമനം. 1870ല്‍ പീയൂസ്‌ 11-ാംമന്‍ മാര്‍പ്പാപ്പ യൗസേപ്പിതാവിനെ സാര്‍വ്വത്രിക സഭയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും മാര്‍ച്ച്‌ 19-ാംതിയതി അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗീയ ജന്മദിനമായി പ്രഖ്യാപിക്കുകയും ചെയ്‌തു. പീയൂസ്‌ 12-ാംമന്‍ മാര്‍പ്പാപ്പ മെയ്‌ 1-ാം യിയതി തൊഴിലാളിയായ യൗസേപ്പിന്റെ ദിനമായി പ്രഖ്യാപിച്ചു. ഇതാണ്‌ സാര്‍വ്വത്രിക തൊഴിലാളി ദിനം.
തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home