Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പരി‌.‌ ക‌. മറിയത്തിന്റെ‌ പിറവിത്തിരുനാള്‍‌
Readings: Genesis 17:1-27; Isaiah 42:18-43:13; Romans 16:1-16; Matthew 1:1-16

ക്രിസ്‌തുവര്‍ഷം അഞ്ച്‌ എട്ട്‌ നൂറ്റാണ്‌ടുകളിലാണ്‌ ആഗോളസഭ സെപ്‌റ്റബര്‍ 8-ാംതിയതി മറിയത്തിന്റെ ജനനതിരുനാളായി ആഘോഷിക്കാന്‍ തുടങ്ങിയത്‌. മാതാവിന്റെയും സ്‌നാപകയോഹന്നാന്റെയും ജനനതിരുനാള്‍ മാത്രമേ സഭയില്‍ ആഘോഷിക്കാറുളളു. മറ്റുവിശുദ്ധരുടെ മരണതിരുനാള്‍ മാത്രമാണ്‌ ആഘോഷിക്കാറുളളത്‌. യാക്കോബിന്റെ അപ്രമാണിക സുവിശേഷം എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്‌ യോവാക്കിമും അന്നയുമായിരുന്നു മറിയത്തിന്റെ മാതാപിതാക്കള്‍ പുരോഹിതനായിരുന്ന യോവാക്കിം സന്താനരഹിതനായിരുന്നു. കര്‍ത്താവിന്റെ വിശുദ്ധഭവനത്തില്‍ ബലിയര്‍പ്പിക്കാനായി ഇസ്രായേല്‍ക്കാരുടെ മുന്‍നിരയില്‍നിന്ന യോവാക്കിമിന്‌ മക്കളില്ല എന്ന കാരണത്താല്‍ പുരോഹിതര്‍ ബലിയര്‍പ്പിക്കുന്നതില്‍ നിന്ന്‌ മുടക്കി. ആ വൃദ്ധ പുരോഹിതന്‍ ദുഃഖത്തോടെ മരുഭൂമിയിലേക്ക്‌ പോവുകയും അവിടെ നാല്‌പതു ദിവസം തപസ്സില്‍ ചിലവഴിക്കുകയും ചെയ്‌തു. അപ്പോള്‍ അദേഹത്തിന്‌ ദൈവദൂതന്‍ പ്രത്യഷപ്പെടുകയും ഒരു ശിശുജനിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അങ്ങനെ ആ ദമ്പതികളുടെ വാര്‍ദ്ധിക്യത്തില്‍ പിറന്ന ശിശുവായിരുന്നു മറിയം.
നമ്മുടെ അമ്മയായ മറിയത്തിന്റെ രക്ഷാകര ചരിത്രത്തിലുളള പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രധാന വസ്‌തുത അവളാണ്‌. ക്രിസ്‌തുസംഭവത്തിനുമുഴുവന്‍ സാക്ഷിയായിത്തീര്‍ന്ന മാനവകുലത്തിലെ ഒരേയൊരു വ്യക്തിയെന്നുളളതാണ്‌. ക്രിസ്‌തുസംഭവം മഴുവനും ദര്‍ശിച്ച മറ്റൊരുവ്യക്തിയും ഭൂമിയില്‍ ജീവിച്ചിരുന്നിട്ടില്ല. കര്‍ത്താവിന്റെ മനുഷ്യാവതാരത്തെകുറിച്ചുളള മംഗളവാര്‍ത്തമുതല്‍ അവന്റെ ജനനവും ആദ്യ അത്ഭുതവും അവന്റെ ദൈവരാജ്യ പ്രഘോഷണവും പീഢാനുഭവും മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണത്തിന്‌ ശേഷമുണ്ടായ പരിശുദ്ധാത്മാവിന്റെ വരവും അങ്ങനെ രക്ഷാകര കര്‍മ്മം മുഴുവന്‍ ദര്‍ശിച്ച ഒരേയൊരു വ്യക്തിയാണ്‌ മറിയം. മംഗളവാര്‍ത്തയെകുറിച്ച്‌ പറയുകയാണെങ്കില്‍ അതിന്റെ വിവരണം മറിയത്തില്‍നിന്ന്‌ മാത്രമേ ലഭിക്കു. മറിയത്തിന്റെ ഈ വലിയ പ്രാധാന്യം മനസ്സിലാക്കിയ ആദിമസഭ അവളെ സനേഹപൂര്‍വ്വം ബഹുമാനിച്ചുപോന്നു. ദൈവീകപദ്ധതിയുടെ ശത്രുക്കള്‍ മറിയത്തെ നിഷേധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല: മറിയത്തെ നിഷേധിക്കുന്നതിലൂടെ ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ ഏറ്റവും പ്രധാന സാക്ഷിയെ തിരസ്‌ക്കരിക്കുകയാണ്‌.
തന്റെ ദിവ്യപുത്രനെ ഈ ലോകത്തിലേക്ക്‌ അവതരിപ്പിക്കേണ്‌ട മറിയത്തെ ദൈവം പാപക്കരറയേശത്തവളായി കാത്തുസൂക്ഷിച്ചുവെന്ന്‌ സഭ ആദിമ കാലംമുതല്‍തന്നെ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം ദൈവവചനത്തില്‍ അധിഷ്‌ഠിതവുമാണ്‌. ദൈവദൂതന്‍ മറിയത്തിനുമുമ്പില്‍വന്ന്‌ ദൈവത്തിനുവേണ്‌ടി അവളെ അഭിസംബോധന ചെയ്യുന്നത്‌ ''നന്മനിറഞ്ഞവളെ / ദൈവകൃപ നിറഞ്ഞവളെ'' എന്നുവിളിച്ചുകൊണ്‌ടാണ്‌. മറിയം നിറഞ്ഞിരുന്നത്‌ ദൈവകൃപയാലാണ്‌; അവളില്‍ പാപത്തിന്‌ ഇടമില്ലായിരുന്നു. മറിയത്തില്‍ നന്മയാണ്‌ നിറഞ്ഞിരുന്നതെന്ന്‌ ദൈവംതന്നെ ഉദ്‌ഘോഷിച്ചതിനാല്‍ അവള്‍ ഉത്‌്‌ഭവപാപത്തില്‍ നിന്ന്‌ മുക്തയായിരുന്നുവെന്ന്‌ ആദിമസഭകരുതി കാരണം പരമപരിശുദ്ധനായ ദൈവം വസിക്കേണ്‌ട ആലയമായിരുന്നു അവള്‍. തന്റെ ആലയത്തെ വിശുദ്ധമായി കാത്തുസൂക്ഷിക്കാന്‍ ദൈവം ഉത്സുകനാണ്‌.
മറിയം ആദിപാപത്തില്‍ നിന്ന്‌ മുക്തയായിരുന്നവെന്ന്‌ പറയുമ്പോള്‍ ഉദിക്കുന്ന ചോദ്യം 'എന്താണ്‌ ജന്മപാപം' എന്നതാണ്‌ അശുദ്ധയായി കരുതപ്പെട്ടിരുന്ന സ്‌ത്രീയില്‍ നിന്ന്‌ ജനിച്ചുവിഴുന്ന ഓരോ മനുഷ്യനും അശുദ്ധനാ(യാ)ണ്‌ എന്ന്‌ ഇസ്രായേലിലെയും അവരുടെ അയല്‍ രാജ്യങ്ങളുടേയും ദൈവശാസ്‌ത്രജഞന്മാര്‍ കരുതിയിരുന്നു. ഈ വിശ്വാസവും ചിന്തയുമാണ്‌ ''ഹൃദയം നിര്‍മ്മലമാക്കി, പാപത്തില്‍ നിന്ന്‌ ശുദ്ധിനേടിയിരിക്കുന്നു എന്നു പറയാന്‍ ആര്‍ക്കുകഴിയും? ''എന്നു ചോദിക്കുന്ന സുഭാഷിതങ്ങളിലും (20.9), '' ഈ ദാസനെ ന്യായവിസ്‌താരത്തിന്‌ വിധയനാക്കരുതേ !എന്തെന്നാല്‍ ജീവിക്കുന്ന ഒരുവനും അങ്ങയുടെ മുമ്പില്‍ നീതിമാനല്ല'' എന്ന്‌ സങ്കീര്‍ത്തനത്തിലും (142.2), ''അവര്‍ അങ്ങേയ്‌ക്കേതിരായി പാപം ചെയ്യുകയും -പാപംചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ...'' എന്ന്‌ ദൈവത്തിനുവേണ്‌ടി താന്‍ നിര്‍മ്മിച്ച ആദ്യ ദൈവാലയം കര്‍ത്താവിന്‌ സമര്‍പ്പിച്ചുകൊണ്‌ട്‌ സോളമന്‍ നടത്തുന്ന പ്രാര്‍ത്ഥനയിലും നാം കാണുന്നുണ്‌ട്‌ (1രാജ 8.46). ഈ ചിന്തയുടെ നാടകീയ ആവിഷ്‌ക്കാരമാണ്‌ ഉല്‍പ്പത്തി 3-ാം അദ്ധ്യായത്തില്‍ നാം കാണുന്നത്‌്‌. മാനവരാശിമുഴുവനും പങ്കിടുന്ന ഈ പാപാവസ്ഥയില്‍ നിന്ന്‌ തന്റെ പുത്രന്റെ മാതാവാകുവാനുളളവളെ ദൈവം മാറ്റി നിര്‍ത്തി. ദൈവത്തിന്‌ ഒന്നും അസാധ്യമല്ലല്ലോ. ഇതാണ്‌ മറിയം ജന്മപാപരഹിതയാണ്‌ എന്ന്‌ പറയുന്നതിന്റെ അര്‍ത്ഥം.
ക്രിസ്‌തു ഈ മറിയത്തെ കുരിശില്‍വെച്ച്‌ വിശ്വാസികളുടെയെല്ലാം അമ്മയായി നല്‌കി (യോഹ 19.25-27). ഒരിജന്‍ പറയുന്നതനുസരിച്ച്‌ ക്രിസ്‌തു അവന്റെ പൂര്‍ണ്ണരായ അനുയായികളില്‍ വസിക്കുകയും അങ്ങനെ അവര്‍ മറിയത്തിന്റെ മക്കളായിത്തിരുകയും ചെയ്യുന്നുവെന്നാണ്‌. അതുകൊണ്‌ട്‌ ഒരു നല്ല ക്രിസ്‌ത്യാനിക്ക്‌ അവളെ അമ്മയായികിട്ടാന്‍ അവകാശമുണ്‌ട്‌. ബൈബിള്‍ പറയുന്നതനുസരിച്ച്‌ ഹവ്വ ജീവിക്കുന്നവരുടെയെല്ലാം (ഭൗതിക) മാതാവാണ്‌ കാരണം അവളില്‍നിന്നാണ്‌ അവരുടെ ജനനം. മറിയമാകട്ടെ നമ്മുടെ ആത്മീയ മാതാവാണ്‌. കാരണം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ആരംഭം അവളില്‍ നിന്നാണ്‌. അവളുടെ പുത്രനെ വി. ഗ്രന്‌ഥം വിളിക്കുന്നത്‌ ആദ്യജാതനെന്നാണ്‌(റോമ 8.29). ഒരോ ക്രിസ്‌തയാനിയും അവന്റെ സഹോദരനാണ്‌. ശിരസായ ക്രിസ്‌തുവിന്റെ അമ്മ ശരിരത്തിലെ അവയവങ്ങളുടെയും അമ്മതന്നെ.
അമ്മയുടെ ജന്മദിനം അചരിക്കുന്ന ഈ ദിവസം അവളുടെ നല്ലമക്കളായിതിരാന്‍ നമുക്ക്‌ പരിശ്രമിക്കാം. ഓര്‍മ്മിക്കുക: മറിയത്തെ കര്‍ത്താവ്‌ അമ്മയായി നല്‌കിയത്‌ വിശ്വാസം പ്രഘോഷിച്ച്‌ ക്രിസ്‌തുശിഷ്യരുടെ നേതാവായിതീര്‍ന്ന പത്രോസിനല്ല, മറിച്ച്‌ കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടില്‍ നിന്ന യോഹന്നാനാണ്‌. ജീവിതത്തിന്റെ കാല്‍വരിയില്‍ കര്‍ത്താവിന്റെ കുരിശിനുകിഴില്‍ നില്‍ക്കുമ്പോഴാണ്‌ മറിയം ക്രിസ്‌തുശിഷ്യന്റെ അമ്മയായി തിരുന്നത്‌.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home