Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വി.‌ കുരിശിന്റെ‌ പുകഴ്‌ചയുടെ‌ തിരുനാള്‍‌
Readings: Isaiah 43:1-12; Acts 2:22-36; 1Corinthians 1:18-31; Luke 24:13-35

നാമിന്ന്‌ നമ്മുടെ രക്ഷയുടെ അടയാളമായ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാള്‍ ആഘോഷിക്കുകയാണ്‌. മനുഷ്യരക്ഷയ്‌ക്കായി ദൈവത്തിന്റെ ജ്ഞാനത്തില്‍ ജന്മമെടുത്ത സ്‌നേഹത്തിന്റെ പദ്ധതിയുടെ ആവിഷ്‌ക്കാരമായിരുന്നു കര്‍ത്താവിന്റെ കുരിശ്‌. കര്‍ത്താവിന്റെ മരണശേഷം സാബത്ത്‌ ആരംഭിക്കുന്നതിനുമുമ്പ്‌ അവന്റെ സംസ്‌ക്കാരം നടത്തി തിരിച്ചുപോയപ്പോള്‍ നിക്കോതെമൂസ്സും അരിമത്തിയാക്കാരന്‍ ജോസഫും ഭക്തസ്‌ത്രീകളുമെല്ലാം അവന്‍ മരിച്ചകുരിശ്‌ അവിടെ അടുത്തുകണ്ട ഉപയോഗശൂന്യമായതും പട്ടണത്തിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമായ ഒരു ജലസംഭരണിയില്‍ ഉപേഷിച്ചുപോയി. കാരണം കര്‍ത്താവിന്റെ ശരീരമായിരുന്നു അവരുടെ ശ്രദ്ധാകേന്ത്രം. പിന്നീട്‌ ആദിമ നൂറ്റാണ്‌ടുകളില്‍ ഈ കുരിശിനെകുറിച്ച്‌ ആരും ശ്രദ്ധിച്ചതേയില്ല. അറുപതുകളില്‍ മതമര്‍ദ്ദനം ഉണ്ടാവുകയും തുടര്‍ന്ന്‌ ജെറൂസെലം നശിപ്പിക്കപ്പെടുകയും ചെയ്‌തപ്പോള്‍ കര്‍ത്താവിന്റെ കുരിശും ജെറുസലേമിനൊപ്പെം വിസ്‌മൃതമായി. റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ എ.ഡി 135 ല്‍ ജെറുസലെമിനെ ഒരു റോമന്‍ പട്ടണമായി പുതുക്കി പണിയുകയും അതിന്റെ പേര്‌ ഏലിയാകാപ്പിത്തോളിനാ എന്നാക്കി മാറ്റുകയും ചെയ്‌തു. 4-ാം നൂറ്റാണ്‌ടില്‍ കോണ്‍സ്‌റ്റന്റൈയിന്‍ ചക്രവര്‍ത്തി അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ്‌ ജെറൂസലെമിന്‌ അതിന്റെ പഴയ നാമം തിരിച്ചുകിട്ടിയത്‌. ചക്രവര്‍ത്തിയുടെ അമ്മ ഹെലെനാരാജ്ഞി വിശ്വാസിയായിരുന്നതിനാല്‍ അവര്‍ വിശുദ്ധനാടു സന്ദര്‍ശിക്കുകയും അന്നുവരെ വിസ്‌മൃതമായി കിടന്നിരുന്ന ക്രിസ്‌തുവുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങളിലെല്ലാം ദൈവാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്‌തു. ഹെലെനായുടെ നേതൃത്വത്തില്‍ ജെറുസലെമിലെ അന്നത്തെ മെത്രനായിരുന്ന മകാറിയൂസ്‌ കര്‍ത്താവിന്റെ കബറിടവും കാല്‍വരിയുമെല്ലാം അന്വേഷണ വിധേയമാക്കുകയും കര്‍ത്താവിന്റെ കുരിശിന്റെ ശേഷിച്ച ഭാഗങ്ങള്‍ പഴയജലസംഭരണിയില്‍ നിന്ന്‌ കണ്‌ടെടുക്കുകയും ചെയ്‌തു. ഈ കുരിശിന്റെ ഭാഗങ്ങള്‍ ആ നൂറ്റാണ്‌ടില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയതായി അന്നത്തെ രേഖകള്‍ സാക്ഷിക്കുന്നു. (ഇന്ന്‌ ഇതില്‍ ഏതെങ്കിലും ഭാഗം അവശേഷിക്കുന്നുണ്‌ടോയെന്ന്‌ സംശയമാണ്‌). കുരിശിന്റെ കണ്‌ടെത്തെലുമായി ബന്ധപ്പെട്ട്‌ ജന്മമെടുത്ത തിരുനാളാണ്‌ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാള്‍
എന്താണ്‌ കുരിശിന്റെ സന്ദേശം? ദൈവം മനുഷ്യനോട്‌ അരുള്‍ചെയ്‌ത സ്‌നേഹത്തിന്റെയും ജ്ഞാനത്തിന്റെയും വചനമാണ്‌ കുരിശ്‌ (1കോറി1. 18-25). ലൗകികര്‍ക്ക്‌ ഈ സന്ദേശം മൗഢ്യമായി തോന്നാം. കുരിശിന്റെ വചനം യഹൂദര്‍ക്കും വിജാതിയര്‍ക്കും ഒന്നുപോലെ അസ്വീകാര്യമാണെന്ന്‌ വി. പൗലോസ്‌ പറയുന്നു. യഹൂദര്‍ക്ക്‌ അത്‌ അസ്വീകാര്യമായിരുന്നു, കാരണം അവരുടെ പാരമ്പര്യത്തില്‍ നിന്നും വചനത്തില്‍ നിന്നും രൂപംകൊണ്‌ട രാജാവായ മിശിഹായ്‌ക്ക്‌ ചേരുന്ന ഒരു അടയാളമായിരുന്നില്ല കുരിശ്‌. കുരിശിന്റെ സന്ദേശം അവരുടെ ചിന്താമണ്ഡലങ്ങള്‍ക്ക്‌ അന്യമായിരുന്നു. സഹനത്തിന്റെ അടയാളമായ കുരിശ്‌ രക്ഷയുടെ ആധാരമാണെന്ന്‌ ചിന്തിക്കാന്‍ വിജാതിയര്‍ക്ക്‌ കഴിയുമായിരുന്നില്ല. ആദിമ നൂറ്റാണ്ടില്‍ ആരോ ഒരു ഭിത്തിയില്‍ വരച്ചുവെച്ച ഒരു രേഖാചിത്രം ഇങ്ങനെയായിരുന്നു: ക്രൂശിതനായി ചിത്രികരിക്കപ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്റെ മുമ്പില്‍ നമ്രശിരസ്‌ക്കനായി നില്‌ക്കുന്ന കഴുതയുടെ തലയുളള വേറോരു മനുഷ്യന്റെ ചിത്രം; ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്‌ ഇങ്ങെയായിരുന്നു: ''അലക്‌സാമിനോസ്‌ അവന്റെ ദൈവത്തെ ആരാധിക്കുന്നു''. ക്രൂശിതനെ ദൈവമായി ആരാധിക്കുന്നവന്‍ സാമാന്യബുദ്ധിയില്ലാത്തവനാണ്‌. ഇപ്രകാരം യഹൂദര്‍ക്കും വിജാതിയര്‍ക്കും ഭോഷത്തമായി തോന്നുന്ന കുരിശിനെയാണ്‌ ദൈവീകജ്ഞാനം രക്ഷയുടെ മാര്‍ഗ്ഗമാക്കിയത്‌.
കുരിശിന്റെ സന്ദേശം വ്യക്തമായി പ്രഘോഷിക്കപ്പെടണം. അത്‌ ലോകം തിരസ്‌ക്കരിക്കപ്പെടുകയുംവേണം. തിരസ്‌ക്കരിക്കപ്പെടേണ്‌ടത്‌ പ്രസംഗരീതിയുടെ അരോചകത്തകൊണ്‌ടല്ല, മറിച്ച്‌ പ്രസംഗിക്കപ്പെടുന്ന സന്ദേശത്തിന്റെ ഉളളടക്കത്തിന്റെ സവിശേഷതകൊണ്‌ടാണ്‌. ലോകത്തിന്‌ കുരിശിന്റെ സന്ദേശം അരോചകമാണ്‌, കാരണം അത്‌ പാപത്തിന്‌ വിധേയമാണെന്ന്‌ കുരിശ്‌ പറയുന്നു. നമ്മുടെ പ്രവര്‍ത്തികളിലൂടെ മാത്രം നമുക്ക്‌ രക്ഷ സാധ്യമല്ല എന്ന്‌ നമ്മെ പഠിപ്പിക്കുന്ന ദൈവീക അടയാളമാണ്‌ കുരിശ്‌. നാം പാപികളാണെന്നും ദൈവപുത്രന്റെ മരണത്തിലൂടെ മാത്രമേ നമുക്ക്‌ രക്ഷ സാധ്യമാകുകയുളളുവെന്നും അത്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നു.
ദൈവം സ്വഭാവത്താലെ നീതിമാനാണ.്‌ ആ ദൈവത്തെയാണ്‌ പാപത്തിലൂടെ മനുഷ്യന്‍ തിരസ്‌ക്കരിച്ചതും, അനീതി പ്രവര്‍ത്തിച്ചതും. ഈ അനീതിക്ക്‌ പരിഹാരം ചെയ്യപ്പെടുകയും ദൈവത്തിന്റെ നീതിയുടെ ക്രോധം അവസാനിക്കുകയും വേണം. എങ്കില്‍ മാത്രമേ തന്നില്‍ നിന്ന്‌ അകന്നുപോയ മനുഷ്യകുലത്തെ താനുമായി രമ്യതയിലാക്കാനും തന്റെ സ്‌നേഹം അവര്‍ക്ക്‌ അനുഭവവേദ്യമാക്കാനും സാധിക്കുകയുളളു. ഇത്‌ പ്രയോഗികമാക്കുന്നതിനുവേണ്ടി ദൈവീക ജ്ഞാനത്തില്‍ ജന്മമെടുത്ത സ്‌നേഹത്തിന്റെ പദ്ധതിയായിരുന്നു തന്റെ പുത്രന്റെ കുരിശുമരണം (ശിക്ഷിക്കുന്നതിനുപകരം മാനവകുലത്തെ രക്ഷിക്കുന്നതിനുവേണ്‌ടി).
നീതിമാനായ ദൈവം പാപികളായ നമ്മോട്‌ കരുണകാണിക്കുന്നതിനുവേണ്‌ടി തന്റെ പുത്രന്റെ കുരിശില്‍ നീതി കണ്‌ ടെത്തുകയായിരുന്നു. ദൈവത്തിന്റെ നീതിയെയും സ്‌നേഹത്തെയും ഇണക്കിചേര്‍ക്കുന്ന കണ്ണിയാണ്‌ കുരിശ്‌. ദൈവത്തിന്റെ നീതിയും ക്രോധവും സ്‌നേഹവും കാരുണ്യവും അവന്റെ മഹത്വവും ഒരേ സമയം വിളിച്ചറിക്കുന്ന അടയാളമാണ്‌ കുരിശ്‌. സഹനത്തിന്റെ സന്ദേശം ലോകത്തിന്‌ ഭോഷത്തവും വേദനയുമാണ്‌. നമ്മുടെ നാട്ടിലെ നിരിശ്വരവാദിയായ ഒരു മന്ത്രി വികലാംഗര്‍ ഒത്തുചേര്‍ന്ന ഒരു വേദിയില്‍നിന്നുകൊണ്‌ട്‌ സ്‌നേഹിക്കുന്ന ഒരു ദൈവം ഇല്ലയെന്നുളളതിന്റെ തെളിവാണ്‌ ഈ മനുഷ്യര്‍ എന്ന്‌ പ്രഖ്യാപിക്കുകയുണ്‌ടായി. അതേ വേദിപങ്കിട്ട അഭിവന്ദ്യ മെത്രാനാകട്ടെ ദൈവത്തിന്റെ മഹത്വമാണ്‌ ഞാന്‍ ഇവിടെ കാണുന്നതെന്ന്‌ പറഞ്ഞു. കുരിശില്‍ ദൈവത്തെയും ദൈവീക പദ്ധതിയും ദര്‍ശിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമാത്രമേ കഴിയു. ദൈവത്തിന്റെ പദ്ധതിയില്‍ അവന്‍ നമുക്കു നല്‌കുന്ന ഭാഗപാകിത്വമാണ്‌ അനുദിന ജീവിത സഹനങ്ങള്‍. അത്‌ പലപ്പോഴും കാഠിന്യമേറിയതാണ്‌. അത്‌ നമ്മില്‍ നിന്ന്‌ മാറിപോയിരുന്നുവെങ്കില്‍ എന്ന്‌ നമ്മള്‍ ആഗ്രഹിക്കാറുണ്‌ട.്‌ എന്നാല്‍ ഇങ്ങനെയുളള അവസരങ്ങളിലും ക്രിസ്‌തുവിനെപ്പോലെ 'നിന്റെ ഇഷ്ടം നിറവേറട്ടെ' എന്നു പറയുന്ന സമര്‍പ്പണത്തിന്റെ മനോഭാവമാണ്‌ ആത്യന്തികമായി ആവശ്യം. തന്റെ രക്ഷാകരപദ്ധതിയില്‍ താന്‍ സ്‌നേഹിക്കുന്ന (തിരഞ്ഞെടുക്കുന്ന) മക്കള്‍ക്ക്‌ ദൈവം നല്‌കുന്ന പങ്കാളിത്തമാണ്‌ കുരിശ്‌. തന്റെ പുത്രനെയും അവന്റെ അമ്മയായ മറിയത്തെയും സഹനത്തിനായ്‌ ദൈവം തിരഞ്ഞെടുത്തുപോലെതന്നെ.
കര്‍ത്താവ്‌ തന്റെ മാമോദീസായിലൂടെ ജോര്‍ദ്ദാനിലെ മുഴുവന്‍ ജലത്തെയും വിശുദ്ധമാക്കി എന്നു നാമം വിശ്വസിക്കുന്നു. അവിടെ പോകുന്നവര്‍ ആ നദിയിലെ ജലം പാവനമായി കരുതി അത്‌ു കൊണ്‌ടു വരുകയും ഭക്തിയോടെ ഉപയോഗിക്കുകയും ചെയ്യാറുണ്‌ട്‌. അതുപോലെ ക്രിസ്‌തുവും തന്റെ കുരിശിലൂടെ ലോകത്തിലെ എല്ലാസഹനങ്ങളെയും വിശുദ്ധികരിക്കുകയും മനുഷ്യമഹത്വത്തിനുളള ഉപകരണങ്ങളാക്കുകയും ചെയ്‌തു. അവന്റെ കുരിശിനോട്‌ ചേര്‍ത്ത്‌ നമ്മുടെ സഹനങ്ങളെയും വിശുദ്ധികരിക്കാന്‍ അവന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
ലോകത്തിന്‌ കുരിശ്‌ അസഹനീയമാണ്‌. അത്‌ ഉതപ്പും കഠിനവുമാണ്‌, അപമാനവും മാനഹാനി വരുത്തുന്നതുമാണ.്‌ അത്‌ മനുഷ്യന്റെ കഴിവില്ലായ്‌മയെയും നിസ്സഹായതെയെയുമാണ്‌ കാണിക്കുന്നത്‌. എന്നാല്‍ ഈ സഹനങ്ങളിലൂടെ നമ്മുടെ ജീവിതം അവന്റെതിനോട്‌ ചേര്‍ക്കനാണ്‌ കര്‍ത്താവ്‌ നമ്മോട്‌ ആവശ്യപ്പെടുന്നത്‌. നമ്മുടെ മുറിവുകളില്‍ മാത്രം ശ്രദ്ധയുറപ്പിക്കാതെ അവന്റെ മുറിവുകളിലേക്ക്‌ നോക്കാന്‍ അവന്‍ നമ്മെ ആഹ്വവാനം ചെയ്യുന്നു. നമ്മെ തന്നോട്‌ ചേര്‍ത്ത്‌ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ക്രൂശിതന്റെ അനുദിനം നമ്മോട്‌ സംസാരിക്കുന്ന ദിവ്യസ്‌നേഹവചസുകളാണ്‌ നമ്മുടെ അനുദിന സഹനങ്ങളും കുരിശുകളും: `എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍...` അവന്റെ മുറിവുകളില്‍ അവന്‍ നമ്മെ ചേര്‍ത്തുപിടിക്കുകയും നമ്മെ ഒളിപ്പിക്കുകയും ചെയ്യുന്നു. ആ സ്‌നേഹം തിരസ്‌ക്കരിച്ചുകൂടാ.
വിശ്വാസത്തില്‍ വളരുന്ന ഓരോ ക്രിസ്‌ത്യാനിയും ലോകത്തിന്‌ ഭോഷത്തമായി തോന്നുന്ന ദൈവീക പദ്ധതിയായ കുരിശിന്റെ സന്ദേശം അനുദിനം കൂടുതല്‍ കൂടുതല്‍ ഉള്‍കൊളളാന്‍ പ്രാപ്‌തനാകുകയും സഹനത്തില്‍ തന്റെ നാഥനോടൊത്ത്‌ ആത്മനിര്‍വൃതി കണെടത്തുകയും ചെയ്യും. ദൈവീക പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുവേണ്‌ടി സ്വര്‍ഗ്ഗസിംഹാസനം ഉപേഷിച്ച,്‌ ബലഹീനമായ മനുഷ്യരൂപംപൂണ്‌ട്‌, കുരിലേറാന്‍ സന്നദ്ധനായവന്‍ തന്റെ ശിഷ്യനും പൂര്‍ണ്ണ മനസ്സോടെ അപ്രകാരം ചെയ്‌തിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കുത്‌ അനുചിതമല്ലല്ലോ.

തയാറാക്കിയത്‌
ഫാ. അന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home